ഹരികഥ
കഥ
കഥ
" എന്താ, തിരുമേനീ ഇത്? സന്ധ്യാവന്ദനത്തിന്റെ നേരത്ത് മദ്യപിച്ചുകൊണ്ടിരുന്നാൽ നന്നോ?" വാരിയരുടെ ചോദ്യം തിരുമേനിയെ നന്നായി രസിപ്പിച്ചു.
"ഡോ, വാരരേ, താനെന്താടോ നേരെയാവാത്തെ?" എന്ന ദേവാസുരത്തിലെ ഡയലോഗ് ഉദ്ധരിച്ചുകൊണ്ട് തിരുമേനി ഹൃദ്യമായൊന്നു ചിരിച്ചു. "താൻ പുരാണങ്ങളൊന്നും വായിച്ചിട്ടില്ലേ? കിളിപ്പാട്ടേങ്കിലും വായിച്ചൂനോക്കാ. കടത്തുവഞ്ചീലു വെച്ച് നെറഞ്ഞ സന്ധ്യ നേരത്ത് ഒരു മുനി മുക്കുവപ്പെണ്ണിന്റെയൊപ്പം വേണ്ടാത്തതു കാട്യേ കഥ കേട്ടട്ടല്യേ,താൻ,? ന്നട്ട് എന്താണ്ടായേ ? ആ പെണ്ണ് മഹാനായ ഒരു പുത്രനെ പെറ്റില്യേ?"
ഗ്ലാസിൽ പകുതി ബാക്കിയൂണ്ടായിരുന്ന ദ്രാവകം ഒരിറക്കിനു കുടിച്ച് കവടി കിണ്ണത്തിലെ അച്ചാറ് ഒന്നു തൊട്ടുനക്കി ചുണ്ടു തുടച്ചുകൊണ്ട് തിരുമേനി തന്റെ ഹരികഥ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു:
" മന്ത്രോപാസന പതിവായ ഞങ്ങള് അങ്ങന്യാ. എന്ത് ,എപ്പോ തൊട്ടാലും ശൂദ്ധാവും. ന്റെ ഒപ്പം ങ്ങ്ട് ഇരിക്കാ വാരരേ. തനിക്ക് മഹാനായ പൂത്രൻ ണ്ടാവാൻ യോഗണ്ട്."
" മന്ത്രോപാസന പതിവായ ഞങ്ങള് അങ്ങന്യാ. എന്ത് ,എപ്പോ തൊട്ടാലും ശൂദ്ധാവും. ന്റെ ഒപ്പം ങ്ങ്ട് ഇരിക്കാ വാരരേ. തനിക്ക് മഹാനായ പൂത്രൻ ണ്ടാവാൻ യോഗണ്ട്."
അസ്തപ്രജ്ഞനായ വാരിയർ നിലം പിളർന്ന് അപ്രത്യക്ഷനാവുന്നതു കണ്ട സന്തോഷത്തിൽ തിരുമേനി ഒരൂ ലാർജ് ഓർഡർ ചെയ്തു.
paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക