വയലാർ സ്മരണ
================
നാല് പതിറ്റാണ്ടിലേറെയായി വയലാർ രാമവർമ്മ വിടവാങ്ങിയിട്ട്. ആ കാവ്യശോഭയ്ക്ക് മങ്ങലേൽപ്പിക്കാൻ കാലദൈർഘ്യത്തിനു കഴിഞ്ഞിട്ടില്ല. മലയാള മനസ്സ് തലമുറകളിലൂടെ അതിൽ അഭിരമിക്കുകയാണ്. അങ്ങനെ വയലാറും വയലാർക്കവിതയും കാലത്തെ അതിജീവിക്കുകയാണ്.
ചങ്ങമ്പുഴയുടെ മാസ്മരികമായ കാവ്യകാന്തിക വലയത്തിലേക്ക് സഹൃദയ സമൂഹമാകെ ആകർഷിക്കപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. കാവ്യസപര്യയിലേക്ക് ഇറങ്ങിത്തിരിച്ച യുവതലമുറ തുടക്കത്തിൽ ചങ്ങമ്പുഴയുടെ പിൻതുടർച്ചക്കാരായി. എന്നാൽ ഏറെ വൈകാതെ വേറിട്ട വഴികളിലൂടെ സ്വന്തം നിലപാടുതറ കണ്ടെത്താൻ അവർ തയ്യാറായത് മലയാളത്തിന്റെ സൗഭാഗ്യമായി. ആ നിരയിലെ അതുല്യ സൗഭഗമാണ് വയലാർ.
തിരിയിൽ നിന്ന് കൊളുത്തിയെടുത്ത പന്തം പോലെ ചങ്ങമ്പുഴക്കവിയതയുടെ സൗന്ദര്യവും ലാളിത്യവും മൃദുലഭാവങ്ങളുടെ മിന്നാട്ടവും മറ്റൊരു തരത്തിൽ മലയാള കവിതയിൽ പ്രസരിപ്പിച്ച കവികളാണ് വയലാറും പി.ഭാസ്കരനും ഒ.എൻ.വിയും. മാറ്റൊലിക്കവികളെന്നോ കേവലം അനുകർത്താക്കളെന്നോ പഴികേൾക്കാൻ വിധിക്കപ്പെട്ട ഈ ത്രിമൂർത്തികളുടെ ആത്മനിഷ്ഠതയാർന്ന രചനകളിൽ നിന്ന് കാല്പനികതയുടെ ശുദ്ധസൗന്ദര്യവും കുളിർ നിലാവും ഇളം തെന്നലും സഹൃദയ ലോകം ഒരളവോളം അനുഭവിച്ചറിഞ്ഞു. സമൂഹ വ്യവസ്ഥിതിയുടെ പോരായ്മകളിൽ പ്രതിഷേധ വിമർശനങ്ങളുടെ മിന്നലും വിപ്ലവത്തിന്റെ ഇടിമുഴക്കവും പ്രകടിപ്പിച്ച് നല്ലൊരു നാളെയുടെ വാഗ്‌ദാനങ്ങൾ വിതറി, ഇല്ലാത്തവരുടെ ചേരിയിലാണ് തങ്ങളെന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഈ കവികളിൽ വയലാർ ഏറെ ശ്രദ്ധേയനായി.
ഇരുപത്തിരണ്ടാം വയസ്സിൽ ഒരു വിപ്ലവ കവിയെന്ന അംഗീകാരം നേടിക്കൊടുത്ത "കൊന്തയും പൂണൂലും" എന്ന കവിതയിൽ വിപ്ലവം സാമ്പത്തിക രംഗത്തല്ല, സാംസ്കാരിക സാമൂഹിക രംഗങ്ങളിലാണ് ആദ്യം ഉണ്ടാവേണ്ടതെന്നും അതിന് സങ്കുചിത മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചെറിയണമെന്നുമുള്ള ആഹ്വാനം കവി മുഴക്കി. അവിടെനിന്നിങ്ങോട്ട് വിപ്ലവത്തിന്റെയും സമരാവേശത്തിന്റെയും പടഹധ്വനി മുഴക്കിയ കവി, ഒടുവിൽ 'വാള് വിറ്റ് മാണിപ്പൊൻവീണ വാങ്ങി'യെന്ന വിമർശനത്തിന് വിധേയനായിട്ടുണ്ട്.
ജീവിതാനുഭവങ്ങളെയും അനുഭൂതിചിത്രങ്ങളെയും ആത്മാവിന്റെ ഉലയിലൂതി വിശുദ്ധവും കരുത്താർന്നതുമാക്കി മാറ്റുന്നു കവി. ഭാവനയുടെ വർണ്ണപ്പൊട്ടുകൾ നൽകി അതിനെ മാറ്റിമറിക്കുന്നുവെന്നും വിപ്ലവാശയങ്ങളുടെ തീനാളങ്ങളിൽ അതിനെ ദീപ്തമാക്കുന്നുവെന്നും ആരൊക്കെ അപവദിച്ചാലും തനിക്ക് കൂസലില്ലെന്ന് കവി ഉറക്കെ പറയുന്നു. ചില കവിതകളിൽ ഏറെ മുഴച്ചുനിൽക്കുന്നത് മുദ്രാവാക്യ സദൃശങ്ങളായ വിപ്ലവാശയങ്ങളാണെന്ന് കുറ്റപ്പെടുത്തിയ വിമർശകരുണ്ടായിരുന്നു. രാഷ്ട്രീയാഭിപ്രായങ്ങളും പുരോഗമനാശയങ്ങളും പുലർത്തുന്നതിന്റെ പേരിൽ കവിയെ കുരിശിലേറ്റാൻ ഒരുങ്ങുന്ന വിമർശക പ്രമാണിമാർക്കെതിരെയുള്ള പ്രതിഷേധക്കുറിപ്പാണ് 'കക്ഷിരാഷ്ട്രീയത്തിന്റെ ഒരു കവിത'
കവി എന്നും പീഡിത വർഗ്ഗത്തിന്റെ ചേരിയിലായിരുന്നു.

ഒരു കുരുന്നു മനസ്സിന്റെ സത്യസന്ധമായ ചിത്രം വരയ്ക്കുന്ന 'ആത്മാവിൽ ഒരു ചിത' ഏറെ പാരായണം ചെയ്യപ്പെട്ട കവിതയാണ്. മരണം എന്ന സത്യം ഉൾക്കൊള്ളാനോ അംഗീകരിക്കാനോ ആവാത്ത നാലുവയസ്സ് തികയാത്ത കുട്ടി – അങ്ങേപ്പറമ്പിലെ ചിതാഗ്നിയിൽ അച്ഛനെ വെച്ചപ്പോൾ ഒന്നും മനസ്സിലാകാതെ സ്വന്തം കളിപ്പാട്ടം തേടുന്ന ശിശു മനസ്സിനെ ആർദ്രമായി കവി വരച്ചിരുന്നു. വളർച്ചയുടെ പടികൾ ചവുട്ടിക്കയറിയ നാളുകളിൽ ആ പഴയ രംഗം കുട്ടിയുടെ ഓർമ്മകളിലൂടെ കടന്നു വന്നപ്പോൾ നടുക്കമാണ് തോന്നിയത്. വേദനിപ്പിക്കുന്ന ഓർമ്മകളിൽ അച്ഛന്റെ ജഡം ഒരിക്കൽക്കൂടി ദഹിപ്പിക്കുകയാണ് മനസ്സ്. അനുവാചക മനസ്സിൽ ദുഃഖത്തിന്റെ നീർചാലുകളൊഴുക്കാൻ പോന്ന ഭാവതാരള്യം ഈ കവിതയിലുണ്ട്. എല്ലാ മനുഷ്യാത്മാവുകളിലും ദുഃഖത്തിന്റെ ചിതയെരിയുന്നുണ്ടാവും എന്നതാണ് സത്യം. പിൽക്കാലത്തു വൈലോപ്പിള്ളി 'മാമ്പഴം' എന്ന കവിതയിൽ കുരുന്നു മനസ്സിന്റെ നൊമ്പരമുണർത്തുന്ന ചിത്രം സമർപ്പിച്ചപ്പോഴും സഹൃദയലോകം താൽപര്യപൂർവ്വം അത് ഏറ്റുവാങ്ങിയതിന് കാരണവും മറ്റൊന്നല്ല.
കപട ദൈവങ്ങളെ സൃഷ്ടിക്കുന്ന പൗരോഹിത്യത്തിന്റെ കുതന്ത്രങ്ങളെ കവി നന്നായി അപഹസിക്കുന്നുണ്ട് 'ഇത്താപ്പിരി' എന്ന കവിതയിൽ.
വനാന്തരങ്ങളിൽ താപസവൃത്തിയാർന്ന് വസിച്ച പൂർവ്വ പിതാക്കളുടെ ഋഷി പാരമ്പര്യത്തിൽ നിന്ന് തനിക്ക് കിട്ടിയതാണ് കാവ്യകലയുടെ ഓമൽക്കാർത്തിക നെയ്‌വിളക്കെരിയുന്ന ഏകാന്തയാഗാശ്രമം എന്ന് കവി വിശ്വസിക്കുന്നു.
ഇനി മുതൽ എന്റെ സമരായുധം വാളല്ല, അതിന്റെ സീൽക്കാരം പുറപ്പെടുവിക്കാനല്ല, മറിച്ച് അത് വിറ്റ് ഒരു പൊൻവീണ വാങ്ങുവാനാണ് താൻ ഒരുങ്ങുന്നത്, കാരണം രാഗതാളലയശ്രുതിസ്വരങ്ങൾക്കല്ലാതെ മറ്റൊന്നിനും മനസ്സിൽ പ്രേമഭാവം വിടർത്താനാകില്ല എന്ന് കവി. ഇവിടെ കവി വാള് വിറ്റ് വീണ വാങ്ങിക്കുന്നു എന്ന പ്രഖ്യാപനത്തിൽ വിപ്ലവത്തെ വഴിയിലുപേക്ഷിച്ച് സുഖകരവും അനായാസവുമായ ജീവിത മാർഗ്ഗം തേടുന്നുവെന്നും ഇത് കളരി മാറ്റിചവിട്ടലാണെന്നും ഇത്രയും കാലം പ്രാണൻ പോലെ കാത്തുസൂക്ഷിച്ച വിപ്ലവാശയങ്ങളും പുരോഗമന വീക്ഷണവും വലിച്ചെറിയലാണെന്നും കുറ്റപ്പെടുത്തിയവർ ഏറെ. കവിക്ക് മൗനം. 9 വർഷത്തിന് ശേഷം 1970ൽ വയലാർ 'എന്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണം' എന്ന കവിതയിൽ അതിന് കൃത്യമായി മറുപടി എഴുതി.

അന്ധവിശ്വാസങ്ങളും ജീർണ്ണമായ മതാചാരങ്ങളും സൃഷ്ടിക്കുന്ന കപടലോകത്തോടുള്ള പ്രതിഷേധവും പരിഹാസവും നിറഞ്ഞു നിൽക്കുന്ന കവിതയാണ് 'ഒരു ദൈവം കൂടി'
നാനാഭാവതരംഗിതമായ ജീവിതത്തെയും സാമൂഹികാവസ്ഥകളെയും കുറിച്ച് മാത്രമല്ല, മഹത്വപൂർണമായൊരു പാരമ്പര്യത്തിന്റെയും സാംസ്ക്കാരികൗന്നിത്യത്തിന്റെയും പടികൾ ചവുട്ടിക്കയറി ഇന്നിലെത്തി നിൽക്കുന്ന മനുഷ്യന്റെ അന്തസ്സാരത്തെക്കുറിച്ചും ഗൗരവപൂർണമായ ചിന്തകൾ വയലാർ അവതരിപ്പിച്ചിട്ടുണ്ട്.
വയലാറിന്റെ കവിതയ്ക്ക് മരണമില്ല. അത് മലയാളികളുടെ സാസംസ്കാരിക പൈതൃകത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

മലയാള സിനിമാഗാന ശാഖയ്ക്ക് വയലാർ നൽകിയ സംഭാവന വിലമതിക്കാത്തതാണ്. മലയാളികളുടെ ചുണ്ടിൽ ഇന്നും തത്തിക്കളിക്കുന്നു സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ആ ഗാനങ്ങൾ.
........തൊട്ടിയിൽ......
........തൊട്ടിയിൽ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക