കരിതല വിരുതന്‍
___________________
മഴ.....! കിഴക്കില്‍ നിന്നും ഇടിവെട്ടിവന്ന മഴ തോരാതെ പെയ്യുകയാണ്.കുളത്തില്‍ നാട്ടിയ ഫൂട്ട്ബാള്‍ പോസ്റ്റുകള്‍ പിഴുത് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. അതിനുപറ്റിയ സ്ഥലമെവിടെ? എന്തായാലും ഞങ്ങളുടെ ഇന്നത്തെ കളി മുടങ്ങി.
കിണറില്‍ മുട്ടയിട്ട് അടയിരിക്കുന്ന ചപ്പലക്കോഴിയുടെ കാര്യം അതിലും കഷ്ടമാണ്. മുട്ടകളും പെറുക്കി ആ പാവം ഇനി എങ്ങോട്ടുപോകും?
വറച്ച്യാലിനുകീഴെ മഴനനഞ്ഞ് നില്‍ക്കുമ്പോഴാണ് ചങ്ക് ബ്രോയുടെ മനസില്‍ മറ്റൊരു നേരംപോക്ക് ഉദിച്ചത്- മീന്‍പിടുത്തം! ഒറവന്‍ കണ്ടത്തില്‍ വിരിച്ച ഈരഴത്തോര്‍ത്തില്‍ ആദ്യം കുടുങ്ങിയത് ഒരു കരിതലയാണ്. അഞ്ചാറെണ്ണം കൂടി കിട്ടിയാല്‍ സംഗതി പൊളിക്കും. തോലുചെത്തി മസാലതേച്ച് മഞ്ഞളിലയില്‍ പൊതിഞ്ഞ് ചുട്ടാല്‍............
കുളക്കാട് ഷാപ്പില്‍നിന്നും ഒരു മുട്ടിപ്പാനി കള്ളുകൂടി കൊണ്ടുവന്നാല്‍ ഇന്നത്തെ ദിവസംതന്നെ ഞങ്ങളുടേതാക്കാം. പക്ഷേ..... കരിതല ചാവുന്നില്ല! കരയിലിട്ട് ചവിട്ടിയിട്ടോ, വാലില്‍ പിടിച്ച് കല്ലില്‍ അടിച്ചിട്ടൊന്നും അതിന് ഒരു കോട്ടവും തട്ടുന്നില്ല. ക്ഷമയ്ക്കൊക്കെ ഒരു പരിധിയില്ലേ...? കരിതല വിരുതനാണെങ്കില്‍ ഞങ്ങള്‍ അതിനപ്പുറമാണ്. അവസാനം വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ തന്നെ തിരുമാനിച്ചു.
__________________________________________
രമേഷ് പാറപ്പുറത്ത്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക