ചെറുകഥ ..... ഭ്രാന്തി ..... അടച്ചുറപ്പില്ലാത്ത കുടിലിലാണ് സീതയും മകളും താമസിക്കുന്നത്. എന്നിട്ടും മകളെ സ്കൂളില്‍ കൃത്യമായ് അയക്കുന്നു അവര്‍ .പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സവിതയിലായിരുന്നു അവരുടെ ഏക പ്രതീക്ഷ . പക്ഷേ ഒരു ദിവസം സ്കൂളില്‍ നിന്ന് തിരിച്ചു വന്ന സവിതയ്ക്ക് മാനസിക നില തെറ്റിയ അമ്മയെ ആയിരുന്നു കാണാനായത് . കുടിലില്‍ പലതും വലിച്ചെറിയപ്പെട്ടിരിക്കുന്നു. സ്ഥാനം തെറ്റിയ അമ്മയുടെ വസ്ത്രങ്ങള്‍ .അമ്മയെച്ചേര്‍ത്ത് പൊട്ടിക്കരയുബോള്‍ മരണത്തെ മുന്നില്‍ കണ്ടവള്‍ .പിന്നീട് പഠിക്കാനവള്‍ക്കായില്ല. അമ്മയ്ക്ക് അവളെ ചേര്‍ത്തുപിടിക്കണമെന്നും അവളെ ആരോ കൊണ്ടു പോകുമെന്ന അകാരണ ഭയം .ഒരു സ്കൂള്‍ മാഷായ എന്‍റെ അരികില്‍ അമ്മെയക്കൊണ്ട് വന്ന് വിഷമങ്ങള്‍ പറയുബോഴും അവളുടെ കൈയ്യില്‍ മുറുകെപ്പിടിച്ച ആ അമ്മയെന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ജീവിതത്തില്‍ ആദ്യമായും അവസാനമായും വേദനിച്ച് കരഞ്ഞ നിമിഷം .ഭ്രാന്തി ആയിരുന്നിട്ടും ഉപബോധ മനസ്സില്‍ മകളെ ചിറകുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന അമ്മ . കണക്ക് മാഷിന്‍റെ കാര്‍ക്കശ്യവും ,തലയെടുപ്പും മറന്ന് ഒരു മനുഷ്യനായ നിമിഷം .ക്ലാസ്സില്‍ ഒരു കുട്ടി തുടര്‍ച്ചയായി അവധി എടുത്തപ്പോള്‍ അമ്മയെയും കൊണ്ട് ക്ലാസ്സില്‍ വരാന്‍ നിര്‍ദേശിച്ചപ്പോള്‍ ഇങ്ങനെയൊരു കാഴ്ച കാണാനാവുമെന്ന് ഒരിക്കലും കരുതിയില്ല .. എല്ലാം ശരിയാക്കാം മോളെ മാഷ് കൂടെയുണ്ട് .അങ്ങനെ പറയാനാണ് അപ്പോള്‍ തോന്നിയത് . മോള് എന്തെന്‍കിലും കഴിച്ചോ . ഇല്ലെന്ന് അവള്‍ തലയാട്ടി. കുറച്ചു രൂപ എടുത്തപ്പോള്‍ അവള്‍ പറഞ്ഞു . വേണ്ട മാഷേ എനിക്കും ,അമ്മയ്ക്കും താമസിക്കാന്‍ ഒരു സുരക്ഷിത സ്ഥലം അത് മതി .. പൈസയൊന്നും എനിക്ക് വേണ്ട. ഞാനിറങ്ങുവാ മാഷേ . അമ്മയേയും കൊണ്ട് അവള്‍ വരാന്തയിലൂടെ നടന്ന് നീങ്ങുന്നത് നനഞ്ഞ മിഴികളോടെ ഞാന്‍ കണ്ടു.അപ്പോഴും അവളെ ചേര്‍ത്ത് പിടിച്ച് ചുറ്റിലും ശ്രദ്ധിക്കുകയാണ് ആ അമ്മ .പക്ഷേ നിര്‍ഭാഗ്യവശാല്‍ പിറ്റേ ദിവസം ആ അമ്മ ഭയന്നതു പോലെ തന്നെ അവര്‍ക്ക് മകളെ നഷ്ടമായി. കുറ്റിക്കാട്ടില്‍ മരിച്ചു മരവിച്ചു കിടന്ന ആ ശരീരത്തെ അപ്പോഴും അവര്‍ മുറുകെപ്പിടിച്ചു. ഒരു കഴുകനും വിട്ടു കൊടുക്കാതെ .............. .............. കാലത്തിന്‍ കരങ്ങളിന്ന് കറുപ്പാണ് ഇനിയും ഹൃദയം പിളര്‍ക്കുന്ന നൊബരമായ് സ്ത്രീകള്‍ ചുറ്റിലും കേഴുന്നുണ്ടാവാം ആരോരുമില്ലാതെ ഏതെന്‍കിലും ദുഷ്ട കരങ്ങള്‍ തന്‍ പിടിയിലമര്‍ന്ന് ജീവന്‍ വെടിയാം ... ലോകം തെറ്റിന്‍റെ നിലയില്ലാക്കയത്തിലാണ് .മോചനമില്ലാതെ ...
രാജിരാഘവന്‍
രാജിരാഘവന്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക