പ്രതികാരം
**********
**********
കുളിമുറിയിലെ മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിടുന്ന ഡബ്ബയുടെ ഉള്ളിലായി റെക്കോർഡ് മോഡിൽ വച്ചിരുന്ന മൊബൈൽ സാന്ദ്ര ശ്രദ്ധയോടെ വലിച്ചെടുത്തു..സേവ് ബട്ടൺ അമർത്തിയശേഷം വീണ്ടും പ്ലേ ബട്ടൺ ഞെക്കി അതിലെ ദൃശ്യങ്ങൾ ഉറപ്പുവരുത്തി പതുക്കെ ക്രൂരമായൊരു പുഞ്ചിരിയോടെ മൊബൈൽ ഷോർട്ട്സിന്റെ പോക്കറ്റിലേക്ക് തിരുകിക്കയറ്റി..കുളികഴിഞ്ഞിറങ്ങിപ്പോയ മാനസയുടെ പ്രിയപ്പെട്ട ചന്ദനസോപ്പിന്റെ ഗന്ധം അപ്പോളും കുളിമുറിയിൽ തങ്ങിനില്കുന്നുണ്ടായിരുന്നു..
പതിവുപോലെ നിശബ്ദമായി അലസമായെന്നപോൽ സാന്ദ്ര ഹാളിലേക്ക് നടന്നു...ഇല്ല..ഹാളിൽ ആരുമില്ല..അതോടെ അവളുടെ മാർജാര പാദങ്ങൾ ഒന്നുകൂടെ പതുക്കെ ആയി..ഗ്ലാസ് ഡോറിന്റെ കർട്ടൻ മാറ്റി ഗാർഡനിലേക്കു നോക്കി അവൾ.. മഞ്ഞു വീണു മങ്ങിത്തുടങ്ങിയ ചിത്രം പോലെ ഗാർഡനിൽ പപ്പയും മാനസയും സംസാരിച്ചു നിൽക്കുന്നത് കാണാമായിരുന്നു..പപ്പയുടെ കൈകൾ മാനസയുടെ ഇടുപ്പിലൂടെ ചുറ്റിയിരിക്കുന്നതു കണ്ടപ്പോൾ പതിവ് പോലെ സാന്ദ്രയുടെ ഉള്ളിൽ നിന്നും അറപ്പുളവാക്കുന്ന എന്തോ ഒന്ന് തികട്ടിവന്നു...
"പപ്പാ"..പുറകിൽ തന്റെ ശബ്ദം കേട്ട് മാനസ ഞെട്ടിമാറുന്നതു സാന്ദ്ര ക്രൂരമായൊരു സന്തോഷത്തോടെ നോക്കിനിന്നു..അവരുടെ മുന്നിൽ വിഡ്ഢിയായി അഭിനയിക്കുന്നത് ഈയിടെ തനിക്കൊരു ഹരമായി മാറിയിരിക്കുന്നു എന്നവൾ പുച്ഛത്തോടെ ആലോചിച്ചു..
നിഷ്കളങ്കമായ പുഞ്ചിരിയോടെ അരികിലേക്കണഞ്ഞ മകളെ ചേർത്തണച്ചു
കേണൽ..ബോയ്ക്കട്ട് ചെയ്ത അവളുടെ മുടിയിൽ തലോടി അയാൾ ചോദിച്ചു
കേണൽ..ബോയ്ക്കട്ട് ചെയ്ത അവളുടെ മുടിയിൽ തലോടി അയാൾ ചോദിച്ചു
"ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ പയ്യൻസ് ?"
"യെസ് പപ്പാ..ത്രീ ഡേയ്‌സ് അല്ലെ? ഒരു ബാഗ് തന്നെ ധാരാളം..എല്ലാം റെഡി ആണ് പുലർച്ചെ അവരെത്തുമ്പോൾ റെഡി ആയിരുന്നാൽ മാത്രം മതിയിനി"
തന്നിൽ നിന്നും മുഖമൊളിപ്പിച്ചു ഉള്ളിലേക്ക് കയറിപ്പോകുന്ന മാനസയുടെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സാന്ദ്ര പപ്പയുടെ ചുമലിലേക്ക് ഒന്നുകൂടെ പറ്റിച്ചേർന്നു..
തന്നിൽ നിന്നും മുഖമൊളിപ്പിച്ചു ഉള്ളിലേക്ക് കയറിപ്പോകുന്ന മാനസയുടെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സാന്ദ്ര പപ്പയുടെ ചുമലിലേക്ക് ഒന്നുകൂടെ പറ്റിച്ചേർന്നു..
****** ***** ********
കോടമഞ്ഞിനിടയിലൂടെ സാന്ദ്രയുടെ കോളേജ് ബസ് ആട്ടവും പാട്ടുമായി കിതച്ചു വന്നു ഗേറ്റിനു മുന്നിൽ നിന്നു..സാന്ദ്രയുടെ കൈകളിലേക്ക് ബാഗ് വച്ചുകൊടുത്തുകൊണ്ടു കേണൽ അവളുടെ നെറ്റിയിൽ ചുംബിച്ചു..മകളുടെ മങ്കി ക്യാപ്പും സ്വെറ്ററും അയാൾ നേരെ പിടിച്ചിട്ടു..പറഞ്ഞുവന്നതിന്റെ തുടർച്ച എന്നവണ്ണം വീണ്ടും പറഞ്ഞു
"യാതൊരു കാരണവശാലും ഡ്രൈവ് ചെയ്യാൻ ശ്രമിക്കരുത് മോളു..ഇറ്റ്സ് മൈ ഓർഡർ...കഴിഞ്ഞപ്രാവശ്യം ചെയ്ത വികൃതിയിൽ ആറു മാസമാണ് നീ ബെഡ്‌റെസ്റ്റിൽ കിടന്നതു..ഓർക്കുന്നുണ്ടല്ലോ അല്ലെ ?"
"ഉണ്ട് പപ്പാ..കിടപ്പിലായിപ്പോയ എനിക്ക് വേണ്ടിയല്ലേ പപ്പ മാനസയെ കൊണ്ടുവന്നത്..മമ്മി ഇല്ലാത്ത എന്നെ സഹായിക്കാൻ അവർ കൂടി ഇല്ലായിരുന്നെങ്കിൽ എന്തായേനെ എന്റെ അവസ്ഥ.."..പപ്പയുടെ പുറകിലായി പുഞ്ചിരിയോടെ നിൽക്കുന്ന മാനസയുടെ
നേർക്ക് കൈവീശി കാണിച്ചശേഷം സാന്ദ്ര വണ്ടിയിലേക്ക് കയറി..
നേർക്ക് കൈവീശി കാണിച്ചശേഷം സാന്ദ്ര വണ്ടിയിലേക്ക് കയറി..
രാത്രി
ക്യാമ്പ് ഫയറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സാന്ദ്രയും ലെനയും ദീപ്തിയും മാത്രം അവശേഷിച്ചു..
ബിയർ ബോട്ടിലിലെ അവസാനതുള്ളിയും നുണഞ്ഞുകൊണ്ടു ലെനയും ദീപ്തിയും സംസാരിച്ചുകൊണ്ടേയിരുന്നു..കെടാറായ കനലിലേക്കു നോക്കി സാന്ദ്ര മാത്രം നിശ്ശബ്ദയായിരുന്നു..അവളുടെ ചെവിയിൽ പുലർച്ചെ കേട്ട മാനസയുടെയും പപ്പയുടെയും ശബ്ദം അലയടിച്ചു..

"വേണ്ട സർ..ഇപ്പോ വേണ്ട കുറച്ചുകൂടി കഴിയട്ടെ..അവൾക്കെന്നെ അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നത് വരെ ഇതുപോലെ പോകാം നമുക്കു "
"അവളിപ്പോൾ ഒരു യുവതി ആണ്..അതുകൊണ്ട് തന്നെ പക്വതയോടെ കാര്യങ്ങൾ മനസിലാക്കാൻ അവൾക്കു സാധിക്കും "
പപ്പയുടെ സംസാരം കേട്ടുകൊണ്ടാണ് ബാഗെടുക്കാൻ പപ്പയുടെ മുറിയിലേക്ക് ചെന്നത് താൻ..പുലർച്ചെ നാല് മണിക്ക് പപ്പയുടെ മുറിയിൽ ഹോം നഴ്സിനെ കണ്ട മകളുടെ മുഖമായിരുന്നില്ല തനിക്കപ്പോൾ..
ഒന്നും മനസിലാകാത്ത ഒരു വിഡ്ഢിയെപ്പോലെ
"പപ്പാ..വണ്ടിയെത്തി..വേഗം വായോ"
എന്നും പറഞ്ഞു ഗേറ്റിലേക്കോടിയതും അതുകൊണ്ടുതന്നെ ആയിരുന്നു..
ഒന്നും മനസിലാകാത്ത ഒരു വിഡ്ഢിയെപ്പോലെ
"പപ്പാ..വണ്ടിയെത്തി..വേഗം വായോ"
എന്നും പറഞ്ഞു ഗേറ്റിലേക്കോടിയതും അതുകൊണ്ടുതന്നെ ആയിരുന്നു..
"കേട്ടിടത്തോളം കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു..ഇനിയെങ്കിലും നാം പ്രതികരിച്ചേ പറ്റു..നീ സംഭവം കൊണ്ടുവന്നിട്ടുണ്ടോ സാന്ദ്രാ?"
ലെനയുടെ ചോദ്യത്തിന് മറുപടി ആയി സാന്ദ്ര പതുക്കെ ചുരുട്ടിപ്പിടിച്ച ഇടം കൈ നിവർത്തി..മെമ്മറി കാർഡ് കണ്ട ലെനയുടെയും ദീപ്തിയുടെയും മുഖങ്ങളിലെ പുഞ്ചിരി സാന്ദ്ര കനൽതിളക്കമുള്ള മുഖത്തോടെ ആസ്വദിച്ചു..
ലഹരിയിൽ എന്നപോൽ അവൾ മന്ത്രിച്ചു
ലഹരിയിൽ എന്നപോൽ അവൾ മന്ത്രിച്ചു
"മരിക്കും വരെ സാന്ദ്രാ വർഗീസിന് ഒരു മമ്മി മതി..അതേ പാടുള്ളൂ.."
അവളുടെ കൈകളിൽ പിടിച്ചു ദീപ്തി പറഞ്ഞു..
"ഈയൊരു രാത്രി മതി നമുക്കു.
നാളെ രാവിലെ ഒന്നുകിൽ അവൾ നിന്റെ വീട് വിട്ടുപോകും അല്ലെങ്കിൽ അപമാനഭാരത്താൽ ആത്മഹത്യ ചെയ്യും..
ഇത് ഞാൻ കൈമാറാൻ പോകുന്നത് റോഷന്റെ കൈകളിലേക്കാണ്..അറിയാലോ അവന്റെ സ്വഭാവം..മിക്കവാറും ഇനിയവൾ ജീവിച്ചിട്ടും ഒരു കാര്യവും ഉണ്ടാവാൻ പോണില്ല"..

***** ***** *****
ഇനിയൊരു ചലനം അതോടെ തീരും എല്ലാം..
കണ്ണീരുണങ്ങിപ്പിടിച്ച സാന്ദ്രയുടെ കവിൾത്തടങ്ങളിലൂടെ ചെവിയിലേക്ക് വന്യമായ ശബ്ദത്തോടെ മരവിപ്പിക്കുന്ന തണുപ്പോടെ കാറ്റാഞ്ഞടിച്ചു..
ഒരു പാദത്തിനപ്പുറം അറ്റമില്ലാത്ത ശൂന്യത അവളെ സ്വീകരിക്കാൻ മരണത്തിന്റെ മാസ്മരികഗന്ധവുമായി കാത്തുകിടന്നു
അകാലത്തിൽ പൊലിഞ്ഞു പോയ ആയിരക്കണക്കിന് ആത്മാക്കൾ അവൾക്കായി കാത്തിരിക്കുന്നതിന്റെ ഭ്രമിപ്പിക്കുന്ന ആകർഷണം അവൾക്കു മാത്രം അറിയാൻകഴിയുന്നുണ്ടായിരുന്നു

അവസാനമായി കൈകളിലെ ഡയറി അവൾ ഒന്നുകൂടെ മുറുക്കെ
നെഞ്ചോടുചേർത്തു.. മുന്നോട്ടായും
മുൻപ് ശൂന്യതയിലേക്ക് നോക്കി
അവൾ അലറിക്കരഞ്ഞു...
നെഞ്ചോടുചേർത്തു.. മുന്നോട്ടായും
മുൻപ് ശൂന്യതയിലേക്ക് നോക്കി
അവൾ അലറിക്കരഞ്ഞു...
"സോറി പപ്പാ......"
**** ***** ****** ******
താഴ്‌വരയിൽ നിന്നും പെറുക്കിക്കൂട്ടിയ സാന്ദ്രയുടെ ശരീരാവശിഷ്ടങ്ങൾ ആംബുലൻസിലേക്കു കയറ്റുന്നതും നോക്കി ഹൃദയം നുറുങ്ങുന്ന വേദനയോടെ കേണൽ തളർന്നിരുന്നു..ഒറ്റദിവസം കൊണ്ട് സകലഗാംഭീര്യവും നഷ്ടപ്പെട്ട ഒരു വയസ്സനായിത്തീർന്നിരുന്നു അയാൾ..
സാന്ദ്രയുടെ ശവത്തിനരികിൽനിന്നും കിട്ടി
പോലീസുകാർ ഏല്പിച്ച ഡയറിയിലെ തന്റെ വാക്കുകൾ തന്നെനോക്കി പല്ലിളിക്കുന്നതായ് അയാൾക്ക് തോന്നി
നിറഞ്ഞൊഴുകുന്ന കണ്ണീരിനിടയിലൂടെ ആ വാക്കുകൾ വീണ്ടും അയാൾ വായിച്ചു..
സാന്ദ്രയുടെ ശവത്തിനരികിൽനിന്നും കിട്ടി
പോലീസുകാർ ഏല്പിച്ച ഡയറിയിലെ തന്റെ വാക്കുകൾ തന്നെനോക്കി പല്ലിളിക്കുന്നതായ് അയാൾക്ക് തോന്നി
നിറഞ്ഞൊഴുകുന്ന കണ്ണീരിനിടയിലൂടെ ആ വാക്കുകൾ വീണ്ടും അയാൾ വായിച്ചു..
"മോളൂ.."
"പപ്പയ്ക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..മുഖത്തുനോക്കി പറയുമ്പോൾ മോളുടെ മുഖത്തുണ്ടാവുന്ന ഭാവവ്യത്യാസം ചിലപ്പോൾ പപ്പയ്ക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല..അതുകൊണ്ടാണ് ഈ ഡയറി പപ്പ നിന്റെ ബാഗിൽ വക്കുന്നത്..
നിന്റെ മമ്മി പ്രസവത്തോടെയാണ് മരിച്ചത് എന്നാണ് ഞാൻ നിന്നോട് പറഞ്ഞിരുന്നത്..
പക്ഷെ അതല്ല സത്യം..അവൾ പോയി അഞ്ചു വർഷം കഴിഞ്ഞു എന്റെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവന്നവൾ ആണ് നീ ..
എന്റെ ജോലിത്തിരക്കും കർക്കശ സ്വഭാവവും അന്ന് ഗർഭിണി ആയിരുന്ന അവളെ മെന്റൽ ഡിപ്രഷനിലേക്കു നയിച്ച വിവരം ഇടയ്ക്കിടെ സ്ഥലകാലം മറന്നുള്ള അവളുടെ ഇറങ്ങിപ്പോക്ക് കണ്ടതോടെയാണ് ഡോക്ടർ എനിക്ക് വിശദീകരിച്ചുതന്നതു..

എത്രയേറെ കാത്തുവച്ചിട്ടും വീണ്ടും അവളെ കാണാതായികൊണ്ടിരുന്നു..അവസാനത്തെ പോക്കിന് ശേഷം അവളെ കണ്ടുകിട്ടിയില്ല..
അവൾക്കായുള്ള അന്വേഷണത്തിനിടയിൽ എന്റെ കൈകളിൽ വന്നുചേർന്ന അനാഥക്കുഞ്ഞാണ് നീ..
പിന്നീടെന്റെ ലോകം നീമാത്രമായി..
എങ്കിലും അന്വേഷണം നിർത്തിയിരുന്നില്ല ഞാൻ..
അവൾക്കായുള്ള അന്വേഷണത്തിനിടയിൽ എന്റെ കൈകളിൽ വന്നുചേർന്ന അനാഥക്കുഞ്ഞാണ് നീ..
പിന്നീടെന്റെ ലോകം നീമാത്രമായി..
എങ്കിലും അന്വേഷണം നിർത്തിയിരുന്നില്ല ഞാൻ..
ഒന്നര വർഷം മുൻപാണ് മാനസ എന്റെ മോളാണെന്ന സത്യം ഞാനറിഞ്ഞത് വർഷങ്ങൾക്കുമുമ്പേ തീവ്രവാദികളാൽ തട്ടിക്കൊണ്ടു പോകപ്പെട്ട എന്റെ റേച്ചൽ പ്രസവിച്ച എന്റെ മോളാണവളെന്നു എല്ലാ തെളിവുകളുമടക്കം ഞാൻ തിരിച്ചറിഞ്ഞു
അമ്മയുടെ മരണശേഷം എല്ലാമറിയുന്ന ഒരു ഫക്കീർ ആണ് അവളെ വളർത്തിയത്
അമ്മയുടെ മരണശേഷം എല്ലാമറിയുന്ന ഒരു ഫക്കീർ ആണ് അവളെ വളർത്തിയത്
അന്നുതന്നെ എല്ലാം നിന്നോട് പറയാൻ തീരുമാനിച്ചതാണ് ഞാൻ..പക്ഷെ നിന്റെ മനസിന് ഷോക്ക് ആവുന്ന രീതിയിൽ ഒന്നും ചെയ്യരുതെന്ന മാനസയുടെ അപേക്ഷയാണ് അവളെ ഹോം നഴ്‌സ് ആക്കി നിന്നെ ശുശ്രൂഷിക്കാൻ കൊണ്ടുവരാൻ നിർബന്ധിതനാക്കിയതെന്നെ...
ഇനിയെങ്കിലും എന്റെ മോള് സത്യം അറിയണം എന്നുതോന്നി എനിക്ക്.
കാരണം ചില സമയത്തു നിന്റെ കണ്ണുകളിൽ കാണുന്ന കനലുകൾ
എന്നെ ഭയപ്പെടുത്തുന്നു...
പപ്പക്ക് അന്നും ഇന്നും പ്രിയ്യപ്പെട്ട മകൾ
നീ തന്നെ ആണ്..പക്ഷെ മാനസയെ ഉപേക്ഷിക്കാൻ പപ്പക്ക് കഴിയില്ല മോളെ
നിനക്ക് സമ്മതമാണെങ്കിൽ മാത്രം നിന്റെ ചേച്ചി ആയി നമ്മുടെ ബംഗ്ളാവിൽ അവളും ഉണ്ടാവും..ഇല്ലെങ്കിൽ അവൾ തിരിച്ചുപോകാൻ തയ്യാറായിരിക്കുകയാണ്..

ഒരുനല്ല മറുപടിയുമായി വരുന്ന
മോളെയും കാത്തു കൊണ്ട്
മോളെയും കാത്തു കൊണ്ട്
മോളുടെ പപ്പ
കേണലിന്റെ മടിയിൽ ഇരുന്നു കണ്ണീരിൽ കുതിർന്ന ആ പേജ് തണുത്ത കാറ്റിൽ വിറകൊണ്ടു..അവസാനമായി അതിനടിയിൽ സാന്ദ്രയെഴുതിയ വരികൾ ആയിരം അർത്ഥങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ടു അയാളെനോക്കി പുഞ്ചിരിച്ചു...
"സോറി പപ്പാ......"
ഈ സമയം കാതങ്ങൾക്കുമപ്പുറെ തന്റെ കുളിമുറിയിൽ... ബക്കറ്റിലെ വെള്ളത്തിൽ ഞരമ്പിലുള്ള അവസാനതുള്ളി രക്തവും ഒഴുക്കിക്കളഞ്ഞുകൊണ്ട് തകർന്ന മൊബൈലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മാനസ... സുഖനിദ്രയിൽ എന്നപോൽ മയങ്ങിക്കിടന്നു...
രചന - വിനീത അനിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക