മഴക്കാലത്തു കേരളത്തിലുണ്ടാവുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളെപ്പറ്റി ഒരു പുറം കവിയാതെ ഉപന്യസിക്കുക..
ഒട്ടേറെ ആഘോഷങ്ങളുള്ള കേരളമണ്ണിൽ വർഷംതോറും ആർഭാടപൂർവം
കൊണ്ടാടുന്ന ഒരാഘോഷമാണ് മുല്ലപ്പെരിയാർ..
കൊണ്ടാടുന്ന ഒരാഘോഷമാണ് മുല്ലപ്പെരിയാർ..
മത രാഷ്ട്രീയ ഭേദമന്യേ എല്ലാവിഭാഗങ്ങളും ഒത്തൊരുമിച്ചാഘോഷിക്കുന്ന മുല്ലപെരിയാർ കേരളജനതക്കു നെഞ്ചിടിപ്പിന്റെ കാലംകൂടിയാണ്..
ആഘോഷവേളയിൽ ചില ജീവികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി മറ്റുളളവരെ അറിയിച്ചാണ് ചടങ്ങുകൾ തുടങ്ങുക..
കൃത്യമായ കാലയളവൊന്നുമില്ലാത്ത ഈ ആഘോഷം ചിലപ്പോൾ മാസങ്ങൾ വരെ നീണ്ടുനിക്കാറുണ്ട്..
കൃത്യമായ കാലയളവൊന്നുമില്ലാത്ത ഈ ആഘോഷം ചിലപ്പോൾ മാസങ്ങൾ വരെ നീണ്ടുനിക്കാറുണ്ട്..
ആ സമയത്തു ചില വിചിത്ര ജീവികൾ ആ ഭാഗത്തു പ്രത്യക്ഷപ്പെടാറുണ്ടെന്നും പരിശോധനയെന്നപേരിൽ ഡാമിനുചുറ്റും കറങ്ങിനടക്കാറുണ്ടെന്നും പറയപ്പെടുന്നു..
പലരുടെയും ജീവൻപണയം വച്ചുള്ള ഈ പ്രത്യെക ആഘോഷത്തിനു മഴക്കാലമാവുമ്പോഴാണ് തുടക്കം കുറിക്കുകയെന്നു വിശ്വസിക്കപ്പെടുന്നു..
അതുപോലതന്നെ മഴക്കാലത്തുണ്ടാവുന്ന മറ്റൊരു ആഘോഷമാണ് പനി..
ഇതും ജാതിമത ഭേദമന്യെ എല്ലാവരും ഒരുമിച്ചാഘോഷിക്കാറാണ് പതിവു..
ആഘോഷം തുടങ്ങിക്കഴിഞ്ഞാൽ ആശുപത്രികളിലേക്ക് ജനങ്ങൾ കൂട്ടമായി ഒഴുകിത്തുടങ്ങുന്നതോടെ
ചടങ്ങുകൾ ആരംഭിക്കുന്നു..
ചടങ്ങുകൾ ആരംഭിക്കുന്നു..
ചുമച്ചും തുമ്മിയുമൊക്കെയാണ് പലരും അവരുടെ പങ്കാളിത്തം പ്രകടിപ്പിക്കാറുള്ളത്..
ചില ഡോക്ടർമാർ പുതിയ വീടുപണി പ്ലാൻ ചെയ്യുന്നതും വാഹനങ്ങൾ ബുക്ക് ചെയ്യുന്നതും ഈ സമയങ്ങളിലാണു..
മാറിമാറിവരുന്ന സർക്കാരുകൾ ഈ ആഘോഷങ്ങൾക്ക് തടയിടാനെന്ന പേരിൽ കോടികൾ ചിലവാക്കി കളയുന്നുണ്ടെങ്കിലും പാതിപോലും ജനങ്ങളിലേക്ക് കൃത്യമായി എത്താറില്ലെന്നത് ഈ ആഘോഷത്തിനു മാറ്റ് കൂട്ടുന്നു..
പനിയും മുല്ലപ്പെരിയാറും മാറ്റിനിർത്തിയൊരു മഴക്കാലം മലയാളിക്കു ചിന്തിക്കാനാവാത്തതാണ്..
ഒരു പുറം കവിഞ്ഞു അല്ലെ..
മഴക്കാലമല്ലേ മനസ്സും മണ്ണും നിറഞ്ഞു കവിയുന്ന കാലം..
ഇതും കവിഞ്ഞോട്ടേന്ന്..
ഇങ്ങള് ക്ഷമീ...!!
മഴക്കാലമല്ലേ മനസ്സും മണ്ണും നിറഞ്ഞു കവിയുന്ന കാലം..
ഇതും കവിഞ്ഞോട്ടേന്ന്..
ഇങ്ങള് ക്ഷമീ...!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക