മൂന്നാമത്തെ യാത്ര !!(കഥ )
ചുവന്ന എയർ ബാഗിലേക്കു വസ്ത്രങ്ങൾ ഓരോന്നായി അടുക്കി വെക്കുകയായിരുന്നു ഇന്ദ്രജിത്. അടുക്കളയൊതുക്കി ഭാര്യ ചിത്ര അയാളുടെ അടുത്ത് വന്നിരുന്നു ചോദിച്ചു –“ ഡെനീസുമായി ഇതു മൂന്നാമത്തെ യാത്രയാണല്ലോ ?”
“ഉം”- ജോലി നിർത്തി അയാൾ ഭാര്യയുടെ തോളിൽ കൈകൾ അമർത്തി പറഞ്ഞു –“എല്ലാം ശരിയാവും!”
അയാൾ ബാഗിന്റെ സിബടച്ചു വലിച്ചുഅത് കട്ടിലിനടിയിലേക്കു നീക്കി വെച്ചു...ചിത്രയോടു കിടന്നോളാൻ പറഞ്ഞു, മുറിക്കു പുറത്തു കടന്നു.
തൊട്ടടുത്ത മുറിയിൽ മകൾ ഉറങ്ങിയിട്ടില്ല.. കടും പച്ച നിറത്തിലെ കർട്ടനിടയിൽ കൂടെ കമ്പ്യൂട്ടർ സ്ക്രീനിന്റെ വെളിച്ചം പുറത്തേക്കു കടക്കുന്നു. വാതിൽ ചാരിയിട്ടേയുള്ളു.അയാൾ മുറിയിലേക്ക് കടന്നു

“മോളെ നേരം വൈകിയല്ലോ? കിടക്കാറായില്ലേ ?”
“കുറച്ചൂടെ പണി തീർക്കാനുണ്ട് അച്ഛാ.. നാളെ സബ് മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് ആണ്”- മകൾ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു
“ശരി വേഗം കിടക്കു.. ഗുഡ് നൈറ്റ്” അയാൾ റൂമിനു വെളിയിൽ കടന്നു
“കുറച്ചൂടെ പണി തീർക്കാനുണ്ട് അച്ഛാ.. നാളെ സബ് മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് ആണ്”- മകൾ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു
“ശരി വേഗം കിടക്കു.. ഗുഡ് നൈറ്റ്” അയാൾ റൂമിനു വെളിയിൽ കടന്നു
ബെഡ്റൂമിൽ ചെന്നപ്പോൾ ചിത്ര ഒരു വശം ചരിഞ്ഞ് കിടന്നു
ഉറക്കം പിടിച്ചിരിക്കുന്നു
ഉറക്കം പിടിച്ചിരിക്കുന്നു
ഇന്ദ്രൻ തലയണ കട്ടിലിൽ ചാരിവെച്ചു കിടന്നു.. നാളെ രാവിലെ ഡെനീസി നെ വിളിച്ചു മൂന്ന് മണിക്കാണ് ഐലൻഡ് എക്സ്പ്രസ്സ് എന്ന് ഒന്നുകൂടെ ഓര്മിപ്പിക്കണം. അയാൾ പതിയെ കണ്ണുകളടച്ചു
***
***
ഉച്ചക്ക് ഒന്നരക്ക് അലാറം അടിച്ചപ്പോൾ ഡെനീസ് എഴുനേറ്റു..രാത്രിയിലെ ലഹരി മുഴുവനായി വിട്ടു പോയിട്ടില്ല. അതിനിടെ അച്ചുവുമായി ചാറ്റിങ്...നല്ല ക്ഷീണം
മൂന്ന് മണിക്കാണ് ട്രെയിൻ. ഇന്ദ്രൻ ഇപ്പോൾ തന്നെ സ്റ്റേഷനിൽ എത്തിയിട്ടുണ്ടാവും.. അയാൾ അങ്ങിനെയാണ്.. ഇന്ദ്രനുമായി ഇതു മൂന്നാമത്തെ യാത്ര !
ഡെനീസ് എഴുനേറ്റു . അലമാരക്കു മുകളിൽ ഇരുന്നിരുന്ന കറുത്ത തുകൽ സഞ്ചിയിലേക്കു കുറച്ചു വസ്ത്രങ്ങൾ കുത്തി തിരുകി.. ബാക്കിയെല്ലാം ഇന്ദ്രനുമായി ഷെയർ ചെയ്യാം. അയാൾ എല്ലാം അധികം കരുതിയിട്ടുണ്ടാവും... ഡെനീസ് ബാത്റൂമിലേക്കു നടന്നു .
പല്ലു തേയ്പ്പും കുളിയും കഴിഞ്ഞു എത്തിയപ്പോഴേക്കും ഇന്ദ്രന്റെ മിസ് കാൾ.
ഇനി തിരിച്ചു വിളിക്കാൻ സമയമില്ല. അയാൾ വേഗം വീട് പൂട്ടി ഇറങ്ങി. സ്വീകരണമുറിയിൽ ഇന്നലത്തെ ഗ്ലാസുകളും പാത്രങ്ങളും.. ഇനി രണ്ടു ദിവസം കഴിഞ്ഞു വന്നു വൃത്തിയാക്കാം..
ആദ്യം വന്ന ഓട്ടോക്ക് കൈ കാണിച്ചു അയാൾ പറഞ്ഞു-“ സൗത്ത് റെയിൽ വേ സ്റ്റേഷൻ.. പെട്ടെന്ന് വിട്”

ഇന്ദ്രജിത് മേനോനും ഡെനീസ് ഡേവിഡും കഴിഞ്ഞ നാല് മാസങ്ങളായി നല്ല സുഹൃത്തുക്കളാണ്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ടവർ. The Judge എന്ന ഐ ഡി യിൽ നിന്നും ഒരു റിക്വസ്റ്റ് വന്നപ്പോൾ ആ പ്രൊഫൈൽ പിൿടറിൽ കൗതുകം കണ്ട് ഡെനീസ് അത് സ്വീകരിച്ചു. കറുത്ത തുണിയിൽ കണ്ണ് മൂടപ്പെട്ട ന്യായ ദേവതയുടെ ചിത്രം !

ഡെനീസ് ഒരു കഥാകാരനാണ്. അവിവാഹിതൻ .ഇന്ദ്രൻ സർക്കാർ ഉദ്യോഗസ്ഥനും!
എറണാകുളം സ്വദേശികളായതിനാൽ രണ്ടുപേരും ഇടക്ക് കണ്ടുമുട്ടി .. തികഞ്ഞ മാന്യനായ ഇന്ദ്രൻ, ഡെനീസിന്റെ മനസ്സിൽ പെട്ടെന്നിടം നേടി.. അയാളുടെ എല്ലാ സുഹൃത്തുക്കളെയും പോലെയല്ല ,ഒന്നിലും പങ്കു ചേരാത്ത പ്രകൃതം...
രണ്ടു തവണഅവർ ഒന്നിച്ചു യാത്ര ചെയ്തു. ഇതവരുടെ മൂന്നാമത്തെ യാത്ര..

വണ്ടി വരാൻ വെറും അഞ്ചു മിനിറ്റ് ഉള്ളു.. ഡെനീസിന്റെ സ്വഭാവമറിയാമെങ്കിലും ഇന്ദ്രന് വേവലാതിയായി .
വണ്ടി വരാൻ വെറും അഞ്ചു മിനിറ്റ് ഉള്ളു.. ഡെനീസിന്റെ സ്വഭാവമറിയാമെങ്കിലും ഇന്ദ്രന് വേവലാതിയായി .
മൊബൈൽ കൈയിലെടുത്തു അക്ഷമനായി നോക്കുമ്പോൾ അങ്ങേ അറ്റത്ത് നിന്നും കറുത്ത ഷർട്ടിട്ടു ഒരു ഗ്രീക്ക് ദേവനെ പോലെ നടന്നു വരുന്നു ഡെനീസ്.. ഇന്ദ്രന് സമാധാനമായി.
ഡെനീസിന് ചുറ്റും എന്തോ ഒരു കാന്ത വലയമുണ്ടെന്നു
അയാൾക്ക് തോന്നിയിട്ടുണ്ട്.. പെൺകുട്ടികളെയും സ്ത്രീകളെയും തന്നിലേക്ക് ആകർഷിക്കുന്ന ഒരു പ്രകാശ വലയം
ഡെനീസിന് ചുറ്റും എന്തോ ഒരു കാന്ത വലയമുണ്ടെന്നു
അയാൾക്ക് തോന്നിയിട്ടുണ്ട്.. പെൺകുട്ടികളെയും സ്ത്രീകളെയും തന്നിലേക്ക് ആകർഷിക്കുന്ന ഒരു പ്രകാശ വലയം
“എന്താടോ താൻ പതിവുപോലെ പേടിച്ചല്ലേ?” ..എന്ന ചോദ്യവുമായി ഡെനീസ് ഇന്ദ്രന്റ അടുത്തേക്ക് വന്നതും തീവണ്ടി മൂന്നാമത്തെ പ്ലാറ്റഫോമിൽ വന്നതും ഒരുമിച്ചു.. മൂന്നാമത്തെ യാത്രക്കുള്ള വണ്ടി!
**
രാത്രിയായപ്പോൾ വണ്ടിയിൽ നല്ല ചൂട്.. “തനിക്കു എ സി ബുക്ക് ചെയ്യാമായിരുന്നു”- ഡെനീസ് പറഞ്ഞു.
“അതിൽ അടച്ചു മൂടിയിരുന്നാൽ ചുറ്റുമുള്ളതൊന്നും കാണില്ല..” ഇന്ദ്രൻ മറുപടി പറഞ്ഞു
രാത്രിയായപ്പോൾ വണ്ടിയിൽ നല്ല ചൂട്.. “തനിക്കു എ സി ബുക്ക് ചെയ്യാമായിരുന്നു”- ഡെനീസ് പറഞ്ഞു.
“അതിൽ അടച്ചു മൂടിയിരുന്നാൽ ചുറ്റുമുള്ളതൊന്നും കാണില്ല..” ഇന്ദ്രൻ മറുപടി പറഞ്ഞു
“ഉം അതും ഒരു ശരി...”ഡെനീസ് ബാഗിൽ നിന്നും മദ്യ കുപ്പി കൈയിലെടുത്തു.. അപ്പുറത്തിരിക്കുന്ന സഹയാത്രിക ർ കാണാതെ അത് സീറ്റിന്റെ സൈഡിൽ ഒതുക്കി വെച്ച് കുടിക്കാൻ ആരംഭിച്ചു..
“തനിക്കറിയോ ഇന്നലെയും അച്ചു വിളിച്ചിരുന്നു. ആ പതിനെട്ടുകാരി ഈ അമ്പതുകാരന്റെ ഭാര്യയാവാൻ റെഡിയാണ് പോലും ഒന്ന് വിളിച്ചാൽ മതിയെന്ന്.. “
“തനിക്കറിയോ ഇന്നലെയും അച്ചു വിളിച്ചിരുന്നു. ആ പതിനെട്ടുകാരി ഈ അമ്പതുകാരന്റെ ഭാര്യയാവാൻ റെഡിയാണ് പോലും ഒന്ന് വിളിച്ചാൽ മതിയെന്ന്.. “
ഇന്ദ്രൻ മൂളികൊണ്ടു കേട്ടിരുന്നു...
“രണ്ടാഴ്ച മുന്നേ അവൾ വീട്ടിൽ വന്നിരുന്നു. പാവം എന്നെ ഭ്രാന്തമായി സ്നേഹിക്കുന്ന കുറെ എണ്ണത്തിൽ ഒരെണ്ണം “
ഡെനീസ് ഏതാണ്ട് ലഹരിയിൽ എത്തിക്കഴിഞ്ഞു... ലഹരിയും അച്ചുവിന്റെ ഓർമകളും അയാളുടെ മുഖം കൂടുതൽ ചുവപ്പിച്ചു.
ഇന്ദ്രൻ പതിയെ എഴുനേറ്റു വാതിൽ പടിയിൽ പോയി നിന്നു. നല്ല തണുത്ത കാറ്റു . പുറത്തു കൂരിരുട്ട് !
“ആഹാ താൻ ഇവിടെ നിൽകുവാ ണോ ?”ഡെനീസ് ഗ്ലാസുമായി ആടിയാടി വാതിൽക്കലെത്തി
“താനിങ് മാറിയേ .ഞാൻ ഈ രാത്രിയെ ഒന്ന് പ്രണയിക്കട്ടെ... പിന്നെ ഇരുട്ടിനെയും..” ഇന്ദ്രൻ പിന്നോട്ട് മാറി
“താനിങ് മാറിയേ .ഞാൻ ഈ രാത്രിയെ ഒന്ന് പ്രണയിക്കട്ടെ... പിന്നെ ഇരുട്ടിനെയും..” ഇന്ദ്രൻ പിന്നോട്ട് മാറി
“ഇന്ദ്രാ തനിക്കു മനസ്സിലായോ ? നമ്മളിപ്പോൾ ഒരു നദിയുടെ മുകളിലൂടെ പോയിക്കൊണ്ടിരുന്നു. ശ്രദ്ധിച്ചു നോക്കു ..താഴെ വെള്ളത്തിന്റെ ഇരമ്പൽ..”. ഡെനീസ് പറഞ്ഞു നിർത്തുന്നതിനു മുന്നേ ഇന്ദ്രൻ അയാളെ ആഞ്ഞു ചവിട്ടി. ശബ്ദിക്കാൻ കഴിയുന്നതിനു മുന്നേ ഇരുട്ടിൽ എവിടെയോ ഡെനീസ് മറഞ്ഞു..
കുറച്ചു സമയം അവിടെ നിന്നതിന് ശേഷം ഇന്ദ്രൻ സീറ്റിൽ ചെന്നിരുന്നു. അവിടെ മരണത്തിന്റെ കറുത്ത ചട്ടയണിഞ്ഞ ഡെനീസിന്റെ മൊബൈൽ !
കഴിഞ്ഞ തവണത്തെ യാത്രയിൽ അതിന്റെ സ്ക്രീൻ ലോക്ക് ഡെനീസ് അയാളെ കാണിച്ചു കൊടുത്തിട്ടുണ്ട്.. “ഡി ഫോർ ഡെനീസ് ദി ഗ്രേറ്റ് “!
അത് മാറ്റിയിട്ടുണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെ വിലകൂടിയ മൊബൈൽ കൈയിലെടുത്തു ഇന്ദ്രൻ വരച്ചു- ഡി- ഇത്തവണ അത് -ഫോർ ഡെത്ത് !
അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ ഇന്ദ്രൻ ഇറങ്ങി ,അടുത്തുകണ്ട ബെഞ്ചിൽ തളർന്നിരുന്നു..മൊബൈൽ കൈയിലെടുത്തു അയാൾ ഒന്ന് കൂടെ വരച്ചു.. ഡി -ഫോർ ഡെത്ത് !
അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ ഇന്ദ്രൻ ഇറങ്ങി ,അടുത്തുകണ്ട ബെഞ്ചിൽ തളർന്നിരുന്നു..മൊബൈൽ കൈയിലെടുത്തു അയാൾ ഒന്ന് കൂടെ വരച്ചു.. ഡി -ഫോർ ഡെത്ത് !
ഇല്ല, പതിനെട്ടുകാരിയായ തന്റെ മകൾ അച്ചുവെന്ന അശ്വതിയുടെ അവസാന മെസ്സേജായ “ഐ മിസ് യു” അടക്കമുള്ള ചിത്രങ്ങളും മെസ്സേജുകളും വീഡിയോകളും അതിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു..... നമ്പർ ബ്ലോക്ക് ചെയ്തിട്ടുമുണ്ടു..
എല്ലാം ഒന്ന് കൂടെ തീർച്ചപ്പെടുത്തിയതിനു ശേഷം മൊബൈൽ പോക്കറ്റിൽ തിരുകി, അയാൾ സ്റ്റേഷൻ മാസ്റ്ററുടെ റൂമിനടുത്തേക്കു നടന്നു
ഒരു കൈയിൽ ഏതോ കന്നഡ മാസികയും മറുകൈയിൽ ഒരു കപ്പു ചായയുമായിരുക്കുന്ന സ്റ്റേഷൻ മാസ്റ്ററോട് ദയനീയ ഭാവത്തിൽ ഇന്ദ്രൻ പറഞ്ഞു –“സർ, എന്റെ സുഹൃത്തിനെ കഴിഞ്ഞ സ്റ്റേഷൻ മുതൽ കാണാനില്ല. .ടോയ്ലെറ്റിലേക്കു പോയതാണ്. അവൻ നന്നായി മദ്യപിച്ചിരുന്നു”
*** Sanee John
*** Sanee John

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക