Slider

#ഒരു പ്രഭാതസംഭാഷണം #

0

#ഒരു പ്രഭാതസംഭാഷണം #
മൊബൈൽ ചെവിയിൽവെച്ചു തോളു കൊണ്ടു താങ്ങി ചപ്പാത്തിക്ക് പരത്തുന്ന ഭാര്യ ഫോണിലൂടെ.....
"ചേട്ടനോട് എത്ര പറഞ്ഞിട്ടും കോഴിയെ വാങ്ങാനോ കോഴിക്കൂട് പണിയാനോ സമ്മതിക്കണില്ലാന്നേ.......നിർബന്ധിച്ചപ്പോ പറയാ, "നിന്റെ ഫേസ്ബുക്കിലെ inbox ഉള്ളപ്പോ എന്തിനാ വേറെ കോഴിക്കൂടെന്ന് "?.....
അത് കേട്ടു വന്ന ഭർത്താവ് : "അത് കോഴിക്കൂടല്ലല്ലോ കോഴി ഫാമല്ലേ.... "
അതു കേട്ടതും അവളയാളെ പോരു കോഴി നോക്കും പോലെ നോക്കി.....
ഏട്ടൻ :"എന്തായാലും ഒന്നൊണ്ടല്ലോ, ഹതു മതി".

ഞാൻ : "എന്നാലുമെന്റേട്ടാ...... അത് മൊത്തം പൂവനല്ലേ......... നിക്ക് പെട വേണം "
ഏട്ടൻ : "ഹാ.... പെടവേണം"......... അത് താമസിയാതെ ഞാൻ തന്നെ തരാം.....
ഞാൻ :"എന്റേട്ടാ.... ഏട്ടൻ വിചാരിക്കണ പോലല്ലാ.... എന്തു സ്നേഹാറിയോ അവർക്ക് ?"
ഞാൻ ഒരു മണിക്കൂറുനേരം കണ്ണാടി നോക്കിയാലും കാണാത്ത എന്റെ മുഖത്തിന്റെ ഭംഗിം ഐശ്വര്യോം ഇവരൊറ്റമിനിറ്റിലാ കണ്ടു പിടിക്കണേ.... അതറിയോ നിങ്ങൾക്ക് "?...
"അല്ലാ.... ഫേസ്ബുക്കില്ലാത്ത നിങ്ങള് ഓൾഡ് ജനറേഷനോട് ഇതിനെപ്പറ്റിയൊക്കെ പറയാമ്പോയ ഞാനാ പൊട്ടി".......
"അപ്പൊ, കോഴിക്കൂട്..... മറക്കണ്ടാട്ടാ".... !!!!!!
കുളിക്കാൻ പോണ കെട്ട്യോൻ കേൾക്കാൻ അവൾ ഒരു കോഴി കണക്കെ കൂവി....
ഉച്ചക്ക് ലഞ്ച് ബോക്സ് തുറന്ന ഭർത്താവ് ഞെട്ടി.... ചപ്പാത്തി മാത്രം.... കറി ഇല്ലാ....
കൂടെ ഒരു കുറിപ്പും : ചപ്പാത്തിക്ക് മുട്ടക്കറി വേണേൽ എനിക്കൊരു കോഴിക്കൂട് പണിയിച്ചു തന്നേ പറ്റൂ..... ഇതെന്റെ പുതിയ സമരമുറ !!!!!
വിരോധപൂർവം.... ഭാര്യ
തൊണ്ടയിൽ കുരുങ്ങിയ ചപ്പാത്തി ഇറങ്ങാൻ അയാൾ ബാഗിൽ നിന്നും ബോട്ടിലെടുത്തു തുറന്ന് വായിലേക്ക് കമഴ്ത്തി.....

Bini

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo