Slider

നിയോഗം ********** ഭാഗം ഒന്ന്

0

നിയോഗം
**********
ഭാഗം ഒന്ന്
**********
‘‘വെറുപ്പാണ് എനിക്ക് അയാളെ’’.
വികാരഭരിതയായി ദിവ്യ പൊട്ടിത്തെറിച്ചു
‘’ആരെ ...ദിവ്യ...!
എന്താ നിനക്ക് പറ്റിയത് . ആരെയാ നീ വെറുക്കുന്നത് . ‘’
‘’ജീവിതം കൈയ്യില്‍ നിന്ന് ഉൗര്‍ന്ന് പോകുന്നെ കൈയ്യുംകെട്ടി കണ്ടു നില്‍ക്കേണ്ടിവരുന്നവളുടെ അവസ്ഥയാണ് ഇത് ‘’
‘’ നീ തെളിച്ച് പറ എന്താ സംഭവിച്ചെ .ഇതിനു മുന്‍പ് ഇങ്ങനൊന്നും നീ പെരുമാറിയിട്ടില്ലല്ലൊ.’’
‘’ഒന്നൂല്ല’’ .കൂടുതല്‍ ഒന്നും പറയാന്‍ കഴിയാതെ അവള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം മേശപ്പുറത്തു വെച്ച്‌ വേഗം നടന്നു പോയി.
കാഴ്ച്ചയില്‍ അവള്‍ മറയും വരെ ഞാൻ ലൈബ്രറി ജനാലയിലൂടെ അവളെ തന്നെ നോക്കി നീന്നു .
ദിവ്യ ; ഒരു സാധാരണ പെണ്ണ് . എടുത്തു പറയത്തക്കതായ സൗന്ദര്യമൊ കഴിവുകളൊ ഇല്ലാത്ത ഒരു പാവം പെണ്ണ്.പുസ്തകങ്ങളായിരുന്നു അവളുടെ കൂട്ട് . ആരും ഇഷ്ട്ടപ്പെടുന്ന സ്വഭാവും .പക്ഷെ ആരുമായും കൂട്ടുകൂടില്ല. ഒരേ ഹോസ്റ്റല്‍ മുറിയില്‍ താമസിച്ചിട്ടും അവളെ മനസ്സിലാക്കാന്‍ എനിക് സാധിച്ചിട്ടില്ല.എന്നാല്‍ ഈ അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി . അവൾ പഴയതുപോലെ പുസ്തകങ്ങൾ വായിക്കാറില്ല. വായിക്കാന്‍ എടുത്താല്‍ തന്നെ വളരെ കുറച്ച് സമയം മാത്രം .അത് വായന ആണോ എന്നത് സംശയമാണ് . പുസ്തകം തുറന്ന് മറ്റേതൊ ലോകത്ത് എന്തിലെങ്കിലും ഉറ്റു നോക്കിയിരിക്കും .ഇടക്ക് കണ്ണ് നിറയും . ചോദിച്ചാല്‍ ഒന്നും മനസ്സിലാവാത്ത തരത്തില്‍ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറും.
ഒരു മാറ്റത്തിനാണ് ദിവ്യയെ നിര്‍ബന്ധിച്ച് ലൈബ്രറിയില്‍ കൊണ്ടു വന്നത് .എന്നാൽ പുസ്തകം വായിക്കുന്നതിനിടെ പെട്ടന്നായിരുന്നു ആ പൊട്ടിത്തെറി. എന്താവും കാരണം എന്നറിയാൻ ദിവ്യ വായിച്ചുകൊണ്ടിരുന്ന പുസ്തകങ്ങള്‍ ശ്രദ്ധിച്ചു .
ആത്മാവിൽ ഒരു ചിത ,വയലാർ സാറിന്റെ കവിത.ഇത് വായിച്ചു കൊണ്ടിരുന്നപ്പോളാണ് അവൾ ക്ഷുഭിത ആയത്. ഈ കവിതയും അവളുമായി എന്തോ ബന്ധം ഉണ്ടെന്നു എനിക്കുറപ്പായി . എന്തുതന്നെ ആയാലും കണ്ടുപിടിച്ച്‌ അവളെ പഴയ ദിവ്യ ആക്കി മാറ്റണം.പിന്നീടുള്ള സമയം അധികവും ഞാൻ അവൾക്കൊപ്പം ചിലവഴിച്ചു .ഞാനായിട്ട് ഒന്നും ചോദിച്ചില്ല അവൾ പറയും എന്നൊരു വിശ്വാസം എന്റുള്ളിൽ ഉണ്ടായിരുന്നു.
അങ്ങനിരിക്കെ ചോദ്യ പേപ്പർ ചോർന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോളേജിൽ എല്ലാവർക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.
അന്ന് പതിവില്ലാതെ ദിവ്യ എന്നെ വിളിച്ച്‌ ഒരു സ്ഥലം വരെ പോവാൻ കൂടെ ചെല്ലണം എന്നു പറഞ്ഞു . പുലർച്ചെ ഇറങ്ങണം കുറച്ച് അകലെ ആണ് എന്നും കൂടി പറഞ്ഞപ്പോൾ ശങ്ക പലതും മനസിലുണർന്നു .ഒരു തുണയ്ക്ക ആണുങ്ങൾ അരെയേലും കൂടെ കൂട്ടാം എന്ന എന്റെ അഭിപ്രായം അവൾ പാടെ എതിർത്തു .
‘’നിന്റെ വണ്ടിയിൽ പോകാം, പേടിക്കേണ്ട നിനക്കു ഒരു പ്രശ്നവും ഉണ്ടാവത്തെ ഞാൻ നോക്കിക്കോളാം.’’‌
മനസില്ലാമനസ്സോടെ ഞാൻ സമ്മതിക്കുകയായിരുന്നു.
പിറ്റേന്ന് പുലരും മുൻപ് ഞങ്ങൾ ഇറങ്ങി . അവൾ പറഞ്ഞ വഴികളിലൂടെ വണ്ടിയുടെ സ്റ്റിയറിങ്ങ് തിരിഞ്ഞുകൊണ്ടിരുന്നു . ഒരുവിധം നല്ല വെയിൽ ആയി തുടങ്ങിയപ്പോൾ കാട്ടിലേക്കുള്ള വഴിയെന്ന് തോന്നിക്കും വിധം ഒരു വഴിയിലേക്ക് കയറി.
ഹൃദയമിടിപ്പ് കൂടുന്നെ ഞാൻ അറിഞ്ഞു .എ സി യിലും ഞാൻ വിയർക്കാൻ തുടങ്ങി. പെട്ടന്നു ഒരു ചായക്കടക്കു മുന്നിൽ നിർത്താൻ പറഞ്ഞു.
‘’ഇനി അങ്ങോട്ട്‌ കട ഇല്ല .ഇവിടെ നിന്നു എന്തെങ്കിലും കഴിച്ചിട് പോകാം. ഉച്ച ആകും അങ്ങ് എത്താൻ .’’
അനുസരണശീലം ഉള്ള കുട്ടിയെ പോലെ അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടുകൊണ്ടിരുന്നു.
ആഹാരം കഴിഞ്ഞ് വീണ്ടും സ്റ്റിയറിംഗ് എന്റെ കയ്യിൽ.ഒരു വിത്യാസം അവൾ ഒന്നും പറയുന്നില്ല എന്നതാണ് .നേരെ കിടക്കുന്ന വഴിയെ ആണ് ഇനിയുള്ള യാത്രയെന്ന് അവളുടെ മൗനം മൊഴിഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കാട് അടുത്തു. വല്ലാത്ത വെപ്രാളം തിരിച്ചു പോക്ക് അസാധ്യമാണെന്ന്‌ ഉറപ്പായി . എന്തിനാവും അവൾ എന്നെ ഇവിടെ കൊണ്ടുവന്നെത്‌ ?മാറ്‌റത്തിനു പിന്നലെ രഹസ്യം പറയാനെങ്കിൽ ഇത്രയും ദൂരം വരേണ്ടതുണ്ടോ? ചോദ്യങ്ങൾ മനസ്സിൽ തിരയടിച്ചു.
ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു നദിക്കരയിൽ വണ്ടി നിന്നു ഇനി അങ്ങോട്ട് വഴി ഇല്ല .
ദിവ്യ വണ്ടിയിൽ നിന്നു ഇറങ്ങി നടന്നു .
എന്തു ചെയ്യണം എന്ന് അറിയാതെ ഞാൻ തരിച്ചു നിന്നു
‘’ നി ഇവിടെ പോവാണ്?”
“നി പേടിക്കെണ്ട ഞാൻ ഇപ്പോൾ വരാം “
ചുറ്റും കാട് ,മുന്നിൽ നദി ,ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ...ചിന്തകൾക്കു ചൂടുപിടിക്കാൻ തുടങ്ങി. സമയം നോക്കാൻ മൊബൈൽ എടുത്തപ്പോൾ റെയിഞ്ച് തീരെ ഇല്ലാത്ത സ്ഥലത്താണ് എത്തിച്ചേർന്നിരിക്കുന്നതെന്ന് മനസ്സിലായി. സിനിമയിൽ കണ്ട പല രംഗങ്ങളും കണ്ണിൽ നൃത്തമാടി. ഇമവെട്ടാൻ ഭയക്കുന്ന എന്നെ ഞാൻ അറിഞ്ഞു.
അൽപ്പ സമയത്തിനുള്ളിൽ ഒരു ചങ്ങാടവും കൊണ്ട് ദിവ്യ വന്നു .ഇന്നുവരെ കാണാത്ത ദിവ്യയെ ആണ് ഇന്ന് രാവിലെ മുതൽ കാണുന്നതെങ്കിലും ശക്തയായ ഒരു യുവതിയെ ചങ്ങാടത്തിൽ കണ്ട ആശ്ചര്യത്തിൽ സ്തംഭിച്ചു നിന്നു ഒരു നിമിഷം . മനക്കരുത്തുള്ള പുതിയ ദിവ്യ, നിശ്ചയദാർഢ്യം നിറഞ്ഞ കണ്ണുകൾ,മനസ്സിന്റെ കണ്ണാടിയിൽ ജ്വലിക്കുന്ന നാളം .
ഒപ്പം ചെല്ലാൻ ആംഗ്യം കാണിച്ച് ചങ്ങാടം കരയിലേക്ക് അടിപ്പിച്ചു .ആദ്യമായി ഒരു ചങ്ങാടതിൽ കയറുകയാണ് .നല്ല പേടിയും ഉണ്ട്. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം ആടി ഉലഞ്ഞ് ഞങ്ങളെയും നെഞ്ചിലേറ്റി തുഴഞ്ഞുതെന്നി നീങ്ങി ചങ്ങാടം. നദിമദ്ധ്യേ എത്തിയപ്പോൾ ഉള്ളിലെ പേടിയെ അതിരുകടന്നു ഒരു ആനന്ദം ഞാൻ അനുഭവിച്ചു. ഒരുപക്ഷെ ഇങ്ങനൊരു സാഹസികയാത്ര എപ്പോഴൊ ഞാനും ആഗ്രഹിച്ചിരുന്നു .ഇത്രയും നേരം പേടിച്ച്‌ നശിപ്പിച്ച നിമിഷങ്ങളെ ഓർത്ത് കുറ്റബോധം തോന്നി.പിന്നീടങ്ങോട്ട് പേടി അല്ല ഒരുതരം നിർവൃതി ആയിരുന്നു .
മനുഷ്യന്റെ മനസ്സിന്റെ നിസ്സാരത എന്നൊ പ്രത്യേകത എന്നൊ പറയാൻ കഴിയാത്ത അത്ഭുത പ്രതിഭാസം ഞാൻ അനുഭവിക്കുകയായിരുന്നു .
കാഴ്ച്ചകളിൽ മയങ്ങി സമയം പോയത് ഞാൻ അറിഞ്ഞില്ല .ചങ്ങാടം കരയ്ക്ക് അടുത്തു .ഇപ്പൊ മനസ്സിൽ പേടിയില്ല .കാരണം എനിക് അറിയില്ല .
‘’ ഇനി ഒരുപാട് ഇല്ല അഞ്ച് മിനിറ്റ്‌ നമ്മൾ ഇപ്പൊ എത്തും’’നിശ്ശബ്ദത ഭേദിച്ചുകൊണ്ട് ദിവ്യ
‘’ എവിടെ ...നമ്മൾ എവിടേക്കാണ് പോകുന്നത്’’
‘’പറയാം .. ഇത്രയും ക്ഷമിച്ചില്ല ഇനി അൽപ സമയം കൂടി ‘’
തുടരും.
***അഞ്ജലി പിള്ള***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo