Slider

....സുകൃതം .....

0

....സുകൃതം .....
കുറെ വര്ഷങ്ങള്ക്കു മുൻപാണ് ഞാൻ ഒരു ഒന്ന് ഒന്നര സംശയ രോഗി ആയിരുന്നു . സംശയരോഗി എന്ന് പറയുമ്പോൾ നിങ്ങൾ ഇപ്പോൾ മനസ്സിൽ ചിന്തിക്കുന്ന തരം രോഗി അല്ല എപ്പോളും എനിക്കെന്തെങ്കിലും രോഗമുണ്ടോ എന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു അടുത്തിരിക്കുന്ന ഒരാൾ തുമ്മിയാൽ എനിക്ക് ടെൻഷൻ ആയി ."എന്റെ ദൈവവമേ ഇയാൾക്ക് എന്തെല്ലാം രോഗം കാണും? അത് പകർന്ന് കാണും .കൈയിലോ കാലിലോ ഒരു തടിപ്പ് കണ്ടാൽ അത് മുഴയാണോ പിന്നെ ഏറ്റവും വലിയ രോഗത്തെ കുറിച്ച് ചിന്തിച്ചു ആധി പിടിക്കലായി
അങ്ങനെ ഇരിക്കെ ഒരു പനി വന്നു .ചേച്ചിയുടെ വീടിനടുത്തു നല്ല ഒരു ഡോക്ടർ താമസമുണ്ടെന്നു അറിഞ്ഞു ഞങ്ങൾ അവിടേക്കു പോയി . ഒരു പഴയ വീട് ഓടിട്ടതാണ് ,,പൂമുഖത്തു രണ്ടു ചൂരൽ കസേരകൾ രോഗികളുടെ que ഒന്നുമില്ല
ഞങ്ങൾ അകത്തേക്കു ചെന്നു 'ഇരിക്ക്' നന്നേ ഇരുണ്ടുനല്ല പൊക്കമുള്ള ഒരാൾ മുറിയിൽ നിറഞ്ഞ രൂക്ഷമായ സിഗരറ്റിന്റെ ഗന്ധം
"എന്താ അസുഖം?"
"പ പ പനി "ഞാൻ ഒന്ന് വിക്കി
"പ പ പനിയോ? അതെന്തൊന്നു പനി? "
എന്റെ അരികിൽ വന്നു നെറ്റിയിൽ തൊട്ടു നോക്കി .കണ്ണ് വിടർത്തി നോക്കി വായ് പൊളിച്ചു നോക്കി.തീർന്നു പരോശോധന
"കുറച്ചു ചൂട് ഉപ്പു വെള്ളം തൊണ്ടയിൽ കൊള്ളുക 3 തവണ "
"അല്ല എനിക്ക് ശരികും പനിയുണ്ട് മരുന്ന് വേണം.."ഞാൻ പറഞ്ഞു
ഡോക്ടർ എഴുനേറ്റു ഒരു സിഗെരെറ്റിനു തീ കൊളുത്തി എന്നാൽ ശെരി എന്ന മട്ടിൽ ഞങ്ങളെ ഒന്ന് നോക്കി മുറിയിലേക്ക് പോയി ..ഞങ്ങൾ പുറത്തേക്കും.
"ഇയാൾ ഡോക്ടർ ഒന്നുമല്ലട്ടോ വ്യാജനാ വ്യാജൻ "
"താൻ മിണ്ടാതെ വന്നേ"ഏട്ടാ നല്ല വേഗതയിൽ നടക്കുന്നു "ഇതെന്താ വായു ഗുളിക മേടിക്കാൻ പോവാണോ" പിറു പിറുത്തു കൊണ്ട് ഞാനും പിന്നാലെ നടന്നു
പിന്നീട് ചേച്ചി ഫോൺ ചെയ്തപ്പോൾ ഞാൻ പറഞ്ഞു "അയ്യേ ചേച്ചി അതെന്തൊന്നു ഡോക്ടർ ,ഒരു എത്തിക്സ് ഇല്ലാത്ത ഡോക്ടർ സിഗരറ്റും വലിച്..ശ്ശേ "
"മോളെ അത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏറ്റവും മിടുക്കനായ ഫിസിഷ്യൻ ആണ് പ്രകൃതം കണ്ടു തെറ്റിദ്ധരിക്കണ്ട ,വീട്ടിൽ രോഗികളെ നോക്കില്ല കാശിനോട് ഒരു ആഗ്രഹം ഇല്ലാത്ത മനുഷ്യനാ"
"അത് വീട് കണ്ടപ്പോൾ എനിക്ക് മനസിലായി" ഞാൻ പറഞ്ഞു
"അങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യണ്ട അദ്ദേഹത്തിന്റെ ആണ് വീടിനടുത്തുള്ള ഫ്ലാറ്റും തൊട്ടപ്പുറത്തുള്ള കുറെ സ്ഥലങ്ങളും
..ഡോക്ടർക്കത്തിന്റെ ഭാവം ഒന്നും ഇല്ലന്നേയുള്ളു "
"ഉവ്വ് "ഞാൻ
"പനി മാറിയോ?/"
അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് ശരി ആണല്ലോ പനി മാറിയല്ലോ പക്ഷെ പെട്ടെന്ന് സമ്മതിക്കാൻ പറ്റുമോ ? കുറവുണ്ട് ഞാൻ മറുപടി പറഞ്ഞു
അണുകുടുംബത്തിൽ നിന്ന് വിവാഹശേഷം ഒരു കൂട് കുടുംബത്തിലേക്ക് വന്ന ത്രില്ലിൽ ആയിരുന്നു ഞാൻ .നോവലിലുംസീരിയലുകളിലും കാണുമ്പോലെ ഒന്നുമല്ലട്ടോ ജീവിതം. നല്ല ഒരു അമ്മയും സ്നേഹ സമ്പന്മാരായ ചേട്ടൻ മാരും ചേട്ടത്തി മാരും അവരുടെ കുഞ്ഞു അനുജത്തി ആയി ഞാനും .സ്നേഹിക്കാനും കരുതാനും ഒരു പാട് ആളുണ്ടാകുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.
ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന് പറയും പോലെ പനി കഴിഞ്ഞപ്പോൾ സ്ഥിരം തല വേദന ആയി എന്റെ പ്രശനം ഇക്കുറി എന്നെയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോയത് ചേച്ചി തന്ന ആണ്. ചേച്ചിയെ കണ്ടു ഡോക്ടർ പിശുക്കി ചിരിച്ചു "ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയുമോ?" ഞാൻ ചേച്ചിയുടെ ചെവിയിൽ ചോദിച്ചു ."മിണ്ടാതിരിക്കൂ" ചേച്ചി പിറുപിറുത്തു .
ഡോക്ടർ പതിവ് പോലെ എന്റെ നെറ്റിയിൽ തൊട്ടു കണ്ണ് പരിശോധിച്ചു ..."ഇയാൾക്കിതെ അറിയുവൊള്ളോ? ആ സ്റ്റെതെസ്കോപ്പ് പിന്നെ എന്തിനാവോ?'
"വെയിറ്റ് ഒന്ന് നോക്കട്ടെ ആ മെഷിനിൽ കയറി നില്ക്കു "
"തലവേദനയും വെയിറ്റും ആയി എന്താ ബന്ധം ?" ഞാൻ ചോദിച്ചു പോയി ..
"പറഞ്ഞത് അനുസരിക്ക് ആദ്യം"
ഞാൻ അതിന് മേൽ കയറി ബാലൻസ് ചെയ്തു നിന്ന് "ഹോ ഈ ട്രപ്പീസ് ചെയ്യുന്നവരെയൊക്കെ സമ്മതിക്കണം എന്ന ബാലൻസ് ആണ് ...?'
സൂചി കറങ്ങി കറങ്ങി...എന്റെ കണ്ണ് തള്ളി 'ഇതെങ്ങോട്ടാ പോണത് സൂചി ?നിൽക്കൂ പ്ളീസ് ...എവിടുന്നു..... സൂചി 95 കിലോയിൽ വന്നു നിന്നു.
"കുറച്ചു കൂടി ശ്രെമിച്ചാൽ സെഞ്ച്വറി അടിക്കാം"ഡോക്ടറുടെ പഞ്ച് ഡയലോഗ് ..എനിക്കിതവണ ഒരു മറുപടിയുമില്ല കിളി പോയ അവസ്ഥയാണ് .
"ആദ്യം ഇതൊന്നു കുറയ്ക്കു ഒരു 25 kg കുറയ്ക്കണം.യോഗ ചെയ്യണം diating വേണം "
ഇക്കുറിയും മരുന്നില്ല.ഡയറ്റ് ചാർട്ടും ഒബീസിറ്റി മൂലം വരുന്ന ഭീകര രോഗങ്ങളുടെ നീണ്ട ലിസ്റ്റും
"ചേച്ചിക്ക് പറഞ്ഞൂടാരുന്നോ ഞാനീ തടി കൂടി ബലൂൺ പോലെ ആയപ്പോ ...മനുഷ്യൻ ആയാൽ സ്നേഹം വേണം സ്നേഹം "
"എന്റെ കൊച്ചെ അതിനിപ്പോ എന്താ? നമുക്കു കുറയ്ക്കാം" ചേച്ചിക്ക് ചിരി.
'എന്നാലും നിങ്ങൾ ആരും എന്നോടൊന്നും സൂചിപ്പിച്ചില്ലല്ലോ തടി കൂടി എന്ന് ..നിങ്ങൾക്കൊന്നും എന്റെ കാര്യത്തിൽ ഒരു ശ്രേദ്ധയുമില്ല" വൈകിട്ടത്തെ കുടുംബ സദസ്സിൽ ഞാൻ സങ്കടത്തോടെ പറഞ്ഞു
"എന്റെ അമ്മുവേ നീ അപ്പൊ കണ്ണാടി നോക്കുന്നില്ലാരുന്നോ ?ഞാൻ കരുതി ഇതാണ് ഫാഷൻ എന്ന്" ഭർത്താവിന്റെ ചേട്ടന്റെ വക
ചേട്ടനെ നുള്ളിപ്പറിക്കാനും മാന്തിക്കീറനും ഒക്കെ ഉള്ള ത്വര അടക്കി ഒരു ഇടി ഇടിച്ചു ഞാൻമുറിയിലേക്കു പോയി .
"എന്റെ അമ്മെ ഞാൻ ആണോ ഇത് വശങ്ങളിലേക്ക് വളർന്നു വളർന്നു ഞാനിപ്പോ ഒരു നാനോ കാർ പോലുണ്ട് ..എന്തൊരു വൃത്തികെട്ട രൂപം" കണ്ണാടി നോക്കി അന്തം വിട്ട് ഞാൻ നിന്നു.
ശെടാ ചുമ്മാതല്ല അയല്പക്കത്തെ അബു പറഞ്ഞത് "എന്റെ ചേച്ചി ,ചേച്ചിയുടെ വീട്ടിലെ ബൈക്കിനു വായ് ഉണ്ടായിരുന്നേൽ അത് നിലവിളിച്ചേനെ എന്ന്"
ഞാൻ താടിക്കു കൈയും കൊടുത്തു ദുഖിച്ചിരിപ്പായി ..കുടുംബത്തുള്ളവരുടെ സമാധാനം പോയി .എന്റെ തടി അവരുടെ ഉറക്കവും കളഞ്ഞു
ഒടുവിൽ ഒരു യോഗ ക്ലാസ് കണ്ടു പിടിച്ചു ചേർന്നു
സൂര്യനമസ്കാരം ചെയ്യുന്നവരുടെ വേഗത കണ്ടു ചമ്രം പൂട്ടു ഇട്ടു ഇരിക്കാൻ കൂടി കഴിയാത്ത ഞാൻ സ്വാഭാവികമായി ഒരു ക്ലാസ് കൊണ്ട് മതിയാക്കി വീട്ടിൽ ഇരുപ്പായി
തലവേദന വീണ്ടും ആരംഭിച്ചു പഴയ മുറി അതെ ഡോക്ടർ
രംഗം രണ്ട്‌
"താൻ വെയിറ്റ് കുറച്ചില്ലേൽ തന്റെ ആയുസു കുറയും ഇയാൾ നല്ല മെലിഞ്ഞ സുന്ദരി പെണ്ണിനെ കെട്ടി സുഖായിട് ജീവിക്കും എന്താ?"
"ദുഷ്ടാ താൻ ഒരു ഡോക്ടർ ആണോ രോഗശാന്തിക്കും വരുന്നവനെ ഭ്രാന്തൻ ആക്കുമോ ഇയാൾ?"ഞാൻ ചിന്തിച്ചു പോയി
ഇറങ്ങുമ്പോൾ ഞാൻ ഏട്ടനെ നോക്കി ഇങ്ങേർക്ക് ഇനി വല്ല ആഗ്രഹവുമുണ്ടോ ഞാൻ ചത്താൽ മെലിഞ്ഞ പെണ്ണ് ...നോ നോ ..അയ്യടാ നടക്കൂല മോനെ ഞാൻ മനസ്സിൽ പറഞ്ഞു
യോഗ ക്ലാസ്സിലേക്ക് അറച്ചു അറച്ചു കയറി ചെന്നു
"പേടിച്ചു ഓടിയതാണോ അന്ന്?" ടീച്ചർ
ഞാൻ ചമ്മി ചിരിച്ചു
"ടീച്ചർ എനിക്കിത്രയും വേഗതയിൽ ചെയ്യാൻ പറ്റില്ല"
"അവനവനു പറ്റുന്ന പോലെ മതി "
ഒരു തവണ സൂര്യ നമസ്കാരം ചെയ്യാൻ മടിച്ച ഞാൻ ഇന്ന് 25 സെറ്റ് വരെ ചെയ്യും അത് വേറെ കാര്യം
ഇനി ഡയറ്റ്
ഏറ്റവും ഇഷ്ടപ്പെട്ട കപ്പ മീൻ കട്ട് ..ഫിഷ് ഫ്രൈ ചിക്കൻ ഫ്രൈ ...തീൻ മേശയിൽ നിന്നു അപ്രത്യക്ഷമായി ..പഴങ്ങളെയും പച്ചക്കറികളെയും തീവ്രമായി സ്നേഹിച്ചു തുടങ്ങി ,,ഫലം ഒരു വർഷത്തിനകം 30 KG പോയി കിട്ടി ..ഡോക്ടറും ഞാനും ബഡാ ദോസ്തുക്കൾ ആയി ..അവരുടെ കുടുംബം എന്റേതും ആയി ..I
ആയിടയ്ക്കാണ് ചിക്കൻ ഗുനിയ പടർന്നു പിടിച്ചത് ..ഏട്ടന് അസുഖം വന്നു ...സ്വന്തം ചേട്ടനെ പോലെ ഡോക്ടർ കൂടെ ഇരുന്നു ..
ഇടയ്ക്കു ഡോക്ടറുടെ ഭാര്യ പറയും "ഡോക്ടർ ഇപ്പൊ തമാശ ഒക്കെ പറയാൻ തുടങ്ങിയിട്ടുണ്ട് അമ്മുന്റെ സഹവാസം ആണ്"
"എന്നെ പോലൊരു കോമാളിയെ കിട്ടിയാൽ ആരാ മാറാത്തത് ചേച്ചി?
സിഗേരറ്റ് വലി ഒക്കെ നിർത്തി ഡോക്ടറിന് നല്ല മിടുക്കൻ കുട്ടി ആയി
ആ വെക്കേഷൻ ഞങ്ങൾ ഒരു പളനി ട്രിപ്പ് പ്ലാൻ ചെയ്തു. തലേന്ന് രാത്രി ചേച്ചിയുടെ കാൾ
"അമ്മു നിന്റെ ഡോക്ടർ മരിച്ചു പോയി"
ഞാൻ അത് ശെരിക്കു കേട്ടില്ല
"എന്താ?"
"നീ വിഷമിക്കല്ലേ ...ഹാർട്ട് അറ്റാക് ആയിരുന്നു "
കണ്ണിലിരുട്ടു കയറി നിലത്തിരുന്നു ഞാൻ. വെറുതെ ആയിരിക്കും ..വേറെ വല്ലോരുമാരിക്കും .ഇന്ന് രാവിലെ കൂടി സംസാരിച്ചതാണല്ലോ ..ഏട്ടൻ വന്നു എന്നെ എണീപ്പിച്ചു "
"വീട്ടിൽ പോകാം"
"ഡോക്ടറുടെ വീട് ...ഡോക്ടർ ഇല്ല .മൂത്ത മകൻ വരാൻ ഉണ്ട് മോർച്ചറിയിൽ ആണ് ആരോ പറയുന്നു
"അമ്മു" ഒരു അലമുറ ...ഡോക്ടറുടെ ഭാര്യ "പോയി കേട്ടോ അമ്മു "
ഞാനവരുടെ കൈ വിടുവിച്ചു ബാല്കണിയിൽ വന്നു നിന്നു ഞാൻ കരഞ്ഞില്ല ..ഇവിടെ നിന്നാണ് ഡോക്ടർ എന്നോട് സംസാരിക്കുക ..എന്റെ സംശയങ്ങൾക്ക് ഉത്തരം തരിക ..മനസ് ശൂന്യം ഏതു പാതിരാത്രിയിലും എനിക്കെന്തു വന്നാലും ഓടിച്ചെല്ലാനുള്ള എന്റെ അഭയം ഇനി ഇല്ല ..എന്റെ നെറ്റിയിൽ സ്നേഹത്തോടെ തൊടുന്ന വിരലുകൾ ഞാനിനീ കാണുകയില്ല ഞാൻ അവിടെ നിന്നു ദൂരെ കാണുന്ന ഫ്ളാറ്റുകളിലേക്കു നോക്കി "അവര് ജീവിക്കുന്നത് ശൂന്യാകാശത്താണ് അമ്മു ...നോക്കിക്കേ"
ശബ്ദം കേട്ടപോലെ ...ഞാൻ മുഖം പൊത്തി പൊട്ടി കരഞ്ഞു
ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ച പ്പാടിനെ മാറ്റിയത് ഡോക്ടർ ആണ്. നിസാരമായ രോഗ ലക്ഷണങ്ങളെ അവഗണിക്കാൻ എന്നെ പഠിപ്പിച്ചു ..എന്റെ ധൈര്യം എന്റെ ശക്തി ഒക്കെ ഡോക്ടർ ആയിരുന്നു
എന്റെ വലത്തേ കവിളിലെ മറുക് ഡോക്ടർക്ക് ഒരു ആകുലത ആയിരുന്നു
"അമ്മു ചില മറുകുകൾ നല്ലതല്ല ..നമുക് അത് എടുത്തു കളയാം എപ്പോളും പറയും
"അയ്യടാ അതെന്റെ ബ്യൂട്ടി സ്പോട് ആണ് അതിൽ തൊട്ടു കളിക്കേണ്ട "
"ഏട്ടനോടും പറയും അമ്മുന്റെ മറുക് വളരുന്നുണ്ട് അത് കളയാം"
ഡോക്ടർ പോയി എന്റെ കവിളിലെ മറുകിന്റെ വളർച്ച ഒരു അത്ഭുതമെന്നോണം നിലച്ചു .ഇന്നും ആ വീടിനു മുന്നിലൂടെ പോകുമ്പോൾ കണ്ണ് നിറയും."അമ്മു"എന്ന വിളിയൊച്ച കാതിൽ മുഴങ്ങും
.ഡോക്ടർ ഞാൻ നിങ്ങളെ എത്രയധികം സ്നേഹിച്ചിരുന്നുവെന്നു ഞാൻ എങ്ങനെ ആണ് നിങ്ങളെ അറിയിക്കുക. അടുത്ത ജന്മത്തിൽ മകളായി ജനിച്ചു കടലോളം സ്നേഹം തന്നു ഈ ജന്മത്തെ കടമെല്ലാം ഞാൻ വീട്ടാം ഇപ്പോൾ ഞാൻ ഡോക്ടർമാരെ കാണാൻ ഓടാറില്ല ..രോഗങ്ങളെ പേടിയോടെ ഓർക്കാറില്ല ...പോസിറ്റീവ് ആയി ചിന്തിക്കാൻ പഠിപ്പിച്ച എന്നെ ഒത്തിരി സ്നേഹിച്ച എന്റെ ഡോക്ടർ ഇത് വായിക്കുമായിരിക്കും എന്റെ പൊട്ടത്തരം കണ്ടു ചിരിക്കുമായിരിക്കും

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo