രണ്ടു തല്ലിന്റെ കഥ
.
*ഉപ്പാ ഓൾടെ മുന്നില് വെച്ച് മാത്രം തല്ലല്ലേ പ്പാ......*
.
ഓർമ്മകൾ ഇങ്ങനെ അരിച്ചു പെറുക്കി നോക്കുവണേൽ രണ്ടു തവണ മാത്രേ എന്നെ ഉപ്പ തല്ലിയിട്ടുള്ളു ,, ഇന്ന് സ്കൂൾ തുറന്ന വിശേഷങ്ങൾ ഒക്കെ വായിച്ചു ഒരു കട്ടൻ അടിച്ചു ഞാൻ ഒന്ന് പുറകിലോട്ടു പോവാണ് . പോയി പോയി LP സ്കൂളും കഴിഞ്ഞു വാര്യര്മൂലയിലെ റേഷൻ കടക്ക് പുറകിലെ ഒരു ഓല മേഞ്ഞ ബാലവാടിക്ക് മുൻപിൽ ഞാൻ നിക്കാണ് ..
.
എന്റെ ഓർമയിൽ ഒരു" M 80 " ബൈക്കാണ് വീട്ടിൽ ആദ്യത്തെ വണ്ടി . ആ വണ്ടിയിൽ ഉപ്പയും ഉമ്മയും എങ്ങോട്ട് എങ്കിലും പോവുന്നുണ്ടെൽ അതിനു നടുക്ക് ഞാൻ ഇരുന്നിട്ടുണ്ടാവും .അന്ന് വരെ അങ്ങനെ ആയിരുന്നു . ബാലവാടിയിൽ പോവാൻ തുടങ്ങി . ആദ്യ ദിവസം ബാലവാടിക്ക് മുൻപിലെ അപ്പിനുവെട്ടന്റെ കടയിലെ രജനി കാന്ത് ചിത്രമുള്ള ടിക്ക് ടിക്ക് എന്നൊരു സാധനം വാങ്ങി തന്നു ഇവരെന്നെ തളർത്തി കളഞ്ഞു . അതും പിടിച്ചു ഉമ്മയുടെ കൂടെ ഉച്ചവരെ അവിടെ ഇരുന്നു . മൂക്ക് ഒലിപ്പിച്ചും ഉടുപ്പിൽ മുള്ളിയും കുറെ എണ്ണം അപ്പുറത്തും ഇപ്പുറത്തും കിടന്നു ചീറുന്നുണ്ട് .എല്ലാവരെയും വൃത്തിയാക്കി കൊടുക്കുന്നത് രണ്ടാളാണ് .സുനിത ടീച്ചറും സരോജനി ടീച്ചറും . എനിക്ക് ഇതെല്ലം അന്നേ വരെ ചെയ്തു തന്നത് ഉമ്മയാണ് . ഞാൻ ഓർത്തു ഈ ടീച്ചർമാർക്ക് എങ്ങനെ ഇത്രേം മക്കൾ ഉണ്ടായെന്നു .
.
ചോറ് വാരിക്കൊടുക്കുന്നു , ഉറക്കാൻ നോക്കുന്നു പാട്ട് പാടിക്കൊടുക്കുന്നു അങ്ങനെ എന്റെ ഉമ്മ ചെയ്യുന്ന പോലെ എല്ലാം അവർ എല്ലാ കുട്ടികള്ക്കും ചെയ്തു കൊടുക്കുന്നുണ്ട്..എന്റെ കൈ പിടിച്ചു ഉറങ്ങാൻ പറഞ്ഞ സുനിത ടീച്ചറെ കയ്യിൽ ഞാൻ മാന്തി ഉമ്മയുടെ മടിയിലേക്ക് ചാടി . അടുത്ത വീട്ടിലെ കുട്ടിയും കളിക്കൂട്ട്കാരിയും ആയ ജസീറ ചോദിച്ചു നീയെന്ത കരയാത്തെ .എന്റെ ഉമ്മ ഉള്ള ധൈര്യത്തില അവൾ പിടിച്ചു നിക്കുന്നത് . ഞാൻ പറഞ്ഞു ആണ്കുട്ട്യോൾക്ക് നല്ല ധൈര്യമാണ് കരയൂലാന്നു . ടിക്ക് ടിക്ക് കളിപ്പട്ടത്തിന്റെ പുതുമയിൽ ആദ്യ ദിവസം അങ്ങനെ തീർന്നു .
രണ്ടാം ദിവസം -
ഏതെങ്കിലും കല്യാണമോ വിശേഷങ്ങളോ ഉള്ള ദിവസങ്ങളിൽ മാത്രം ഉമ്മ ഉടുക്കുന്ന ഒരു കരിനീല സാരിയുണ്ട് . അത് രാവിലെ തന്നെ കട്ടിലിൽ എടുത്ത് വെച്ചത് കണ്ടാണ് ഞാൻ ഉറങ്ങി എണീറ്റത് .അപ്പോഴേ ഇക്ക് പന്തികേട് തോന്നീത ന്ന ഞാൻ ഒന്നും മുണ്ടീലാട്ടോ . പല്ലുതേച് വന്നപ്പോ ഉണ്ട് ഉപ്പ വണ്ടി കഴുകുന്നു , സംഗതി കാര്യാണ് എന്തോ ഗൂഡാലോചന ഞാൻ അറിയാതെ അവർ നടത്തിയിട്ടുണ്ട് . ഞാൻ പിന്നേം ഒന്നും മനസ്സിലാവാത്ത [പോലെ നിന്ന് . വേഗം കുപ്പായം മാറ്റ് അമ്പു .ബാലവാടിയിൽ പോണ്ടേ .ഉമ്മ സാരിയുടുക്കുന്നതിനു ഇടക്ക് പറഞ്ഞു ..
= ഇങ്ങള് എവ്ടുക്ക പോണേ ?
.
എവിടെ പോവാന അമ്പുനെ ബാലവാടിയിൽ കൊണ്ടാക്കാൻ അല്ലെ ഉമ്മ വരണത് ,
=ആഹ്ഹ് ന്ന കുയപ്പല്ല്യ .
ഉമ്മാടെ കയ്യും പിടിച്ചു ഞാൻ നടന്നു ,ജസീറ ഓൾടെ ഉമ്മാടെ കൂടെ വരും എന്ന് പറഞ്ഞു .പെണ്ണ് ഒടുക്കത്തെ കരച്ചിലാണ് ,പേടിത്തൊണ്ടി .
ബാലവാടിയിൽ എത്തി ടീച്ചറെ കയ്യിൽ എന്നെ ഏൽപ്പിച്ചു ഉമ്മ പറഞ്ഞു ഞാൻ പോയി രജനി കാന്തിന്റെ ടിക്ക് ടിക്ക് മുട്ടായി രണ്ടെണ്ണം വാങ്ങീട്ട് വരംന്നു . അതൊരു വല്ലാത്ത പ്രലോഭനം ആയോണ്ട് ഞാൻ വഴങ്ങി , ഈ കരിനീല സാരി ഉടുത്ത് വന്നതിന്റെ പുറകിലെ കള്ളത്തരം മനസ്സില് ഉള്ളോണ്ട് ഞാൻ ഓലയുടെ ഇടയിൽ ഒരു കുഞ്ഞു വിടവ് ഉണ്ടാക്കി നോക്കി . കണ്ട കാഴ്ച ഇണ്ടല്ലോ പടച്ചോൻ പൊറുക്കൂല ചതി കൊലച്ചതി ..ഒരു കരിനീല സാരിയുന്ദ് ഓടുന്നു . ഒന്നൂടെ നോക്കി ഉറപ്പാക്കി ഇമ്മാാൻന്നു ചീറിക്കൊണ്ട് ഞാൻ പിന്നാലെ .
ഉപ്പ നോക്കി നടത്തുന്ന ഒരു വലിയ പറമ്പിന്റെ സൈടിലൂടെയാണ് റോഡ് .ഉമ്മ അതിലൂടെയാണ് ഓടുന്നത് . ഞാൻ നേരെ പറമ്പിലേക്ക് . വീട്ടിലെ M80 പോലും ഇത്ര സ്പീഡ് ഉണ്ടാവില്ല .ഉമ്മ എത്തുന്നെനു മുൻപ് ഞാൻ വീട്ടില് .നോക്കുമ്പോ ഉപ്പ ഉണ്ട് വീടൊക്കെ പൂട്ടി വണ്ടിയിൽ കയറി ഇരിക്കുന്നു . ഇപോ സംഗതി ക്ലിയറായി .ജസീറ ഓൾടെ ഉമ്മാടെ കൂടെ എന്റെ വീടിന്റെ മുൻപിൽ എന്നേം നോക്കി നിക്ക .ചീറി പാഞ്ഞു വരുന്ന എന്നെ കണ്ടു മുറ്റം അടിച്ചു വാരുന്ന ചൂലിൽന്നു ഒരു മൂന്നു ഈർക്കിളി എടുത്ത് രണ്ടു കയ്യും ചേർത്ത് മേലോട്ട് തൂക്കിപ്പിടിച്ച് രണ്ടു എണ്ണം .ഒഴിക്കാൻ മുട്ടി നിക്കണ മൂത്രം രണ്ടു തുള്ളി പോയോന്നൊരു ശംശയം . അടിയെക്കൾ വേദന ജസീറടെ മുന്നില് വെച്ച തല്ലു കൊള്ളണതാണ് .

കരച്ചിലിൽ വന്ന ഈ മാറ്റം കേട്ടതും ഉപ്പ അടി നിർത്തി ഉമ്മയും എത്തി ചേർത്ത് പിടിച്ചു...അതാണ് ആദ്യത്തെ തല്ലു ..എന്നെ കൂടെ കൂട്ടി തന്നെ അന്നവർ പോയി .
2="കൂടിയാൽ നിങ്ങൾ എന്നെ കൊല്ലും "
കുറച്ചൂടെ ബോധം ഒക്കെ വന്ന കാലത്ത് ഒരു ഞായറാഴ്ച്ച ദിവസം ആദ്യമായി ഫ്രെണ്ട്സ് സിനിമ സൂര്യ ടീവിയിൽ വന്നു .4 മണിക്കാ സിനിമ തുടങ്ങുന്നത് . 5 മണി കഴിഞ്ഞും അസറ് നമസ്കാരം നിസ്കരിക്കാതെ സിനിമ കണ്ടതിനു മുറ്റത്ത് ഓല മേഞ്ഞിരുന്ന ഉമ്മാടെ കയ്യിൽന്നു ഒരു നാലഞ്ച് പച്ച ഓല കീറിയെടുത് ഒരു പതിനാറെണ്ണം കയ്യിലും പുറത്തും . ഹൂ നല്ല സുഖം വേദന പുറത്തു കാണിക്കാതെ സധൈര്യം നിവർന്നു നിന്ന് പറഞ്ഞു തല്ലിക്കോ =കൂടിയാൽ നിങ്ങൾ എന്നെ കൊല്ലും അതിനപ്പുറം ഒന്നുമില്ലല്ലോ?= , അതൊരു ഷോക്ക് ആയിരുന്നു ഉപ്പാക്ക് .ഉമ്മ ഓടി വന്നു എന്നെട്റ്റ് അകത്തേക്ക് പോയി കൊണ്ട് പോയി ദേഹം മൊത്തം തണുത്ത വെള്ളം ഒഴിച്ച് തന്നു , തിരിച്ചു വന്നപ്പോ ഉപ്പ എന്തോ ആലോചനയിലാണ് . ഉപ്പ കാൺകെ തന്നെ വുളു എടുത്ത് ഞാൻ നിസ്കരിച്ചു ,
.
പിന്നെ ഒരുമിച്ച് ജീവിച്ച 17 വയസ്സ് വരെ ഉപ്പ എന്നെ തല്ലീട്ടില്ല .തല്ലു കൊള്ളാനുള്ള ഒരു അവസരവും അമ്പു ഉണ്ടാക്കിയിട്ടില്ല ഉപ്പയുടെ ആത്മാവിനു പോലും തല്ലാൻ തോന്നിക്കുന്ന ഒന്നും ഇനി അമ്പു ഉണ്ടാക്കുകയുമില്ല ........
അൻവർ മൂക്കുതല

(കോപ്പി റൈറ്റ് ഇക്ക് മാത്രം)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക