അച്ഛന്റെയോർമ്മകൾ
അച്ഛനെ യോർക്കനൊരു ദിനം മാത്രമോ..?
ആ... നന്മകളോർക്കുവാനൊരു യുഗം
കൊണ്ടു കഴിവതും ആവുമോ....
വേർപ്പിരിഞ്ഞച്ഛൻ എന്നേക്കുമായി...
എന്നെ വിട്ടെങ്ങോ.... പോയി മറഞ്ഞു..
ആ... നന്മകളോർക്കുവാനൊരു യുഗം
കൊണ്ടു കഴിവതും ആവുമോ....
വേർപ്പിരിഞ്ഞച്ഛൻ എന്നേക്കുമായി...
എന്നെ വിട്ടെങ്ങോ.... പോയി മറഞ്ഞു..
ഹൃദയത്തുടിപ്പുകൾ അറിയുന്ന നാൾമുതൽ
ഹൃദയത്തിലേറ്റിയ സ്നേഹമല്ലേ....
ഹൃദയം തുറന്നയാ സ്നേഹവായ്പ്പെന്നും
ഹൃദയരക്തം ചിന്തി പോറ്റിയെന്നേ...
ഹൃദയത്തിലേറ്റിയ സ്നേഹമല്ലേ....
ഹൃദയം തുറന്നയാ സ്നേഹവായ്പ്പെന്നും
ഹൃദയരക്തം ചിന്തി പോറ്റിയെന്നേ...
ഹൃദയം നിലച്ചയാ സമയത്തു ഞാനോ
കാതങ്ങൾക്കപ്പുറത്തായിരുന്നു....
ഹൃദയം പിളർന്നയാ വാർത്ത കേട്ടപ്പോൾ
ഹൃദയം തകർന്നു കരഞ്ഞു ഞാനും
കാതങ്ങൾക്കപ്പുറത്തായിരുന്നു....
ഹൃദയം പിളർന്നയാ വാർത്ത കേട്ടപ്പോൾ
ഹൃദയം തകർന്നു കരഞ്ഞു ഞാനും
മൂന്നുനാൾക്കപ്പുറം കണ്ടു ഞാനാമുഖം
പുഞ്ചിരിയോടെ മരണത്തെ പുൽകിയ
എന്നച്ഛന്റെ പൊൻ മുഖം അവസാമായ്
ആറടി മണ്ണിൽ ആണ്ടു പോയെങ്കിലും
എന്നുള്ളിൽ തെളിയുന്നു ചിരിതൂകുമാ മുഖം
പുഞ്ചിരിയോടെ മരണത്തെ പുൽകിയ
എന്നച്ഛന്റെ പൊൻ മുഖം അവസാമായ്
ആറടി മണ്ണിൽ ആണ്ടു പോയെങ്കിലും
എന്നുള്ളിൽ തെളിയുന്നു ചിരിതൂകുമാ മുഖം
എല്ലാ ദിനങ്ങളും ആകാശമാർഗ്ഗത്തിൽ
തിളങ്ങുന്ന താരമായ് പൊൻ ശോഭയാൽ
മിഴിവാർന്നു നിൽക്കുന്നതിലൊന്നെന്നച്ഛനല്ലോ
എൻ ഹൃദയത്തിലുള്ളയാ സ്നേഹ നക്ഷത്രത്തിനെ
ഓർക്കുവാനെന്തിനോ ഒരു ദിനം മാത്രം
തിളങ്ങുന്ന താരമായ് പൊൻ ശോഭയാൽ
മിഴിവാർന്നു നിൽക്കുന്നതിലൊന്നെന്നച്ഛനല്ലോ
എൻ ഹൃദയത്തിലുള്ളയാ സ്നേഹ നക്ഷത്രത്തിനെ
ഓർക്കുവാനെന്തിനോ ഒരു ദിനം മാത്രം
ബെന്നി ടി ജെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക