പാതി ചാരിയ ജനലിലൂടെ അരിച്ചു വരുന്ന ആ സൂര്യപ്രകാശം അവന്റെ മുഖത്തേക്ക് വന്നു പതിച്ചു. എന്തോ വല്ലാത്തൊരു സുഖം, തന്റെ ജീവിതത്തിലുണ്ടായ പുതുപ്രകാശം പോലെ തോന്നി. അതേ ഇതൊരു തിരിച്ചു വരവാണ്. യുവത്വത്തിന്റെ സൗന്ദര്യം മാറുന്നതിനു മുൻപ് തന്നെ യമപുരിയുടെ പടിവാതിൽ വരെ എത്തിയിട്ടു തിരിച്ചു വന്നതല്ലേ.. അപ്പോൾ ഇതൊരു പുത്തൻ ജൻമം തന്നെയാണ്.
"ഉണ്ണി എന്താ ഈ നോക്കുന്നേ?"
അമ്മയായിരുന്നു അത്. ഒരുപാടു ക്ഷീണിതയായിരിക്കുന്നു. മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ ആശുപത്രിയിൽ ചെലവഴിച്ചതല്ലേ. ഒാർക്കാൻ ഇഷ്ടപ്പെടാത്ത സ്വപ്നം പോലെ. എന്നാലും എല്ലാവരുടെയും പ്രാർത്ഥന എല്ലാം നേരെയായി. എല്ലാത്തിലുമുപരി എനിക്ക് ജീവൻ തന്ന ആ ഹൃദയ വിശാലത ആരുടെതായിരുന്നു.

"അമ്മേ,, ആ ഹൃദയം ....." ഉണ്ണി ചോദിച്ചു.
"ദൈവ ഭാഗ്യംകൊണ്ട് എല്ലാം ശരിയായി എന്റെ ഉണ്ണ്യേ....."
എന്റെ ചോദ്യത്തിനു അവ്യക്തമായി മറുപടി നൽകി അമ്മയും മടങ്ങി. അല്ല,,ഈ ദൈവത്തിനിപ്പോ ഹൃദയം സപ്ളെയുമുണ്ടോ,,,,, ആവോ......"
എല്ലാം എത്ര പെട്ടെന്നാ മാറിമറിഞ്ഞത് കോളേജിലെ മിന്നും താരമായിരുന്നു താൻ, കലാകായിക മികവ്, സുഹൃത്തുക്കൾക്കിടയിലെ തമാശക്കാരൻ, കോളേജ് രാഷ്ട്രീയത്തിലെ സജീവ പ്രവർത്തകൻ, അദ്ധ്യാപകരുടെ കണ്ണിലുണ്ണി, ആ കോളേജിലെ ശ്രദ്ധേയനായ ഒരുവൻ.. 'ഉണ്ണി' എന്നു സുഹൃത്തുക്കളും 'ഉണ്ണിയേട്ടൻ' എന്നു ജൂനീയേഴ്സും വിളിച്ചിരുന്ന "ഉണ്ണിക്കൃഷ്ണൻ" എന്ന യുവകോമളൻ. അവിടെനിന്നും ഹൃദയപ്രവർത്തന തകരാറുമായി കിടക്കയിലേക്കു എത്തപ്പെടാൻ അധികകാലമൊന്നും വേണ്ടി വന്നില്ല."'ഹൃദയം മാറ്റിവയ്ക്കൽ"' എന്ന ഒറ്റ പരിഹാരമേയുണ്ടായിരുന്നുള്ളു ജീവിതത്തിലേക്ക്.... ഒരു പോംവഴിയുമില്ലാതെ നെട്ടോട്ടമോടിയപ്പോൾ മരണം തന്നെ ഉറപ്പിച്ചിരുന്നതാണ്. പക്ഷേ,, എങ്ങനെയോ??? എവിടെ നിന്നോ??? അമ്മ പറഞ്ഞ പോലെ ദൈവം തന്നതാകും.

അവന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട്... സുഹൃത്തുക്കളുടെ ഒരു നിരത്തന്നെെയത്തി. സുഹൃത് ബന്ധം സ്ഥാപിക്കുന്നതിൽ ഉണ്ണി ഒട്ടും മോശക്കാരനായിരുന്നില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ ആ വലയം അങ്ങനെ നീണ്ടു. അവന്റെ മടങ്ങി വരവ് അവരുടെ എല്ലാവരുടെയും മുഖത്ത് സന്തോഷങ്ങായി നിഴലിക്കുന്നുണ്ടായിരുന്നു. പഴയ തമാശകളും കോളേജ് ഇലക്ഷനുകളും തമ്മിൽതല്ലുകളുമെല്ലാം കുറച്ചു മാസങ്ങൾക്കു ശേഷമുള്ള ഈ കൂടിക്കാഴ്ചകളിൽ പൊട്ടിച്ചിരികളായി വിടർന്നു. മണിക്കൂറുകൾ മിനിറ്റുകളായി കൊഴിഞ്ഞു. ഉച്ചയായപ്പോൾ യാത്രയും പറഞ്ഞു അവരു മടങ്ങാൻ തുടങ്ങി. എല്ലാവരും പുറത്തിറങ്ങിയപ്പോൾ ആൽവിൻ മുറിയിലേക്ക് വീണ്ടുമെത്തി.
ആൽവിൻ ജോസഫ്,, കോളേജ് യൂണിയൻ ചെയർമാൻ,,, ഉണ്ണിയുടെ പ്രിയമിത്രം...
ആൽവിൻ ജോസഫ്,, കോളേജ് യൂണിയൻ ചെയർമാൻ,,, ഉണ്ണിയുടെ പ്രിയമിത്രം...
എല്ലാവരും മടങ്ങിയിട്ടും ഇവൻ എന്തേ തിരികെ വന്നു.
"'ഉണ്ണി എനിക്കൊരു കാര്യം"'.....
"'ഉണ്ണി എനിക്കൊരു കാര്യം"'.....
"നീ എന്തേ പോയില്ലേ ????" ഉണ്ണി ചോദിച്ചു.
വാതിൽക്കൽ തന്നെ നിലയുറപ്പിച്ചുകൊണ്ട് ആൽവി തുടർന്നു.
"ഡാാ.... നമുക്കൊരിക്കൽ ശ്രുതിയുടെ വീടു വരെയൊന്നു പോകണം...... അവളുടെ അഛ്ചനും അമ്മയ്ക്കും നിന്നെയൊന്നു കാണണമെന്നുണ്ട്. ഇപ്പോഴല്ല,,, പിന്നെ ഒരിക്കൽ..."
അതേ ശ്രുതി...... അവളെ ഈ കൂട്ടത്തിൽ കണ്ടതെയില്ല. ചുരുണ്ട മുടികളുള്ള ആ കറുത്ത പെൺകുട്ടി... അവൾ എന്തുകൊണ്ടു വന്നില്ല. താൻ ശ്രദ്ധിച്ചതുമില്ല. സാധാരണ തന്റെ കാര്യങ്ങൾ അറിയാനും ശ്രദ്ധിക്കാനും അവൾക്ക് ഒരു ജിജ്ഞാസയായിരുന്നു. ആശുപത്രിയിലും അവളൊരു നിത്യ സന്ദർശകയായിരുന്നു. പിന്നെ ഇന്നുമാത്രം എന്തേ വന്നില്ല.
മടങ്ങാൻ തുടങ്ങിയ ആൽവിയോടു അവൻ ചോദിച്ചു.
"ആൽവി... അവളെവിടെ ശ്രുതി???"
"ആൽവി... അവളെവിടെ ശ്രുതി???"
"" അവൾ..... അവൾ.......""
പൂർത്തിയാക്കാൻ സാധിക്കാതെയുള്ള ആൽവിന്റെ പതർച്ച അവനിൽ ഉത്കണ്ഠയുണ്ടാക്കി.
പൂർത്തിയാക്കാൻ സാധിക്കാതെയുള്ള ആൽവിന്റെ പതർച്ച അവനിൽ ഉത്കണ്ഠയുണ്ടാക്കി.
"പറയെടാ..... എന്താ അവൾക്കു പറ്റിയേ.. "
അവന്റെ ആ ഉത്കണ്ഠ ആൽവിയെ ഉണ്ണിയുടെ അടുത്തേക്ക് വരാൻ പ്രേരിപ്പിച്ചു. അവൻ തോളിൽ കൈ വച്ചു പറഞ്ഞു.
"അപ്പോൾ നീ ഒന്നും അറിഞ്ഞില്ലയല്ലേ?? ഞാൻ കരുതി അറിഞ്ഞിട്ടുണ്ടാകുമെന്ന്"
"നിനക്കറിയില്ലേ ഞാൻ ഹോസ്പിറ്റലിലായിരുന്നുവെന്ന് പിന്നെ ഏങ്ങനെ അറിയാനാ.."
"ഉണ്ണി നിന്നെ കാണാനായി ഹോസ്പിറ്റലിൽ വന്നതാ.... ഒരു ആക്സിഡന്റ്... ബ്രെയിൻ ഡെത്ത് സംഭവിച്ചിട്ടുണ്ടായിരുന്നു... ആ ഹൃദയമാണ് നിനക്ക്...."
അവനത് പൂർത്തിയാക്കിയില്ല.
അവനത് പൂർത്തിയാക്കിയില്ല.
ഒരു ഞെട്ടലൊടെയാണ് അവൻ അത് കേട്ടത്. ഒരു നിമിഷം ഹൃദയം നിന്നപോലെ...
ശ്രുതി..... ഒരു ചുരുണ്ട മുടിക്കാരി. നാടൻ പെൺകുട്ടി, ഒരു സ്കൂൾ അദ്ധ്യാപകന്റെ മകൾ, തന്റെ സുഹൃത്തുക്കളിൽ താൻ വളരെ കുറച്ചുമാത്രം സംസാരിച്ചിട്ടുള്ളവൾ, എന്നാൽ താനുള്ള എല്ലായിടത്തും അവളുമുണ്ടായിരുന്നു. തന്റെ പിന്നിലായി.തന്റെ പ്രസംഗങ്ങൾക്ക് മറ്റുള്ളവരെക്കാൾ അധികം കൈയ്യടിച്ചും,, തന്റെ തമാശകൾക്ക് അധികം പൊട്ടിച്ചിരിച്ചും ഉണ്ടായിരുന്നവൾ.. എന്നാൽ താനോ അധികം ശ്രദ്ധിച്ചിട്ടോ അടുപ്പം കാട്ടിയിട്ടോയില്ല. എന്നിരുന്നാലും സദാ തന്റെ ചുറ്റിനുമുണ്ടായിരുന്നവൾ. ആശുപത്രിയിലായപ്പോഴും മറ്റുള്ളവരെക്കാൾ കൂടുതൽ രോഗമന്വേക്ഷിച്ചവൾ, അമ്മയ്ക്കൊരു ആശ്വാസമായി എപ്പോഴുമുണ്ടായിരുന്നു.
എന്തായിരുന്നു ആ പെൺകുട്ടിയ്ക്ക് തന്നോടുണ്ടായിരുന്നത??? തനിക്കൊപ്പമുണ്ടായിരുന്നേലും ഇതുവരെ അധികമൊന്നും സംസാരിച്ചിട്ടില്ല, അവളുടെ സംസാരങ്ങൾക്ക് താൻ ചെവി കൊടുത്തിട്ടുമില്ല. തന്റെ ചുറ്റിനും സദാമിടിച്ചുകൊണ്ടിരുന്ന ഹൃദയം അത് അന്നും ഇന്നും തനിക്കുവേണ്ടി തന്നെ തുടിക്കുകയായിരുന്നില്ലേ?????
**നിത്യ**
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക