Slider

കവിത.

0
കവിത.
ചിരിക്കാനൊരു മനസു വേണം
ചിന്തിക്കാനൊരു തലവേണം
തലക്കും, മനസിനും തങ്ങാനൊരു
തട്ടിയുടയാത്തൊരു ശരീരം വേണം.!
തേടിയലഞ്ഞ തെരുവുകളാകെ
ചിതറിക്കിടക്കുന്നു കബദ്ധങ്ങളാകെ.
കയറിക്കിടക്കാനിടമില്ലാത്തോൻെറ
അവയവത്തിനൊക്കെ വിലയായി.!
അവകാശികളില്ലാത്ത ശവത്തിനോ
ആതുര ശുശ്രൂശ മേശതൻ മേലെ
മാനംനോക്കി കിടക്കും പണി.
ഞാനൊന്ന് പൊട്ടിച്ചിരിക്കാൻ തുനിയവേ
എന്നെയും തല്ലി കൊല്ലാനായ് വന്നവർ.!
എന്നെ തിരഞ്ഞു നടക്കുന്നോരെ..,
ഞാനീ തെരുവിൻെറ മൂലയിലുണ്ടേ..!
**************************
അസീസ് അറക്കൽ.
************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo