നോവലെറ്റ്‌്‌്.
വനമാലയും അഞ്ഞൂറ്റൊന്നും.
...................................................................

പെണ്ണു കാണല്‍..
ബാല്‍ക്കണിയിലായിരുന്നു അവര്‍.
ഏയ്‌ഞ്ചലോയും മെബിന്‍പോളും.
ബാല്‍ക്കണിയിലായിരുന്നു അവര്‍.
ഏയ്‌ഞ്ചലോയും മെബിന്‍പോളും.
" നമുക്ക്‌്‌് പരസ്‌പരം ഇഷ്ടമായാല്‍ ഉടനെ എന്‍ഗേഡ്‌ജ്‌മെന്റ് നടത്താനാണ് വീട്ടുകാരുടെ പ്ലാന്‍...രണ്ടു വര്‍ഷം കഴിഞ്ഞ് ഞാന്‍ അമേരിക്കയില്‍ നിന്നും എത്തുമ്പോള്‍ മാര്യേജ്"തമ്മില്‍ കണ്ട ഏതാനും നിമിഷത്തെ മൗനത്തിന് ശേഷം മെബിന്‍ പറഞ്ഞു.
മുന്‍പില്‍ നില്‍ക്കുന്ന ഉയരമുള്ള യുവാവിനെ ഏയ്‌ഞ്ചലോ അവനറിയാതെ നിരീക്ഷിച്ചു.
മാട്രിമോണിയലില്‍ നിന്ന്‌് ചേച്ച്‌ി ഏയ്‌ഞ്ചലിന്‍ തപ്പിയെടുത്ത ആള്‍ മോശമല്ല. ഒരു ന്യൂജനറേഷന്‍ ലുക്ക് വേഷഭാവാഹാദികളില്‍ തങ്ങി നില്‍പ്പുള്ളത് അവനെ കൂടുതല്‍ മനോഹരനാക്കുന്നുണ്ട്.
" ഇഷ്ടപ്പെടാതിരിക്കാന്‍ ഇയാളെ കണ്ടിട്ട്‌് എനിക്കൊരു കാരണവും തോന്നുന്നില്ല"
എയ്‌ഞ്ചലോ തുറന്നു പറഞ്ഞു.
' യൂ ലുക്ക് ഹാന്‍ഡ്‌സം ആന്‍ഡ്..... ആ... കുടുംബത്തില്‍ പിറന്നൊരു ലുക്കുണ്ട്. എന്റെ കാര്യം ഓക്കേ.. എന്റെ ഡാഡിയ്‌ക്കും മമ്മിയ്‌ക്കും ചേച്ചിയ്‌ക്കും മെബിനെ ഇഷ്ടമായാല്‍ വേറെ പ്രശ്‌നമൊന്നുമില്ല"
" പക്ഷേ എനിക്ക് പ്രശ്‌നമുണ്ട്." മെബിന്‍ ചാടി ഇടപെട്ടു.
"എനിക്ക് ഏയ്‌ഞ്ചലോയെ ഇഷ്ടമായതേ ഇല്ല. ഒന്നാമത് ഈ മെലിഞ്ഞ് വിളറിയ ശരീരം.. സ്ലിം ബ്യൂട്ടികളെ എനിക്കിഷ്ടമല്ല. യൂനോ. . പെണ്‍കുട്ടികളായാല്‍ ആവശ്യത്തിന് വണ്ണം ഉണ്ടായിരിക്കണം"
" പിന്നേ.." എടുത്തടിച്ചുള്ള മറുപടി കേട്ട് ഏയ്‌ഞ്ചലോയ്‌ക്ക് കലി വന്നു.
" മെബിന് പറഞ്ഞാല്‍ മതി. എന്നും വെളുപ്പിന് ഓഞ്ചിന് എഴുന്നേറ്റ് ജിമ്മില്‍ പോയി ഉണ്ടാക്കിയെടുത്തതാ ഈ വടിവൊത്ത ദേഹം.. എനിക്കെത്ര ഫാന്‍സുണ്ടെന്നറിയ്യോ ഇയാള്‍ക്ക്‌്.. ഏതു ഡ്രസും ഇണങ്ങും. അള്‍ട്രാ മോഡേണ്‍ ഡ്രസാണെങ്കിലും ഒട്ടും വള്‍ഗറായി തോന്നുകയേയില്ല"
" അത് തന്റെ ഫാന്‍സിന്റെ കാര്യം.. എനിക്കിഷ്ടമായില്ല അത്രേയുള്ളൂ" മെബിന്‍ എതിര്‍ത്തു.
" അത് മാത്രമല്ല തന്റെയീ ഹെയര്‍സ്റ്റൈല്‍ മഹാബോറ്.. ബോയ്‌കട്ട് പെണ്‍കുട്ടികള്‍ക്ക് ചേരുകയേയില്ല.. ഒരു ഗുണ്ട പോലെയാ ഇങ്ങനത്തെ പെണ്ണുങ്ങളെ എനിക്ക് ഫീല്‍ ചെയ്യുക.. അതും പോരാഞ്ഞിട്ട് തന്റെയീ മൂക്കുത്തി. മുഖത്ത് കുഴിയുണ്ടാക്കി ഇതും ഇട്ടോണ്ട് നടക്കുന്നവരെ എനിക്ക്‌് കണ്ടുകൂടാ.. ഒരു നാടന്‍ പെണ്‍കുട്ടിയാ എന്റെ സങ്കല്‍പത്തില്‍. മിനിമം അരയ്‌ക്കൊപ്പം മുടി എങ്കിലും വേണം. നല്ല സില്‍ക്കി ഹെയറായിരിക്കണം. കല്യാണ വേഷത്തില്‍ അവള്‍ ഒരുങ്ങി വരുമ്പോള്‍ ആ മുടി നിറയെ മുല്ലപ്പൂവ്.. ഔട്ട് ഓഫ് ഫാഷനാണെന്നൊക്കെ അറിയാം.. മാരേജിനൊന്നും ഇപ്പോള്‍ ക്രിസ്‌ത്യന്‍ ബ്രൈഡ്‌സ് മുല്ലപ്പൂവ് യൂസ് ചെയ്യാറില്ലല്ലോ.. പക്ഷേ അങ്ങനെ ഒരുങ്ങി വരുന്ന ഒരു പെണ്ണിനെയേ ഞാന്‍ മാരീ ചെയ്യൂ"

" പൊന്നു മെബിനേ.. തടി എങ്ങനേലും ഞാന്‍ വെയ്‌പിച്ചെടുക്കാം, പക്‌ഷേ മുടി വളര്‍ന്നു വരണെങ്കില്‍ ഒത്തിരിനാള് പിടിക്കും. അത്രേം നാള് കല്യാണം മാറ്റി വെക്കാന്‍ തനിക്ക് പറ്റ്വോ"
ചുണ്ടിലൂറിയ മന്ദഹാസം മറച്ച് അവള്‍ മെബിനെ നോക്കി.
" അതു കൊണ്ട് നമുക്കിതങ്ങ് മറക്കാം അല്ലേ.. "
മെബിന്‍ ഏയ്‌ഞ്ചലോയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
പെണ്ണ് തൊട്ടാവാടിയൊന്നുമല്ല.
ഉറച്ച മനസാണെന്ന് മുഖത്ത് നോക്കിയാലറിയാം.
ഏതൊരു പെണ്ണും ഈ സിറ്റ്വേഷനില്‍ ഇത്തിരി ഡെസ്‌പ് ആകേണ്ടതാണ്.
" ഏയ്‌ഞ്ചലോ ലൈഫില്‍ ഇംപോര്‍ട്ടന്‍ര് ആയി കാണുന്നത് മാര്യേജാണോ. മെബിന്‍ മറുചോദ്യമെയ്‌തു.
"പിന്നേ... മാര്യേജ്.. ഏതെങ്കിലും പെണ്ണ് ഇന്നത്തെ കാലത്ത് മാര്യേജ് ലൈഫ് സേഫായി കാണുമോ.. അതിന് എന്താണൊരു ഗ്യാരണ്ടിയുള്ളത്."

" പിന്നെ.."
" ബേസിക്കലി ഞാനൊരു റൈറ്ററാണ്.. കരിയര്‍ തുടങ്ങുന്നതേയുള്ളൂ.. സ്വന്തമായി ഒരു രണ്ടു മൂന്ന് ബുക്കെങ്കിലും ശ്രദ്ധിക്കപ്പെട്ടിട്ട് മതി മാര്യേജ് എന്നു തീര്‍ത്തു പറഞ്ഞതാ. ബട്ട് പപ്പ സമ്മതിക്കുന്നില്ല. ഹാര്‍ട്ട് രോഗം ഒരു തുറുപ്പുചീട്ടാക്കി എന്നെ ഭീഷണിപ്പെടുത്തിയാണ് ഇപ്പോള്‍ മാര്യേജ് വിപണിയിലിറക്കിയിരിക്കുന്നത്"
" വിപണിയോ"
" പിന്നെയല്ലാതെ.. ഞാന്‍ വില്‍പ്പന വസ്‌തു.. കസ്റ്റമേഴ്‌സ് വരുന്നു .. ഇഷ്ടപ്പെട്ടെങ്കില്‍ വാങ്ങുന്നു. ഒരു വ്യത്യാസം മാത്രം പണം അങ്ങോട്ട് കൊടുക്കണം."
" ഫെമിനിസ്റ്റാണല്ലേ"
" ഒരിക്കലുമല്ല.. എന്റെ ബെസ്‌റ്റ് ഫ്രണ്ട്‌സെല്ലാം ബോയ്‌സാണ്"
മെബിന്‍ ചിരിച്ചു പോയി.
" സെയിം.. എന്റെ സിറ്റുവേഷനും ഇതൊക്കെയാണ് ഏയ്‌ഞ്ചലോ.. വിദേശത്ത് പോയി പഠിക്കണമെന്ന് എന്റെ എന്നത്തെയും ആഗ്രഹമായിരുന്നു. ഇപ്പഴാ അതൊന്ന് ഒത്തു വന്നത്. പക്ഷേ മമ്മി വഴിമുടക്കി നില്‍ക്കുകയാ.. ഞാന്‍ അവിടെ ചെന്നാല്‍ ഏതെങ്കിലും മദാമ്മയെ അടിച്ചെടുത്തോണ്ടു വരുമെന്നാണ് പേടി. "
അസഹ്യതയോടെ മെബിന്‍ മുടി ഒന്നുഴപ്പി.
" എത്ര പറഞ്ഞിട്ടും മനസിലാകുന്നില്ല. പിന്നെ ഒരൊറ്റ ഡിമാന്റ് വെച്ചു. എന്‍ഗേഡ്‌ജ്‌മെന്റ് നടത്തിയിട്ട്‌്‌് പറഞ്ഞയക്കാമെന്ന്.. ഇരുപത്തിമൂന്നു വയസ്സിലാണ് ഇത്തരം കോപ്രായം.അതെനിക്ക് ഒട്ടും ആക്‌സെപ്‌റ്റ് ചെയ്യാന്‍ വയ്യ... പക്ഷേ മമ്മി സമ്മതിക്കില്ല.. അതു കൊണ്ടാണ് ഞാന്‍.."

" അപ്പോഴിനി എന്തു ചെയ്യും" ഏയ്‌ഞ്ചലോ ചിന്താധീനയായി.
" താന്‍ വിചാരിച്ചാല്‍ സൊല്യൂഷനുണ്ട്" മമ്മിയ്‌ക്കൊരു കടുംപിടുത്തമേയുള്ളൂ.. എന്‍ഗേഡ്‌ജ്‌മെന്റ് നടത്തി വെക്കണം.. അത്രമാത്രം."
ഏയ്‌ഞ്ചലോ ഒന്നും മനസിലാകാതെ അവനെ നോക്കി.
ഫ്രീക്ക് താടിയില്‍ ഉഴിഞ്ഞു നില്‍ക്കുകയാണ് മെബിന്‍.
എന്തോ കാര്യമായിട്ട് പറയാനുള്ള ഭാവം.
പക്ഷേ വാക്കുകള്‍ തൊണ്ടയില്‍ തടയുന്നത് പോലെ അല്‍പ്പമൊരു എടങ്ങേറ്.
" മെബിനെന്താ ഉദ്ദേശിക്കുന്നത്"
ഏയ്‌ഞ്ചലോ ഒരു പാലമിട്ടു കൊടുത്തു. ഇനിയവന്‍ സുഖമായിട്ട് നടന്നു വരട്ടെ.

" ഏയ്‌ഞ്ചലോ വിചാരിച്ചാല്‍ നമ്മുടെ രണ്ടുപേരുടേം പ്രതിസന്ധി മാറികിട്ടും.. നമുക്ക് കൂടുതല്‍ സമയവും കിട്ടും.. തത്‌ക്കാലം നമുക്കിത് എതിര്‍ക്കാന്‍ പോകണ്ട. അവര് മനസമ്മതം നടത്തിക്കോട്ടെ...എന്നിട്ട് ഞാനങ്ങു പോകുമല്ലോ... രണ്ടു വര്‍ഷ കഴിഞ്ഞു വരുമ്പോള്‍ എനിക്ക് എന്റൈ വഴി.. തനിക്ക് തന്റെ വഴി... ഞാനാലോചിച്ചിട്ട് രക്ഷപെടാനിതേ മാര്‍ഗമുള്ളൂ"
" അതു ശരി.. മെബിനാള് കൊള്ളാലോ.. എനിക്കിതിലെന്താ ലാഭം"
" തനിക്ക് രണ്ടു വര്‍ഷം ഫ്രീയാകാമല്ലോ ഏയ്‌ഞ്ചലോ..തന്റെ ആഗ്രഹം പോലെ കഥകളൊക്കെ എഴുതാം.. അങ്ങനെ.."
ഏയ്‌ഞ്ചലോ ചിന്തിച്ചു നിന്നു.
മുഖമുയര്‍ത്തുമ്പോള്‍ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നു മെബിന്‍.
" എന്നെ ഒട്ടും ഇഷ്ടമായില്ല.. അല്ലേ..മെബിന്‍"
" ഇല്ല.. അതല്ലേ പറഞ്ഞത്.. ഇനി പെണ്ണു കണ്ടു നടക്കാനൊന്നും നേരമില്ല.. തന്നെ ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ ഈ ആക്ടിങിന്റെ പ്രശ്‌നമില്ലായിരുന്നല്ലോ.. ആണും പെണ്ണുമല്ലാത്ത കോലത്തില്‍ പെണ്‍പിള്ളാരെ കാണുന്നതേ എനിക്ക് അലര്‍ജിയാ.. പ്ലീസ് അണ്ടര്‍സ്റ്റാന്‍ഡ്‌മീ ഏയ്‌ഞ്ചലോ"
" ഐ കാന്‍ അണ്ടര്‍സ്റ്റാന്‍ഡ്.. എന്തായാലും ഞാനൊന്ന് ആലോചിച്ചിട്ടു പറയാം.. മെബിന്റെ മൊബൈല്‍ നമ്പറും ഫേസ്‌ബുക്ക് ഐ.ഡിയും ഇ.മെയിലും തന്നേക്കൂ" അവള്‍ തെല്ല് ദു:ഖിതയായിരുന്നു.
മെബിന്‍ ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് പേഴ്‌സെടുത്ത് തുറന്ന് വിസിറ്റിംഗ് കാര്‍ഡ് അവള്‍ക്കു നീട്ടി.
" താങ്ക്‌സ്" അവള്‍ പറഞ്ഞു.
രണ്ടുപേരും സ്റ്റെയര്‍കേസിറങ്ങി താഴെയെത്തി. ഹാളില്‍ രണ്ടു ഫാമിലിയും അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
" ഇത്ര നേരമൊക്കെ സംസാരിക്കാനുണ്ടായിരുന്നോ... ആഹ.. എന്നാല്‍ പിന്നെ ഇപ്പോ തന്നെ ഏയ്‌ഞ്ചലോയെ നമുക്ക് വീട്ടില്‍ കൊണ്ടു പോയാലോടാ മെബീ"
മെബിന്റെ അമ്മ ഡെറീന അവനെ കളിയാക്കി.
എല്ലാവരും ചിരിച്ചു.
ഏയഞ്ചലോ മെബിനെ നോക്കി.
അവന്റെ മുഖത്ത് പുച്ഛമായിരുന്നു.

..........................................................................................................
രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല.
ഏയ്‌ഞ്ചലോ എന്തു തീരുമാനമെടുത്തു എന്നറിയില്ല.
അവളെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ നാളെ മുതല്‍ വേറെ പെണ്ണു കാണലാകും.
മടുത്തു.
മൊബൈല്‍ ബെല്ലടിച്ചു.
അപരിചിതമായ നമ്പര്‍.
മെബിന് അരിശം വന്നെങ്കിലും കോള്‍ അറ്റന്‍ഡ് ചെയ്‌തു.
അപ്പോഴേക്കും കാള്‍ കട്ടായി.
പാതിരാത്രി ആര്‍ക്കാണോ ഉറക്കം വരാത്തത്.
അവന്‍ ഫോണിനോട് അരിശപ്പെട്ടു.
സമയം കളയാന്‍ ഫേസ്‌ബുക്ക് തുറന്നപ്പോള്‍ പുതുതായി നാല് റിക്വസ്റ്റുകള്‍ വന്നു കിടപ്പുണ്ട്.മെബിന്‍ അതു തുറന്നു നോക്കി.
ഒന്ന് ഒരു ഇംഗ്ലീഷുകാരി പെണ്‍കുട്ടിയാണ്.
രണ്ടുപേര്‍ പരിചയമില്ലാത്ത ബോയ്‌സ്.
നാലാമത്തേത് ഏയ്‌ഞ്ചലോയാണ്.
ഏയ്‌ഞ്ചലോ ആന്‍ അലക്‌സ്.
മെബിന്‍ ആകാംക്ഷയോടെ ഫ്രണ്ട് റിക്വസ്റ്റ് അക്‌സപ്‌റ്റ് ചെയ്‌തു.
നോക്കുമ്പോള്‍ അവള്‍ ഓണ്‍ലൈനിലുണ്ട്.
"ഹായ്.." അവനൊരു മെസേജിട്ടു.
ഉടന്‍ തന്നെ മറുപടി വന്നു.
"ഹായ്.. വന്നല്ലോ വനമാല"
" എന്നെ വിളിച്ചിരുന്നോ" മെബിന്‍ തിരക്ക്‌ി.
" യസ്.. ബട്ട്‌്‌് മെബിന്‍ കോളെടുത്തില്ല.. ലാസ്‌റ്റ് 76 വരുന്ന നമ്പര്‍"
" ഓ.കെ.. റിപ്ലേ തരാനായിരിക്കും അല്ലേ"
" അതെ.. എനിക്കു സമ്മതമാണ്.. രണ്ടു വര്‍ഷം.. നീട്ടികിട്ടുമല്ലോ.."
അതു വായിച്ചതും മെബിന് ആഹ്‌ളാദമായി.
" ഹോ.. രക്ഷപെട്ടു.. ഞാന്‍ വല്യ ടെന്‍ഷനിലായിരുന്നു.. "
അവന്‍ ചിരിക്കുന്ന ഇമോജികളിട്ടു.
" എന്തിന് ടെന്‍ഷന്‍.. മാര്യേജല്ലല്ലോ.. എന്‍ഗേഡ്‌ജ്‌മെന്റല്ലേ.. അതും ഫേക്ക്‌്.."
ഏയ്‌ഞ്ചലോ മറുപടി നല്‍കി.
" ഫേക്കാണെന്ന് ഓര്‍മ്മ വേണം.. പിന്നീട് അവകാശവാദമുന്നയിക്കരുത്"
മെബിന്‍ താക്കീത് നല്‍കി.
" നോ.. വിശ്വസിക്കാം.. ഓ.കെ. ഗുഡ്‌നൈറ്റ്" അവളുടെ പച്ചലൈറ്റ് കെട്ടു.
പി്‌ന്നെ അധികം വൈകിയില്ല.
രണ്ടാഴ്‌ചക്കു ശേഷം ലൂര്‍ദ്ദ് പള്ളിയില്‍ വെച്ച് ആഘോഷപൂര്‍വ്വം മനസമ്മതം നടന്നു.
ഒരണ്ടാഴ്‌ചക്കകം മെബിന്‍പോള്‍ അമേരിക്കയിലേക്ക്‌്‌് പറന്നു.

.......................................................
നഗരം പറയാത്തകഥ
ആ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ നോവല്‍.
എഴുത്തുകാരി ഏയ്‌ഞ്ചലോ ആന്‍.
പ്രവാസികള്‍ക്കു വേണ്ടിയുള്ള ഒരു ഓണ്‍ലൈന്‍ മലയാളപത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ മെബിന്‍ ഫേസ്‌ബുക്ക് ഓപ്പണ്‍ ചെയ്‌തു.
നാശം.. ഏയ്‌ഞ്ചലോ ഓണ്‍ലൈനിലില്ല.
അവന്‍ മൊബൈലെടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു.രണ്ടു മൂന്ന് വട്ടം ഫുള്‍ റിംഗടിച്ച് നിന്നതിന് ശേഷമാണ് അവള്‍ കോളെടുത്തത്.
" ഹായ് വനമാല വന്നല്ലോ... "
പതിവ് അഭിസംബോധന.
" അവാര്‍ഡ് അടിച്ചു മാറ്റിയല്ലോ.. കണ്‍ഗ്രാറ്റ്‌സ്... എന്തേ എന്നോട് പറഞ്ഞില്ല" മെബിന്‍ ചോദിച്ചു.
" സോറി തിരക്കിലായിരുന്നു മെബിന്‍.. അവാര്‍ഡ്‌ദാനം.. അനുമോദനയോഗങ്ങള്‍.... വെരി ബിസിയല്ലേ ഇപ്പോള്‍... അതു പോട്ടെ എങ്ങനുണ്ട് ഇയാള്‍ടെ പഠനം"
" കുഴപ്പമില്ല.. ഫസ്റ്റ് ഇയര്‍ എക്‌സാമിന് ഞാനാണ് ബാച്ച് ഫസ്റ്റ്"
" ഈസിറ്റ് ട്രൂ... ആഹ... സായിപ്പന്‍മാരെയൊക്കെ തോല്‍പിച്ചോ" ഏയ്‌ഞ്ചലോ അത്ഭുതപ്പെട്ടു.
" ഒത്തിരി പാടു പെടേണ്ടി വന്നു.. അതു പോട്ടെ.. അവാര്‍ഡ്‌്‌് കിട്ടിയപ്പോള്‍ വനമാലേടെ വീട്ടിലൊക്കെ സന്തോഷമായി കാണും അല്ലേ..."
" പിന്നേ..സന്തോഷം.. പക്കാ ഓര്‍ത്തഡോക്‌സ് ഫാമിലിയാണെന്നേ.. ഞാന്‍ മെബിനെ കെട്ടിയാലേ അവിടെയിനി സന്തോഷമുണ്ടാകൂ.. "
" അതുശി.. അപ്പോള്‍ സംഭവങ്ങളറിഞ്ഞാല്‍ അവരൊക്കെ രണ്ടിനേം ഓടിച്ചിട്ട് തല്ലുമല്ലോ"
മെബിനെ സംസാരം കേട്ട്‌്‌്‌്
അവള്‍ ചിരിച്ചു.
" എന്തായാലും നമ്മളെടുത്ത തീരുമാനം അവസരോചിതമായി. രണ്ടുപേര്‍ക്കും അതു കൊണ്ട് നേട്ടമല്ലേയുള്ളൂ.. മെബിന് സുഖായിട്ട് പഠിക്കാം.. എനിക്ക് നോവലെഴുതാം.. പിന്നെ ഞാനിപ്പോ അടുത്ത നോവലിന്റെ പണിപ്പുരയിലാണ്. സ്ലം ഏരിയയിലെ ചില ജീവിതങ്ങളെ കുറിച്ചാണ്..ഇപ്പോ തെരുവിലെ ആളുകളോടൊപ്പമാണ് എപ്പോഴും.. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിലേക്കാണ് നോട്ടം. അതാണ് എന്റെ ലക്ഷ്യം"
" എല്ലാം നടക്കും അ}}ഞ്ഞൂറ്റൊന്നേ"
മെബിന്‍ സമാധാനിപ്പിച്ചു.
" ങേ.. അഞ്ഞൂറ്റൊന്നോ"
" അതെ.. ഞാന്‍ വനമാലയല്ലേ.. അപ്പോ നീ അഞ്ഞൂറ്റൊന്നായിക്കോട്ടെ"
" അതു ശരി.. അങ്ങനെയാവട്ടെ.. എന്നാല്‍ വനമാല വെച്ചോട്ടോ.. ഞാനിത്തിരി ബിസിയാ" അവള്‍ കോള്‍ കട്ട് ചെയ്‌തു.
ഇതെന്തൊരു പെണ്ണ്..
എന്തൊരു ഇനം...
മെബിന്‍ അത്ഭുതത്തോടെ നിന്നു.
.........................................................................................................

തീരെ പ്രതീക്ഷിക്കാതെ അന്നു രാത്രി ഏയ്‌ഞ്ചലോ ഫേസ്‌ബുക്കില്‍ വന്നു.
ഹായ് വനമാലാ എന്ന മെസേജ് മെസഞ്ചറില്‍ നിന്നും അവളുടെ ചിരിക്കുന്ന മുഖവുമായി പൊട്ടി വീണു.
ഹായ് 501
അവന്‍ തിരിച്ചയച്ചു.
" എന്താ പതിവില്ലാതെ വനമാല.."
" അതോ.. രാവിലെ വിളിച്ചപ്പോള്‍ മെബിന് എന്തോ പറയാനുണ്ടെന്ന്‌്‌് തോന്നി. ശരിയാണോ"
" നീ ഗസ്സ് ചെയ്‌തത് കറക്ട്.. എനിക്കൊരു കാര്യം പറയാനുണ്ട്."
" എന്തു കാര്യാ..:"
മൂക്കത്ത് വിരല്‍ വെച്ച് ആലോചിക്കുന്ന ഇമോജ്‌ി
" എനിക്കൊരു പ്രോബ്‌ളം 501.. മമ്മിയുടെ പേടി ശരിയാകുന്ന ലക്ഷണമുണ്ട്"
" എന്തു പേടി" സംശയ ഇമോജി.
" ഒരു മദാമ്മകുട്ടിയുണ്ട് ഇവിടെ.. ജേര്‍ണലിസ്റ്റാണ്.. കാതറിന്‍ ലെസ്ലേ"
" അവള്‍ പെണ്ണോ അതോ എന്നേ പോലെ ഹിജഡയോ.." കുത്തുവാക്കാണ്.
ആ ചോദ്യം മെബിനെ ചിരിപ്പിച്ചു.
" നിന്നെ പോലെയല്ല.. നല്ല നീണ്ട സ്വര്‍ണമുടി.. അതാവശ്യം തടിയുള്ള പ്രകൃതം.. നീലക്കണ്ണ്.. ഒരു ബാര്‍ബി ഡോള്‍ പോലെ.. വാരിയെടുത്ത് ഓമനി്‌ക്കാന്‍ തോന്നും"
" ഓ... എന്നാല്‍ ഓമനിച്ചോളൂ"
ഓണ്‍ലൈനില്‍ നിന്ന് ഏയ്‌ഞ്ചലോ പോയി.
അവള്‍ പിണങ്ങിയോ. മെബിന് സംശയം തോന്നി.
ഏയ്.. എന്തിന്..
അവന്‍ ഫോണെടുത്ത്‌്‌് ഏയ്‌ഞ്ചലോയെ വിളിച്ചു.
വീഡിയോ കാള്‍.
അവളത് കട്ട് ചെയ്‌തു.
അപ്പോള്‍ തന്നെ മെബിന്റെ ഫോണിലേക്ക്‌്‌്‌് വോയ്‌സ്‌കോള്‍ ചെയ്‌തു.
" എന്താ മെബിന്‍ വിളിച്ചത്‌്.." അവള്‍ ചോദിച്ചു.
" 501 എന്താ ഓണ്‍ലൈനില്‍ നിന്ന് പോയത്" അവന്‍ ചോദിച്ചു.
" അതോ.. ചാര്‍ജ്ജ് തീര്‍ന്നു .. ലാപ് ഓഫായി.. ചാര്‍ജ്ജ ചെയ്യാന്‍ വെക്കട്ടേട്ടോ .. പിന്നെ വിളിക്കാം."
അനുവാദത്തിന് നില്‍ക്കാതെ അവള്‍ കോള്‍ കട്ട് ചെയ്‌തു.
പിന്നെ വന്നത് മാസങ്ങള്‍ക്കു ശേഷം ഒരു ന്യൂ ഇയര്‍ മെസേജുമായിട്ടാണ്.
ഫേസ്‌ബുക്കില്‍.
" ഹായ് വനമാലാ"
" ഹായ് 501"
" ഹാപ്പി ന്യൂ ഇയര്‍"
" നിനക്കും ഏയ്‌ഞ്ചലോ.."
അടുത്ത ചോദ്യത്തിനോ മറുപടിയ്‌ക്കോ നില്‍ക്കാതെ അവളുടെ പച്ചവെട്ടം അണഞ്ഞു.

..............................................................................................................
" ഹാപ്പി വാലന്റന്‍സ് ഡേ.. വനമാലയ്‌ക്കും മദാമ്മക്കുട്ടിയ്‌ക്കും"
പിന്നെ ഏയ്‌ഞ്ചലോ ഓണ്‍ലൈനിലെത്തിയത് ഫെബ്രുവരി പതിനാലിനാണ്'
" താങ്ക്‌സ്.. എന്റേയും മദാമ്മകുട്ടിയുടേയും താങ്കസ്‌്.. ഹായ് 501.. നീന്നെയിപ്പോ കാണാനേയില്ലല്ലോ.. വിളിച്ചാലും എടുക്കില്ല.. വൈ?"
" തിരക്കിലാണ്.. എന്റെ പുതിയ നോവല്‍ പകുതിയായി" അവള്‍ മറുപടിയിട്ടു.
" എന്തൊക്കെയുണ്ടെടീ വിശേഷം."
" നോ.. നത്തിംങ്.. പിന്നെ കാണാം.. ഞാന്‍ പോകുന്നു" അവള്‍ പോയ്‌ക്കളഞ്ഞു.
ഇതെന്തൊരു പെണ്ണ്‌്.. മെബിന് എത്തും പിടിയും കിട്ടിയില്ല.
ഇങ്ങനൊരു ഐറ്റത്തിനെ ആദ്യമായി കാണുകയാണ്. വെറുതെയല്ല ഇവളുടെ ഡാഡി ഇവള്‍ക്ക് കരിയറും വേണ്ട ഒരു കോപ്പും വേണ്ടെന്ന് കരുതി വല്ലവന്റേം തലേല്‍ കെട്ടിവെക്കാന്‍ തുടങ്ങിയത്..
അല്ലെങ്കില്‍ പെണ്ണ് ചിലപ്പോള്‍ സന്യസിച്ച് കളയും.
" അവന്‍ വന്നിരിക്കുന്നു.. കിന്നാരം പറയാന്‍" ഫേസ്‌ബുക്ക് ലോഗ് ഔട്ട് ചെയ്‌തിട്ട് ഏയ്‌ഞ്ചലോ എഴുന്നേറ്റു.
അവന് അമേരിക്കയില്‍ സുഖിച്ചാല്‍ മതി.എന്തൊക്കെ ബാധ്യതകളാണ് തന്റെ തലയിലിട്ടു തന്നത്‌്.
ഇടയ്‌ക്ക് അവന്റെ മമ്മിയുടെ ഒലിപ്പിക്കുന്ന ഫോണ്‍ വരും.
മരുമോളാണത്രേ.
അനിയന്‍ ഷോപ്പിംഗിന് വിളിക്കും.
ചേട്ടത്തിയുടെ സെലക്ഷന്‍ സൂപ്പറാണത്രേ.
അവന്‍രെ പപ്പ ആവശ്യമില്ലാതെ വിളിച്ച് ഉപദേശിക്കും. ശകാരിക്കും.
എല്ലാവരും ഇടയ്‌ക്ക്‌്‌് ഓരോരോ സമ്മാനങ്ങള്‍ കൊണ്ടു വരും. അവരുടെ മുന്നില്‍ പതിശ്രുത വധുവായി നടിക്കണം.
വല്ലാതെ ദേഷ്യം വരാറുണ്ട്..
പിന്നെ അടക്കിപ്പിടിച്ച് സഹിക്കുന്നത് വേറൊന്നും കൊണ്ടല്ല. അവര്‍ക്കൊക്കെ തന്നോട് വല്യ ഇഷ്ടമാണെന്നറിയാം.
അതു കൊണ്ട്‌് പരമാവധി അഡ്‌ജസ്റ്റ് ചെയ്യുകയാണ്.

പക്ഷെ ഒട്ടും സഹിക്കാന്‍ വയ്യാത്തത്‌് തന്റെ വീട്ടിലെ അംഗങ്ങളെയാണ്.പുറത്ത്‌്‌് പോയിട്ട്‌്‌് ഇത്തിരി വൈകി വന്നാല്‍ മമ്മി ബഹളം തുടങ്ങും.
" മനസുചോദ്യം കഴിഞ്ഞ പെണ്ണാണ്.. അഴിഞ്ഞാടി നടക്വാണെന്ന് ആളുകളേകൊണ്ട് പറയിപ്പിക്കരുത്"
രാവിലെ അല്‍പ്പം താമസിച്ച് ഉണര്‍ന്നാല്‍ ഡാഡിയ്‌ക്ക്‌്‌് അരിശം വരും.
" അവളെ വിളിച്ചുണര്‍ത്തി വിട്ടേരേ ഷേര്‍ളീ.. പെണ്ണ് പകല്‍ കിടന്നുറങ്ങി ആ മെബിന്റെ വീ്‌ട്ടുകാരുടെ വായിലിരിക്കുന്നത് കേള്‍ക്കും"
ഉടനെ മമ്മി വാതിലില്‍ ഇടി തുടങ്ങും.
" എടീ ഏയ്‌ഞ്ചലേ.. ഏയ്‌ഞ്ചലേ.. വാതില് തുറക്കാന്‍"
നാശം.
അതോര്‍ത്തപ്പോള്‍ തന്നെ ഏയ്‌ഞ്ചലോയ്‌ക്ക്‌്‌് ദേഷ്യം പിടിച്ചു.
ഏയ്‌ഞ്ചലീനയാണ് ഏറ്റവും വലിയ ശല്യം.
" നീയെന്താ എപ്പോഴും ഫോണിലാണല്ലോ.. ഇതൊക്കെ മെബിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടുമോ ഏ്‌ഞ്ചലോ.. നിനക്കെന്താ ബോയ്‌സിനോട് ഇത്ര കമ്പനി. നീ കണ്ടോ ദുബായീന്ന്‌്‌് ജോ ചേട്ടായി വിളിക്കുമ്പോഴാല്ലാതെ ഞാനെന്റെ മൊബൈല്‍ തൊടാറില്ല.. "
" ഒന്നു പോയേ.." സഹികെട്ടു പോകും.
അവള്‍ക്ക് ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചാല്‍ ജീവിതം ഹാപ്പിയായി. തനിക്കതാണോ..ശല്യം..
എല്ലാത്തിനും ഈ മെബിന്‍ ഒറ്റയൊരുത്തനാണ് കാരണം.
വല്ലാത്തൊരു കുരുക്കായി പോയി ഈ എന്‍ഗേഡ്‌ജ്‌മെന്റ്. ഒന്നും വേണ്ടായിരുന്നു. തനിക്കിപ്പോ കല്യാണം വേണ്ടെന്ന്‌്‌് ഡാഡിയോട് അങ്ങു തറപ്പിച്ച് പറഞ്ഞാല്‍ മതിയായിരുന്നു.
കഷ്ടപ്പാടെല്ലാം തനിക്ക്.
അവനിപ്പോള്‍ അമേരിക്കയില്‍ മദാമ്മയേയും കെട്ടിപ്പിടിച്ച്‌്‌് സുഖിച്ച്‌്‌് നടക്കുന്നു.

..........................................................
ഉണ്ണിയേശു ജാതനായ് അന്നൊരു നാളില്‍
മഞ്ഞിന്‍ കുളിര്‍മയേറ്റൊരാ സുദിനത്തില്‍
മാലാഖമാര്‍ പാടീ ഹാലേലുയ്യാ..
മുറ്റത്ത് ക്രിസ്‌്‌തുമസ് പപ്പയും കരോള്‍ സംഘവും ആടിപ്പാടുന്നത് സിറ്റൗട്ടിലെ ഉരുണ്ട തൂണില്‍ ചാരിനിന്ന് കാണുകയായിരുന്നു ഏയ്‌ഞ്ചലോ.
" ഡീ.. നിന്റെ മൊബൈല്‍ റിംങ് ചെയ്യണുണ്ട്."
പിന്നില്‍ നിന്ന് ഏയ്‌ഞ്ചലീന തോണ്ടി.
" അവിടെ കിടന്നടിക്കട്ടെ" ഏയ്‌ഞ്ചലോ പിന്നെയും കരോളിലേക്ക് കണ്ണുനട്ടു. കരോള്‍ സംഘം പോയപ്പോഴേക്കും ഏയ്‌ഞ്ചലീന സഹികെട്ട് മൊബൈലുമായി വന്നു.
" ദേ.. നിന്റെ കുന്ത്രാണ്ടം.. ആരാണെന്ന് നോക്ക്‌്‌്"
ഏയ്‌ഞ്ചലോ നോക്കി.
മെബിന്‍.
പാതിരാത്രി വിളിക്കുന്ന സ്വഭാവമൊന്നും ഇല്ലാത്തയാളാണ്.
അവള്‍ എന്തുപറ്റിയെന്ന സന്ദേഹത്തോടെ തിരിച്ചു വിളിച്ചു.
പെട്ടന്നു തന്നെ മെബിനെ ലൈനില്‍ കിട്ടി.
" ഹായ് 501.. നീ ഉറങ്ങിയാരുന്നോ.. ഡിസ്‌റ്റര്‍ബ് ആയോ"
മെബിന്‍ ചോദിച്ചു.
" ക്രിസ്‌തുമസ് കരോള്‍ കാണുകയായിരുന്നു"
" ഒരു കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്. എന്റെ എക്‌സാമിന്റെ റിസല്‍ട്ട് വന്നു. യൂണിവേഴ്‌സിറ്റി ഫസ്റ്റ് റാങ്ക്"
" ശരിക്കും.." ഏയ്‌ഞ്ചലോ അവിശ്വസനീയതയോടെ തിരക്കി.
" ശരിക്കും സര്‍പ്രൈസ്.. ഇനിയെന്താ നെക്‌സ്റ്റ്"
" ഇനി ഇവിടൊന്നുമില്ല.ക്യാംപസ്സ് സെലക്ഷനുണ്ട്.. ഇവിടെ തന്നെ ജോലികിട്ടും.. ചിന്തിക്കാന്‍ പോലും പറ്റാത്ത ശമ്പളത്തില്‍.. ഇഷ്ടമുള്ളപ്പോള്‍ വന്ന് ജോയിന്‍ ചെയ്‌താല്‍ മതി. അതു കൊണ്ട്‌്‌് ഫോര്‍മാലിറ്റീസെല്ലാം കഴിഞ്ഞാല്‍ ഉടനെ നാട്ടിലേക്ക് വരും. മിക്കവാറും അടുത്ത മാസം"
" മദാമ്മ പെണ്ണിനെ കൊണ്ടു വരുമോ"
ഏയ്‌ഞ്ചലോ ചോദിക്കും മുന്‍പ് കോള്‍ കട്ടായി.
" ശ്യോ" ഏയ്‌ഞ്ചലോ നഖംകടിച്ചു.
വിദേശത്തേക്ക് വിളിച്ചാല്‍ ഇങ്ങനെയാണ്. ഇടയ്‌ക്കിടെ കോള്‍ കട്ടായി കൊണ്ടിരിക്കും.

പിന്നെ മെബിനെ ഓണ്‍ലൈനില്‍ കണ്ടില്ല.
കുറേ ട്രൈ ചെയ്‌തിട്ടും മൊബൈലിലും കിട്ടിയില്ല.
ജനുവരി ആദ്യം വരുമെന്നാണ് പറഞ്ഞത്.
ഏയ്‌ഞ്ചലോ പിന്നെയും വിളിച്ചു നോക്കി.
ഉള്ളിലൊരു വിങ്ങലുണ്ടോ.. അവള്‍ക്ക് സംശയം തോന്നി.
മെബിന്‍ നാട്ടിലെത്താന്‍ സമയമായി. അതോടെ അഭിനയത്തിന് വിട. പിന്നെ താന്‍ ഫ്രീ ബേഡ് ആയി.
പഴയത് പോലെയല്ല. ഇപ്പോള്‍ ഡാഡിയെ എതിര്‍ത്തു നില്‍ക്കാനുള്ള കരുത്തൊക്കെയായി.
ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും തെല്ലൊരു സങ്കടം.
കണ്‍ട്രോള്‍ ഏയ്‌ഞ്ചലോ.. കണ്‍ട്രോള്‍.. അവള്‍ സ്വയം ശാസിച്ചു.
ബാല്‍ക്കണിയില്‍ അങ്ങനെ ഇരിക്കുമ്പോഴാണ് ഏയ്‌ഞ്ചലിന്‍ അടുത്തു വന്നത്.
" ഡീ.. നീയറിഞ്ഞോ മെബിന്‍ നാട്ടിലെത്തി.. നിന്റെ കണവന്‍"
അത്ഭുതത്തോടെ നോക്കിയപ്പോള്‍ ഏയ്‌ഞ്ചലിന്‍ ചിരിച്ചു
" കണ്ണുമിഴിക്കണ്ട.. രണ്ടു ദിവസമായി എത്തിയിട്ട്‌്‌്.. നിനക്ക്‌് സര്‍പ്രൈസായിക്കോട്ടേ എന്നോര്‍ത്ത്‌്‌് പറയാതിരുന്നതാണ്. പക്ഷേ നിനക്കറിയാലോ.. എന്റെ മനസില്‍ രഹസ്യമിരിക്കില്ലെടീ.. സോറി"
അവള്‍ പോയി.
മെബിന്‍ വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു. ഒന്നു വിളിച്ചു പറയാന്‍ പോലും തോന്നിയില്ലല്ലോ..
ചിലപ്പോ ഇനി കാണാനൊന്നും വരലുണ്ടാകില്ല.
മിക്കവാറും കല്യാണത്തിന് താല്‍പര്യമില്ലെന്നറിയിച്ച് ഒരു ഫോണ്‍ കോള്‍ അത്രയേ കാണൂ
അല്ല .. അതിന്റെ ആവശ്യമേ ഉള്ളല്ലോ
.................................................................

ബാല്‍ക്കണിയിലെടുത്തിട്ട മേശയ്‌ക്കു മുന്നിലിരുന്ന് എഴുത്തിലായിരുന്നു ഏയ്‌ഞ്ചലോ.
കഥാപാത്രങ്ങളുടെ സങ്കീര്‍ണതകളില്‍ മുഴുകി ഇരിക്കുമ്പോഴാണ് ഗേറ്റ് കടന്ന് പോള്‍പപ്പയുടെ കാര്‍ വരുന്നത് കണ്ടത്.
മെബിന്റെ പപ്പ
എന്തിനായിരിക്കും വരവ്.
ചിലപ്പോള്‍ ഇപ്പോഴൊരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്ന് അവളുടെ മനസു പറഞ്ഞു.
പോര്‍ച്ച്‌്‌് ഉള്ളിലേക്കായതിനാല്‍ കാറില്‍ നി്‌്‌ന്ന് ഇറങ്ങുന്നവരെ അവിടെയിരുന്ന് കാണാന്‍ വയ്യ.
താഴേക്ക്‌്‌് ഇറങ്ങി ചെല്ലണോ.
വേണ്ട.. മമ്മി വിളിക്കും. അല്ലെങ്കില്‍ ഏ്‌യ്‌ഞ്ചലിന്‍.. അപ്പോള്‍ പോകാം.
കുറേ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല.
ചെന്നു നോക്കാമെന്ന് കരുതി എഴുന്നേറ്റു തിരിഞ്ഞതും പരിഭ്രമിച്ചു പോയി.
തൊട്ടു പിന്നില്‍ ഉറ്റു നോക്കി നില്‍ക്കുന്ന മെബിന്‍.
" അയ്യോ വനമാല" ഏയ്‌ഞ്ചലോ അത്ഭുതപ്പെട്ടു.
" ഒന്നു ചിരിക്കെടോ അഞ്ഞൂറ്റൊന്നേ" അവന്‍ അടുത്തു വന്നു.
" നീ പറയ് എനിക്കു വല്ല മാറ്റവുമുണ്ടോ"
" ചെക്കനാകെ വെളുത്ത് സായിപ്പിനേ പോലെയായി" അവള്‍ കൗതുകത്തോടെ പറഞ്ഞു.
" എന്റെ അതിശയം അതല്ല.. ഇന്നു രാവിലെ മുതല്‍ മെബിനെന്നെ കാണാന്‍ വരുമെന്ന്‌്‌് എന്റെ മനസു പറയുന്നുണ്ടായിരുന്നു"
" ശരിക്കും" മെബിന്‍ സത്യം ചെയ്യാനായി കൈനീട്ടി.
" സത്യം' അവള്‍ ആ കൈയ്യിലടിച്ചു.
" സിക്‌സ്‌ത് സെന്‍സ് എന്നു പറഞ്ഞാല്‍ ഇതാണ്. പക്ഷേ പരസ്‌പരം സ്‌നേഹിക്കുന്നവരിലാണ് അത് ഇത്ര ഡീപ്പായിട്ട് വര്‍ക്കൗ്‌ട്ട് ചെയ്യാറുള്ളൂ"
അവന്‍ ചിരിച്ചു.
" എനിക്കിയാളോട് ദേഷ്യമൊന്നുമില്ലല്ലോ' അവളും ചിരിച്ചു.
ചിരിക്കുമ്പോള്‍ കവിളിലെ സൂചിമുനക്കുത്തു പോലെയുള്ള കുഞ്ഞു നുണക്കുഴികള്‍ തെളിഞ്ഞു.
" തന്റെ നോവല്‍ രചന എന്തായി.. അവാര്‍ഡൊക്കെ അടിച്ചടുത്തപ്പോള്‍ വല്ലവരും പ്രേമ വാഗ്‌ദാനവുമായി എത്തിയോ" അവന്‍ വിഷയം വഴി തിരിച്ചു.
" പിന്നേ .. പഠിക്കുന്ന കാലത്തു പോലും ആരുമെന്നോട് ഐ ലവ് യൂ പറഞ്ഞിട്ടില്ല. എന്റെയീ ലുക്കും ബോള്‍ഡ്‌നെസും കണ്ടിട്ടാവണം.. പക്ഷേ ആര്‍ക്കും അറിയാത്തൊരു രഹസ്യമുണ്ട് ഒരു ലവ് ഉണ്ടാകണേന്ന്‌്‌് ഞാനൊത്തിരി കൊതിച്ചിരുന്നു. പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ പ്രണയം എഴുതുമ്പോഴൊക്കെ.. നമുക്ക് അനുഭവിച്ചറിയാത്ത കാര്യങ്ങളെഴുതുന്നത് ബുദ്ധിമുട്ടാണ് പലപ്പോഴും"
മെബിന്‍ അവളെ കൗതുകത്തോടെ വീക്ഷിച്ചു.
" അത് വിട്.. എവിടെ മദാമ്മ.. കാതറിന്‍ ലെസ്ലേ" അവള്‍ കണ്ണുകളില്‍ ചോദ്യം നിറച്ചു.
മെബിന്‍ അവളെ കാതരമായി നോക്കി.
" 501 എന്നെ ഒരിക്കലും എന്റെ പ്രണയം ആഗ്രഹിച്ചിട്ടില്ലേ"
ഇടനെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞതുപോലെ ഏ്‌യ്‌ഞ്ചലോ അവനെ നോക്കി.
പിന്നെ എന്തു പറ്റി എന്ന ഭാവത്തില്‍ മിഴികള്‍ കൂര്‍പ്പിച്ചു.
" വേണ്ടാത്ത ചോദ്യമൊന്നും വേണ്ടാട്ടോ വനമാലേ.. ഇന്ന് നമ്മള്‍ തമ്മിലുള്ള കമ്മിറ്റ്‌മെന്റ് അവസാനിക്കുകയല്ലേ.."
" അതു ശരിയാണല്ലോ സോറി" മെബിന്‍ ചിരിച്ചു
" 501 അന്നത്തേ പോലെ തന്നെ.. അല്‍പ്പം പോലും തടി കൂടീട്ടില്ല"
" പക്ഷേ എന്റെ മുടി വളര്‍ന്നല്ലോ" കുസൃതി ഭാവത്തില്‍ ഏയ്‌ഞ്ചലോ തന്റെ മുടി വകഞ്ഞ് മാറിലേക്കെടുത്തിട്ടു. കറുത്തു മിനുത്തു വശ്യമായ നീണ്ട മുടി.
ഹെയര്‍ ഓയില്‍ പരസ്യസുന്ദരിമാരുടെ മുടി പോലെ .
മെബിന്‍ കണ്ണു മിഴിച്ചു.
" എനിക്കു വേണ്ടി നീ മുടി വളര്‍ത്തിയോ.. അപ്പോള്‍ ശരിക്കും എന്നെ ഇഷ്ടമാണല്ലേ"
മെബിന്‍ തരളിതനായി
" പിന്നേ .. പ്രേമം.. "ഏയ്‌ഞ്ചലോ ചിരിച്ചു.
' ഇതു വെറും വിഗ്ഗ്‌്.. പരസ്യത്തില്‍ കണ്ടിട്ട് വാങ്ങിയതാ.. " അവള്‍ അതൂരിയെടുത്ത്‌്‌് ചൂരല്‍ കസേരയിലേക്കിട്ടു.
മുന്നില്‍ പഴയ ബോയ്‌കട്ട് മുടിക്കാരി നില്‍ക്കുന്നു.
" ഞാന്‍ പറഞ്ഞില്ലേ.. ഇന്ന് വനമാല വരുമെന്ന്‌്‌് എനിക്കു തോന്നി.. വെറുതേ ഇയാളെ പറ്റിക്കാന്‍.."
കുട്ടികുറുമ്പെടുത്ത്‌്‌് അവള്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു.
ഒരു മുന്നറിയിപ്പുമില്ലാതെ മെബിന്‍ പെട്ടന്ന് അവളെ പിടിച്ച് നെഞ്ചിലേക്കിട്ട് അടക്കിപ്പിടിച്ചു.
എതിര്‍പ്പൊന്നുമില്ലാതെ ഏയ്‌ഞ്ചലോ ഒതുങ്ങി നിന്നു.
" ഒരു സത്യം പറയട്ടെ.. അഞ്ഞൂറ്റൊന്നിനെ ആദ്യം കണ്ടപ്പോഴേ എനിക്കിഷ്ടമായിരുന്നു" അവന്‍ മന്ത്രിച്ചു.
" എന്നിട്ടെന്തിനാ എന്നെ നാടകവേഷം കെട്ടിച്ചത്" അവള്‍ കുറുകി.
" നിന്നെ സ്‌നേഹിച്ചിട്ട് നിന്റെ സ്‌നേഹം തിരിച്ചു വാങ്ങിയിട്ട് എനിക്കിവിടുന്ന് അമേരിക്കേല്‍ പോകാന്‍ പറ്റുമോടീ കഴുതേ"
" അപ്പോ.. ആ മദാമ്മ" അവന്‍ മുഖംകുനിച്ച് അവളുടെ ചുണ്ടില്‍ ദീര്‍ഘമായി ചുംബിച്ചു.
" അതൊരു കെട്ടുകഥ.. നീ മനസു തുറക്കാന്‍ വേണ്ടീട്ട്‌്‌്.. പക്ഷേ അന്നു മുതല്‍ നീയെന്നെ ഇട്ടേച്ചു പോയില്ലേ"

" പെണ്ണുകാണലിന് തന്നെ മെബിനെ എനിക്ക് ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞതല്ലേ.. ഇയാളുടെ തരികിട അറിയാതെ ഞാന്‍ വല്ലവരേം പ്രേമിച്ചായിരുന്നെങ്കിലോ"
" അക്കാര്യത്തില്‍ എനിക്കു പേടിയില്ലാരുന്നു.. നിന്നെ ആരു പ്രേമിക്കാനാ.. മുടീം ഇല്ല തടീം ഇല്ല." അവന്‍ പരിഹസിച്ചു.
ഏയ്‌ഞ്ചലോയ്‌്‌ക്ക് ദേഷ്യം വന്നു.
അവള്‍ കുതറി അകന്നു മാറി.
" എന്നാലും എനിക്കു വേണ്ടി നീ ഒരിഞ്ച് മുടി പോലും വളര്‍ത്തിയില്ലല്ലോ അഞ്ഞൂറ്റൊന്നേ"
" പിന്നേ.. മുടി വളര്‍ത്താന്‍ പോകുവല്ലേ.. ദേ.. ഇതാണ് ഏയ്‌ഞ്ചലോ ആന്‍. ഇങ്ങനെ ഇഷ്ടപ്പെടുന്നവര് എന്നെ കെട്ടിയാല്‍ മതി"
മെബിന്റെ മുഖം മങ്ങി." വേണമെങ്കില്‍ കല്യാണത്തിന് ഈ വിഗ്ഗു കൊണ്ട് നമുക്ക് അഡ്‌ജസ്റ്റ് ചെയ്യാമെന്നേ.. ഇയാള്‍ക്കെന്താ വേണ്ടേ..മുടി നിറച്ചും മുല്ലപ്പൂ വെച്ചാല്‍ പോരേ.."
അവളുടെ കുസൃതി കണ്ണുകളിലേക്ക്‌്‌് നോക്കി നില്‍ക്കുമ്പോള്‍ അവന് ചിരി വന്നു.
അവള്‍ക്കും.
"പിന്നേയ്.. ഒരു സംശയം" അവള്‍ അവനെ തൊട്ടു.
" എന്തു സംശയം" മെബിന്‍ നോക്കി.
" ശരിക്കും ആ മദാമ്മ തേച്ചിട്ട് പോയതാണോ.. "
അല്‍പ്പനേരം ആ കാഞ്ഞ ബുദ്ധി ഓര്‍ത്ത്‌്‌് മെബിന്‍ അന്ധാളിച്ച് നിന്നു.
പിന്നെ സമനില വീണ്ടെടുത്തു.
" ഇപ്പോള്‍ എനിക്കു സമാധാനമായി മോളേ"
എന്താണെന്ന ഭാവത്തില്‍ ഏയ്‌ഞ്ചലോ നോക്കി.
" മുടി ഇല്ലെങ്കിലെന്താ നീ ശരിക്കും ഒരു പെണ്ണാ.."
ഏയ്‌ഞ്ചലോയ്‌ക്ക് ചിരി പൊട്ടി.
രണ്ടു പേരും ഉറക്കെ ചിരിച്ചു.
.........................0000000000000000000......................................................

Shyni John

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക