വാട്ട്സ് ആപ്പ് -3
അച്ചു, ആൻ മേരി, രോഹിത് മേനോൻ. സന്ധ്യ ബി നായർ. പ്രണയം പൂത്തനാൾ, മരിയ മാനുവൽ, അനുജ... എല്ലാരും നിധിയുടെ ഫേസ്ബുക് സുഹൃത്തുക്കൾ....
രാജീവ് രാഘവ് അവരെ ആകെമൊത്തം ഒന്നുനോക്കി...
'കൊള്ളാമല്ലോടാ... ജഗജില്ലികളാണല്ലോ എല്ലാരും... അതെന്താടാ നിനക്കൊക്കെ ഈ പെൺപേരുകൾ..'
നോക്കിനില്ക്കുന്ന പോലീസുകാരുടെ ചുണ്ടിൽ ചിരി തിളങ്ങി..
മുന്നിൽ നില്ക്കുന്നവർ ഒന്നു പരുങ്ങി..
'സുരേശാ... ' രാജീവ് ഒരു കോൺസ്റ്റബിളിനെ വിളിച്ചു
'ഒരു തീപ്പെട്ടി ഇങ്ങെടുത്തേ.. നമുക്കീ അച്ചുവെന്ന അശ്വതിയുടെ മീശ കത്തിക്കാം.. '
അച്ചു .. അശ്വതി.. പൊണ്ണത്തടിയനായ കറുത്തിരുണ്ട ഒരു മുപ്പത്തിയഞ്ചുകാരൻ... മുന്നിൽ ലാപ്ടോപ്പിൽ ഓരോരുത്തരുടെയും പ്രൊഫൈൽ ഓപ്പണാക്കി വച്ചിട്ടുണ്ട്.. അച്ചുവിന്റെ പ്രൊഫൈൽ പിക്ചർ സുന്ദരിയായ ഒരു പതിനെട്ടുകാരിയുടേത്... സിനിമാനടിയാണെന്നു തോന്നുന്നില്ല..
'ആരാടാ ഇത്? ' രാജീവ് അലറി
'അറിയില്ല സർ. ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ കിട്ടിയതാ... '
'പ് ഭ ഫ.. പന്നക്കഴുവേറീമോനേ.... ഈ പെണ്ണിന്റെ ഫോട്ടോയുമിട്ട് നീ പെൺകുട്ടികളെ വളയ്ക്കാൻ ഇറങ്ങിയതാണോടാ.. എന്താടാ നിന്റെ പണി... എങ്ങനാടാ നീ ഇവളുടെ ഫ്രണ്ട് ആയത്?' ഒറ്റശ്വാസത്തിൽ രാജീവ് ചോദിച്ചപ്പോൾ അശ്വതിക്കുട്ടി വിറച്ചുപോയി.. അവിടമൊക്കെ മൂത്രാഭിഷേകം നടത്തുമെന്ന് തോന്നിപ്പോയി..

'ഇവന്റെയൊക്കെ പ്രൊഫൈൽ നെയിമും ഫോട്ടോയും മാറ്റി ഒറിജിനൽ ഇടാതെ ഒറ്റ പന്നപ്പൂ.......മോനെയും ഇവിടുന്നു വിടണ്ടാ.. എല്ലാത്തിനെയും പിടിച്ച് ലോക്കപ്പിൽ തള്ളിയേക്ക് '
മൊബൈൽ ബെല്ലടിച്ചിട്ടും എടുക്കാതെ രാജീവ് നിന്നുതുള്ളി.

'സർ.. എത്തിച്ചിട്ടുണ്ട്.. എല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നു തോന്നുന്നു....രണ്ടിടി കൂടുതലിടിക്കും.. പിന്നെ മൂന്നാംമുറയെന്നൊക്കെ പറഞ്ഞു പ്രശ്നം വരത്തില്ലല്ലോ... അല്ലേ സാറേ.. '
രാജീവ് പൊട്ടിച്ചിരിച്ചു.
'താങ്ക്യൂ സർ.. ഞാനേറ്റു അരമണിക്കൂർ.. ഞാൻ റിപ്പോർട്ട് ചെയ്യാം സർ ... '
രാജീവ് അവരുടെനേരേ തിരിഞ്ഞു..
'എടോ... ആരേലും ഇവന്മാർക്ക് സപ്പോർട്ടുമായി വന്നാൽ അവരെക്കൂടെ അകത്തോട്ട് ഇട്ടേക്ക്.. ജോൺ എവിടെ? നമ്മുടെ ഇടിയൻ.. അയാളോട് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ പറ.. '

രാജീവ് ഓരോരുത്തരുടെയും പ്രൊഫൈൽ വളരെ വിശദമായി നോക്കി.. അവരുടെ സ്വഭത്തെക്കുറിച്ച് ഒരേകദേശരൂപം മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം.. എല്ലാം ഫേക്ക്....കണ്ണിൽകണ്ട പോസ്റ്റുകളൊക്കെ ഷെയർ ചെയ്തിട്ടുണ്ട്.. അവരുടെ രാഷ്ട്രീയവും മനസ്സിലാക്കി.. നാലുപേർ നിധിയുടെകൂടെ പഠിച്ചവർ.. മറ്റുള്ളവരും ചങ്ങനാശ്ശേരിക്കു ചുറ്റുമുള്ള സ്ഥലങ്ങളിലുള്ളവർതന്നെ... ഇനി നിധിയുമായി ഇവർക്കുള്ള കണക്ഷൻ..
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോൺ വളരെ മൃദുഭാഷിയായ ഒരു മനുഷ്യനാണ്.. ശരീരാകാരം കണ്ടു ചിലപ്പോൾ നമ്മൾക്ക് ഉള്ളിൽ ഭീതിയുണ്ടാകും.. ഒരു ഇന്ത്യൻ മൈക്ക് ടൈസൺ.. അദ്ദേഹം രാജീവിന്റെ മുന്നിലെത്തി സല്യൂട്ട് ചെയ്തു.. 'സർ'
ജോൺ.. നിധി കേസിൽ സംശയത്തിന്റെ നിഴലിൽ ഉള്ളവരാണിവർ.. താങ്കൾ ഇവരോട് വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കൂ.. അപ്പോഴേക്കും ഞാനെത്താം'
രാജീവ് പുറത്തേക്കിറങ്ങി..
വരാന്തയുടെ ഒരുഭാഗത്ത് നിധിയുടെ അച്ഛനും അമ്മയും.. അയാൾ അങ്ങോട്ടുനടന്നു
'ഞാൻ പറഞ്ഞതല്ലേ.. വിളിച്ചോളാമെന്ന്...'
'അതല്ല സർ... '
'പിന്നെ ?'
'ഒരു കാര്യം സാറിനോട് പറയാനാണ് വന്നത്.. ഞങ്ങളുടെ മകളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.. അത് പക്ഷേ പത്രക്കാരും ടി വി ക്കാരും അറിഞ്ഞിട്ടില്ല.. ദയവുചെയ്ത് എന്തെങ്കിലും കൺക്ലൂഷനിൽ എത്തുംമുമ്പ് അവരെയൊക്കെ അറിയിച്ച് അവളുടെ ഭാവി തുലയ്ക്കരുത്... ഇതൊരപേക്ഷയാണ്.. '
അച്ഛനും അമ്മയും കരയുകയായിരുന്നു..
അറിയാം.. ആ പുലയാടിമക്കൾക്ക് ന്യൂസ് കൊടുത്താൽ അവർ അവളെ അഞ്ചുകെട്ടിക്കും.. നിമിഷനേരംകൊണ്ട് പത്തുമക്കളേം ഒണ്ടാക്കും.. പക്ഷേ ഇങ്ങനുള്ള ന്യൂസുകൾ അധികനേരം രഹസ്യമായി വയ്ക്കാനാവില്ല.. രാജീവിന്റെ ചിന്തകൾ ചാനലിലെ അന്തിചർച്ചകൾക്കൊപ്പമെത്തി
'സർ.. ഒന്നും പറഞ്ഞില്ല.. '
'ഞാൻ ശ്രമിക്കാം.. ഒന്നോരണ്ടോ ദിവസങ്ങൾക്കുള്ളിൽ അവളെ കണ്ടെത്താനാകും എന്നാണ് ഞാൻ കരുതുന്നത്.. അതുവരെ ഗോപ്യമായിവയ്ക്കാൻ ശ്രമിക്കാം.. നിങ്ങളിരിക്ക് .ഒരല്പം കാര്യമുണ്ട്.. ഞാൻ ഇപ്പോൾ വരാം '
അയാൾ ജീപ്പിൽ കയറി എങ്ങോട്ടോ പോയി.

ജോൺ എല്ലാവരെയും പരിചയപ്പെട്ടു.. അയാൾ അവരുമായി വലിയ സൗഹൃദത്തിലായി.. പിന്നെ ഓരോരുത്തരെയായി പരിചയപ്പെടാൻ പ്രത്യേകം റൂമിലേക്ക് ക്ഷണിച്ചു.. അവർ കരുതിയപോലെ ഒരു ഭീകരനല്ലായിരുന്നു.. അതോടെ അവരുടെ ആത്മവിശ്വാസം പതിന്മടങ്ങു വർദ്ധിച്ചു..
പിടിച്ചുവയ്ക്കപ്പെട്ട അവരുടെ മൊബൈൽ ഫോണുകളിലേക്ക് കോളുകൾ പ്രവഹിച്ചുകൊണ്ടിരുന്നു.. പക്ഷേ വെറുതെ നോക്കിനില്ക്കാനേ അവർക്കു പറ്റുമായിരുന്നുള്ളു.
ജോൺ ഇരുന്ന റൂമിലേക്ക് ഓരോരുത്തരെയായി കടത്തിവിട്ടു.. പോകുമ്പോൾ അവരുടെ ഫോണും കൊടുത്തിരുന്നു..
ഏകദേശം ഒരുമണിക്കൂർകൊണ്ട് ജോൺ അദ്ദേഹത്തെ ഏല്പിച്ച ജോലി ഭംഗിയായി നിർവ്വഹിച്ചു.. ജോണിന്റെ റൂമിൽനിന്നു പുറത്തിറങ്ങുന്നവരെ വേറൊരു വാതിലിൽക്കൂടെ മറ്റൊരു റൂമിൽ എത്തിച്ചു.. ഓരോരുത്തരും വരുമ്പോൾ മുന്നേവന്നവർ അവരോട് ആകാംക്ഷയുടെ സ്വരത്തിൽ പലതും ആരാഞ്ഞു.. പക്ഷേ അവരെല്ലാം മൂകരായിരുന്നു..
ഇൻസ്‌പെക്ടർ രാജീവ് രാഘവ് കൃത്യസമയത്തുതന്നെ തിരികെയെത്തി.. ജോൺ അദ്ദേഹത്തിന്റെ റിപ്പോർട്ട് കൈമാറിയപ്പോൾ രാജീവ് നിധിയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാൻ കല്പിച്ചു.. അവരെ കൊണ്ടുവന്ന് അടുത്തൊരു റൂമിൽ ഇരുത്തി. അവിടെയുള്ള സ്‌ക്രീനിൽ ഏഴുപേരെയും വ്യക്തമായി കാണാമായിരുന്നു..
ഇപ്പോൾ സ്‌ക്രീനിൽ ഇസ്പെക്ടർ രാജീവ് അവരോടു സംസാരിക്കുന്നത് കാണാം..
'അവരിൽ ആരെയെങ്കിലും പരിചയമുണ്ടോ.. ?'
ജോൺ അവരോട് ചോദിച്ചു.
'ഇല്ല ' നിധിയുടെ അച്ഛനാണ് ഉത്തരം പറഞ്ഞത്
'അല്ല .ഒരാളെ അറിയാം.. ' നിധിയുടെ 'അമ്മ ചാടിയെണീറ്റു..
ജോൺ അവരുടെ മൊഴി രേഖപ്പെടുത്തി അവരെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി..

ഇൻസ്‌പെക്ടർ രാജീവ് സംസാരിക്കുകയായിരുന്നു.
'നിങ്ങളെ ഇവിടെ കൂട്ടിക്കൊണ്ടുവന്നത് ഒരു കാര്യം തിരക്കാൻ വേണ്ടിയായിരുന്നു.. കാര്യം ഇതുവരെ നിങ്ങളോട് പറഞ്ഞതുമില്ല.. അല്ലേ ?'
ആരും ഒന്നും മിണ്ടിയില്ല..
'ആ കാര്യം കഴിഞ്ഞു.. അതുകൊണ്ട് നിങ്ങൾക്കിനി പോകാം.. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക'
എല്ലാവരുടെയും മുഖത്ത് ആശ്വാസം പരന്നു.
നിങ്ങളുടെ എല്ലാവരുടെയും ഐ ഡി ഇവിടെയുണ്ട്.. കൂടാതെ ജോൺ നിങ്ങളെക്കൊണ്ട് നിങ്ങളുടെ ഐ ഡി കൾ ശരിയാക്കിപ്പിക്കുകയും ചെയ്തു.. ഇനിയും ഐ ഡി യിൽ തുടരുക.. ഫേക്ക് ഐ ഡി ഇനിവേണ്ടാ എന്നർത്ഥം.. മനസ്സിലായോ ?'
എല്ലാവരും മൂകരായിരുന്നു..
'ഒന്ന് ചിരിക്കെടോ അശ്വതിക്കുട്ടി.. '
രാജീവ് അച്ചുവിന്റെ തോളത്തുതട്ടി..
'അവിടെച്ചെന്ന് ഒപ്പിട്ടിട്ട് പൊയ്ക്കോളൂ.. ജോൺ.. ഇവരെ തിരിച്ചെത്തിക്കാനുള്ള ഏർപ്പാട് ചെയ്യൂ '

ഇൻസ്‌പെക്ടർ റൂമിൽ തിരിച്ചെത്തിയപ്പോൾ ജോണിനൊപ്പം സൈബർ സെല്ലിലെ രമേശും ഉണ്ടായിരുന്നു..
'അവരുടെയെല്ലാം ഫോണുകൾ ഡീ കോഡ് ചെയ്തോ?'
'യെസ് സർ.. '
'എന്താണ് പുതിയ വിശേഷം.. ?'
രമേശ് രാജിവിനോട് എല്ലാം വിശദീകരിച്ചുപറഞ്ഞു
'ജോൺ..സ്ക്രീനിംഗ് റിപ്പോർട്ട് എവിടെ?'
ജോൺ സ്ക്രീനിംഗ് റിപ്പോർട്ട് കൈമാറി.. രാജീവ് അതുവായിക്കുന്നതിനൊപ്പംതന്നെ കൈയിലിരിക്കുന്ന ബോൾപ്പെൻ കൊണ്ട് റഫ് ഷീറ്റിൽ കുത്തിവരച്ചുകൊണ്ടിരുന്നു.. അദ്ദേഹത്തിന്റെ മുഖം പലപ്പോഴും വികൃതമാകുന്നതുപോലെ തോന്നി..
'യെസ്... ഐ ഗോട്ട് ഇറ്റ്.. ' അയാൾ പേന കുത്തിയൊടിച്ചു.
'വേഗം.. നമ്മുടെ ടീമിനെ തയ്യാറാക്കൂ.. ഉടനേ പുറപ്പെടണം' അതുപറഞ്ഞിട്ട് രാജീവ് മേലധികാരിയെ ഫോണിൽ വിളിച്ചു.
(തുടരും)

വേണു 'നൈമിഷിക'
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക