എന്റെ യാതനകൾ എന്റെ വേദനകൾ
ഇന്നലെ എന്നെ സൃഷ്ട്ടിച്ച സൃഷ്ട്ടാവിനോട് ഞാൻ ചോദിച്ചു .. സത്യം പറ നിങ്ങൾ എന്നെ ഉണ്ടാക്കിയപ്പോൾ മോഹൻലാലിന്റേം ശ്രീനിവാസന്റേം വല്ല കോമഡി സിനിമയും കാണുവാരുന്നോ ?
അപ്പോ അദ്ദേഹം പറയുവാ എത്ര പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞു എനിക്ക് ഒരു കൈയബദ്ധം പറ്റിയതാണെന്ന്.. ഇടയ്ക്കിടയ്ക്ക് എന്നെ അതോർപ്പിച്ചു ഇങ്ങനെ ചിരിപ്പിക്കല്ലേ എന്ന്.
ഭഗവാൻ ആയതുകൊണ്ട് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല വേറെ ആരെങ്കിലും ആയിരുന്നേൽ ഞാൻ കാണിച്ചുകൊടുക്കുമാരുന്നു......

പോട്ടെ..
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂളിലെ പൈപ്പിൽ മിക്കവാറും വെള്ളം കാണില്ല അതുകൊണ്ട് ഞങ്ങൾ അടുത്തുള്ള വീടുകളിലും തോടുകളിലും ഒക്കെപോയി ആയിരുന്നു ചോറ്റുപാത്രം കഴുകുന്നത്. ഞാനും, അന്നമ്മയും, പ്രേമയും, ഷിബിയും ഉറ്റ കൂട്ടുകാർ. ആഹാരം ഒക്കെ കഴിഞ്ഞു വയലിന്റെ വരമ്പിലൂടെ വന്നപ്പോൾ അന്നമ്മ പറഞ്ഞു ആ മുന്നിൽ കാണുന്ന ചേറും പായലും നിറഞ്ഞു കിടക്കുന്ന കുളമുണ്ടല്ലോ അവിടെ ഒത്തിരി ആളുകൾ മുങ്ങി മരിച്ചിട്ടുണ്ട്... എല്ലാരടേം പ്രേതം ഇപ്പോഴും അതിലുണ്ട്.. സൂക്ഷിച്ച് നടക്കണം......
എനിക്ക് പിന്നെ പണ്ടേ ഭയങ്കര ധൈര്യം ആയതുകൊണ്ട് ഞാൻ ഒടുവിൽ നടന്നു. ഉണങ്ങിക്കിടന്ന വരമ്പുകൾ പെട്ടെന്ന് തെന്നുന്നപോലെ...ഈർക്കിലുപോലെ ഇരിക്കുന്ന കാലുകൾ മെല്ലെ കുച്ചിപ്പുടി കളിക്കുന്നപോലെ... അറിയാതെ എന്റെ കണ്ണുകൾ ആ കറുത്തിരുണ്ട വെള്ളത്തിലേക്ക് നോക്കി......
ദേ ഞാൻ വെള്ളത്തിൽ....
എന്റമ്മോ രക്ഷിക്കണേ എന്ന് അലറിവിളിച്ചു ഞാൻ... കൂട്ടുകാരും കൂടെ അലറി.... പ്രേതങ്ങൾ എല്ലാം കൂടെ എന്റെ കാലുപിടിച്ചു താഴേക്കുവലിക്കുന്നുണ്ടായിരുന്നു... വിട്ടുകൊടിത്തില്ല ഞാൻ.. വയലിൽ പണിചെയ്തുകൊണ്ടിരുന്ന ചേട്ടന്മാർ വന്ന് പൊക്കിയപ്പോൾ പൂപോലെ പൊങ്ങിവന്നു ...
പിന്നെ ഒറ്റ ഓട്ടം.. സ്കൂളിൽ ചെന്നാണ് നിന്നെ. അപ്പോഴാ ശ്രദ്ധിചേ ദേഹത്തൊക്കെ പുളിച്ചസാമ്പാറും വളിച്ച തോരനും കുഴച്ചുവെച്ചപോലത്തെ ഒരു നാറ്റം.... ചേറും പായലും ഒക്കെ പിടിച്ചിരിക്കുന്നു.. വട്ടയില പറിച്ചു കുറച്ചു തൂത്തുകളഞ്ഞു.... പിള്ളേരെല്ലാം എന്നെ അദ്‌ഭുതത്തോട് നോക്കുന്നു... പ്രേതത്തെ തോല്പ്പിച്ച ഗമയിൽ നിന്നപ്പോൾ ദാ പുറകിൽ നിന്നും ഒരു വിളി ഉയർന്നു കൂട്ടത്തിൽ കൂവും ചിരിയും... കണ്ടത്തിൽ മുങ്ങീ... കണ്ടത്തിൽ മുങ്ങീ.....

ഞങ്ങളുടെ സ്കൂളിലെ യുവജനോത്സവം... ഞാനും പ്രേമയും കൂടെ ഒരു ക്ലാസിക്കൽ ഡാൻസ് ചെയ്യാൻ തീരുമാനിച്ചു.
എനിക്ക് കുഞ്ഞിലെ മുതലേ ഡാൻസിൽ ഒക്കെ നല്ല പരിചയം ആയതുകൊണ്ട് കൃഷ്ണനായി ഓടക്കുഴലും പിടിച്ചുനിന്നു തലമാത്രം ആട്ടിയാൽ മതിയെന്ന് എല്ലാരും പറഞ്ഞു , പ്രേമ രാധയായി ഡാൻസ് ചെയ്തോളും. അവൾക്കും ഡാൻസ് കളിക്കാൻ ഒരു അവസരം കിട്ടട്ടെ എന്നോർത്ത് ഞാൻ സമ്മതിച്ചു .
അങ്ങനെ ഞങ്ങൾ എല്ലാം ഒരോ ക്ലാസുകളിൽ ഒരുങ്ങാൻ തുടങ്ങി. രാധയുടെ മേക്കപ്പ് ഒക്കെ കഴിഞ്ഞു എന്റെ ഊഴമായി. ഒരു ചേട്ടൻ എന്റെ മുഖത്തു നീല ചായം പൂശി. കണ്ണുകളിൽ വാലിട്ട് കണ്മഷി എഴുതി, ചുണ്ടിൽ ആദ്യമായി ചുവപ്പ് തേച്ചു. ഇനി ഒന്നു ചിരിക്ക് എന്നു പറഞ്ഞു... നമ്മക്ക് ഈ അട്ടഹാസം മാത്രമേ അറിയൂ... ചേട്ടൻ നെറ്റി ചുളുക്കി പറഞ്ഞു.. കുട്ടി പുഞ്ചിരിച്ചാൽ മതി....
കുട്ടി ഇനി ഡ്രെസ്സ് ഒക്കെ ഊരിക്കെ ...
ഇതുകേട്ട് നാണിച്ചു ഞാൻ പാവാടയും ബ്ലൗസും ഊരി... ബെറ്റിക്കോട്ടു മാത്രമായി....
അപ്പോഴാ ശ്രദ്ധിച്ചേ....
ബെറ്റിക്കോട്ടിൽ അവിടെ ഇവിടെയായി അളിഞ്ഞ ഒരു റോസ് നിറം... എന്റെ തൂവെള്ള ബെറ്റിക്കോട്ട് ഇന്നലെ അമ്മയുടെ റോസ് സാരിയുമായി ബക്കറ്റിൽ നടത്തിയ പ്രണയത്തിന്റെ ഫലം...അനുഭവിക്കേണ്ടത് ഞാനല്ലേ.....
ചേട്ടൻ പറഞ്ഞു ഇതുശരിയാവില്ല... കുട്ടി അല്ലേലും കൊച്ചുകുട്ടിയല്ലേ ഈ ബെറ്റിക്കോട്ട് അങ്ങ് ഊരിക്കോ.. താഴെ നല്ല മഞ്ഞ സാരി ഉടുപ്പിക്കാം മുകളിൽ ഒത്തിരി മാലയിട്ടുതരാം.....
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന 27കിലോ തൂക്കമുള്ള കുട്ടി ചേട്ടനെ കുത്രിച്ചൊന്നു നോക്കി... ചേട്ടന് കാര്യം മനസിലായി...
അങ്ങനെ കുറെ പ്ലാസ്റ്റിക് പൂവിന്റെ മാലയും ഒരു ഒറിജിനൽ പൂമാലയും തലയിൽ സ്വർണ്ണ കിരീടവും കൈയിൽ ഓടകുഴലുമായി കൃഷ്ണൻ തയ്യാർ.
ഞങ്ങൾക്കുള്ള അന്നൗൺസ്‌മെന്റ് ആയി..ഞാൻ മെല്ലെ സ്റ്റേജിൽ കയറി.. പ്രേമ തറയിൽ തൊട്ട് കൈ നെറ്റിയിൽ വെച്ചു.. ഞാനും ഒന്ന് കുനിഞ്ഞു...
കാലുകൾ വിറക്കുന്നോ.... മാലക്കിടയിൽ അകപ്പെട്ട ഓടകുഴലിന് പെട്ടെന്ന് ഭാരം കൂടുന്ന പോലെ...
ഗോവർധന ഗിരി ഈ ചെറുവിരലിൽ ഉയർത്തിയ എനിക്ക് ഓടകുഴൽ പോക്കാൻ കഴിയുന്നില്ലെന്നോ.... കർട്ടൻ ഉയർന്നു....
ഞാൻ പെട്ടെന്ന് ഓടകുഴൽ ഉയർത്തി... വിരലുകൾ ഈണം തുടങ്ങി... തല ആടാൻ തുടങ്ങി..... അപ്പോൾ ഇന്ദ്രദേവനും സംഘവും ആകാശത്തുനിന്ന് പൂക്കൾ വർഷിക്കുന്നു.. പിന്നെ മനസിലായി പൂമാലകൾ ഒക്കെ പൊട്ടി പൂക്കൾ ഓരോന്നായ് താഴേക്ക് വീഴുകാണ്.....
ഭാഗ്യം ഓടകുഴൽ പിടിച്ചിരിക്കുന്നതുകൊണ്ട് ആരും ബെറ്റിക്കോട്ട് കണ്ടില്ല..... ഡാൻസ് കഴിഞ്ഞു... തിരികെ ക്ലാസിലേക്ക് പോകാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്ന് കൈയടിയും ചിരിയും കൂകലും.... പിന്നെ ഒരു വിളിയും....
ബെറ്റിക്കോട്ട് കൃഷ്ണാ..... ബെറ്റിക്കോട്ട് കൃഷ്ണാ.....

എന്റെ കൃഷ്ണാ ഇതിലും എത്രയോ ഭേദമായിരുന്നു ആ കണ്ടത്തിൽ മുങ്ങി....
സഹിച്ചല്ലേ പറ്റൂ... അടുത്ത പേര് എന്നെ തേടിയെത്തും വരെ.....

എന്റെ വേദനകൾ എനിക്കല്ലേ അറിയൂ.....
(എങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഞാനോർത്തു .. ബെറ്റിക്കോട്ട് ഊരാഞ്ഞത് എന്റെ ഭാഗ്യം )
Jaya.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക