2030 ലെ ഒരു സുപ്രഭാതം ...
പശ്ചാത്തലം
വീരാനിക്കയുടെ വീടു ...
വീരാനിക്കയുടെ വീടു ...
ഉമ്മറത്തു ചാരുകസേരയിൽ ഇരുന്നോണ്ട് കാര്യമായെന്തോ ആലോചിക്കുന്ന വീരാനിക്ക ..
അപ്പോഴാണു അടുക്കളയിൽ നിന്നങ്ങോട്ടേക്കു വന്ന ബീവാത്തുമ്മയുടെ ശബ്ദം വീരാനിക്കാന്റെ ചിന്തകളെ കീറി മുറിച്ചത് ...
"അല്ല നിങ്ങളിതെന്തൊരു ഇരിപ്പാ ..
നമ്മടെ മോന്റെ കാര്യോന്നു ചെന്നന്വേഷിച്ചൂടെ ആരൊടെങ്കിലും ...
എത്ര കാലാ ഇങ്ങനെ നിർത്തുക .."?
നമ്മടെ മോന്റെ കാര്യോന്നു ചെന്നന്വേഷിച്ചൂടെ ആരൊടെങ്കിലും ...
എത്ര കാലാ ഇങ്ങനെ നിർത്തുക .."?
വീരാനിക്ക തലയുയർത്തി അവരെയൊന്നു നോക്കി ..
"ആലോചിക്കാഞ്ഞിട്ടല്ലാടീ ..
കിട്ടണ്ടേ ...
അവരു പറയുന്ന ഡിമാന്റുകളൊക്കെ അംഗീകരിക്കാന്നു വച്ചാലും ഇവന്റെ താഴെ രണ്ടാൺകുട്ട്യോളു
വേറെയുമില്ലേ ..
അവരെ എന്തു കൊടുത്തു പറഞ്ഞയക്കും ..."
കിട്ടണ്ടേ ...
അവരു പറയുന്ന ഡിമാന്റുകളൊക്കെ അംഗീകരിക്കാന്നു വച്ചാലും ഇവന്റെ താഴെ രണ്ടാൺകുട്ട്യോളു
വേറെയുമില്ലേ ..
അവരെ എന്തു കൊടുത്തു പറഞ്ഞയക്കും ..."
"അതൊക്കെ പടച്ചോൻ എന്തേലുമൊരു വഴി കാണും ..
എനിക്കോന്റെ മുഖത്തു നോക്കുമ്പോ സങ്കടം വരാ ..."
എനിക്കോന്റെ മുഖത്തു നോക്കുമ്പോ സങ്കടം വരാ ..."
"വേഷമിക്കാതെടീ
ഞാനിന്നു തന്നെ ആ ബ്രോക്കറെ ഒന്നു കാണട്ടെ ..."
ഞാനിന്നു തന്നെ ആ ബ്രോക്കറെ ഒന്നു കാണട്ടെ ..."
"അല്ല ആരൊ ഇങ്ങോട്ടേക്ക് വരുന്നുണ്ടല്ലോ ..
ഞമ്മടെ അയ്മൂട്ടിക്കാന്റെ മോൻ അയ്യൂബല്ലേ അതു ..."
ഞമ്മടെ അയ്മൂട്ടിക്കാന്റെ മോൻ അയ്യൂബല്ലേ അതു ..."
ബീവാത്തുമ്മ പെട്ടെന്നു തലയിലെ തട്ടം നേരെയാക്കി ..
"അസ്സലാമു അലൈക്കും ..
വീരാനിക്ക ഇവിടുണ്ടാവൊന്നുള്ള പേടിയിലാരുന്നു ഞാൻ .."
വീരാനിക്ക ഇവിടുണ്ടാവൊന്നുള്ള പേടിയിലാരുന്നു ഞാൻ .."
ഞാൻ ഒന്നു പൊറത്തോട്ടിറങ്ങാൻ നോക്കാരുന്നു മോനെ ..
സുബൈറിന്റെ കാര്യം ഒന്നും ശരിയായില്ല ..
അതിന്റെ കാര്യത്തിനു
വേണ്ടിയാ .."
സുബൈറിന്റെ കാര്യം ഒന്നും ശരിയായില്ല ..
അതിന്റെ കാര്യത്തിനു
വേണ്ടിയാ .."
"ഒക്കെ ശരിയാവും വീരാനിക്ക ...
ഞാൻ തന്നെ ഇതെത്ര അന്വേഷിച്ചിട്ടാ
കിട്ടിയതെന്നറിയോ .."
ഞാൻ തന്നെ ഇതെത്ര അന്വേഷിച്ചിട്ടാ
കിട്ടിയതെന്നറിയോ .."
"അല്ലാഹ് മോന്റെ കാര്യം ശരിയായോ ..."
അതു ചോദിച്ചതു ബീവാത്തുമ്മയാണ് ...
അതു ചോദിച്ചതു ബീവാത്തുമ്മയാണ് ...
"ശരിയായി ഉമ്മാ ..
അതു പറയാനല്ലേ ഞാനിങ്ങോട്ടു വന്നതു....
പുറത്താരോടും പറഞ്ഞിട്ടില്ല ..
അറിഞ്ഞാ ചിലപ്പോ ആരേലുമൊക്കെ അടിച്ചോണ്ടു പോയാലോന്നാ പേടി ..
മറ്റന്നാളാ നിക്കാഹ് ഉറപ്പിച്ചേക്കുന്നേ ...
സുബൈറിനോടും പറയണം ..."
അതു പറയാനല്ലേ ഞാനിങ്ങോട്ടു വന്നതു....
പുറത്താരോടും പറഞ്ഞിട്ടില്ല ..
അറിഞ്ഞാ ചിലപ്പോ ആരേലുമൊക്കെ അടിച്ചോണ്ടു പോയാലോന്നാ പേടി ..
മറ്റന്നാളാ നിക്കാഹ് ഉറപ്പിച്ചേക്കുന്നേ ...
സുബൈറിനോടും പറയണം ..."
"ഇൻശാ അല്ലാഹ് ...
വന്നുകാലിൽ നിക്കാണ്ട് ഇങ്ങോട്ടു കേറിയിരിക്കു മോനെ ..
ബീവാത്തൂ നീ ഇവന് കുടിക്കാനെന്തെങ്കിലും എടുക്കു .."
വന്നുകാലിൽ നിക്കാണ്ട് ഇങ്ങോട്ടു കേറിയിരിക്കു മോനെ ..
ബീവാത്തൂ നീ ഇവന് കുടിക്കാനെന്തെങ്കിലും എടുക്കു .."
"ഒന്നും വേണ്ടാ ...ഇനി ഒന്നു രണ്ടു സ്ഥലത്തൂടെ പറയാനുണ്ടു്...
എന്നാ ഞാനിറങ്ങട്ടെ ..
അസ്സലാമു അലൈകും .."
എന്നാ ഞാനിറങ്ങട്ടെ ..
അസ്സലാമു അലൈകും .."
"വഅലൈകുമുസ്സലാം .."
"സുബൈറിനേക്കാളും ഇളയതാ അയ്യൂബ് ...
എല്ലാം ഓരോ നസീബാ ..."
ബീവാത്തുമ്മ ആരോടെന്നില്ലാതെ പറഞോണ്ടു
അകത്തേക്കു പോയി ..
എല്ലാം ഓരോ നസീബാ ..."
ബീവാത്തുമ്മ ആരോടെന്നില്ലാതെ പറഞോണ്ടു
അകത്തേക്കു പോയി ..
കുറേ നേരം ഇരുന്നിടത്തുന്നു എന്തൊക്കെയൊ ആലോചിച്ചു "ബിവാത്തു ഞാനിറങ്ങാ "ന്നും പറഞ്ഞു വീരാനിക്ക പുറത്തേക്കു നടന്നു ..
വീരാനിക്കന്റെ തലവെട്ടം കണ്ടതും മുറ്റത്തു വായ്നോക്കുകയാരുന്ന കറുമ്പൻ കാക്ക ക്രാന്നു ശബ്ദമിട്ടു തെങ്ങോലമ്മേൽ ചെന്നിരുന്നു ...
വല്ല കാക്കേം പൂച്ചയും ആയെങ്ങാനും ജനിച്ചാ മതിയാരുന്നു...
തലക്കകത്തു ഇത്രേം ഭാരം പേറി നടക്കണ്ടാല്ലോ ....
വീരാനിക്ക പിറു പിറുത്തു..
തലക്കകത്തു ഇത്രേം ഭാരം പേറി നടക്കണ്ടാല്ലോ ....
വീരാനിക്ക പിറു പിറുത്തു..
"വരുമ്പൊ കറിവെക്കാനെന്തെലും വാങ്ങിച്ചോളീ .."
വീരാനിക്കാന്റെ പോക്ക് കണ്ടു ബീവാത്തുമ്മ ഉറക്കെ വിളിച്ചു പറഞ്ഞു ...
വീരാനിക്കാന്റെ പോക്ക് കണ്ടു ബീവാത്തുമ്മ ഉറക്കെ വിളിച്ചു പറഞ്ഞു ...
ഗേറ്റു കടന്നു പുറത്തേക്കു പോവാരുന്ന വീരാനിക്ക അതു കേട്ടൊ ആവോ ..
ഏറെ നടക്കേണ്ടി വന്നില്ല ...
തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറഞ്ഞ പോലെ തൊട്ടു മുന്നിലതാ ബ്രോക്കർ മജീദ് ..
തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറഞ്ഞ പോലെ തൊട്ടു മുന്നിലതാ ബ്രോക്കർ മജീദ് ..
"എന്താ വീരാനിക്കാ
രാവിലത്തന്നെ .."?
രാവിലത്തന്നെ .."?
"ഒന്നും പറയണ്ട മജീദെ ...
ബിവാത്തു അവിടെ നിക്കപ്പൊറുതി തരുന്നില്ല സുബൈറിന്റെ കല്യാണക്കാര്യോം പറഞ്ഞു ...
നിന്നൊടതെപ്പറ്റി ഒന്നു സൂചിപ്പിക്കാന്ന് കരുതി ഇറങ്ങിയതാ ..."
ബിവാത്തു അവിടെ നിക്കപ്പൊറുതി തരുന്നില്ല സുബൈറിന്റെ കല്യാണക്കാര്യോം പറഞ്ഞു ...
നിന്നൊടതെപ്പറ്റി ഒന്നു സൂചിപ്പിക്കാന്ന് കരുതി ഇറങ്ങിയതാ ..."
"ഞാനതു മറന്നിട്ടില്ല വീരാനിക്കാ ..
എന്തു ചെയ്യാനാ ..
ഒന്നാം ക്ളാസിൽ പടിക്കുന്ന പെങ്കുട്ട്യോളെ വരെ ബുക്ക് ചെയ്തു വെച്ചു ആൾക്കാര് ...
എന്തു ചെയ്യാനാ ..
ഒന്നാം ക്ളാസിൽ പടിക്കുന്ന പെങ്കുട്ട്യോളെ വരെ ബുക്ക് ചെയ്തു വെച്ചു ആൾക്കാര് ...
പിന്നെ ഇപ്പഴത്തെ കുട്ട്യോളുടെ ഡിമാൻഡ് കേട്ടാത്തന്നെ തല കറങ്ങും വീരാനിക്കാ ..
ചെക്കൻ കാണാൻ സുന്ദരൻ ആവണം ..
പഠിപ്പും വിവരോം വേണം ...
ഒരു പെണ്ണിനെ പോറ്റാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവണം ..
എന്നുവേണ്ട ഒക്കെ കേക്കുമ്പോ തലക്കകത്തൊരു പെരുപ്പാ ...
ചെക്കൻ കാണാൻ സുന്ദരൻ ആവണം ..
പഠിപ്പും വിവരോം വേണം ...
ഒരു പെണ്ണിനെ പോറ്റാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവണം ..
എന്നുവേണ്ട ഒക്കെ കേക്കുമ്പോ തലക്കകത്തൊരു പെരുപ്പാ ...
നമുക്കാലോചിക്കാം ...
ഇങ്ങള് വെഷമിക്കാണ്ടിരിക്കു ...
എടുപിടീന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു നടത്താമെന്നു വച്ചാലും നാളെ ഓള് ചെക്കനെ ഇട്ടിട്ടു പോയാ ഓന്റെ കണ്ണീരൂടെ നമ്മളു കാണണ്ടേ .."
ഇങ്ങള് വെഷമിക്കാണ്ടിരിക്കു ...
എടുപിടീന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു നടത്താമെന്നു വച്ചാലും നാളെ ഓള് ചെക്കനെ ഇട്ടിട്ടു പോയാ ഓന്റെ കണ്ണീരൂടെ നമ്മളു കാണണ്ടേ .."
"നീ പറഞ്ഞതു ശരിയാ ...
പത്രത്തിലും ടീവിലുമൊക്കെ വരുന്ന ഒരോ വാർത്തകള് കേക്കുമ്പോ
നെഞ്ചൊന്നു പിടയും ..
ഇങ്ങനായാ ആങ്കുട്ട്യോൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റോ .."
പത്രത്തിലും ടീവിലുമൊക്കെ വരുന്ന ഒരോ വാർത്തകള് കേക്കുമ്പോ
നെഞ്ചൊന്നു പിടയും ..
ഇങ്ങനായാ ആങ്കുട്ട്യോൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റോ .."
"ഒക്കെ പടച്ചോന്റെ കളിയാണ് ..
പിന്നെ നിങ്ങളൊരു കാര്യറിഞ്ഞാ ..
തെക്കേലെ മമ്മദ്ക്കാന്റെ മോളിന്നലെ പ്രസവിച്ചു ...
ഇരട്ടക്കുട്ടികളാ ...
അതും പെങ്കുട്ട്യോൾ ...
അതറിഞ്ഞത് തൊട്ടു ആണ്മക്കളുള്ള വാപ്പമാരൊക്കെ വിളിയോട് വിളിയാ ...
ബുക്ക് ചെയ്തു വെക്കാൻ ..."

"പടച്ചോനെ ..
ഉപ്പു തൊട്ടു കർപ്പൂരം വരെ തമിഴ്നാട്ടീന്നും മറ്റും കൊണ്ടന്നാണ് ഞമ്മള് ജീവിച്ചു പോണത് ..
ഇനിപ്പോ കല്യാണം കഴിക്കാനുള്ള പെങ്കുട്ട്യോളേം അവിടെന്നെങ്ങാനും കൊണ്ടരേണ്ടി വരോ മജീദെ .."?
ഉപ്പു തൊട്ടു കർപ്പൂരം വരെ തമിഴ്നാട്ടീന്നും മറ്റും കൊണ്ടന്നാണ് ഞമ്മള് ജീവിച്ചു പോണത് ..
ഇനിപ്പോ കല്യാണം കഴിക്കാനുള്ള പെങ്കുട്ട്യോളേം അവിടെന്നെങ്ങാനും കൊണ്ടരേണ്ടി വരോ മജീദെ .."?
"ഇക്കണക്കിനു പോയാ അതും വേണ്ടി വരും വീരാനിക്കാ ..."
എന്നും പറഞ്ഞു മജീദുറക്കെ ചിരിച്ചു ....
എന്നും പറഞ്ഞു മജീദുറക്കെ ചിരിച്ചു ....
ഒപ്പം വീരാനിക്കയും...
അതിനിടയിൽ നിറയെ അരിച്ചാക്കുമായൊരു നാഷണൽ പെർമിറ്റ് ലോറി അവരെയും കടന്നു പോയി ...
അരിയുടെ മണം ആസ്വദിച്ചെന്ന പോലേ കള്ളക്കാറ്റും ലോറിക്ക് പിറകേ വെച്ചു പിടിക്കുന്നുണ്ടായിരുന്നു .
Rayan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക