Slider

ഒറ്റ

0
Image may contain: Sarath Chandran, sunglasses

"ശ്രീ, ഒന്നിങ്ങു വരാമോ ?" അഭിജിത് വിളിച്ചു തീരും മുന്നേ 4 ബെഡിനു അപ്പുറത്ത് നിന്നും ശ്രീക്കുട്ടി വിളി കേട്ടു " ഒറ്റ സെക്കന്റെ... വരുവാന്നെ" ദിവ്യയുടെ ആദ്യത്തെ പ്രസവത്തിനായി നഗരത്തിലെ ഏറ്റവും നല്ല ആശുപത്രി തന്നെ അഭി തിരഞ്ഞെടുക്കാൻ കാരണം അവിടത്തെ നഴ്സിംഗ് സേവനം തന്നെയായിരുന്നു. നാട്ടിൽ നിന്നും കൊച്ചിയിലേക്കു പറിച്ചു നടപ്പെട്ട അഭിക്കും ദിവ്യക്കും ബന്ധുക്കൾ എന്നു പറയാൻ അധികം ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ കിട്ടുന്ന നല്ല കെയർ മാത്രമായിരുന്നു അവന്റെ പ്രതീക്ഷ. ക്യാഷ് കുറച്ചു പോയാലും ദിവ്യക്കു നല്ല കെയർ വേണം എന്ന ഉദ്ദേശത്തിലാണ് പ്രസവം അവിടെ ആക്കിയതും. കരുതിയതുപോലെ തന്നെ അവർക്ക് നല്ലൊരു നേഴ്സ് നെ തന്നെ പരിചരണത്തിനായി കിട്ടുകയും ചെയ്തു. നഴ്സിംഗ് വിദ്യാർത്ഥി ആയ തന്റെ അനിയത്തിയെ ഓർമ വന്നത് കൊണ്ടാകാം ശ്രീ പെട്ടന്ന് തന്നെ അഭിക്കും ദിവ്യക്കും പ്രിയങ്കരി ആയി. ശ്വസന പ്രശ്നം ഉണ്ടായിരുന്ന അവരുടെ കുഞ്ഞിൻറെ അടുത്ത് ഇപ്പോഴും ഉണ്ടാകാൻ ശ്രീ ശ്രദ്ധിച്ചിരുന്നു. അതേപോലെ തന്നെ വാർഡിന്റെ എല്ലാ മുക്കിലും മൂലയിലും അവൾ ഓടിയെത്തി.
"ഇന്ന് നല്ല തിരക്കാണല്ലോ ശ്രീ, വിസിറ്റർസ് കൂടുതൽ ഉണ്ടല്ലോ വാർഡിൽ ?" കുട്ടിയെ തിരിച്ചു കിടത്തുന്ന ശ്രീയോട് ദിവ്യ ചോദിച്ചു..." ആന്നെ. ഇത്ര ആളുകൾ നില്കാൻ പറ്റില്ലാന്ന് പറഞ്ഞാ കേൾക്കണ്ട, പറഞ്ഞതിന് എന്നോട് പറയുവാ നീ നിന്റെ പണി നോക്കിയ മതിന്നു... "ഞാൻ എന്താ ചെയുക "...
"നീ ആരുടേം വെറുപ്പ് വാങ്ങി വെയ്ക്കണ്ട, അതൊക്കെ സെക്യൂരിറ്റി നോക്കിക്കോളും, എന്തേലും കഴിച്ചോ ?" "ഇല്ല ദിവ്യെച്ചി.."..എന്നാ ഇതു പോക്കറ്റിൽ ഇട്ടോ, തിരക്ക് മാറുമ്പോൾ കഴിക്കണം"ഒരു പാക്ക് ചോക്ലേറ്റ് ബിസ്‌ക്കറ് എടുത്തു നീട്ടി ദിവ്യ ...ശ്രീ സ്നേഹത്തോടെ ദിവ്യയെ തടഞ്ഞു. "വേണ്ട ചേച്ചി, ഇനി ഇതുകണ്ടാൽ മതി.. ആ മേരി എന്നെ കൊല്ലും..., പോട്ടെ പിന്നെ വരാം."" തിരക്കിട്ടു അടുത്ത ബെഡിലേക് പോയ അവളെ നോക്കി ദിവ്യ പറഞ്ഞു " നോക്ക് അഭിഏട്ടാ.. എന്തു കഷ്ടമണല്ലേ"...സാരമില്ല ഡി, എല്ലാ നേഴ്സ്മാരുടെയും അവസ്ഥ ഇതാ.. "'
5 മിനുട്ട് കഴിഞ്ഞില്ല, " ശ്രീക്കുട്ടി... എന്താടി ഇതു ? നിന്നോട് പറഞ്ഞില്ലെ വിസിറ്റർസ് നെ കണ്ട്രോൾ ചെയ്തു നിർത്തണം എന്ന് " ഉച്ചത്തിൽ ഉള്ള ശകാരം കേട്ടാണ് അഭി തിരിഞ്ഞു നോക്കിയത്. അവിടെ അതാ ശ്രീക്കുട്ടിയെ ശകാരിക്കുകയാണ് മേരി (സീനിയർ നഴ്സിംഗ് ഓഫീസർ ) ആളുകൾ എല്ലാവരും അങ്ങോടു ശ്രദ്ധിക്കുന്നു. ശ്രീ ആകെ വിറയ്ക്കുന്നു "മാം ഞാൻ പറഞ്ഞതാ ആരും കേൾക്കുന്നില്ല..സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ കുറച്ചു നേരം ഇവിടെ വന്നു നോക്കിയിട്ടു പോയി, ഞാൻ എന്താ ചെയ്യുന്നേ "... മേരിയുടെ ശബ്ദം പിന്നെയും കനത്തു. " സൊ ? ഇവിടെ ഡോക്ടർക്ക് റൗണ്ടസ് വരണ്ടേ ? പിന്നെ നിനക്കൊക്കെ എന്താ ഇവിടെ പണി ? ".....
"മാം "...അവളുടെ വാക്കുകൾ ഇടറി.. ഇന്ന് സെലിൻ ചേച്ചിയും മീരചേച്ചിയും ലീവാ..ഞങ്ങൾ 3 പേര് കൂടി ഇത്രേം വോളിയം ഹാൻഡിൽ ചെയ്യാൻ പാട് പെടുവാ."
" നിനക്കൊക്കെ എന്തു പറഞ്ഞാലും ന്യായികരണം ഉണ്ടാകും.. "അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു. അത്രയും ആളുകളുടെ മുന്നിൽ അവളുടെ ആത്മാഭിമാനം താഴെ വീണു ഉടഞ്ഞിരുന്നു. മേരിക്ക് അതിൽ പ്രചോദനം ഉൾകൊണ്ടപോലെ വീണ്ടും കയർത്തു കൊണ്ടിരുന്നു. ആളുകൾ എല്ലാം നിശബ്ദരായി. ആരും ഒന്നും പ്രതികരിച്ചില്ല. ചിലരൊക്കെ വാർഡ് വിട്ടിറങ്ങി തുടങ്ങി. അപ്പോഴും മേരി തുടർന്നു. അവരുടെ വാക്കുകൾ അസഹ്യമായപ്പോൾ അഭി എഴുനേറ്റു ചെന്നു
" മാം നിങ്ങൾക്ക് ചീത്ത വിളിക്കണം എന്നുടെങ്കിൽ ക്യാബിനിൽ വിളിച്ചു സംസാരിക്കു, ഇത്രയും പേരുടെ മുന്നിൽ വച്ചാണോ ഒരാളെ അപമാനിക്കുന്നത് ?"
ആ ചോദ്യം മേരിക്ക് ഇഷ്ടമായില്ല " നിങ്ങളുടെ ന്യായികരണം ആവശ്യമില്ല മിസ്റ്റർ, ഇവളെ പോലെ കുറെ എണ്ണത്തിനെ പണിയെടുപ്പിച്ചാണ് ഞാൻ ഇവിടെ വരെ എത്തിയത്. എന്നെ പണി പഠിപ്പിക്കല്ലേ "...
അതു കേട്ടതോടെ അഭിയുടെ നിയന്ത്രണം നഷ്ടമായി" നിങ്ങൾ എന്ത് ചെയ്‌തെന്നാ പറയുന്നേ ? കഴിഞ്ഞ 2 ആഴ്ചയായി ഞാൻ ഇവിടെ ഉണ്ട്‌. ആ നഴ്സിംഗ് സ്റ്റേഷൻ ഇൽ നിന്നും ഇവരെ വഴക്ക് പറയാനല്ലാതെ നിങ്ങൾ പുറത്തിറങ്ങിയിട്ടില്ല., ഫുൾ ടൈം ഫോണും നോക്കി ഇരുപ്പല്ലേ ? ഈ കുട്ടികൾ എത്ര കഷ്ടപെടുന്നുടെന്നു ഇവിടെ ഉള്ള എല്ലാവർക്കും അറിയാം. വെറുതെ ഷോ കാണിക്കല്ലേ "....
മേരി ആ മറുപടി തീരെ പ്രതീക്ഷിച്ചില്ല. എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് പുറകിൽ നിന്ന Dr.ഈപ്പൻ നെ കണ്ടത്. " meet me at my cabin after rounds" കനത്ത സ്വരത്തിൽ പറഞ്ഞു ഡോക്ടർ റൗണ്ടസ് ആരംഭിച്ചു. ശ്രീ നിറഞ്ഞ കണ്ണുകളോടെ അഭിയെ നോക്കി. അവൻ ചെറുതായി ചിരിച്ചുകൊണ്ട് ദിവ്യക്കു അരികിലേക്കു നടന്നു..
**********
ഇന്ന് ദിവ്യയുടെ ഡിസ്ചാർജ് ആണ്‌. അവൾ ശ്രീയെ അന്വേക്ഷിക്കുന്നുണ്ടായിരുന്നു. ശ്രീ അന്ന് വീക്കെൻഡ് ഓഫിൽ ആണെന്ന് അറിയാൻ കഴിഞ്ഞു. ചെറിയൊരു നിരാശയോടെ അഭിയോടൊപ്പം ഹോസ്പിറ്റലിന്റെ പാർക്കിംഗ് ലേക്ക് നടക്കുമ്പോൾ ഒരു വിളി "ദിവ്യെച്ചി.... " തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആണ്‌. " അഞ്ചു ആണ്‌ പറഞ്ഞത് ഇന്ന് ഡിസ്ചാർജ് ആകുമെന്ന് അതാ ഞാൻ ഓടി വന്നേ. വാവനേം അഭിയേട്ടനേം ഇനി എപ്പോഴാ കാണുന്നെനു അറിയില്ലലോ "" അപ്പോഴേക്കും അഭി കാർ എടുത്തു വന്നിരുന്നു. " ഹാ, നിന്നെ കണ്ടില്ലല്ലോ നു ഓർത്തിരിക്കുവായിരുന്നു ഞങ്ങൾ, കണ്ടല്ലോ... അല്ല അഭിയേട്ടാ , ശ്രീ വാവയെ കൈയിലേക് വാങ്ങിക്കൊണ്ടു ചോദിച്ചു. " എന്തിനാ അന്ന് എനിക്ക് വേണ്ടി ആ പൂതനയോടു ഉടക്കാൻ പോയെ ?
" അതോ... അവരുടെ ആറ്റിട്യൂട് എനിക്ക് ഒട്ടും ഇഷ്ടായില്ല. പിന്നെ നീയും ബാക്കി എല്ലാവരും അവിടെ എത്രയാ കഷ്ടപെടുന്നെനു ഞങ്ങൾ ഡെയിലി കാണുന്നതല്ലേ ?എന്നിട്ട് എന്തായി ലാസ്റ്റ് ?"
"അതോ അവരെ ഈപ്പൻ ഡോക്ടർ നന്നായി കുടഞ്ഞു. ഇനി ആവർത്തിച്ചാൽ ഫുൾ നൈറ്റ്‌ ഷിഫ്റ്റ്‌ ആക്കുമെന്നും സാലറി കട്ട്‌ ആകുമെന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും എന്തായാലും മര്യാദ പഠിച്ച മട്ടാ." ശ്രീ ചിരിച്ചു കൊണ്ട് പറഞ്ഞു. "നന്നായി..അഭിക്കും ചിരി വന്നു. "എന്നാ ഞങ്ങൾ പോട്ടെ.. ഇതു നിനക്ക് വാങ്ങിയതാ.. അവൻ കാറിൽ നിന്നും ഒരു ബോക്സ്‌ ചോക്ലേറ്റ് എടുത്തു നീട്ടി. "എനിക്ക് വേണ്ടാ.. ഞാൻ ഇന്ന് വാവയെ കാണാൻ തോന്നിയത് കൊണ്ട് മാത്രം വന്നതാ.. അവൾ ഒഴിയാൻ നോക്കി. " ആയിക്കോട്ടെ ബട്ട്‌ ഇതു ഞങ്ങളുടെ സന്തോഷത്തിന്റെ ഒരു ചെറിയ ഭാഗം.. വാങ്ങു " ദിവ്യ സ്നേഹത്തോടെ അവളുടെ കയ്യിലേക് ബോക്സ്‌ പിടിപ്പിച്ചു. " പിന്നെ നീ ചോദിച്ചില്ലെ എന്തിനാ നിന്നെ സപ്പോർട്ട് ചെയ്തെന്നു, എന്റെ അനിയത്തികുട്ടിം ഒരു നേഴ്സാ, അവളും ഇതുപോലെ എത്ര കണ്ണ് നിറഞ്ഞിട്ടുണ്ടാകും, എത്ര രാത്രി ഉറങ്ങാതെ ഡ്യൂട്ടി ചെയ്യുന്നുണ്ടാകും എന്ന് എനിക്കറിയാം. ആ സമയത്തു എന്റെ അനിയത്തി അവിടെ കണ്ണ് നിറഞ്ഞു നില്കണ പോലെയാ എനിക്ക് തോന്നിയത്.. കേട്ടോ "... ശ്രീക്കു ഒന്നും പറയാനുണ്ടായില്ല. "നമ്പർ ദിവ്യെടെ കയ്യിലുണ്ട്.. വിളികാം.. പോകുവാ... "
ഹോസ്പിറ്റലിൻറെ മെയിൻ ഗേറ്റ് ലേക്ക് തിരിയുന്ന കാറും നോക്കി അവൾ കുറച്ചു നേരം അങ്ങനെ നിന്നു.
ഇതു കഥ അല്ല വായനക്കാരെ... കൊച്ചിയിൽ വർക്ക്‌ ചെയ്യുന്ന എന്റെ സുഹ്രത്തിന്റെ ഇന്നലത്തെ സായാഹ്നം ഇങ്ങനെ ആണ്‌ കഴിഞ്ഞു പോയത്. വെള്ളക്കോട്ടു ഇട്ട മാലാഖാമാർക്കു ജോലി ഇടങ്ങളിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ അനവധി ആണ്‌. ദിവസേന കുറച്ചു നേരമെങ്കിലും സംസാരിക്കുന്ന കൂട്ടത്തിൽ പറഞ്ഞ ഈ സംഭവം അവളുടെ അനുവാദം കൂടാതെ കഥ ആക്കുന്നു.
ഒരിക്കൽ പോസ്റ്റ് ചെയ്തിരുന്നു. നഴ്സസ് ഡേ യിൽ എല്ലാ മാലാഖാമാർക്കും ആശംസകൾ നേർന്നു കൊണ്ടു ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു.

By: Sarath Chandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo