നിലാവൂട്ടിയെ കശുമാവിൻ തോപ്പിലുപേക്ഷിച്ച് തെറുത്ത കഞ്ചാവ് ബീഡി വലിച്ച് പുക വിട്ടു കൊണ്ടവർ നടന്നു പോയി..! നിലാവു പോലെ പരന്നൊഴുകിയ അവളുടെ ബാല്യം
നിലവിളിക്കാൻ കരുത്തില്ലാതെ
മരവിച്ചു മിഴിനിറച്ചു നിന്നു വിതുമ്പി.
നാലു കാലുകൾ നടന്നകന്നു പോകുന്നത് പാതിയടഞ്ഞ മിഴിയോടവൾ കണ്ടു.!
ഒരു മണിക്കൂറിനിടയിൽ നാലു വട്ടമവർ അവളുടെ തുടയിടുക്കിൽ വേദനയുടെ നരകം സൃഷ്ട്ടിച്ചു..!!
കശുമാവിലവിടവിലൂടെ വെളുങനെ ചിരിക്കുന്ന മാനം നോക്കിയവൾ കിടന്നു...... മാനം പോയവൾ...!!
"മാനമേ.., നീയെത്ര ദൂരെയാണ്.,
നിനക്കാരെയും ഭയക്കണ്ട,
ഇരവിലും, പകലിലും നീയിങനെ ചിരിച്ചും ,കറുത്തും, പെയ്തും....... ഹൊ കൊതിയാകുന്നു...!
അടുത്ത ജന്മമൊരു മാനമാകണം...!...
വേണ്ട, ഇതു പോലെ മാനം നോക്കി നെടുവീർപ്പിടുന്ന ക്ഷീണിച്ച കണ്ണുകളെ നേരിടാനുള്ള മനോബലമൊന്നും ആർക്കുമുണ്ടാകില്ല..!!..."
നിലാവൂട്ടിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങി...!
"പാല് വേടിക്കാമ്പോയ ഈ പെണ്ണിതെങോട്ട് പോയി...വെളക്ക് കത്തിക്കാൻ നേരമായി,
അവിടെ ടിവീടെ മുന്നീക്കാണും,..അസത്ത്..
വരട്ടിങ്... ഇപ്പ വന്ന് വന്ന് ആരേം ഒരു പേടീല്ല...അതെങനാ തല്ലിയാലും, വഴക്ക് പറഞ്ഞാലും താലോലിച്ച്, താരാട്ട് പാടാൻ മാമനൊരുത്തനുണ്ടല്ലോ..!!!"
അമ്മ പേരക്കമ്പുമായിനിൽപ്പുണ്ടാകും വഴീൽ..!
അവൾ ശ്വാസം ചെറുതായ് പുറത്തേയ്ക്ക് വിട്ടു കൊണ്ട് പല്ലരമേറ്റ് നിണം കിനിഞ്ഞ്നീറുന്ന ചുണ്ടുകൾ വിടർത്തി
ചിരിക്കാൻ ശ്രമിച്ചു..
"മാമൻ....!!!!...ത്ഫൂ...!!!..
അമ്മേ,... മാമൻ താലോലിച്ചതായിരുന്നില്ലമ്മേ,...!!
ആ കൈകളിൽ തുടിച്ചത് വാത്സല്യമായിരുന്നില്ലമ്മേ....!!!..
അവൾ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു,... ദേഹമാസകലം കൊളുത്തി വലിക്കുന്നു. അവൾ ഇരുന്നു കൊണ്ട് പിന്നിലേയ്ക്ക് നിരങി മരത്തിൽ ചാരിയിരുന്നു. ദൂരെ മാറി നീലയിൽ വെള്ളപ്പൂക്കൾ നിറഞ്ഞ പാവാട ചുരുണ്ട് കൂടിക്കിടന്നു കൊണ്ട് ദയനീയമായവളെ നോക്കുന്നുണ്ട്..!
കഴിഞ്ഞ പിറന്നാളിന് മാമന്റെ സമ്മാനമായിരുന്നു...!!...
തൊട്ടരുകിലായ് മൂടി തുറന്ന് പാൽ തൂവിയ ചോറ്റുപാത്രം.,അതിൽ നിന്നി അവസാന തുള്ളിയും ഇറ്റു വീഴുന്നു.
ഹൂക്കുകൾ പൊട്ടി കീറിപ്പറിഞ്ഞ് താഴേക്കൂർന്ന് കിടന്ന ബ്ലൗസവൾ വലിച്ചൂരിയെറിഞ്ഞു...!
തുടയിടുക്കിൽ വല്ലാത്ത പുകച്ചിൽ, കാലുകൾ ഇരു ദിശയിലേയ്ക്ക് ആരോ വലിച്ചകത്തിക്കൊണ്ട് പോകും പോലെ...നീറ്റൽ...!!
അവൾ തല കുമ്പിട്ട് തുടയിടിക്കിലേയ്ക്ക് നോക്കി..!
തുടയിൽ തുടിച്ചു നിന്നൊരു ശുക്ലകണത്തിലൊട്ടി ഒരു കുഞ്ഞുറുമ്പ് പിടയുന്നു, തൊട്ട് മുൻപവൾ പിടഞ്ഞ് പോലെ......!!
അവൾ പതിയെ വിരൽ നീട്ടി ആ ഉറുമ്പിനരുകിൽ വച്ചു, ഉറുമ്പവളുടെ വിരലിലേയ്ക്ക് നിരങിക്കയറി..!..
വല്ലാതെ ദാഹിച്ച് കാറിയ തൊണ്ടയോടെയവൾ ചുറ്റും നോക്കി.!
അമ്മ എന്നെ തിരക്കിയിറങിയിട്ടുണ്ടാകും..അമ്മ വേഗം വന്നെങ്കിൽ.,..
അമ്മ വരും, കശുവണ്ടി പെറുക്കാൻ ഞാനിവിടെ വരാറുള്ളത് അമ്മയ്ക്കറിയാം.. അമ്മ വരും....
"അമ്മേ...." അവൾ ശബ്ദമില്ലാതെ വിളിച്ചു...!!
ഒരു പഴുത്തില കൊഴിഞ്ഞവളുടെ തുടയിടുക്കിൽ വീണ് നഗ്നത മറയ്ക്കാൻ ശ്രമിച്ചു..പതിയെ വഴുതിവീണു...മരത്തിന്റെ സ്നേഹം...
കുഞ്ഞു നാൾ മുതലീ മരത്തിനറിയാം അവളെ...എത്രയോ തവണ മരം കൊഴിച്ച കശുമാവിൽ തേനവൾ വലിച്ചൂറി കുടിച്ചിട്ടുണ്ട്.
പവവുരു അവൾ കയറി ചില്ലയുലച്ച് കശുമാങ കൊഴിച്ച മരം..! മരത്തിനൊരു വിഷമമേയുള്ളൂ,
എന്റെ തണലിൽ കളിച്ചു വളർന്നവളുടെ കിതപ്പിനും, ഞരക്കത്തിനും, വേദനയ്ക്കും ഞാൻ തന്നെ തണലായല്ലോ...!!
എനിക്കവളെ രക്ഷിക്കാനായില്ലല്ലോ,
ഞാൻ വെറും മരമായിപ്പോയല്ലോ...
അവളും...!!!
*
പാൽ വാങാൻ പോകാറുള്ള നിർമ്മലയുടെ വീട്ടിൽ നിന്നും നീലാവൂട്ടി പോയെന്നറിഞ്ഞ് ആധിയോടെ സുമതി വീട്ടിലേയ്ക്ക് നടന്നു..ഇനി അവൾ മറു വഴിയിലൂടെ വീട്ടിലെത്തിയിട്ടുണ്ടാകോ...
കൈയ്യിൽ നിന്നും തല്ലാനായ് കരുതിയ പേരക്കമ്പ് ഊർന്ന് പോയത് സുമതിയറിഞ്ഞില്ല.
പെട്ടെന്നൊരു കശുമാവിന്റെ പഴുത്തൊരില കാറ്റിൽ അവളുടെ മുഖത്തൊട്ടി... അവളാ ഇല തട്ടിമാറ്റവേ ഇലഞെട്ടിൽ നിന്നും കശുമാവിൻ ഗന്ധം മൂക്കിനെ തൊട്ടുണത്തി.. !
സുമതി പെട്ടെന്നോർത്തു....!
കശുമാന്തോപ്പിലേയ്ക്കുള്ള വഴിയിലേയ്ക്ക് അവൾ തിരിഞ്ഞ് നടന്നു..!
**
നന്നെ ഇരുട്ട് പരക്കും വരെ മകളെയും പൊതിഞ്ഞ് പിടിച്ചു കൊണ്ട് സുമതി കശുമാവിൽ ചോട്ടിലിരുന്നു,...
"എനിക്കറിയാരുന്നു അമ്മ വരൂന്ന്.."
അവൾ പാതിമയക്കത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു...
"ന്റെ ..മോളേ....നിലാവൂട്ടിയേ...നീലൂ...
ആരാ...ഏത് മഹാപാപിയാണെന്റെ ഈശ്വരാ..."...
"മ്മേ....എനിക്ക് പെടുക്കണം..."
പറഞ്ഞതും സുമതിയെ നനച്ചു കൊണ്ടവളുടെ തുടയിടുക്കിൽ നിന്നും മൂത്രമൊഴുകി...
"യ്യോ...ആഹ്....മ്മേ...
നീറുന്നമ്മേ...ഓഹ്...നീറുന്നേ...
യ്യൂ...മ്മാാാ..."
നീലും ചങ്ക് നീറിപ്പിടഞ്ഞു...
"ന്റെ മോളേ.......അയ്യോ..
എനിക്കിതൊന്നും കാണമ്മേലേ.....
ന്റെ പൊന്നു മോളെ..."..സുമതി മകളെ കൂടുതൽ കൂടുതൽ ചേർത്തു പിടിച്ചു കൊണ്ട് ശബ്ദമുയർത്താതെ ഏങലടിച്ചു...!
ഇരുട്ട് കരിക്കട്ടയായപ്പോൾ സുമതി എഴുന്നേറ്റു. നീലുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു.
വീട്ടിലേയ്ക്ക് നടക്കവേ നീലു നടക്കാനാകാതെ ഏങിക്കരഞ്ഞപ്പോൾ അവളെ വാരിയെടുത്ത് നടന്നു സുമതി...കണ്ണ് നിറഞ്ഞ് ഇരുട്ടിനെ നനച്ചു കൊണ്ടിരുന്നു....കൈ കഴച്ചപ്പോൾ നീലുവിനെ താഴെ നിർത്തി കിതച്ചു...
അങനെ പല വട്ടം കിതപ്പാറ്റി സുമതി മകളുമായി വീടെത്തി...!
മറപ്പുരയിൽ കമിഴ്ത്തിവച്ച ബക്കറ്റിനു മുകളിൽ നീലുവിനെയിരുത്തി സുമതി തണുത്ത വെള്ളം അവളുടെ തലവഴിയൊഴിച്ചു...
"മതി..അമ്മേ...മതി...നിക്ക് നീറുന്ന്...നിർത്ത്...
നിക്ക് തണുക്കുന്നു സുമേ....."
അവൾ അവളുടെ സുമയെ ചുറ്റിപ്പിടിച്ചു...
താങിയെടുത്ത ഒരു ബക്കറ്റ് വെള്ളം സുമതി സ്വന്തം തലയിലേയ്ക്ക് കമിഴ്ത്തി...നീലുവിനെയും നനച്ചു കൊണ്ട് വെള്ളം ഇരുട്ടിലേയ്ക്ക് ഒലിച്ചിറങി..സുമതി മകൾക്ക് താഴെ മറപ്പുരയിൽ ചാരിയിരുന്നു...
ഇരുട്ട്...!!
ചീവീടിന്റെയും ,തവളയുടെയും കരച്ചിലൊഴിഞ്ഞ തല കുമ്പിട്ട ശ്മശാന മൂക രാത്രി...
കറുപ്പിനെ വാരി വാരിപ്പുണർന്ന് കട്ട പിടിച്ച കടും കറുത്ത രാത്രി..!
"സുമേ...എനിക്ക് തണുക്കുന്ന്...
എനിക്ക് കെടക്കണം.."
പാവാട അഴിച്ചു മാറ്റി നീലുവിനെ
തുടച്ചെടുക്കുമ്പോൾ സുമതി ചോദിച്ചു...
"ആരാ മോളെ ഉപദ്രവിച്ചത്....
അമ്മയോട് പറ...
ഞാൻ കണ്ടില്ലമ്മേ...എനിക്കറിയില്ല...എനിക്കൊന്നും ഓർമ്മയില്ല സുമേ....!!"
അമ്മയോടൊട്ടിക്കിടക്കവേ അവൾ പറഞ്ഞു...
"എനിക്കവിടെ നീറുന്നമ്മേ..
എനിക്ക് വയ്യ..."
നീലുവിന്റെ തേങൽ വീണ്ടുമുയർന്നു.
സുമതി കട്ടിലിന്റെ കാലിൽ വിരിച്ചിരുന്ന നനഞ്ഞ തോർത്തെടുത്തു നാലായി മടക്കി, നീലുവിന്റെ തുടകൾ മെല്ലെയകത്തി
ആ തോർത്ത് തുടകൾക്കിടയിൽ തിരുകി അടുപ്പിച്ചു..!
" അമ്മ മാമനോടൊന്നും പറയണ്ട..."
"ഇല്ല മോളേ...അമ്മ ആരോടും പറയില്ല...അറിഞ്ഞാൽ സഹിക്കോ അവൻ....ജീവനല്ലേ മാമന് മോളെ..."
അവൾ പല്ല് ഞെരിച്ചു,
ഏഴാം ക്ലാസുകാരിയായ അവളുടെ കണ്ണുകൾ വല്ലാതെ ജ്വലിച്ചു,...!
"മോൾക്ക് ഒന്നും പറ്റിയിട്ടില്ല,..
മോളാരോടും ഒന്നും പറയണ്ട...മോള് കണ്ണടച്ച് കിടന്നോ ,ഉറക്കം വരും.....വേദന പോകും...."
സുമതിയവളെ തെരു തെരെ മുത്തി.
**
"നീയെവിടെ പോയതാടാ...
വരില്ലെങ്കിൽ പറഞ്ഞിട്ട് പൊയ്ക്കൂടേ...നിന്റെ നിലാക്കുട്ടി ദാ മുറീല് പനിച്ച് കിടപ്പുണ്ട്...."
"മാമാ....".
മുറിയിൽ നിന്നും നീലു നീട്ടി വിളിച്ചു..
"ഡാ...ഞാൻ വൈദ്യരെ കണ്ട് മരുന്ന് വാങിച്ച് വരാം.. ഞാൻ വന്നിട്ടേ നീ പോകാവൂ...".
സുമതി പുറത്തേയ്ക്കിറങി.
വിറയ്ക്കുന്ന പാദങളോടെ അവൻ അവൾ കിടക്കുന്ന മുറിയിലേയ്ക്ക് കയറി, വേദനയോടെ അവൻ കട്ടിലിലേയ്ക്ക് നോക്കി....നിലാക്കുട്ടീ..!!
നടന്ന് അടുത്ത് ചെന്ന് കട്ടിലിന്റെ കാൽക്കലിരുന്നു...
"ന്റെ മോളേ...."
അവൻ പൊട്ടിക്കരഞ്ഞു.
ബോധമില്ലാതെയാ മാമൻ
മോളെ....!!!"
അവൻ അവളുടെ കാലിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു...
അവൾ മിഴികൾ വിടർത്തി മച്ചും നോക്കിക്കിടന്നു...!
"ഞാൻ ചാവും...ചാവും...
എനിക്കിനി ജീവിക്കണ്ട...
എന്റെ നീലുവിനെയാണോ ഞാൻ... ഞാൻ..അയ്യോ...!!"
അവൻ കരഞ്ഞു കൊണ്ട് കട്ടിലിനു താഴേയ്ക്കൂർന്നിരുന്നു...
" ചാവ് ..!!!!"
നീലുവിന്റെ ചുണ്ടുകൾ വിറച്ചു കൊണ്ട് പറഞ്ഞു..!
"ഞാൻ ജീവിച്ചിരിക്കണമെങ്കിൽ നീ ചാവണം മാമാ...!!!
പറ ഞാൻ മരിക്കണോ ...???"
അവൻ കരച്ചിലടക്കി അവളെ നോക്കി.... അവളുടെ കത്തുന്ന മിഴികളെ നേരിടാൻ അവനായില്ല...
അവൻ വേണ്ടെന്ന് തലയാട്ടിക്കൊണ്ട് പതിയെ എഴുന്നേറ്റു...
"ജീവിക്കണം...മോള് ജീവിക്കണം.."
*
"വേണ്ട മാമാ മാമന്റെ നിലാക്കുട്ടിയാ..വേണ്ട മാമാ.." ന്ന് താണുകേണ് കരഞ്ഞ്‌പിടഞ്ഞ അതേ കശുമാവിൻ ചുവട്ടിലായിരുന്നു അവൻ തൂങി നിന്നത്...!
അതൊരു ഉത്തരമായിരുന്നു,...
മകൾ അമ്മയ്ക്ക് കൊടുത്ത ഉത്തരം....സുമതി ഉടലാകെ തകർന്നിരുന്ന് പോയി...!!!തന്റെ അനുജനോ....!!!!
ദൈവമേ എന്തൊക്കെയാണ് നടക്കുന്നത്...!!!
അവർ മകളെ കെട്ടിപ്പുണർന്ന് കരഞ്ഞു...
"ചാവട്ടെ..ചാവണം അവൻ..
ന്റെ മോൾക്ക് സ്വസ്ഥത കിട്ടട്ടെ...
മോൾക്കൊന്നും പറ്റിയിട്ടില്ല നീലുവേ... മോളെല്ലാം മറന്നേക്ക് ..."
"അമ്മേ...
അന്ന് രണ്ടു പേരുണ്ടായിരുന്നു...!!!"....
കരച്ചിലിനിടെ ഞെട്ടലോടെ സുമതി അവളെ നോക്കി...!
"അമ്മയല്ലേ പറഞ്ഞത് അയാളെ അച്ഛാന്ന് വിളിക്കാൻ...
എന്റെ അച്ഛൻ മരിച്ചു പോയില്ലേമ്മേ, എനിക്കിനി വേറൊരു അച്ഛൻ വേണ്ട.... ഞാനെത്ര പറഞ്ഞതാ അയാളെ എനിക്കിഷ്ട്ടല്ലാന്ന്..!!"
സുമതി സ്തംഭിച്ചു പോയി...!!!!!
"മോളേ...!!!!!"...
ശബ്ദമുയർത്തി വിളിക്കാൻ ശ്രമിച്ചെങ്കിലും വാക്കുകളെവിടെയൊ കൊരുത്ത് ചിതറി..!
കുറെയേറെ നിമിഷം സുമതി മകൾക്കരുകിൽ ഒരേയിരുപ്പിരുന്നു.
കണ്ണീർ വറ്റിയതല്ല, കരഞ്ഞില്ല..
മനസ്സ് വല്ലാതെ കാഠിന്യം പൂണ്ടിരുന്നു....പെട്ടെന്നവൾ എഴുന്നേറ്റു മുറിവിട്ടിറങി അടുക്കളയിലേയ്ക്ക് നടന്നു..
തേങമേൽ വെട്ടി വച്ചിരുന്ന വെട്ടുകത്തി വലിച്ചൂരി അലമാരയിൽ നിന്നുമെടുത്ത സഞ്ചിയിൽ പൊതിഞ്ഞ് മുൻ വശത്തേയ്ക്ക് നടന്നു...
"മോളേ...അമ്മ ഒരിടം വരെ പോകുവാ..
വരാൻ വൈകും... പോകും വഴി അപ്പച്ചിയെ പറഞ്ഞയക്കാം കൂട്ടിന്..."
മകളെ നോക്കി പറഞ്ഞിട്ട് ഉറച്ച ചുവടോടെ നടന്നതും
കണ്ണുകൾ ചെന്ന് പതിച്ചത് ചുവരിലെ
മാലയിട്ട ഫോട്ടോയിൽ...
"അവളുടെ അച്ഛൻ.....
എന്റെ ഒരേയൊരു ഭർത്താവ്...
അതെ...ഒരേയൊരു ഭർത്താവ്....!
..ഞാനാരെ ചൂണ്ടി അവളോട് രണ്ടാമത് അച്ഛാന്ന് വിളിക്കാൻ പറഞ്ഞുവോ ആ തെറ്റെനിക്ക് തിരുത്തണം..."
കഴുത്തിലെ രണ്ടാം കെട്ട് പൊട്ടിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട്,.....!!
വെട്ടു കത്തി പൊതിഞ്ഞ സഞ്ചിയിൽ മുറുകെ പിടിച്ചു കൊണ്ട് , ....!!
അയാളുടെ ലോറിത്താവളം ലക്ഷ്യമാക്കിക്കൊണ്ട് ...!!
by- Syam Varkala
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക