::മച്ചിപ്പെണ്ണ്::
ഒരു നീണ്ട കഥ (തുടർച്ച)
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
ഒരു നീണ്ട കഥ (തുടർച്ച)
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
അമ്മു പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ടേയിരുന്നു.
ശ്രീനിയുടെ കണ്ണുകളിൽ നിന്ന് നിശബ്ദമായി ഒഴുകി കൊണ്ടിരുന്ന കണ്ണീരിനകമ്പടിയോടെ ഏങ്ങലുകൾ പുറത്തേക്കു വന്നു. അവൻ അമ്മുവിനെ നെഞ്ചോട് അമർത്തിപ്പിടിച്ചു.
- "അപ്സെറ്റായിട്ട് കാര്യമില്ല ശ്രീനി. ഇനി ശ്രീനി വേണം ധൈര്യത്തോടെ നീങ്ങാൻ. ചില സ്ത്രികളിൽ കണ്ടുവരുന്നതാണ് ഈ മനസിന്റെ താളം തെറ്റൽ. ഇതിപ്പോ പേടിക്കാൻ ഒന്നുമില്ല. ഇവിടെ എന്റെ പരിചയത്തിൽ ഒരു സൈക്കോളജിസ്റ്റുണ്ട്. ഒരു ഡോ: കൃഷ്ണ കുമാർ. ഞാൻ അദ്ദേഹവുമായി വിളിച്ച് സംസാരിച്ചുകൊള്ളാം. പറ്റുമെങ്കിൽ ഇന്ന് തന്നെ ഒന്ന് കൊണ്ട് കാണിക്കൂ."
"എന്റെ ധൈര്യവും ആത്മവും എല്ലാം എന്റെ അമ്മുവായിരുന്നു."
- " ഇനി ശ്രീനി വേണം അമ്മുവിന് ധൈര്യമാകാൻ. ദേ ഇതാണ് ഡോക്ടറിന്റെ അഡ്രസ്സ് അതിൽ ഫോൺ നമ്പരും ഉണ്ട്. ശ്രീദേവി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞ മതി."
- " ശരി ഡോക്ടർ "
- " പേടിക്കേണ്ട എല്ലാം ശരിയാകും"
അവർ ഹോസ്പിറ്റലിൽ നിന്നിറങ്ങി.
നേരെ ഡോക്ടറുടെ അടുത്തേക്ക് തന്നെ തിരിച്ചു. വൈകിപ്പോയാൽ ശരിയാവില്ലെന്ന് ശ്രീനിയ്ക്ക് മനസിലായി. പോകും വഴി ഹോട്ടലിൽ കയറി രണ്ട് ഊണ്ണ് പാഴ്സൽ വാങ്ങി. സ്ഥലകാലബോധങ്ങൾ എല്ലാം വെടിഞ്ഞൊരു പ്രതിമയെ പോലെ അമ്മു ആ വണ്ടിയിലിരുന്നു. ആഹാരം അമ്മുവിന് വാരി കൊടുക്കേണ്ടി വന്നു. അതും കഴിഞ്ഞ് ഡോക്ടറെ വിളിച്ചു നേരെ ഹോസ്പ്പിറ്റലിലേക്ക് പോയി.
ഡോ: കൃഷ്ണകുമാർ, കാഴ്ച്ചയിൽ നല്ല പ്രായമുള്ള മനുഷ്യൻ. സൗമ്യമായ സംസാരം. എന്റെയും അമ്മുവിന്റെയും ആദ്യം മുതലുള്ള കാര്യങ്ങൾ ഞാൻ ഡോക്ടറുമായി സംസാരിച്ചു. അമ്മുവിനോടൊന്നു സംസാരിച്ച് നോക്കട്ടെയെന്ന് പറഞ്ഞു ഡോക്ടർ മുറിയിലേക്ക് കയറി. അവൾ ഡോക്ടറോട് വല്ലതും മിണ്ടുവോ അതോ പ്രതിമപോലെ ഇരിക്കുവോ. ശ്രീനിയുടെ മനസിൽ വ്യാകുലതകൾ കുമിഞ്ഞു കൂടി. ഡോക്ടർ തിരികെയെത്തി.
- " വിഷാദ രോഗത്തിന്റെ മറ്റൊരു പതിപ്പ്. നിസാരമായി കാണേണ്ട. അമ്മുവിന്റെ ബോധ മനസിൽ ഇപ്പോഴുണ്ടായ ഈ കുഞ്ഞിനെയും ഡോക്ടർ കൊന്നു. ശ്രീനിയുടെ രണ്ട് മക്കളുടെ കൊലപാതകിയുടെ പരിവേഷമാണവൾക്കിപ്പോൾ. അത് കൊണ്ട് തന്നെ സ്വയം അവസാനിപ്പിക്കാൻ ഉള്ള ഒരു പ്രവണത കൂടി ആ കുട്ടിയിലുണ്ട്. മീൻസ് ആത്മഹത്യ പ്രവണത. ഇങ്ങനെയൊരു അവസ്ഥയിൽ ഇതിനുള്ള ഗുളികകൾ കഴിക്കുന്നത് കുഞ്ഞിന് നല്ലതല്ല. ഞാൻ പറയുന്നത് നിങ്ങൾ നാട്ടിലേക്ക് പോകുന്നതായിരിക്കും നല്ലത്. ഇവിടെ ഒറ്റയ്ക്കുള്ള അമ്മു എന്താണ് ചെയ്യുകയെന്ന് പറയാൻ കഴിയില്ല. മാക്സിമം വേഗം നാട്ടിലേക്ക് പോവുക. മാക്സിമം കെയർ അത് മാത്രമാണ് കുട്ടിയ്ക്ക് നൽകാൻ കഴിയുന്ന മരുന്ന്.''
നാട് അമ്മുവിന് ഇതിലും ഭീകരമാണ്. പക്ഷേ ഇപ്പോൾ ഇത് മാത്രമാണ് മാർഗ്ഗം. ഇവിടെ സുരക്ഷിതമല്ല. എന്റെ കുഞ്ഞ് അവളുടെ വയറ്റിലുണ്ടെന്നറിയുമ്പോൾ അമ്മയുടെ ദേഷ്യമെല്ലാം മാറും.അവരും ഒരു സ്ത്രീയല്ലേ ഒരമ്മയല്ലേ.
ശ്രീനി നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു. അമ്മുവിനെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു. പോകും വഴിയിൽ അമ്മുവിലൊരു ചെറിയ മാറ്റം. കുഞ്ഞുകുട്ടികളെ പോലെ അവളെന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു. ആ പിടുത്തം എനിക്കുമൽപം ആശ്വാസം തന്നു. അവൾ തനിച്ചല്ല എന്ന് തോന്നിക്കാൻ എങ്കിലും കഴിയുന്നുവല്ലോ.
* * * * * * * *
- " ഹും മച്ചിയ്ക്ക് ഗർഭം, കൂടെ ഭ്രാന്തും. മനസ് നന്നാവണം എങ്കിലേ ഓരോന്ന് അനുഭവിക്കാൻ യോഗമുണ്ടാകൂ. അമ്മയാകുന്നതും ഒരു യോഗമാണേയ്. ഇവിടെക്കൊണ്ട് തള്ളിയിട്ട് പോകാൻ വന്നതാ. ഭ്രാന്തുക്കാരിയെ നോക്കാൻ വയ്യ. ഇവിടെയിരിക്കുന്നു നോക്കാൻ ആള്. "
- "തൂഫ് ..." സീത മുറ്റത്തേക്ക് നീട്ടി തുപ്പി. പിന്നെയും പറഞ്ഞു തുടങ്ങി.
- " കണ്ടവളുമാരുടെ ദെണ്ണംമാറ്റാൻ ഇവിടെയാരുമില്ല. അവടെ ഛർദി വാരാൻ എന്റെ പട്ടി വരും. കൊണ്ടു വന്ന പോലെ താങ്ങി കൊണ്ടാങ്ങ് പോയിക്കോണം."
ഇതെല്ലാം കേട്ട് കൊണ്ട് അമ്മുവിന്റെ അച്ഛനുമമ്മയും വരുന്നുണ്ടായിരുന്നു. അവർ പ്രതികരിക്കും മുമ്പ് ശ്രീനി ഇടപ്പെട്ടു.
- " തള്ളേ എന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത് നിങ്ങൾ. ഇവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലിയാണ് കിടക്കുന്നതെങ്കിൽ ഈ വയറ്റിലെ കുഞ്ഞ് എന്റെയാണേൽ ഞാൻ നോക്കുമിവളെ പൊന്നു പോലെ."
"മോനെ കുഞ്ഞിനെ ഞങ്ങൾ നോക്കിക്കൊള്ളും. അവൾ ഞങ്ങടെ കൂടെ നിൽക്കട്ടെ."
" വേണ്ട ചാച്ച, എനിക്കറിയാം നിങ്ങൾ നോക്കുമെന്ന് അവൾക്ക് ജന്മം നൽകിയത് നിങ്ങളല്ലേ. പക്ഷേ വേണ്ട ദൈവം എനിക്ക് രണ്ട് കുഞ്ഞുങ്ങളെ തന്നുന്ന് ഞാൻ കരുതിക്കൊള്ളാം. ഇവളെയും ഇവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനെയും. ഈ മുറക്കി പിടിച്ചിരിക്കുന്ന കൈകളിൽ എന്നോടുള്ള വിശ്വാസമുണ്ട് ഞാൻ കളഞ്ഞിട്ട് പോകില്ലെന്ന്. ആ വിശ്വാസം എനിക്ക് നിറവേറ്റണം. ചാച്ചന് ദേഷ്യമൊന്നും തോന്നരുത്."
തിരികെ പോരുമ്പോൾ നാട്ടിന്ന് രാധേട്ടത്തിയെയും അമ്മുവിന്റെ സഹോദരൻ കണ്ണനെയും കൂടെ കൂട്ടി.
വന്നയുടനെത്തന്നെ ഡോക്ടർമാരെ രണ്ടു പേരെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അവരുടെ പൂർണ്ണ സപ്പോർട്ട് കൂടെ കിട്ടിയപ്പോൾ ശ്രീനിയൊന്നു ശ്വാസം വിട്ടു.
ദിനംപ്രതി അമ്മുവിന്റെ സ്വഭാവം കുട്ടികളെ പോലെ ആവുകയായിരുന്നു. കണ്ണനും രാധേട്ടത്തിയ്ക്കും ചില്ലറ പണിയൊന്നുമല്ല കൊടുക്കുന്നത്. ഇരിക്കുന്നിടത്തിരുന്ന് ഛർദ്ദിക്കും എന്നിട്ട് വിളിച്ച് കൂവി കരയും. അതെല്ലാം വൃത്തിയാക്കും വരെ സൈറൺ മുഴങ്ങിക്കെണ്ടേയിരിക്കും. എല്ലാം വൃത്തിയായി കഴിയുമ്പോ തുള്ളിച്ചാടി ഒരു ചിരിയുണ്ട്.
ഇടയ്ക്ക് ആള് സൈലന്റാകും പിന്നെ സൂക്ഷിക്കണം. കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് വയറ്റത്തടിക്കും.
ഇടയ്ക്ക് ആള് സൈലന്റാകും പിന്നെ സൂക്ഷിക്കണം. കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് വയറ്റത്തടിക്കും.
- " മോളെ അങ്ങനെ ചെയ്യല്ലേ."
" ഈ വയറെന്തിനാ ഇങ്ങനെ വലുതാവുന്നേ. ഒരു കുഞ്ഞിനെ തരാത്ത വയർ. ആരേ പറ്റിക്കാനാ വലുതാവുന്നേ. ശ്രീനിയേട്ടന്റെ രണ്ട് കുഞ്ഞുങ്ങളേയും കൊന്നത് ഈ വയറാ. ഞാനിന്ന് ഈ വയറിനെ കൊല്ലും. കത്തിയെവിടെ. എനിക്ക് കുത്തി കുത്തി കൊല്ലണം."
- "മോളെ അടങ്ങ് എന്തായീ കാണിക്കുന്നേ ദൈവമേ സമയമടുത്തിരിക്കുവാണല്ലോ."
അമ്മുവടങ്ങിയില്ല. കത്തി കിട്ടാത്ത ദേഷ്യം അവൾ കൈ കൊണ്ട് വയറ്റിൽ ആഞ്ഞടിച്ചു. കണ്ണനും രാധേട്ടത്തിയും എത്ര ശ്രമിച്ചിട്ടും അമ്മുവിനെ പിടിച്ചു നിർത്തനായില്ല.
- " രാധേട്ടത്തി ചേച്ചിയെ ഞാൻ നോക്കാം പോയി ശ്രീനിയേട്ടനെ വിളി പോ ചെല്ല്."
"മോനെ ഒരടി വയറ്റിൽ നന്നായിട്ട് കൊണ്ടു. ഇനി സമ്മതിയ്ക്കല്ലേ "
പറഞ്ഞു തീർന്നില്ല കണ്ണന്റെ കൈകളെ തട്ടിമാറ്റി അമ്മു കൈ ആഞ്ഞുവീശി.ആ കാഴ്ച്ച കണ്ട് കൊണ്ട് ശ്രീനി കയറി വന്നതും കണ്ണൻ കൈത്തട്ടിമാറ്റി അമ്മുവിന്റെ ചെക്കിട്ടിനൊന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു. അമ്മുവിന്റെ ബോധം അപ്പോഴെ മറഞ്ഞു.
- " ശ്രീനിയേട്ടാ ഞാൻ.. വെറേയൊരു മാർഗ്ഗവും.. അതാ ഞാൻ."
- "സാരമില്ല നീ കരയേണ്ടാ ഞാൻ കണ്ടു. സമയം അടുത്തിരിക്കുവാ അതാ പേടി. നീയ് വേഗം വന്ന് പിടി. നമുക്ക് ഹോസ്പ്പിറ്റലിലേക്ക് കൊണ്ട് പോകാം "
പോകും വഴി അമ്മുവിനു ബോധം വീണു.
- " ശ്രീനിയേട്ട ഇവനെന്നെ അടിച്ചു. എനിക്ക് വേദനിക്കുന്നു. എനിക്ക് വേദനിക്കുന്നേ."
അമ്മുവിന്റെ ഭാവങ്ങൾ മാറിത്തുടങ്ങി കണ്ണുകൾ ചുമന്നു. ശരീരം വിയർത്തു കുളിക്കാൻ തുടങ്ങി. കരച്ചിലിന്റെ ശബ്ദം കൂടി.
- "മോനേ ഇത് പ്രസവവേദനയാ വേഗം പോ"
ഹോസ്പിറ്റലിൽ ലേബർ റൂമിനു വെളിയിൽ ശ്വാസമടക്കി മൂന്നു പേർ.അമ്മുവിന്റെ നിലവിളി അന്തരീക്ഷം മുഴുവൻ മുഴങ്ങി കേൾക്കുന്ന പോലെ തോന്നി. പെട്ടെന്ന് കരച്ചിൽ നിന്നു പക്ഷേ കുഞ്ഞിന്റെ കരച്ചിലൊന്നും കേട്ടില്ല. ശ്രീനിയുടെ ചങ്ക് പിടക്കാൻ തുടങ്ങി. നഴ്സുമാർ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ഇടയ്ക്കൊരു സിസ്റ്റർ വന്നിട്ട്
" ആരാ അമ്മുവിന്റെ ആൾ ബ്ലെഡ് ബാങ്കിന് ബ്ലെഡ് വേണം വേഗം ബ്ലീഡിങ് ഇത്തിരി കൂടുതലാ"
കണ്ണൻ ചീട്ടുമായി ഓടി.ശ്രീനിയ്ക്ക് ശരീരം തളരുന്നപ്പോലെ തോന്നി. രാധേട്ടത്തിയും ആകെ തളർന്നു.ഇനി വയ്യ.
ലേബർ റൂമിന്റെ വാതിൽ പിന്നെയും തുറന്നു.
ശ്രീദേവി ഡോക്ടർ.
" ഡോക്ടർ അമ്മു. "
" അമ്മുവിനെ മാത്രം മതിയോ അപ്പോ ഇവളെ ഞാൻ കൊണ്ടു പോട്ടെ "
പിറകിൽ നിന്ന സിസ്റ്ററിന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി ശ്രീനിയ്ക്ക് നൽകി കൊണ്ട് പറഞ്ഞു.
"മോളാണ്''
ശ്രീനി ഒന്ന് നോക്കി എന്റെ മോൾ. എന്നിട്ടും സംശയം തീരാത്ത പോലെ ഡോക്ടറിനെ വീണ്ടും നോക്കി.
" ആരാ അമ്മുവിന്റെ ആൾ ബ്ലെഡ് ബാങ്കിന് ബ്ലെഡ് വേണം വേഗം ബ്ലീഡിങ് ഇത്തിരി കൂടുതലാ"
കണ്ണൻ ചീട്ടുമായി ഓടി.ശ്രീനിയ്ക്ക് ശരീരം തളരുന്നപ്പോലെ തോന്നി. രാധേട്ടത്തിയും ആകെ തളർന്നു.ഇനി വയ്യ.
ലേബർ റൂമിന്റെ വാതിൽ പിന്നെയും തുറന്നു.
ശ്രീദേവി ഡോക്ടർ.
" ഡോക്ടർ അമ്മു. "
" അമ്മുവിനെ മാത്രം മതിയോ അപ്പോ ഇവളെ ഞാൻ കൊണ്ടു പോട്ടെ "
പിറകിൽ നിന്ന സിസ്റ്ററിന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി ശ്രീനിയ്ക്ക് നൽകി കൊണ്ട് പറഞ്ഞു.
"മോളാണ്''
ശ്രീനി ഒന്ന് നോക്കി എന്റെ മോൾ. എന്നിട്ടും സംശയം തീരാത്ത പോലെ ഡോക്ടറിനെ വീണ്ടും നോക്കി.
- " അമ്മു പേർഫെക്റ്റ് ആണ്. ബ്ലീഡിങ്ങ് കുറച്ചുണ്ട്. അത് കാര്യമാകേണ്ട. ഇടയ്ക്ക് ബോധം വന്നപ്പോ ശ്രീനിയെ തിരക്കി.കുഞ്ഞിനെയും. ഈ ഡെലിവറി പെയിൻ ആയിരുന്നു അമ്മുവിന്റെ മരുന്ന്. എല്ലാം ശുഭമായി അവസാനിച്ചില്ലേ ഇനിയെങ്കിലും നന്നായിയൊന്നു ചിരിച്ചുകളാ"
* * * *
അങ്ങനെ ശ്രീനിയ്ക്ക് അവൻ ആഗ്രഹിച്ച തന്റെ സുവർണ്ണക്കാലം തിരികെ കിട്ടി. കൂടെയൊരു മാലാഖ കുട്ടിയെയും. കണ്ണൻ നാട്ടിലേക്ക് തിരിച്ചുപോയി. നാട്ടിലൊരു ഇലക്ട്രോണിക്സ് കടയിട്ട് അതിന്റെ മുതലാളിയായി സസുഖം വാണൂ. രാധേട്ടത്തി പിന്നെ തിരിച്ചുപോയില്ല അവർക്കു കൂട്ടായി അവിടെത്തന്നെയങ്ങ് കൂടി.
വർഷങ്ങൾ പിന്നെയും ഒരുപാട് കടന്നുപോയി
അന്നൊരു വെള്ളിയാഴ്ച്ച ശ്രീനിയുടെ ഫോൺ ശബ്ദിച്ചു. നമ്പർ കണ്ട ശ്രീനി ഒന്ന് നെറ്റിച്ചുളിച്ചു. ഫോൺ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു.
" മോനെ അമ്മയാ സീതമ്മ. എനിക്ക് കുഞ്ഞിനെ ഒന്ന് കാണണം"
"എന്ത് കുഞ്ഞ്. എന്റെ ഭാര്യ മച്ചിയാണ്. അവൾക്ക് കുട്ടികൾ ഉണ്ടാവില്ല. പിന്നെ ഏത് കുഞ്ഞ്. "
ശ്രീനി നിറഞ്ഞ പുഞ്ചിരിയോടെ ഫോൺ കട്ട് ചെയ്തു.
" മോനേ അങ്ങനെ പറയേണ്ടാരുന്നു"
" പറഞ്ഞത് തെറ്റാണെന്ന് അറിയാം രാധേട്ടത്തി. ഈ ഓണം നാട്ടിൽ കൂടണമെന്ന് നേരുത്തേ കരുതിയതാ ഞാൻ മോളെ കൊണ്ട് കാണിയ്ക്കണമെന്നും. എന്നാലും ഇത്രേയെങ്കിലും പറഞ്ഞില്ലേൽ ഞാനെന്റെ അമ്മുവിന്റെ കെട്ട്യോൻ അല്ലാതായി പോകും"
- " അതേ സുഖിപ്പിച്ചത് നന്നേ ബോധിച്ചു. പക്ഷേലേ മച്ചി നിങ്ങടെ അമ്മൂമ്മ ഞാനല്ലട്ടോ "
"ടീ മരമാക്രി അമ്മൂമ്മയ്ക്ക് വിളിക്കുന്നോ നില്ലാടി അവിടെ "
- " ഞാൻ മരമാക്രിയാണേൽ നിങ്ങളു ചൊറിയൻ തവള "
അവരുടെ ഓടം കണ്ട് ഒരു നാലു വയസ്സുക്കാരി അവിടെ തുള്ളിച്ചാടി ചിരിക്കുന്നുണ്ടായിരുന്നു.
ഒപ്പം ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും അമ്മയാവാം എന്നു തെളിയിച്ച് രാധേട്ടത്തിയും.
''ദൈവത്തിന് സ്തുതി "
ശുഭം.
:: സുമിത യദു::
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക