അനുഭവക്കുറിപ്പ് -- ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് |(ഇന്ന് മാർച്ച് ഒന്ന് )
ആരും വിളിക്കാൻ വരണ്ട ' എന്ന് ഉറപ്പിച്ചു പറഞ്ഞത് ആരേയും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതിയാണ്. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന പതിവ് ആത്മവിശ്വാസവും കൂട്ടിനുണ്ടായിരുന്നു . പക്ഷേ ഏറനാട് എക്സ്പ്രസിൽ നിന്നും ഒഴുകിയിറങ്ങുന്ന മനുഷ്യ മഹാനദി കണ്ടപ്പോൾ ഒന്നു വിരണ്ടു. രാത്രി ഒൻപതര മണി. എല്ലാവർക്കും ° ഒരേ ലക്ഷ്യം -- ആറ്റുകാൽ ദേവി ക്ഷേത്രം' . നഗരം നിറഞ്ഞു കവിയുകയാണ്.' . റെയിൽവേ സ്റ്റേഷനു പുറത്ത് അടുപ്പു കൂട്ടി ആയിരങ്ങൾ i .ഇതിനിടയിലൂടെ ഒരു ഓട്ടോ യാത്ര എന്നത് എത്ര മനോഹരമായ നടക്കാത്ത സ്വപനം ' എന്ന് വളരെപ്പെട്ടെന്നു തന്നെ ഉറപ്പിച്ചു ., ജനിച്ചു വളർന്ന പഠിച്ച മഹാനഗരത്തിൽ വർഷങ്ങൾക്കിപ്പുറം പൊങ്കാലയിടാൻ വന്നത് ഒരു പഴയ പ്രാർത്ഥനയുടെ ബാക്കിപത്രവുമായിട്ടായിരുന്നു. അമ്മാവൻമാരും ചെറ്യമ്മമാരും അമ്പലത്തിനടുത്താണ് താമസം. . മാറി മാറി ക്ഷണിക്കാറുമുണ്ട്. . ഒരു കുഞ്ഞടുപ്പം കൂടുതലുള്ള സേതു ആന്റിയുടെ വീട്ടിലാവട്ടെ ഇക്കൊല്ലത്തെ പൊങ്കാല. പക്ഷെ എങ്ങനെ അവിടെ എത്തും???
ചൂട്ടും കൊതുമ്പും കലവും പായുമായി നടക്കുന്നവരാണേറെ'. ഇവയെല്ലാം ഒരുക്കി വച്ചു കാത്തിരിക്കാൻ ആളുള്ളതുകൊണ്ട് എന്റെ കയ്യിൽ ഒരു ചെറിയ ബാഗു മാത്രം . ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒഴികെ ഓട്ടോകളൊന്നും കാണുന്നില്ല . . ആളെക്കുത്തി നിറച്ച് എതിർ ദിശയിൽ പോകുന്നവയുണ്ട്. ഒഴിഞ്ഞു വന്നവയെ കടന്നാക്രമിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു പാടു പടനായികമാർ റോഡിനിരുവശവും. ഈ യുദ്ധ സന്നാഹം കണ്ടപ്പോൾ തന്നെ ഞാൻ ആയുധം വച്ചു കീഴടങ്ങി. പതുക്കെ നടന്നു തുടങ്ങി. 'പത്മനാഭന്റെ മണ്ണിൽ ' എന്ന് വാട്ട്സ ആപ്പ് സ്റ്റാറ്റസി ട്ട നിമിഷത്തെ മനസ്സിലോർത്തു. അതേ, ഇതു ദൈവം വച്ച പാരയാണ്. ഈ മണ്ണിലൂടെ ഇന്ന് നടന്നേ പറ്റൂ' . . അഭിമാനമാണു വലുത്. കാറുമെടുത്തു വരാൻ ഇനി ആരോടും പറയുന്ന പ്രശ്നമേയില്ല.
മണി പത്ത്. ഏതാണ്ടൊരു 100 മീറ്ററിനപ്പുറം പോയിട്ടുണ്ടാവില്ല. ആകെ വിയർത്തു വശം കെട്ടു വർഷങ്ങളായി.തിന്നു ദഹിപ്പിച്ച ചിക്കനും ലേയ്സും പകരം വീട്ടുകയാണ്. , ഈശ്വരാ, 3 നാഷണൽ സു കളിച്ച ശരീരം ഇന്ന് 'മൂന്നടി വയ്ക്കുമ്പോഴേക്ക് :- '''''iiiiiii

ഒരു ഓട്ടോ' ഒഴിഞ്ഞു പോവുകയാണ് , അല്ല ,
തിരക്കിനിടയിൽ ഒഴുകി പോവുകയാണ്. അൽപം മുന്നിലതു നിറുത്തി തല പുറത്തേക്കിട്ട് ഒരു തടിയൻ വിളിച്ചു ചോദിച്ചു - 'എങ്ങോട്ടാ : . വിശ്വാസം വരാതെ ഞാൻ ചുറ്റും നോക്കി. അതെ, എന്നെ തന്നെ." "മണക്കാട് . പൊങ്കാലയിടാൻ, ' ചോദിക്കുന്ന പൈസ തരാം. കേറട്ടെ'' ? ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു..

'കേറ്, എവിടം വരേന്നൊന്നും പറയാമ്പറ്റൂല. നോക്കട്ട് പറ്റണടം വര ആക്കിത്തരാം"
ചാടിക്കേറി അമർന്നിരുന്നപ്പോൾ സ്വർഗ്ഗീയ സുഖം.
" വരണ വഴിയാണാ , ഒറ്റക്കേ ഉള്ളാ'.
ഉള്ളൊന്നു കാളി. ഇയാളു ശരിയല്ലല്ലോ. ഈ ഇന്റർവൂ ഇറങ്ങുന്നേടം വരെ ഉണ്ടാകുമല്ലോ ഈശ്വരാ.

ഉറങ്ങയാണാ? അതു ശരി. ? എന്തര് മിണ്ടാത്ത? ബിന്ദൂസി ആറേ നമ്മള് രണ്ടാം ക്ലാസില് ഒന്നിച്ചായ് ര്ന്ന്., ' മോഡൽ സ്കൂളില് .
ഏ? വിശ്വസിക്കാനായില്ല. സംഭവം ശരിയാണ്. പേര് ' സ്കൂള് __എല്ലാം കിറുകൃത്യം'.
ബിന്ദൂ സീ ആറേ, വല്യ വ്യതിയാസമൊന്നുമില്ല കേട്ട. എനിക്ക് കണ്ടപ്പ തന്നെ മനസ്സിലായി. നല്ല .മുടി ആയിര്ന്ന് .ഒരു മഞ്ഞ ഉടുപ്പിട്ട ക്ലാസ് ഫോട്ടോ ഇപ്പഴും എന്റെ വീട്ടിലുണ്ട, മുടിയൊക്കെ പുതിയ പാഷനില് വെട്ടിയല്ലേ. വേണ്ടായിര്ന്ന് കേട്ടാ. ബിന്ദു സി ആറ് ലീഡറല്ലായിരുന്നല്ല്'. എപ്പഴും എന്റെ പേരെഴുതുമായിര്ന്ന്. കുറേ അടി വാങ്ങിച്ചു തന്നിട്ട്ണ്ട് കേട്ടാ
ഓർത്തു നോക്കി. ഒരു രക്ഷയുമില്ല. മോഡൽ സ്ക്കൂൾ ഓർമ്മയുണ്ട്. തമ്പി സാർ, സേട്ടു സാർ പിന്നെ മാലി, ബീന ആർ പിള്ള, രമ, മിനി ഈ പേരുകളോർമ്മയുണ്ട്. . ചുരുക്കം ചില ക്ലാസ് മുഹൂർത്തങ്ങൾ ഓർമ്മയുണ്ട്. വാരിക്കൂട്ടിയ സമ്മാനങ്ങളും സേവനവാരാഘോഷവും ഓർമ്മയുണ്ട്. പക്ഷേ അതിലൊന്നും ഈ മുഖമില്ല'

ഓർമ്മയില്ല അല്ലേ. നിങ്ങളൊക്കെ വലിയ പഠിത്തക്കാര്. പുത്തകത്തി എഴുതിയതും വായിച്ചതും മറക്കൂല. പക്ഷേ കൂടെപ്പഠിച്ച നമ്മളെയൊന്നും ഓർമ്മ വരൂല. അതങ്ങനെയാണ്
ജാള്യത തോന്നി. ശരിയാണ്. എന്തു പറയണമെന്ന് ആലോചിച്ചു കൂട്ടുമ്പഴേക്കം അയാൾ പറഞ്ഞു. '' കിഴക്കെ കോട്ട എത്തി ' ഇനി പോവൂല കേട്ടാ. ഇത്തിപ്പൂരം നടന്നാ മതി. പേടിക്കണ്ട. . നെറയെ ആളാണ്. എങ്ങനെയെങ്കിലും ഞാൻ കൊണ്ടാക്കിയേനെ. പക്ഷേ അവള് ആശുത്രീ ലാ ണ് കേട്ടാ. തൈക്കാട്ട്. . മൂത്തവളാണ് ' കൂട്ടിന് ' ഞാൻ ചെന്നിട്ടു വേണം അവക്കു പോവാൻ. മറ്റന്നാ അവള പരീക്ഷയാണ്.
എന്തു പറയണമെന്നറിയാതെ ഞാൻ നിന്നു വിയർത്തു. . നടു റോഡിൽഓട്ടോ നിറുത്തിയതു കണ്ട് മൂന്നു പോലീസുകാർ പാഞ്ഞടുത്തു..
ഞാൻ ബാഗു തുറന്ന് വലിയൊരു നോട്ടെടുത്തു ചുരുട്ടി വച്ചുനീട്ടി.

അയ്യേ , വേണ്ട കേട്ടാ. .എന്തരെടേയ്. നമ്മള് ഒന്നിച്ച് പഠിച്ചത്. എത്ര വർഷം കഴിഞ്ഞ് കാണണ്. പൈസ ഒന്നും വേണ്ട. ഒന്നിച്ച് പഠിച്ചെന്ന് പറയണത് വെറുതെ . അല്ലേ. താൻ പഠിച്ച് . ഞാൻ ഇങ്ങനെ -
ഒരു നിമിഷം അയാളുടെ തൊണ്ട ഇടറി. ഒരു വിളറിയ ചിരിയോടെ അയാൾ പറഞ്ഞു _ പോട്ടാ.
നിസ്സഹായതയോടെ ഞാൻ തലയാട്ടി.
അവിടുന്ന് വീടെത്തുവോളം ഞാൻ അയാളെ ഓർത്തെടുക്കുവാൻ ശ്രമിച്ചു. പേരു പോലും ചോദിച്ചില്ലല്ലോ എന്നോർത്തു ദുഖിച്ചു. ആ അസമയത്ത് ദൈവദൂതനെപ്പോലെയെത്തിയ അയാൾ തന്നെയാണ് എനിക്കിന്നു സംഭവിച്ച മഹാത്ഭുതം എന്നുറപ്പിച്ചു' ഫേസ്ബുക്കിലെ എന്റെ നീണ്ട ഫ്രണ്ട്സ് ലിസ്റ്റിലും ലൈക്കുകളുടെയും കമൻറുകളുടെയും പേമാരിക്കിടയിലും ഒപ്പമെടുത്ത സെൽഫികളിൽ ഒന്നിൽ പോലും കാണാത്ത ആ മുഖം _ ഇനിഷ്യലടക്കം എന്റെ പേര് ഓർത്തു വച്ച ', മുടിയും മഞ്ഞ ഫ്രാക്കും മറക്കാത്ത , .അതിലുമുപരി രോഗിയായ ഭാര്യയേയും അവർക്ക്കൂട്ടിരിക്കുന്ന കൗമാരക്കാരിയായ മകളെയും മാറ്റി നിർത്തി എന്നെ സുരക്ഷിതമായൊരിടത്ത് കൊണ്ടെത്തിച്ച ആ അജ്ഞാതൻ --- സുഹൃത്തേ '. , പുസ്തകത്താളുകളിലൊന്നും പഠിക്കാത്ത ഒരു പാഠം നീയെന്നെ പഠിപ്പിച്ചു - _ " സൗഹൃദത്തിന്റെ ഈ വീട്ടാക്കടം ഏതു ജന്മത്തിലാണു ഞാൻ തിരിച്ചടക്കേണ്ടത്?

Bindhu
Friend s 4 ever.. .. 😍😍😍😍😍
ReplyDelete