ഭാര്യ
അശ്വതിയുടെയും രാഹുലിന്റെയും ആദ്യ രാത്രി !!!
"നമ്മുടെ ആദ്യ രാത്രിയാണല്ലേ?" രാഹുലാണ് തുടക്കമിട്ടത്.
"ഉം..." അശ്വതി മുഖം ഉയർത്തിയില്ല.
"ഞാൻ ചോദിക്കുന്നതുകൊണ്ടൊന്നും വിചാരിക്കരുത് "
എന്താണ് ഇയാൾക്ക് ചോദിക്കുവാൻ ഉള്ളത് എന്നമട്ടിൽ അശ്വതി മുഖമുയർത്തി.
"അല്ല നമ്മൾ ഒരുമിച്ചു ജീവിക്കുവാൻ ആരംഭിക്കുന്നതിന് മുൻപ് പരസ്പരം അറിയണമെല്ലോ!"
"ശരിയാണ് " അവൾ പതുക്കെ പറഞ്ഞു.
"ഡു യു ഹാവ് എനി ബോയ്‌ഫ്രണ്ട്സ് ?"
"സോറി". അവളുടെ മുഖഭാവം മാറി.
"ഐ മീൻ. എനി റിലേഷൻസ് ബിഫോർ മാര്യേജ് ?" രാഹുൽ ചെറുതായി ചമ്മി.
"ഉണ്ടെങ്കിൽ?"
"നതിങ്. ബട്ട് .."
"ബട്ട്?' അവളുടെ നോട്ടം നേരിടാനാവാതെ അവൻ മുഖം തിരിച്ചു.
അവൾ അവനെ നോക്കി ചിരിച്ചു "രാഹുൽ എനിക്ക് പത്തിലധികം ബോയ് ഫ്രണ്ട്‌സ് ഉണ്ട്. അവൻ ചെറുതായി ഞെട്ടി അവൾ തുടർന്നു "എല്ലാം നല്ല ചുള്ളന്മാർ"
രാഹുൽ നിശബ്ദനായി. തന്റെ ചോദ്യം അബദ്ധമായി എന്ന് അയാൾക്ക് തോന്നി. അയാളുടെ വിളറിയ മുഖം കണ്ട് അവൾ പൊട്ടിച്ചിരിച്ചു "വിഷമിക്കേണ്ട ഞാനിപ്പോഴും കന്യകയാണ്. വാട്ട് എബൌട്ട് യു?”
“യൂ സില്ലി ഗേൾ” അവൻ പറഞ്ഞു. അവൾ പിന്നീടൊന്നും ചോദിച്ചില്ല. അവരുടെ ആദ്യരാത്രി രാഹുലിന്റെ സങ്കല്പം പോലെ തന്നെ സംഭവബഹുലമായി നടന്നു.
പിന്നീടുള്ള അവരുടെ ദാമ്പത്യത്തിൽ രാഹുലിന്റെ ഇഷ്ടങ്ങളായി അവളുടെ ഇഷ്ടങ്ങൾ. അവൾ ഏറ്റവും സ്നേഹിച്ചിരുന്ന നീണ്ട ഇടതൂർന്ന മുടി ബോബ് ചെയ്യണമെന്ന് അവൻ പറഞ്ഞപ്പോൾപോലും അവൾ സന്തോഷപൂർവ്വം അതിന് തയ്യാറായി. രാഹുലും കുട്ടികളും മാത്രമായി അശ്വതിയുടെ ലോകം. അവൾ സന്തോഷവതിയും ഭാഗ്യവതിയുമാണെന്ന് സ്വയം വിശ്വസിച്ചു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ രാഹുൽ വ്യത്യസ്തമായ മേച്ചിൽപ്പുറങ്ങൾ തേടുവാൻ തുടങ്ങി. അശ്വതിയോട് പലരും പലതും സൂചിപ്പിച്ചെങ്കിലും അവൾ ഒന്നും വിശ്വസിച്ചില്ല. എന്നാൽ ഒരു ദിവസം അവൾ നേരിൽ എല്ലാം കണ്ടു. തനിക്ക് സ്വന്തമെന്നുകരുതിയത് മറ്റൊരു സ്ത്രീകൂടി അനുഭവിക്കുന്നു. അവൾ കുട്ടികളെയും കൊണ്ട് വേറൊരു വീട്ടിലേക്ക് മാറി.
കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന രാഹുലിന്റെ ജീവിതം ദുരന്തമാകാൻ അധികം താമസിച്ചില്ല. പണവും സൗന്ദര്യവും നഷ്ടപെട്ടതോടുകൂടി കാമുകിമാരെല്ലാം അയാളെ ഉപേക്ഷിച്ചു. എന്തുചെയ്യണമെന്നറിയാതെ അലഞ്ഞ അയാൾ അവസാനം അശ്വതിയുടെ വാതിലിൽ മുട്ടി .
അവൾ സന്തോഷപൂര്വ്വം അവനെ സ്വീകരിച്ചു. നല്ല ഭക്ഷണം കൊടുത്തു..പുതിയ വസ്ത്രങ്ങൾ വാങ്ങിച്ചു കൊടുത്തു. അവന് സന്തോഷമായി പാവം എല്ലാം മറന്നിരിക്കുന്നു.
രാത്രിയിൽ ഉറങ്ങുവാൻ സമയമായപ്പോൾ അയാൾ അവളുടെ മുറിയുടെ വാതിൽക്കലെത്തി. അകത്തേക്ക് കയറുവാൻ തുടങ്ങിയ അയാളോട് അവൾ പറഞ്ഞു "നിങ്ങളുടെ മുറി ഇതല്ല. ആ കാണുന്നതാണ്". അവൾ അടുത്ത മുറി കാണിച്ചുകൊടുത്തു.
"അച്ചു... നീ എന്താണ് പറയുന്നത് ?"
"ഞാൻ നിങ്ങളുടെ പഴയ അച്ചു അല്ല. നിങ്ങളുടെ മാറിൽ തലവെച്ചുറങ്ങുന്ന വേറൊരു പെണ്ണിനെ ഞാൻ കണ്ട ദിവസം നിങ്ങളുടെ അച്ചു മരിച്ചുപോയി. ഇത് അശ്വതിയാണ് നിങ്ങളുടെ കുട്ടികളുടെ അമ്മ . എന്റെ കുട്ടികൾക്ക് അവരുടെ അച്ഛനെ വേണം. അതുകൊണ്ടുമാത്രമാണ് ഞാൻ നിങ്ങളെ സ്വീകരിച്ചത്." അശ്വതി മുറിയുടെ വാതിൽ കൊട്ടിയടച്ചു. തന്റെ തെറ്റുകൾ ഓർത്ത് രാഹുൽ വിഷണ്ണനായി അവൾ കാണിച്ച മുറിയിലേക്ക് നടക്കുമ്പോൾ അടച്ച വാതിലുനുള്ളിൽ അശ്വതി എന്ന ഭാര്യ തേങ്ങിക്കരയുകയായിരുന്നു.

അനിൽ കോനാട്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക