Slider

പേന

0
കൂട്ടുകാരന് അത്യാവശ്യമായി കുറച്ചു പൈസ ഇടാൻ ബാങ്കിൽ പോയതായിരുന്നു.
ചെന്നപ്പോൾ ഒടുക്കത്തെ ക്യു അങ്ങോടു കിട്ടി.ടോക്കൺ എടുത്തു ക്യാഷ് ഇടാനുള്ള സ്ലിപ്പും പൂരിപ്പിച്ചു നിൽക്കുമ്പോളാണ് അവൾ വരുന്നത് കണ്ടത്. മുടിയും സ്ട്രൈറ്റ് ചെയ്തു അത്യാവശ്യത്തിനു മേക്കപ്പ് ഇട്ടു, ഒരുഗ്രൻ മുക്കുത്തിയും ഫിറ്റ്‌ ചെയ്തൊരു അടാർ ഫിഗർ.പെട്ടെന്നു പോകാനുള്ള തിരക്കു ഉള്ളത് കൊണ്ടോ എന്തോ, ഓള് വേഗം ടോക്കൺ എടുത്തു, ടേബിളിൽ നിന്നും ഒരു സ്ലിപ്പും എടുത്തു എന്റെ പുറകിൽ തന്നെ വന്നു നിന്നു.
പുറകിൽ ഒരു പെൺകുട്ടി അല്ലെ വന്നു നിൽക്കുന്നത്,അതോണ്ട് ഞാൻ മുന്നോട്ടു ആഞ്ഞു അവൾക്കു നിൽക്കുവാൻ അത്യാവശ്യം സ്പേസ് അങ്ങു ഉണ്ടാക്കി കൊടുത്തു. (നോ ബോഡി ടചിങ്ങേ). ഞാൻ കൃതൃമമായി മുന്നോട്ടു തിക്കുണ്ടാക്കിയപ്പോൾ എന്റെ തൊട്ടു മുന്നിൽ നിന്നൊരു ബംഗാളി തിരിഞ്ഞു നിന്നിട്ടു '"ക്യാ ഭായ് ' എന്നൊരു ചോദ്യം.
ഭായിടെ പെട്ടെന്നുള്ള ഹിന്ദിയിൽ ഞാൻ ഒന്നു പകച്ചെങ്കിലും "കുച്ച് നഹി ഭായ് 'എന്നു ഞാൻ തട്ടി വിട്ടു.
എന്റെ ഹിന്ദി കേട്ടു ആരെങ്കിലും ചിരിച്ചോ എന്നറിയാൻ ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു.
പെട്ടെന്നാണ് പുറകിൽ നിന്ന മുക്കുത്തി സുന്ദരി എന്നെ വിളിച്ചത്'"
എക്സ്ക്യൂസ്‌ മി '"
ഞാൻ ഒന്നു തിരിഞ്ഞു നോക്കി.
ആ പെൻ ഒന്നു തരുമോ.
ഓ, യെസ് '"
(ഞാൻ പണ്ടേ ഈ ബാങ്കിലോ മറ്റു ഓഫീസുകളിലോ പോകുമ്പോൾ ഒരു പേന കൊണ്ടു പോകും )
അത് വേറെ ഒന്നും കൊണ്ടല്ല കേട്ടോ, ഇങ്ങനെ കുറെ പെൺപിള്ളേർസ് പേന ഇല്ലാതെ ഇറങ്ങും, അവരെയൊക്കെ ഒന്നു സഹായിക്കണ്ടേ, നമ്മൾ അല്ലാതെ ഇവരെയൊക്കെ വേറെ ആരാ ഇങ്ങനെ അകമഴിഞ്ഞു സഹായിക്കാൻ.
പെട്ടെന്നു തന്നെ ഫോം ഫില്ലു ചെയ്തു അവൾ പേന തിരികെ തന്നു.
താങ്ക്സ് ട്ടോ '"
ഉം ഞാനും വിട്ടു കൊടുത്തില്ല.
വിത്ത്‌ പ്രഷർ '"
ഇശ്വര നാക്ക് പിന്നെയും പിഴച്ചു.
തക്ക സമയത്തിന് അപ്പുറത്തെ കൗണ്ടറിൽ ടോക്കൺ നമ്പർ വിളിച്ചത് കൊണ്ടു എന്റെ പ്രഷർ '" അവൾ കേട്ടില്ല.
ക്യുവിൽ നിൽകുമ്പോൾ ഇടക്ക് ഇടക്ക് ഒളി കണ്ണിട്ടു അവളുടെ മുക്കുത്തിയിൽ നോക്കണം എന്നൊരു തോന്നൽ.
അത് നന്നായി ഞാൻ ചെയ്തു.
അങ്ങനെ അവസാനം ഞാൻ ക്യാഷ് അടച്ചു ബാങ്കിൽ നിന്നും തിരികെ ഇറങ്ങി.
ഇറങ്ങാൻ നേരം ഒന്നുകൂടി ആ മുക്കുത്തിയെ നോക്കാൻ ഞാൻ മറന്നില്ല.
പുറത്തിറങ്ങി നേരെ വണ്ടിയുടെ അടുത്തെത്തി.
പോക്കറ്റിൽ നിന്നും താക്കോലെടുത്തു ബൈക്കിൽ ഇട്ടതും അതാ മുക്കുത്തി ബാങ്കിൽ നിന്നും ഇറങ്ങുന്നു.
പിന്നെ ഞാൻ ഒന്നും നോക്കിയില്ല മൂക്കുത്തി മുന്നിൽ ഷോ ഇടനായി,' ധൂം'"സിനിമയിൽ ജോൺ എബ്രഹാം ബൈക്ക് റൈസ് ചെയ്യുന്നത് പോലെ ഞാൻ വണ്ടി ഫസ്റ്റ് ഗിയറിട്ടു ഇരപ്പിച്ചു ഒന്നു മുന്നോട്ടെടുത്തു.
പ്ഡക്കോ '"
ഞാൻ ഒന്നു തിരിഞ്ഞു നോക്കി.
ഷോ ക്കിടയിൽ എന്റെ ബൈക്കിന്റെ ഹാൻഡിൽ കൊണ്ടു തൊട്ടടുത്തിരുന്ന '"plessure'" വണ്ടി പൂഴി മണ്ണിൽ തലയും കുത്തി ദേ കിടക്കുന്നു.
ഞാൻ ബൈക്കിൽ നിന്നും ചാടിയിറങ്ങി,ഒന്നു ചുറ്റും നോക്കി.
ആരുടെ വണ്ടിയാണെന്ന് നോക്കുമ്പോൾ ദേ വരുന്നു ഹാലിളകി മ്മടെ മുക്കുത്തി '
താൻ എവിടെ നോക്കിയാടോ വണ്ടിയെടുക്കുന്നത്'"
അത് പിന്നെ ഞാൻ സോറി '"
എന്റെ പുത്തൻ വണ്ടിയാ അതറിയ '"
ഞാൻ താഴെ വീണ അവളുടെ ബൈക്ക് പൊക്കിയെടുത്തു കൊടുത്തു.
ഭാഗ്യത്തിന് ഒന്നും പറ്റിയില്ല കേട്ടോ '"
ഞാൻ പറഞ്ഞു.
ഹും.. '"
പറ്റിയിട്ടുണ്ടോ എന്നു ഞാൻ ഷോ റൂമിൽ പോയി നോക്കട്ടെ എന്നും പറഞ്ഞു കലിപ്പ് സീനുമിട്ടു എന്റെ വണ്ടിയുടെ നമ്പറിന്റെ ഒരു ഫോട്ടോയും എടുത്തു അവൾ" ധും ' സിനിമയിൽ ഹൃതിക് റോഷൻ പോണ മാതിരി ഒരു പോക്കങ്ങു പോയി.
കുറച്ചു മുൻപ് നിക്കാൻ സ്പേസ് ഉണ്ടാക്കി, എഴുതാൻ പേനയും കൊടുത്തു പൊന്നു പോലെ നോക്കിയതാ ഞാൻ ആ എനിക്കു ഇതു തന്നെ കിട്ടണം.
ഇതോടെ പെൺപ്പില്ലേഴ്സിന് പേന കൊടുക്കുന്ന ആ ഏർപ്പാട് ഞാനങ്ങു നിർത്തുന്നതായി ഞാൻ അറിയിച്ചു കൊള്ളുന്നു.
(ശുഭം )
Aneesh. Pt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo