നോവൽ 🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 13
പ്രകാശ് ഇരുന്ന കട്ടിലിൽ നിന്നും എഴുന്നേറ്റു
എന്താ സാർ...കഥയിലെന്തെങ്കിലും കുഴപ്പം..?മാധവൻ ചോദിച്ചു
മാധവാ..നിന്നോടു പറയാത്ത ഒന്നുണ്ട് .ഈ കഥ കേൾക്കാൻ ഞാൻ വന്നതിനു പിന്നിൽ .പ്രകാശിന്റെ വാക്കുകൾ മാധവനിൽ എന്തെന്നില്ലാത്ത ആകാംക്ഷയാണുണ്ടാക്കിയത്
സാർ പറയു എന്താണത് ?
മാധവാ നീ കഥ പറഞ്ഞ നിമിഷം മുതൽ എന്റെ മനസ്സ് സ്വസ്തമല്ല ...!!!എന്റെ ജീവിതവുമായി ഈ കഥക്കെന്തൊക്കെയോ ബന്ധമുണ്ടന്ന തോന്നൽ .എന്റെ ചില അനുഭവങ്ങൾ...!!!അതൊക്കെ വിശദമായി പിന്നീടു പറയാം..ഈ കഥയിലെ മാധവൻ നിന്റെ പേരുമായി സാമ്യം ..ഇനി നീ ഒടിയനൊന്നുമല്ലല്ലോ..? പ്രകാശ് തമാശു രൂപേണ ഉള്ളിലുള്ള സംശയം തുറന്നു ചോദിച്ചു
എന്റെ പേരുമാത്രമല്ല സാർ അങ്ങനാണേൽ പ്രകാശ് എന്ന സാറിന്റെ പേരും ഈ കഥയിൽ വരുന്നുണ്ട് .അതുകൊണ്ട് സാറാണത് എന്നർത്ഥമുണ്ടോ?മാധവനൊന്നു ചിരിച്ചു
അല്ല മാധവാ ഈ കഥയിൽ മീരയുടെ സഹോദരനാണു മാധവനെന്നല്ലെ പറഞ്ഞത് .?
അതേ സാർ...എന്തേ?
പ്രകാശ് ഒന്നു ആലോചിച്ച ശേഷം!!!
അല്ല ഈ മാധവനെങ്ങനാ മാന്ത്രികവും ഒടിവിദ്യയും എല്ലാം പഠിച്ചേ...അതിനെന്തെങ്കിലും കാരണമുണ്ടോ?
ഉണ്ട് സാർ .,അതിനു മീരയുടെ കഥ കൂടി അറിയണം
അപ്പോൾ ഈ മാർട്ടിനും കൂട്ടുകാരും ',പാച്ചു ,കുട്ടപ്പായിയും കുടുബവും ഇവരുടെയൊക്കെ ഭാഗങ്ങൾ ഈ കഥയിൽ ....?
പ്രകാശ് പറഞ്ഞു തീർക്കും മുന്നേ മാധവൻ ഇരുന്ന പായിൽ നിന്നെഴുന്നേറ്റു ..പ്രകാശിനെ നോക്കി പറഞ്ഞു .
സാർ ഈ കഥയിൽ അവരെല്ലാർക്കും പ്രാധിന്യം ഉണ്ട് .അതെല്ലാം തന്നെ മീരയുമായി ബന്ധപ്പെട്ടുള്ളതാ...!!!!!!!
പ്രകാശ് മാധവന്റെ തോളിൽ കൈവെച്ചു അവർ പതുക്കെ പുറത്തേക്കിറങ്ങി .ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു.കൂടെ നല്ല തണുത്ത കാറ്റും.പുറത്തേക്കിറങ്ങാൻ തുടങ്ങിയ പ്രകാശിനോടു മാധവൻ പറഞ്ഞു
സാറെ ചാറ്റൽ മഴയാ പനി പിടിക്കാൻ ഇതു മതി..
പ്രകാശ് മാധവനെ നോക്കി ചിരിച്ചു
മാധവൻ വാ.,.ഈ മഴ നനയുന്നതിലൊരു സുഖമുണ്ട് ..
മനസ്സില്ലാ മനസ്സോടെ മാധവൻ പ്രകാശിനോടൊപ്പം പുറത്തേക്കിറങ്ങി
മാധവാ..,നീ പറയുന്ന കഥ ..എന്റെ തോന്നലുകൾ ശരിയാണങ്കിൽ അതു നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാ.,!!!പക്ഷെ അതു ശരിയാണോ എന്നു ഇപ്പോൾ എനിക്കുറപ്പു പറയാൻ സാധിക്കില്ല .അതിനു ആദ്യം മീരയുടെ കഥ അറിയണം ...ഞാനറിയുന്ന മീരയാണു നിന്റെ കഥയിൽ പറയുന്ന ഈ മീരയെങ്കിൽ നമ്മൾ ഒരുമിച്ചു ഒരു സ്ഥലം വരെ പോകും അപ്പോൾ നിനക്കു ഞാൻ പറയുന്ന ഈ കാര്യങ്ങൾ എന്തെന്നു വ്യക്തമാകും
അതിനെന്താ സാർ മീരയുടെ കഥ പറയാം ശേഷം നമ്മൾ പറയുന്ന കഥയുടെ ഭാഗങ്ങൾ തുടരാം.,,ഒരു പക്ഷെ സാറിന്റെ തോന്നൽ ശരിയാണങ്കിൽ..!!!!!അയാൾ പറഞ്ഞു മുഴുവിക്കാതെ നിർത്തി
എന്താ മാധവാ എന്തെങ്കിലും കുഴപ്പം...?
കുഴപ്പമാണു സാർ ...ഈ കഥ യഥാർത്ഥത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണങ്കിൽ വലിയ കുഴപ്പം തന്നെയാ.,ഞാൻ വെറുതേ മനസ്സിൽ തോന്നി കുറിച്ച കഥയിൽ എഴുതി ചേർത്ത ഭാഗങ്ങൾ അതി ഭയാനകമായ കാര്യങ്ങളാണു ഇനിയുള്ളവയത്രയും....സാർ മീരയുടെ കഥ പോകും വഴി പറയാം .നമ്മൾ ഇപ്പോൾ തിരിച്ചാൽ ഒരു പക്ഷെ വല്ല്യ വിപത്തുകൾ ഒഴിവാക്കാം എന്നാ എന്റെ മനസ്സ് പറയുന്നേ..!!!!
വേളൂരിലെത്തണേൽ എങ്ങനെ പോയാലും എട്ടു മണിക്കൂർ യാത്രയുണ്ട് .മാധവൻ വേളൂരു പോയിട്ടുണ്ടോ?
ഇതു വരെ കേട്ടുണ്ടന്നല്ലാതെ പോയിട്ടില്ല സാർ അതിനാവശ്യമൊന്നും വന്നിട്ടില്ല,മാത്രമല്ല ടൂറിസ്റ്റു കേന്ദ്രമൊന്നും അല്ലല്ലോ ?പുരോഗതിയെത്താത്ത ഒരു ഗ്രാമമല്ലേ അത് ?
അതേ തികച്ചും ഒരു ഗ്രാമം ,അങ്ങനാണേൽ വൈകണ്ട മാധവാ..,നമുക്കു പുറപ്പെടാം..,
അതിനെന്താ സാർ ഇപ്പഴേ പോയക്കാം അമ്മയോടു പറഞ്ഞിട്ടു ഞാനോടി വരാം...എന്നും പറഞ്ഞു മാധവൻ വീട്ടിലേക്കു തിരിച്ചോടി
പ്രകാശ് കാറു കിടന്നിടത്തെത്തി .ലോക്കു തുറന്നു ഉള്ളിൽ കയറി .ഡാഷിലിരുന്ന ടൈവ്വൽ എടുത്തു തലയിലും കൈകളിലും വീണ മഴവെള്ളം തുടച്ചു കളഞ്ഞു.അൽപ്പം കഴിഞ്ഞപ്പോൾ മാധവനും അങ്ങോട്ടോടിയെത്തി
എന്താ മാധവാ പുറപ്പെടുകയല്ലേ..?
ആ സാർ..ഞാൻ റെഡി..!!
പ്രകാശ് കാർ സ്റ്റാർട്ടു ചെയ്തു .കാറിലുള്ള ക്ലോക്കിലെ സമയത്തിലവന്റെ കണ്ണൊടക്കി .സമയം സൂക്ഷം പന്ത്രണ്ട്
വഴിയിൽ തടസമൊന്നും ഉണ്ടായില്ലേൽ നമ്മൾ എട്ടു മണിയോടുള്ളിൽ വേളൂരിലെത്തും.മാധവൻ മീരയുടെ കഥ പറഞ്ഞു തുടങ്ങിക്കൊള്ളു..,!!!!
ശരി സാർ
എന്നും പറഞ്ഞു മാധവൻ കഥ പറഞ്ഞു തുടങ്ങി .
ചാറ്റൽ മഴയാൽ കാറിന്റെ ഗ്ലാസിൽ വീണ മഴത്തുള്ളികൾ കാഴ്ച മറക്കും മുന്നേപ്രകാശ് വൈപ്പറോൺ ചെയ്തു .ഗ്ലാസിൽ പടർന്ന കാഴ്ച മറച്ച മഴത്തുള്ളികൾ നീക്കം ചെയ്തു.അപ്പേഴാണു പ്രകാശ് അതു ശ്രദ്ധിച്ചത് കാറിനു മുന്നേ പറക്കണ വാവൽ .
അതു അൽപ്പം ഭീതി ഉള്ളിലുണ്ടാക്കിയെങ്കിലും മാധവൻ പറയുന്ന കഥയിലേക്കവൻ തന്റെ ശ്രദ്ധ തിരിച്ചു
*****************************************
മീരയുടെ കഥ
മീരയുടെ കഥ
അന്നു നേരം നന്നേ ഇരുട്ടിയിരുന്നു .രാമൻ തന്റെ ബൈക്കിൽ തന്റെ ചില ബിസിനസ് ആവിശ്യങ്ങൾ കഴിഞ്ഞു വരുന്ന വഴിയായിരുന്നു.
പെട്ടന്നാണവന്റെ ശ്രദ്ധയിലതു പെട്ടത് കുറേ ആൾക്കാർ കൂടി ഒരാളെ തല്ലുന്നു. രാമൻ തന്റെ അരയിൽ കരുതിയിരുന്ന ഉറുമിയിൽ തലോടി നോക്കി.
അവൻ അവരുടെ അടുത്തായി കൊണ്ടു ചെന്നു ബൈക്കു നിർത്തി .അതിലൊരാൾ
എന്തു കാണാൻ നിക്കുവാടാ,.,പുല്ലേ.., എന്നും ചോദിച്ചു രാമനു നേരെ അടുത്തു .വലംകയ്യാൽ ഉറുമി വലിച്ചൂരി രാമൻ അയാൾക്കു നേരെ വീശി .ഉറുമിതുമ്പിനാൽ വിരൽ മുറിഞ്ഞു അയാളുടെ കൈയ്യിലുണ്ടായിരുന്ന കുറുവടി തെറിച്ചു പോയി
അയാൾ ഉച്ചത്തിൽ അലറി
കൊല്ലടാ ഇവനെ...,
രാമന്റെ ഉറുമി വീണ്ടും അന്തരീക്ഷത്തിൽ ശബ്ദമുയർത്തി.
വരിനടാ.,,ഉയിരിൽ ഭയമില്ലാത്തവർ വരിനടാ..,
രാമൻ ഉച്ചത്തിൽ അലറി.ആ അലർച്ചയിൽ അവർ ഭയന്നു.എതിർക്കാൻ നിൽക്കാതെ അവരെല്ലാം എവിടേക്കോ ഒാടിയൊളിച്ചു.
രാമനോടി അടി കൊണ്ടോണ്ടു നിന്ന ആളുടെ അടുത്തെത്തി
എന്താ സാർ അവരൊക്കെ ആരാ..?എന്തിനാ സാറിനെ പാതിരാത്രിയിൽ കൂട്ടം കൂടി തല്ലുന്നത് ..?
അവർ ആരാണന്നറിയില്ല .പണം ആവിശ്യപ്പെട്ടാ..,അടിച്ചതെന്നറിയാം,,
സാർ എവിടുള്ളതാ.,പേരെന്താ,,?
വേദനയാൽ നിലത്തേക്കിരുന്ന അയാളെ ചുമലിൽ താങ്ങി ഉയർത്തി രാമൻ ചോദിച്ചു
എന്റെ പേര് വിശ്വനാഥൻ നായർ .ഞാൻ മോളുമായ് ഒരു സിനിമ കഴിഞ്ഞു വരണ വഴിയാ..പാവം കുട്ടി വണ്ടിക്കുള്ളിൽ ഭയന്നിരിക്കുകയാ.,,
അപ്പോഴാണു റോഡിനു ഒാരത്തായി നിന്നു കിടക്കണ കാറുതന്നെ അയാളുടെ ശ്രദ്ധയിൽ പെട്ടത് .രാമൻ വിശ്വനാഥന്റെ കൈകളിൽ താങ്ങി കാറിനടുത്തേക്കു നടന്നു.അരികിലെത്തിയ അയാൾ കണ്ടു .കണ്ണിനിമ്പമേകുന്നെരഴകിനേ കൈയ്യെത്തും ദൂരത്തായി
പോടിച്ചരണ്ടു പതിനഞ്ചു വയസ്സ് തോന്നുന്ന മാൻ പേടകണ്ണുകളുള്ള കൊച്ചു സുന്ദരിയെ .അയാൾക്കു അവളുടെ മുഖത്തൂന്നു കണ്ണുകളെടുക്കാൻ തോന്നിയില്ല
അവൻമാർ കാർ ലോക്കു ചെയ്ത ശേഷമാ എന്നെ തല്ലാൻ തുടങ്ങിയത് .ആദ്യം ഞാനെതിർത്തു നിന്നു .വണ്ടിയുടെ ചാവി എന്റെ കൈയ്യിൽ കിട്ടുകയും ചെയ്തു .പക്ഷെ അത്രയും ആളുകളേടു കൈയ്യിലൊരായുധം പോലുമില്ലാതെ എത്ര നേരമാ പിടിച്ചു നിൽക്കണേ തക്ക സമയത്തു താങ്കൾ വന്നതു വല്ല്യ ഉപകാരമായ് .പണം കൊടുത്തില്ലേൽ മകളേയും കാറിലിട്ടു കത്തിക്കുമെന്നായിരുന്നു ഭീക്ഷണി.വിശ്വനാഥൻ അതും പറഞ്ഞു കാറിന്റെ ഡോർ ഒാപ്പണാക്കിയിരുന്നു
രാമൻ അവളെയൊന്നു ഏറുകണ്ണിട്ടു നോക്കി
സാറിനു സുഖമില്ലാത്തെയല്ലെ..ഞാൻ വണ്ടിയെടുക്കാം വഴി പറഞ്ഞു തന്നാൽ മതി രാമൻ പറഞ്ഞു നിർത്തി
നേരം ഇത്രയും ഇരുട്ടിയില്ലേ ..അതും അല്ല താങ്കളുടെ വണ്ടി വഴിയിൽ ?
അതു സാരമില്ല സാറങ്ങോട്ടു നീങ്ങിയിരി ഞാൻ കൊണ്ടാക്കാം രാമൻ പറഞ്ഞതു കേട്ടു വിശ്വനാഥൻ വണ്ടിയുടെ ചാവി അവനെ ഏൽപ്പിച്ചു നീങ്ങിയിരുന്നു
എന്തിനാ മോൾ ഭയപ്പെടുന്നേ... അച്ഛനൊനു കുഴപ്പമൊന്നും ഇല്ല കേട്ടോ? രാമൻ പുറകിലേക്കു നോക്കി പറഞ്ഞു
അവൾ അനനെ കണ്ണീരൊഴുകിയ കണ്ണുകളോടെ ഒന്നു നോക്കി അതിനു ശേഷം ഒന്നു ചിരിച്ചു
മോൾടെ പേരെന്താ...?
മീര...!!!
വിശ്വനാഥനാണതു പറഞ്ഞത്
തുടരും
Biju
Where is part 12?
ReplyDelete