Slider

നോവൽ 🦅🦅നിധി🦋🦋 ഭാഗം 8

0
നോവൽ 🦅🦅നിധി🦋🦋
ഭാഗം 8
ആരായിരിക്കും വാതിലിൽ മുട്ടണത് .അവർ രണ്ടു പേരും ശരിക്കു പരിഭ്രാന്തരായി .
എട ചെക്കാ ഇവിടെ എന്നെ ആരു നിരീക്ഷിക്കാനാ.നീ പത്രങ്ങളിൽ വായിച്ചിട്ടില്ലേ .ഇപ്പോളുള്ള ചില ക്രിമിനൽസ് അങ്ങനാ .ആദ്യം കതകിൽ മുട്ടും വാതിൽ തുറന്നാൽ എന്തെങ്കിലും അപകടം പറ്റിയതാ സഹായിക്കാൻ പറയും ,നമ്മൾ വാതിൽ തുറന്നില്ലേൽ അവർ വാതിൽ ചവിട്ടി പൊളിക്കും . അകത്തു കയറിയാൽ നമ്മളെതുർത്താൽ അവർ നമ്മളെ വക വരുത്തിയേ പോകു .നമ്മളൊന്നും മിണ്ടിയില്ലേലും അവർ വെറുതേ വിടില്ല.നീ ഒരു കാര്യം ചെയ്യു .ഞാൻ വാതിൽ തുറക്കാം .പ്രശ്നമുണ്ടായാൽ എന്നെ രക്ഷിച്ചോണം പറഞ്ഞക്കാം
അവളതു പറഞ്ഞതും അവന്റെ മനസ്സ് ഒന്നു പിടച്ചു .അവൾ വാക്കത്തി അടക്കളയിൽ നിന്നു എടുത്തു കൊണ്ടവന്റെ കൈയ്യിൽ കൊടുത്തു,അവൻ അൽപ്പം ഭയമെങ്കിലും മനസ്സിനെ പറഞ്ഞു പാകപ്പെടുത്താൻ തുടങ്ങി .അവന്റെ കൈകളിൽ വാക്കത്തി വിറച്ചു കൊണ്ടിരുന്നു .അവൾ പതിയെ വാതിൽ തുറന്നു
ആരാടി അകത്ത് ..ഇറക്കി വിട..ടി...ഉച്ചത്തിൽ ന്യായാധിപനെ പോലെ നിന്ന അയൽ പക്കക്കാരൻ പീറ്റർ അലറി
അല്ല ഇവിടാരിക്കുന്നെന്നാ..തനിക്കെന്തിന്റെ കേടാ..,
അവളുടെ വാക്കിൽ ഒന്നു പരുങ്ങിയെങ്കിലും പീറ്റർ വിട്ടു കൊടുത്തില്ല.
അതേ..ഞങ്ങളിവിടെ ഫാമിലിയായി താമസിക്കണതാ..നിന്റെ അഴിഞ്ഞാട്ടമൊന്നും ഞങ്ങളിവിടെ സമ്മതിക്കില്ല.,
അല്ല പീറ്ററേട്ടാ നിങ്ങളുടെ സമ്മതം ആരു ചോദിച്ചു .എന്താ..നിങ്ങളെന്നെ കെട്ടുമോ .അതോ എനിക്കു ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ..ഒന്നു പോ..പ്പാ...കുറെ പകൽ മാന്യൻമ്മാർ ..നിങ്ങൾ സദാചാരപോലീസുപണിയൊന്നും ഈ മുറ്റത്തു വേണ്ട ഇതെന്റെ വീടാ..എന്തു വേണമെന്നു ഞാൻ തീരുമാനിച്ചോളാം
അതും കേട്ടതും ശുഭക്കിഷ്ടപ്പെട്ടില്ല .
അല്ല ഇനി തുണിയില്ലാതെ നീ ഇവിടെ അഴിഞ്ഞാടിയാലും ഒന്നും മിണ്ടണ്ടന്നാണോ..പീറ്ററു കൊച്ചാവുന്നതു ശുഭക്കിഷ്ടമല്ല .പട്ടാളക്കാരനായ ഭർത്താവിന്റെ കുറവു തീർക്കുന്ന കള്ള കാമുകനാണേ അവൾക്കയാൾ
നീ വലിയ കൊണവതിയാരം ഒന്നും പറയണ്ട .നിനക്കിയാളുമായുള്ള ബന്ധം നാട്ടിൽ പാട്ടാ...
എടി ഒരുമ്പെട്ടോളെ തോന്നിയാസം പറഞ്ഞാൽ ...തനിക്കെതിരെ ഉയർന്ന ശുഭയുടെ കൈ ലക്ഷ്മിയുടെ മാംസളമായ കൈകളിൽ ഞെരിഞ്ഞമർന്നു.അവൾ വേദനയാൾ പുളഞ്ഞു .കൂടിനിന്നവർ പറഞ്ഞു
അതേ ഇവളുടെ അനുവാദം എന്തിനു.ആരെങ്കിലും അകത്തുണ്ടേൽ കേറി പിടിച്ചിറക്കിനടാ.,,നമുക്കും ഫാമിലിയായി ഇവിടെ താമസിക്കണ്ടതാ..ഒന്നുകിൽ കൂടെ പൊറുക്കട്ടെ ഇല്ലാച്ചാൽ ഈ ജാതി തെമ്മാടിത്തരവുമായി ഈ പ്രദേശത്തവനെ കാണാൻ പാടില്ല .കൂട്ടത്തിലൊരുവൻ ഉച്ചത്തിൽ പറഞ്ഞു .ചിലർ തിരക്കിട്ടു വീടിനുള്ളിൽ അവളുടെ വിലക്കു ലംഘിച്ചു കയറി .കതകിനു പിന്നിലൊളിച്ച അവനെ അവർ പിടികൂടി ,കിട്ടിയപാടെ ചിലർ ടപ്പേ,,ന്നു മുഖത്തു രണ്ടു പൊട്ടിക്കാൻ മറന്നില്ല.അവന്റെ കുത്തിനു പിടിച്ചവർ പുറത്തു കൊണ്ടു വന്നു .ചിലർ വിളിച്ചു പറഞ്ഞു .അടിയടാ.,അവനെ,,മറ്റു ചിലർ പറഞ്ഞു പോലീസിനെ വിളി ഇവനെ അങ്ങനെ വിട്ടാൽ പറ്റില്ല..
ചേട്ടാ പോലീസിനെ വിളിച്ചു നാറ്റിക്കല്ലെ.,
വിളിക്കുന്നില്ല ഈ കരീം ഭൂതത്തേ നീ കെട്ടുമോ..,
അതു കേട്ടതും അവൾക്കു ചൊറിഞ്ഞു കേറി
നിന്റെ അമ്മയാടാ..,,മറ്റെ മോനേ..കരിഭൂതം.ഞങ്ങളിഷ്ടത്തിലാ.,കെട്ടാൻ പോകയാ..നിനക്കൊക്കെ എന്താ ചേതം,...
അവളുടെ അലറിയുള്ള ഡയലോഗിൽ നമ്മുടെ പയ്യന്റെ കിളി പോയ് .അവനുള്ളിൽ പറഞ്ഞു ഈശ്വരാ...
പക്ഷെ ലക്ഷ്മിയുടെ ഉള്ളിൽ അവളിച്ഛിച്ചതും വൈദ്യരു കൽപ്പിച്ചതും പാൽ എന്ന അവസ്ഥയിലായിരുന്നു.ഇതിനിടയിൽ ആരൊക്കെയോ പോലീസിൽ വിവരം അറിയിച്ചതിനാൽ പോലീസും എത്തി
പ്രകാശ് സാർ പുറത്തിറങ്ങിയതും അലറി .
എന്തു കാണാൻ നിക്കുവാടാ..പോയിനടാ..ഇവിടുന്നു..
ചിലർ നിന്നിടം ചെറുതായ് ഒന്നു മാറി നിന്നു.
അല്ല നീ എന്തു കണ്ടിട്ടാടാ...ഇങ്ങോട്ടു കെട്ടിയെടുത്തേ..മനുഷ്യനു രാത്രി പണിയുണ്ടാക്കാൻ ..അതിനുത്തരം പറഞ്ഞതു ലക്ഷ്മിയാണു.
അല്ല സാറെ എനിക്കില്ലാത്തതെന്താ സാറിന്റെ ഭാര്യക്കുള്ളത്
എടി..എന്നും പറഞ്ഞയാൾ വന്ന ദേഷ്യത്തിൽ കൈയ്യുയർത്തിയെങ്കിലും അതുപോലെ താഴ്ത്തി .
എന്താടാ..ഇവളെ നിനക്കിഷ്ടമാണോ ..അതോ എന്തെങ്കിലും പറഞ്ഞിവൾ നിന്നെ ഹരാസ് ചെയ്തോ..
രക്ഷപെടാൻ എന്ന ഉദ്ധേശത്തിൽ അവൻ പറഞ്ഞു എനിക്കിഷ്ടമാ അവരെ .,
അപ്പോൾ എന്തു കുഴപ്പം പോലീസ് സ്റ്റേഷനിൽ വെച്ചു രണ്ടു പേരുടേയും കല്ല്യാണം ഞങ്ങൾ നടത്തിത്തരും.രണ്ടു പേരും തൽക്കാലം വണ്ടിയിൽ ചെന്നു കേറു ..നിന്റെ രക്ഷകർത്താക്കളെ ഞങ്ങൾ വിവരം അറിയിച്ചോളാം..പിന്നെ ഇവൾക്കാരോടും ചോദിക്കണ്ടല്ലോ..
എന്റെ പൊന്നു പെങ്ങളേ എന്റെ ഭാര്യക്കില്ലാത്ത പലതും നിങ്ങൾക്കു കൂടുതലാ.,കള്ളി ..ചുളുവിൽ കൊച്ചനെ അടിച്ചെടത്തു .പോയി വണ്ടിയിൽ കയറ് പതിഞ്ഞ സ്വരത്തിൽ അയാൾ ലക്ഷ്മിയോടു പറഞ്ഞു .മറിച്ചൊന്നുംപറയാതെ അവൾ വണ്ടിയിൽ പോയി കയറി
അല്ല ഏമാൻ എന്താ വണ്ടിയിൽ കയറാത്തേ എന്താടാ.,നിനക്കിനി വെറ്റില പാക്ക് വെക്കണോ പോയ് കേറടാ വണ്ടിയിൽ .
കൈയ്യിലിരുന്ന ലാത്തി കൊണ്ടവന്റെ പിന്നിലൊരു കൊട്ടു കൊടുത്തയാൾ .കൈകളാൽ തടിവിക്കൊണ്ടവൻ ഒാടി പോയ് വണ്ടിയിൽ കയറി.,
ആ...പോട്ടെ,,,ഡ്രൈവറിനോടായി ജീപ്പിനുള്ളിൽ കയറുന്നതിനിടയിൽ പ്രകാശ് സാർ വിളിച്ചുപറഞ്ഞു
*************************************
അല്ല ഡോക്ടറേ ഇവളെ എന്നു ഡിസ്ചാർജു ചെയ്യും രാജീവിന്റെ ചോദ്യം കേട്ടപ്പോൾ അയാൾക്കു ദേഷ്യമാണു വന്നത്
എന്തിനാ കൊണ്ടു പോയി ഇതു പോലെ ആക്കാനാ..നാണമില്ലേടോ..ആ..കൊച്ചിനു തന്നോടെന്തോ വല്ലാത്തിഷ്ടമാ..അതാ..,പോലീസ് വന്നിട്ടും മൊഴിയൊന്നും തനിക്കെതിരായി കൊടുക്കാഞ്ഞേ..ഞാൻ കാര്യമൊക്കെയറിഞ്ഞു താനെന്താടോ ഇത്ര വലിയ സംശയ രോഗിയായത് .?
അതും കേട്ടതും രാജീവ് കുറ്റ ബോധത്താൽ അറിയാതെ തല താഴ്ത്തി
വേണമെങ്കിൽ ഇപ്പോൾ വേണേലും ഡിസ്ചാർജ് ചെയ്യാം തലക്കുള്ളിൽ അൽപ്പം ബ്ലഡ്ഡ് കോട്ടായിട്ടുണ്ട് കൃത്യം സമയത്തു മരുന്നു കൊടുക്കണം എന്താ..തന്നേക്കൊണ്ടാവുമോ.,അവരെ കൊണ്ടു കുറച്ചു നാളേക്കു പണിയൊന്നും എടുപ്പിക്കരുത്
ഇല്ല സാറെ ഞാൻ നല്ലതായ് നോക്കിക്കോളാം
എങ്കിൽ കുറച്ചു കഴിയുമ്പോൾ വാ..ഞാൻ ഡിസ്ചാർജ് എഴുതി വെച്ചേക്കാം.,
അതു കേട്ടതും രാജീവിനു സന്തോഷമായി എനിയെങ്കിലും അവളുടെ മുന്നിൽ തനിക്കുള്ള ഇമേജ് മാറ്റി കുറിക്കണം അവൻ മനസ്സിലുറപ്പിച്ചു .കൂടെ അമ്മയെ കണ്ടു മാപ്പു പറഞ്ഞു കൂടെ കൂട്ടാനും
*********************************
എടാ ഫ്രെഡി നീ എന്റെ തോളിൽ കൈയ്യിട്ടു നടന്നിട്ടെനിക്കിട്ടുണ്ടാക്കി അല്ലേടാ.,,നിനക്കറിയാം പിള്ളാരു കേസു ഞാൻ പിടിക്കില്ലന്നു .പിന്നെ എനിക്കിട്ടുണ്ടാക്കീട്ടു നിനക്കെന്താ പ്രയോജനം.അതോ ആ കൊച്ചു കുട്ടിയുടെ രക്തത്തിൽ നിനക്കെന്തെങ്കിലും പങ്കുണ്ടോ..?
അതു പറഞ്ഞു തീർന്നതും ഫ്രെഡി നിധിന്റെ കുത്തിനു കേറി പിടിച്ചു .
അല്ല എനിക്കു പങ്കുണ്ടന്നിരിക്കട്ടെ നീ എന്തുണ്ടാക്കുമെന്നാ..
അവന്റെ കൈ തട്ടി മാറ്റിയ നിധിൻ ഫ്രഡിയുടെ കണ്ണിൽ സൂഷ്മമായൊന്നു നോക്കി.അവന്റെ കണ്ണുകൾ അവനെന്തോ മറക്കാൻ ശ്രമിക്കുന്നതായി നിധിനു തോന്നി
ഡാ.,,ഈ മൂന്നാലു പുതിയ പീറപിള്ളാരുടെ ബലത്തിലാർനീ എന്നോടു മുട്ടുന്നെ എങ്കിൽ സൂക്ഷിച്ചോ പണിവാങ്ങിക്കൂട്ടും.ഇപ്പോൾ ഞാൻ പോകുകയാ
എന്നും പറഞ്ഞവൻ ബൈക്കു സ്റ്റാർട്ടു ചെയ്തു .ഫ്രെഡിയുടെ സുഹൃത്തുക്കൾ അവനു ചുറ്റും വളഞ്ഞു
അല്ല നീ വല്ല്യ വിരട്ടൊക്കെ വിരട്ടി എങ്ങോട്ടാ പോകണേ.,
നിധിൻ അവരെ രൂക്ഷമായൊന്നു നോക്കി
എന്താടാ നോക്കി പേടിപ്പിക്കണേ
കൂടെയുള്ളവരുടെ പെരുമാറ്റം ഫ്രെഡിക്കിഷ്ടപ്പെട്ടങ്കിലും അവൻ അവരോടായി പറഞ്ഞു
വിട്ടുകളയടാ..പിള്ളാരെ..ഇവൻ നമുക്കൊരു ഇരയൊന്നുമല്ല...പോടാ.,വണ്ടിയെടിത്തിപ്പോൾ പക്ഷെ നിനക്കൊരു പണി വരുന്നുണ്ട് കേട്ടോ..,
നിധിൻ മറുപടിയൊന്നും പറയാൻ നിൽക്കാതെ വണ്ടിയെടുത്തവിടുന്നു പോയി
*********************************
അല്ല ഭാസ്കരൻ നായർ സീരിയസിലാണല്ലോ.,,എന്താ കോള്
അല്ല പീറ്റർ സാറെ സാർ അകത്തുണ്ടോ
ആ.,,ആ.,,എന്താ സാറെ വിശേഷിച്ച്
അതോ ആ..,ചന്ദ്രന്റെ ആട്ടോ തകർന്ന നിലയിൽ നമ്മുടെ പഴയ പള്ളി സെമിത്തേരിയുടെ ഇടവഴിയിൽ കിടക്കുന്നു .എന്തെങ്കിലും ഒരു തുമ്പതിൽ നിന്നു ലഭിക്കാതിരിക്കില്ല .അത്യാവശ്യമായി വരാൻ സാറു വിളിച്ചിരുന്നേ..അവിടെ വരെ പോകാൻ..
അതു നല്ല കാര്യമായി എവിടുന്നു തുടങ്ങുമീ അന്വേഷണമെന്നു കരുതിയിരിക്കുവായിരുന്നു.ആ കുട്ടിയുടെ അമ്മയെ സാറിടപെട്ടു മനോരോഗാശുപത്രിയിലാക്കിയതു നന്നായി .അവർക്കൽപ്പം കുറവുണ്ടന്നറിഞ്ഞായിരുന്നു.എന്തായാലും ചന്ദ്രനെ കിട്ടിയാൽ കാര്യങ്ങളൽപ്പം കൂടി ക്ലാരിറ്റി കിട്ടും സാറു പോയിട്ടു വാ.,
അവൻ ജീവനോടുണ്ടോന്നാർക്കറിയാം .എന്തായാലും സാറെ ഇതൊരു കീറാ മുട്ടിയാകാതിരുന്നാൽ മതിയായിരുന്നു.ശരി സാറെ സാറിനെ കണ്ടിട്ടു വരാം
തുടരും

Biju 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo