Slider

പ്രണയം വിജയിക്കട്ടെ

0

കണ്ണൂർ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ശ്രുതി കഴിഞ്ഞ ദിവസം ഒരു സംഭവം പറഞ്ഞു അതു നിങ്ങൾക്കായ് പങ്കുവെക്കുകയാണ്... സ്നേഹിച്ച് വിവാഹിതരായ രണ്ടുപേർ പയ്യന് 24 വയസ്സും പെൺകുട്ടിക്ക് 20 വയസ്സും. രണ്ടു വീട്ടുകാരും സ്വീകരിക്കാത്തതുകൊണ്ട് വാടകക്കാണു താമസം. ഓരോ അസൗകര്യം മൂലം ആദ്യം താമസിച്ച സ്ഥലത്തുനിന്നും മാറി ഇപ്പോൾ പുതിയൊരു സ്ഥലത്താണു താമസം. അവിടെയാണെങ്കിൽ അവർക്ക് ആരെയും പരിചയവുമില്ല..
ഗർഭിണിയായ ഭാര്യയെയും കൂട്ടിയാണ് അയാൾ ആശുപത്രിയിൽ എത്തിയത് കുട്ടിക്ക് വളർച്ചയില്ലാത്തതിനാൽ എട്ടാം മാസത്തിൽ തന്നെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. 800gm മാത്രം തൂക്കം ഉള്ള കുട്ടി NICU വിൽ ഇൻക്യുബേറ്ററിൽ ആണ് . സിസേറിയനു ശേഷം അമ്മ ICU വിലും. സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ രണ്ടു വീട്ടുകാരും അറിഞ്ഞിട്ടുപോലും ഇല്ല. ട്യൂബ് വഴിയാണ് കുഞ്ഞിനു മുലപ്പാൽ നൽകുന്നത്....
പലപ്പോഴും Injection എടുക്കാൻ വെയിൻ കിട്ടാത്ത അവസ്ഥ. ആ പിഞ്ചു കൈകളിൽ എവിടെയാണ് injection എടുക്കുക.. എത്ര ധൈര്യമുള്ള നേഴ്സിൻ്റെയും മനസ്സൊന്നു പതറും അവർക്കും ഒരമ്മഹൃദയം ഉണ്ടല്ലോ
ICU വിനു പുറത്ത് കാത്തുനിൽക്കണോ അതോ NICU വിനു പുറത്തു കാത്തുനിൽക്കണോ എന്നറിയാതെ ആ ചെറുപ്പക്കാരൻ ശരിക്കും കഷ്ടപെടുന്നുണ്ട്.. മരുന്നിനും മറ്റുമായി നേഴ്സുമാർ വിളിക്കുമ്പോൾ അയാൾ സ്ഥലത്തുണ്ടാവില്ല അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാവും... ഇതിനിടയിൽ കുട്ടിയുടെ അവസ്ഥ കുറച്ചു critical ആയി... എത്രയും വേഗം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു...
എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച അയാൾ നേഴ്സുമാരുടെ നിർബന്ധത്തിനു വഴങ്ങി തൻ്റെ വീട്ടിലും ഭാര്യ വീട്ടിലും വിവരം അറിയിച്ചു...
ആ പെൺകുട്ടിയുടെ അച്ഛനാണ് വന്നത് പലപ്പോഴും അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... ഒരച്ഛനും കഴിയില്ലല്ലോ ഇതൊക്കെ കണ്ടുനിൽക്കാൻ.. വീടുവിട്ടിറങ്ങിയ മകൾ ഏൽപ്പിച്ച ആഘാതം ആ അച്ഛൻ്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്....
ആ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.. ഇപ്പോൾ അവിടെ ചികിത്സയിലാണ്... ഒന്നുമറിയാത്ത ആ പിഞ്ചു പൈതലിനെ ദൈവം അനുഗ്രഹിക്കട്ടെ... നമുക്കെല്ലാം ദൈവത്തോട് പ്രാർത്ഥിക്കാം....
ഇഷ്ടപെട്ടവർ തമ്മിൽ വിവാഹം കഴിക്കുന്നതിൽ തെറ്റൊന്നുമില്ല. കഴിവതും മാതാപിതാക്കളുടെ സമ്മതത്തോടെ ആയാൽ നന്നാവും കാരണം വിലകൊടുത്ത് വാങ്ങാൻ കഴിയാത്തതാണ് ബന്ധങ്ങൾ.... ആരോഗ്യവും ചോരത്തിളപ്പും ഉള്ളവരെ ഈ ലോകം നമ്മുടെ കാൽക്കീഴിലാണെന്നു തോന്നും... ഒന്നു വീണാൽ തീരുന്നതേ ഉള്ളൂ ഈ വാശിയൊക്കെ...
പലപ്പോഴും സുഹൃത്തുക്കളാണ് ഈ അവസ്ഥയിൽ സഹായത്തിന് ഉണ്ടാവുക പക്ഷേ അതിനും ചില പരിമിതികളുണ്ട്..!
പ്രണയം വിജയിക്കട്ടെ അതോടൊപ്പം ബന്ധങ്ങളിൽ വിള്ളലുണ്ടാവാതെയും നോക്കണം...!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ © with Shruthi Kannan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo