കവിത
××××××
ഏറെ നാളായി
ഒരു കവിത എഴുതിയിട്ട്.
××××××
ഏറെ നാളായി
ഒരു കവിത എഴുതിയിട്ട്.
"പുതിയ കവിതകളൊന്നും
കാണാറില്ലല്ലോ..? "
ഇൻബോക്സ് സൗഹൃദം.
കാണാറില്ലല്ലോ..? "
ഇൻബോക്സ് സൗഹൃദം.
"എഴുത്ത് നിർത്തിയോ..?"
നേരിലെ സ്നേഹം.
നേരിലെ സ്നേഹം.
"വെടി തീർന്നോ മോനേ...?"
അവളുടെ പ്രണയം...
അവളുടെ പ്രണയം...
എന്നാലൊരു കവിത
എഴുതിക്കളയാം.
പെന്നും ഡയറിയുമെടുത്ത്
എഴുത്ത് മേശക്കരികിലെ
കസേരയിലിരുന്നു.
എഴുതിക്കളയാം.
പെന്നും ഡയറിയുമെടുത്ത്
എഴുത്ത് മേശക്കരികിലെ
കസേരയിലിരുന്നു.
എവിടെ തുടങ്ങും..?
എന്തിനെക്കുറിച്ച്..?
സൈക്കിളെടുത്ത്
വർത്തമാനകാലത്തിലൂടെ
ചുറ്റിയലഞ്ഞു.
നീന്തൽ വസ്ത്രം ധരിച്ച്
ഭൂതകാലത്തിലേക്കൂളിയിട്ടു.
റോക്കറ്റിലേറി
ഭാവിയിലേക്കുയർന്നുപൊങ്ങി.
എന്തിനെക്കുറിച്ച്..?
സൈക്കിളെടുത്ത്
വർത്തമാനകാലത്തിലൂടെ
ചുറ്റിയലഞ്ഞു.
നീന്തൽ വസ്ത്രം ധരിച്ച്
ഭൂതകാലത്തിലേക്കൂളിയിട്ടു.
റോക്കറ്റിലേറി
ഭാവിയിലേക്കുയർന്നുപൊങ്ങി.
മിനുട്ടുകൾ ക്ലോക്കിലെ
ടിക് ടിക് ശബ്ദത്തോടെ
മുന്നോട്ട്.. മുന്നോട്ട്...
പക്ഷേ...
മുന്നിലെ വെള്ളക്കടലാസിൽ
ഒരു വരി പോലും
പകരുന്നില്ല.
ടിക് ടിക് ശബ്ദത്തോടെ
മുന്നോട്ട്.. മുന്നോട്ട്...
പക്ഷേ...
മുന്നിലെ വെള്ളക്കടലാസിൽ
ഒരു വരി പോലും
പകരുന്നില്ല.
വീണ്ടും വീണ്ടും
തീർച്ചപ്പെടുകയാണ്
കവിത ഉണ്ടാക്കാൻ കഴിയുന്നതല്ല
അത് ഉണ്ടാവുന്നതാണ്,
അതിന് സമയമില്ല കാലവും.
××××××××××××××××××××××××
ഷാനവാസ്.എൻ, കൊളത്തൂർ.
തീർച്ചപ്പെടുകയാണ്
കവിത ഉണ്ടാക്കാൻ കഴിയുന്നതല്ല
അത് ഉണ്ടാവുന്നതാണ്,
അതിന് സമയമില്ല കാലവും.
××××××××××××××××××××××××
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക