ഒരാൺ പ്രസവം
കഥ
നട്ടുച്ചക്ക് സൂര്യൻ അസ്തമിക്കുന്നത് കണ്ടപ്പോൾ കൃഷ്ണന്റെ ഉള്ളിൽ തീ പടർന്നു. മാത്രമല്ല കാലൻ കോഴികൾ കൂകികൊണ്ടേയിരിക്കുന്നു. പരുന്തുകൾ മലര്ന്നു പറക്കുന്നു ഈ ദുർ ലക്ഷണങ്ങൾ ?
കൃഷ്ണന്റെ ഉള്ളിൽ പെട്ടന്ന് ആ ശാപവചനങ്ങൾ പൊന്തി വന്നു.
അതെ ഭാരതയുദ്ധം കഴിഞ്ഞിട്ട് മുപ്പത്താറു വർഷം പിന്നിട്ടിരിക്കുന്നു. കൗരവമാതാവിന്റെ ശാപം കൃഷ്ണന്റെ കുടുംബത്തിന്റെയും ഗ്രസിച്ചിരിക്കുന്നു. ഞാനാണത്രെ എല്ലാ നാശത്തിന്റേയും കാരണക്കാരൻ. നിന്റെ കുടുംബവും ഇതുപോലെ തമ്മിൽ തല്ലി നശിക്കും. അന്നു യുദ്ധക്കളത്തിൽ വെച്ചു ആ മാതാവിന്റെ ശാപം എന്നെ പിന്തുടർന്നിരിക്കുന്നു.
നിങ്ങൾ എന്താണ് ആലോചിക്കുന്നത് ?
സംബവിയുടെ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണൻ ഉണർന്നു.
അറിഞ്ഞില്ലേ പൊന്നാരമോൻ ഗർഭം ധരിച്ചിരിക്കുന്നത്രെ. എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. അവന്റെ വയർ നാൾക്കുനാൾ വലുതായി വരുന്നു. മുനിമാരെ പരിഹസിച്ചതിന്റ ഫലം.
സംബവിയുടെ വാക്കുകൾ കേട്ടപ്പോൾ ഒന്നു ചിരിക്കുക മാത്രം ചെയ്തു കൃഷ്ണൻ.
എനിക്കു മക്കളില്ലാത്തതിന്റെ വേദന മാറ്റാൻ പന്ത്രണ്ടു വർഷം ശിവനെ തപസ്സു ചെയ്തു അങ്ങ് എനിക്കു സമ്മാനിച്ച സാംബൻ എന്ന എന്റെ മോനെ കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു.
ലോകം മുഴുവൻ നന്നാക്കി സ്വന്തം മോനെ നന്നാക്കാൻ പറ്റിയില്ല.
അവർ കരഞ്ഞു കൊണ്ടു അകത്തേക്ക് പോയപ്പോൾ കൃഷ്ണന് വിഷമം തോന്നി.
ഇനി എന്ത് ചെയ്യും ?
സ്ത്രീ ശാപത്തിൽ നിന്നും രക്ഷ നേടാൻ ആർക്കു സാധിക്കില്ല.
ഏതു കാര്യത്തിനും രണ്ടു വശങ്ങളുണ്ട്. യദു കുലത്തിന്റെ നാശം അടുത്തിരിക്കുന്നു. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ദ്വാരക ഇപ്പോൾ ഒരു മദ്യശാലയെക്കാൾ അധപ്പതിച്ചിരിക്കുന്നു. രാപ്പകലില്ലാതെ ഇവിടെ മദ്യസേവ തന്നെ. ആർക്കും ആരെയും നിയന്ത്രിക്കാൻ ആവാത്ത അവസ്ഥ. സംബന് ബന്ധങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നില്ല. സ്വന്തം സൗന്ദര്യത്തിലുള്ള അഹങ്കാരം.
മുൻമാരെ പരിഹസിക്കേണ്ടുന്ന ആവിശ്യം അവനില്ലായിരുന്നു.
ഗർഭിണിയുടെ വേഷം കെട്ടി മുനിയോട് ഇവൻ പ്രസവിക്കുന്ന കുഞ്ഞു ആണോ പെണ്ണോ എന്നു ചോദിച്ചപ്പോൾ ഇരുമ്പുലക്ക എന്നു പറഞ്ഞത് വിനയായിരിക്കുകയാണ്.
ആത്മനിയന്ത്രണം ഒരു മുനിക്കും ഇല്ല. വെറുതെ താടിയും മുടിയും വളർത്തി നടക്കുന്ന ജാഡകൾ. കുട്ടികൾ കളിയായി ചെയ്തത് മനസ്സിലാക്കാനുള്ള വിവേകം ഇവർക്കില്ല. കഷ്ടം.
ഈ ദ്വാരകായിൽ മദ്യം നിരോധിച്ചില്ലെങ്കിൽ നാശം പെട്ടെന്നാകും. ഉടനെ ഉത്തരവിറങ്ങി.
വലിയ പെരുമ്പറ മുഴങ്ങി.
ഇനിമുതൽ ഇവിടെ മദ്യം ഉണ്ടാക്കുകയോ കുടിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഉത്തരവ്....
അപ്പോൾ പെരുമ്പറയെക്കാൾ ഉച്ചത്തിൽ ഒരു കരച്ചിൽ അവിടെ ഉയർന്നു കേട്ടു. അതു സംബവിയുടേതായിരുന്നു.
അയ്യോ മോനിതാ ഇരുമ്പുലക്ക പെറ്റിരിക്കുന്നു.
കൃഷ്ണന്റെ ഉള്ളിൽ കടൽ ഇളകിമറഞ്ഞു. അതു പ്രളയമായി ദ്വാരകയെ വിഴുങ്ങി .
Ceevi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക