സുഹൃത്ത്..
എന്റെ കൂടെ കൂടുന്നോ???
ആകെ രണ്ടോ മൂന്നോ ആഴ്ച മാത്രം ഒരു സൗഹൃദ ഗ്രൂപ്പിലെ പരിചയം വച്ച് ഇത്രയും അധികാരത്തിൽ ഇൻ ബോക്സിൽ വന്ന് ചോദിച്ച അവനോട് "ആ കൂടാലോ" ന്ന് പറഞ്ഞതിനു രണ്ട് കാരണങ്ങളുണ്ടായിരുന്നു..

ഒന്ന്, അകാലത്തിൽ പൊലിഞ്ഞു പോയ ചേട്ടന്റെ പേരായുരുന്നു അവനു..
രണ്ട്, എന്തായിരിക്കും ഉദ്ദേശം എന്ന് അറിയാനുള്ള ആകാംക്ഷയും..
ഒരു പാട് സംസാരിച്ചു പക്ഷെ ഞാൻ പറഞ്ഞത് മുഴുവൻ ഉത്തരങ്ങളായിരുന്നു..
ഞാൻ ഒന്നും അറിയാൻ ശ്രമിച്ചില്ല .. കാരണം അവൻ അതിനു അവസരം തന്നില്ലാ എന്നതായിരുന്നു യാഥാർത്ഥ്യം..അത്രക്ക് വായാടിയും "ചെയിൻ മെസ്സേജറും"ആയിരുന്നു അവൻ..

ചെറിയൊരു ഗ്രൂപ്പാണെങ്കിലും എല്ലാരോടും സരസമായി ഇടപെടുന്ന ഒരാൾ എന്ന നിലയിൽ ഒരു പാട് സൗഹൃദങ്ങൾ അല്ലെങ്കിൽ തന്നെ ഉണ്ടായിരുന്നു എന്നത് കൊണ്ട് ഞാൻ ഇത് അത്ര ഗൗരവത്തിൽ എടുക്കുകയും ചെയ്തിരുന്നില്ല....
എന്നേക്കാൾ മൂത്ത ആളായിട്ടും എന്നെ ചേച്ചി എന്ന് വിളിക്കാനുള്ള താൽപര്യം തന്നെ മുഖപുസ്തകത്തിലെ അശുഭ സൂചനയായാണു എനിക്ക് തോന്നിയത്..

ഗ്രൂപ്പിൽ ആരോടോ ഇൻബോക്സിൽ അമിത സ്വാതന്ത്ര്യം കാട്ടി എന്നതും തുടർച്ചയായി വഴക്കുണ്ടാക്കുന്നു എന്നതും പരിഗണിച്ച് ടിയാനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ഞാൻ ഗ്രൂപ്പിന്റെ അഡ്മിൻ പാനലിലെത്തുകയും ചെയ്തതിനാൽ ഞാൻ ആ ഭാഗം തന്നെ ശ്രദ്ധിക്കാറായി ...
പക്ഷെ എന്നും എന്തെങ്കിലും പറയുവാനെത്തുന്ന അവനെ വെറുപ്പിക്കാൻ കാരണങ്ങൾ കാണാത്തതിനാൽ തൽക്കാലം ഇടക്ക് എന്തെങ്കിലും മിണ്ടാറുണ്ടെങ്കിലും ആ സ്നേഹത്തിലെ ആത്മാർത്ഥത സത്യമാണെങ്കിൽ പോലും ബാധ്യത ആകുന്നു എന്ന് കണ്ട് പൂർണ്ണമായും അവഗണിച്ച് കഴിഞ്ഞിരുന്നു..
ഇന്നലെ വൈകി വന്ന ഈ മെസ്സേജ് വരുന്നത് വരെ..

ഏച്ചിപ്പെണ്ണേ,
മനസ്സിൽ നിന്ന് പടിയടക്കപ്പെട്ടു എന്ന് അറിയാം..എങ്കിലും സ്നേഹിച്ച ഒരാളുടെ തെറ്റിദ്ധാരണ കാരണം ആ ബന്ധം നഷ്ടപ്പെടുത്താൻ എന്റെ മനസ്സ് ഇന്നലെ വരെ അനുവദിച്ചില്ല..ഞാൻ കാരണം വിഷമിക്കുന്നു എന്ന് ചിന്തിക്കാനും കഴിയുന്നില്ല.. ഇത് കൂടി വായിക്കണം.
അന്ന് ചേട്ടനെ കുറിച്ച് അറിഞ്ഞതു മുതൽ ഞാൻ ആണോ ആ ചേട്ടൻ എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ..
വയസ്സ് കൊണ്ടും അനുഭവങ്ങൾ കൊണ്ടും വലിയ ചേർച്ച ഉണ്ട് ഞങ്ങൾ തമ്മിൽ.. മുപ്പത് വയസ്സ് തികയെ കല്ല്യാണത്തിനു പെണ്ണന്വേഷിക്കുന്നതിനിടയിൽ അകാല മരണം കവർന്ന ആ ചേട്ടനിലേക്ക് ഞാൻ എന്നെ മാറ്റി പ്രതിഷ്ഠിച്ച് കാണുകയായിരുന്നു..
എന്റെ അതേ വയസ്സിൽ എന്റെ അതേ പ്രായത്തിൽ കല്ല്യാണസമയം എനിക്ക് പകരം കാലം കൊണ്ട് പോയ ആ മനുഷ്യനിലേക്ക് നിങ്ങളുടെ ചേട്ടനിലേക്ക് മനസ്സ് കൊണ്ട് മാറുകയായിരുന്നു ഞാൻ..അനുവാദം ചോദിക്കാതെ എന്റെ അനിയത്തിയുടെ മുഖം ചേർക്കുകയായിരുന്നു നിങ്ങൾക്ക് മനസ്സിൽ ഞാൻ..
അത് പറിച്ചെറിയാൻ മാത്രം പറ്റാത്ത വിധത്തിൽ വളരുകയായിരുന്നു ... അത് നിങ്ങൾക്കും ഇഷ്ടമാകുന്നു എന്ന് കരുതിയതായിരുന്നു തെറ്റ്..
ഇത് നിങ്ങളോട് പറഞ്ഞ് പിരിയണമെന്ന് തോന്നി ..
അവസാനിപ്പിക്കുന്നു...

കണ്ണുകളിൽ പാട കെട്ടി നിൽക്കുന്നതും തൊണ്ടയിൽ എന്തോ കിടന്ന് ശ്വാസം മുട്ടിക്കുന്നതിനും ഇടയിൽ ഒരു സോറി ടൈപ്പ് ചെയ്ത് അയച്ചെങ്കിലും ആ സോറി പോലും സ്വീകരിക്കാതെ ആ നല്ല സുഹൃത്ത് ബ്ലോക്കുകളുടെ അനന്തതിലേക്ക് മറഞ്ഞിരുന്നു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക