ഏട്ടന്‍െറ പൊന്നുമോള്‍ക്ക്..!!
ഓടൂ നീ കാലിടറി വീഴാതെപൊന്നേ
നെറികേടുകാട്ടുന്ന കരയോടുപ്രതിഷേധിച്ച-
ലയടിച്ചെത്തും തിരകളെപ്പോലവേ
ആര്‍ത്തലച്ചൊരുനാള്‍ നീ തിരികെവന്നീടണം
നെറികേടുകാട്ടുന്ന കരയോടുപ്രതിഷേധിച്ച-
ലയടിച്ചെത്തും തിരകളെപ്പോലവേ
ആര്‍ത്തലച്ചൊരുനാള്‍ നീ തിരികെവന്നീടണം
കരയല്ലേപൊന്നേ കാണില്ല തമ്പുരാന്‍
കെട്ടകാലത്തിന്‍െറ നീതികേടൊന്നുമേ
കാലനേമിയ്ക്കൊപ്പം തിരിയണംനമ്മളും
കാലം പറയുന്ന കഥയിലുണ്ടാവണം
കെട്ടകാലത്തിന്‍െറ നീതികേടൊന്നുമേ
കാലനേമിയ്ക്കൊപ്പം തിരിയണംനമ്മളും
കാലം പറയുന്ന കഥയിലുണ്ടാവണം
ഓടുവാനുണ്ടേറെ ദൂരമെന്നറിയണം
ഓടാതിരിക്കണം ജീവിതത്തില്‍നിന്നും
എന്തുകൊണ്ടോയെന്നും മുന്നിലെത്തീടുന്നു
ചതിവിന്‍െറലോകത്ത് നെറിവില്ലാതെത്രപേര്‍
ഓടാതിരിക്കണം ജീവിതത്തില്‍നിന്നും
എന്തുകൊണ്ടോയെന്നും മുന്നിലെത്തീടുന്നു
ചതിവിന്‍െറലോകത്ത് നെറിവില്ലാതെത്രപേര്‍
മെഴുകുതിരിപോലെ ഉരുകിയാലും നാം
പ്രകാശംപരത്തണം ചുറ്റിലുളേളാര്‍ക്കെല്ലാം
ഫിനിക്സ് പക്ഷിയെപ്പോലെ പാറിപ്പറക്കണം
ചിത്രവര്‍ണ്ണോജ്ജ്വലേ ട്രാക്കില്‍ നിറയണം
പ്രകാശംപരത്തണം ചുറ്റിലുളേളാര്‍ക്കെല്ലാം
ഫിനിക്സ് പക്ഷിയെപ്പോലെ പാറിപ്പറക്കണം
ചിത്രവര്‍ണ്ണോജ്ജ്വലേ ട്രാക്കില്‍ നിറയണം
ചരിത്രംതിരുത്താന്‍ കഴിവുളള മോളാണ്
കഠിനമായ്ത്തന്നെ പരിശ്രമം തുടരണം
നീയറിയാതെ നിന്നെയറിയുന്ന കാണുന്ന
ഒരേട്ടന്‍ പറയുന്നു നിന്‍െറ രാജ്യംവരും..!!
കഠിനമായ്ത്തന്നെ പരിശ്രമം തുടരണം
നീയറിയാതെ നിന്നെയറിയുന്ന കാണുന്ന
ഒരേട്ടന്‍ പറയുന്നു നിന്‍െറ രാജ്യംവരും..!!
ആര്‍.ശ്രീരാജ്....................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക