Slider

നവകേരളാ മിഷനും എന്റെ നാടൻ കോഴികളും

0
നവകേരളാ മിഷനും എന്റെ നാടൻ കോഴികളും
..................................
പാരമ്പര്യമായി എന്നിൽ ലയിച്ച് ചേർന്ന താൽപര്യങ്ങളാണോ യെന്നറിയില്ല. ഞാൻ ഒരു നാടൻ കോഴിയെ വാങ്ങി വളർത്താൻ തുടങ്ങിയിരുന്നു.
കൂടുകൾ നിർമ്മിച്ചും നിർമ്മിപ്പിച്ചും ഞാനാ കോഴി വളർത്തൽ തുടങ്ങിയിട്ട് നാലഞ്ച് വർഷമായി.
കോഴികൾ മുട്ടയിടലും അടയിരിക്കലും കുഞ്ഞുങ്ങൾ മുട്ട തോട് പൊട്ടിച്ചു പുറത്ത് വരലും കണ്ട് സംതൃപ്തനായി ഞാൻ മുന്നോട്ട് പോകവെ കോഴികൾ പെരുകാൻ തുടങ്ങിയിരുന്നു.
ഇതിനിടയിൽ വിടിനോട് ചേർന്ന കുറ്റിക്കാടുകളിൽ ആവാസവ്യവസ്ഥയിലെ മാറ്റം മൂലം ഇടം നഷ്ടപെട്ട ചില ജിവികൾ കുടിയേറിയിരുന്നു.
കുറുക്കനും കാട്ടുപൂച്ചയും മരപട്ടിയും (പന മെരുക്) കീരിയും പാമ്പും പുറമെ പ്രാപിടിയനും കാക്കയും ചൊക്ലി പട്ടികളും എല്ലാം ഒരോരോ അവസരങ്ങൾ മുതലാക്കി കൊണ്ട് കോഴികളെയും കുഞ്ഞുങ്ങളേയും വേട്ടയാടാൻ തുടങ്ങി. കോഴികളുടെ എണ്ണത്തിലെ ഓരോ കുറവും എന്നെ ദുഖിപ്പിച്ചു.
രാത്രിയിൽ കൂടനയാതെ മരച്ചില്ലകളിൽ അഭയം തേടിയ കോഴികളെ തേടി വന്ന കുറുക്കനും പന മെരുകും എന്റെ നിദ്രകളെ അലോസരപെടുത്തി.
ഇടക്ക് കോഴി കൂട്ടിൽ കയറി പറ്റിയ ഒരു മൂർഖൻ എന്നെയും കുടുംബത്തെയും ഭയപെടുത്തി.
ഇത്തരം ജീവികളെ അകറ്റാനുള്ള വിദ്യകൾ പഠിച്ച് പ്രയോഗിച്ച് ഞാൻ പ്രതിരോധം ഊർജിതമാക്കി -
വീട്ടുവളപ്പിൽ തിറ്റ തേടലും പ്രഭാതത്തിലെ പൂവന്റെ കൂവലും .അവറ്റകളുടെ പ്രണയവും ഞാൻ ആസ്വദിച്ച് കൊണ്ടിരുന്നു.
അതിനിടയിൽ മറ്റു ചില പ്രശ്നങ്ങൾ ഉയർന്നു വന്നത്
ജോലിക്ക് പോകുന്നതിന്റ മുമ്പും പിമ്പും കോഴി കാഷ്ടം വൃത്തിയാക്കേണ്ടി വന്ന ഭാര്യയുടെ മുറുമുറുപ്പ്!
കൂട്ടുകാരത്തികളുമായി വീട്ടിലെത്തിയ മകൾക്ക് കോഴി കാഷ്ടത്തിന്റെ നാറ്റവും ചൂരും മൂലം ലഭിച്ച കുറച്ചിൽ!
സ്കൂളിലേക്ക് സൂട്ടും കോട്ടുമിട്ട് പുറപെട്ട മകന്റെ ഷൂവിൽ കാഷ്ടിച്ച കോഴിയുടെ കൃത്യം!
അയൽവാസികളുടെ അടുക്കള തോട്ടത്തിൽ എന്റെ കോഴികൾ നടത്തിയ പെരുംകളിയാട്ടം!
നാടൻ കോഴിമുട്ടയും ഇറച്ചിയും ഇഷ്ടപെട്ട വീട്ടുക്കാരും അയൽവാസികളും എന്നെയും എന്റെ കോഴികളെയും വെറുത്തു.
വീട്ടിൽ നിന്ന് ശകാരങ്ങളും അയൽ വീട്ടിൽ കല്ലെറിയലും പതിവായി.
അങ്ങിനെ മറ്റൊരുശുദ്രജീവികൾ എന്നെയും
വീട്ടിലുള്ളവർക്കും പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്. കോഴി പേൻ വലിയ ശല്യമായി മാറി. അത് മനസ്സ സാക്ഷിക്ക് വിരുദ്ധമായി കീടനാശിനി തളിക്കേണ്ട ഗതികേടിലെത്തിച്ചു.
ഒരിക്കൽ അയൽവീടുകളിൽ ഇണകളെ തേടി പോയ പൂവൻ കോഴി ക്ഷീണിതനായി കാണപെട്ടത്!
അതിനിടയിൽ ഇറയത്ത് തൂങ്ങി നിന്ന പൂവൻ
തന്റെ രോഗം മറ്റുള്ളവരിലേക്ക് പകർന്ന് നൽകി
ഒരോ പ്രഭാതത്തിലും വീട്ട്‌ വളപ്പിൽ കുഴികളിൽ ഞാനവയെ കുഴിച്ച് മൂടി:.
സർക്കാർ സേവനം ഉപയോഗപെടുത്തി ഞാൻ നൽകിയ മരുന്നുകൾ അവറ്റകളെ രക്ഷിച്ചില്ല.
കോഴികൾ കുറയുന്തോറും വീട്ടുകാരും അയൽവാസികളും സന്തോഷിക്കയായിരുന്നുവെന്ന് ഞാനറിഞ്ഞു.
ഞാൻ വളരെ ദുഖിതനാകുകയായിരുന്നു.
ഇപ്പോൾ അയൽവാസികൾക്കും ഭാര്യ മക്കൾക്കും എന്നോട് വലിയ സ്നേഹമാണ്
പൂവൻ വിളിച്ചുണർതാത്ത പ്രഭാതങ്ങളും
കോഴി കുഞ്ഞുങ്ങളുടെ ശബ്ദമല്ലാത്ത പകലുകളും നാടൻ കോഴിമുട്ടയുടെ ഇറച്ചിയുടെയും കറിയില്ലാത്ത പ്രഭാത ഉച്ച പ്രദോഷ ഭക്ഷണം എനിക്ക് നഷ്ടപ്പെട്ടതിലുള്ള
നിരാശ ഞാൻ ഒളിച്ചു വച്ചതുമില്ല.
അതിനിടയിൽ ഭാര്യ ഒരു ദിവസം എന്നെ വിളിച്ചുണർത്തി വിറക് പുരയിലേക്ക് ആനയിച്ചു. ഞങ്ങളറിയാതെ വിറകുപുരകുള്ളിൽ ഒരു കോഴിമുട്ടയിട്ട് അടയിരുന്ന് കോഴികളെ വിരിയിപ്പിച്ചിരുന്നു
ഭാര്യ എന്നെ നോക്കി എന്നിട്ട് പറഞ്ഞു
" ഒരു കണ്ടത്തിലെ വാഴയെല്ലാം കാറ്റിൽ മറിഞ്ഞ് വീണിട്ടും എന്റെ പിതാവ് വാഴ കൃഷി നിർത്തിയിട്ടില്ല " ആ വാപ്പാന്റ മോളാണ് ഞാൻ നമുക്ക് ഇതിൽ നിന്ന് വീണ്ടും തുടങ്ങാം
അതിനിടയിൽ മുട്ട തോട് പൊട്ടിച്ച് പുറത്ത് വരുന്ന കോഴിക്കുഞ്ഞിനെ കയ്യിലെടുത്ത് കാണിച്ച് മകൾ മൊഴിഞ്ഞു
" ഇതാണ് ഉപ്പാ നമ്മുടെ " നവകേരള മിഷൻ"
ശുഭം

Mayinkutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo