***പ്രണയം***
"വട്ടാണെങ്കിൽ വല്ല ഭ്രാന്താശുപത്രിയിലും പോയി കിടക്കണം"...
ചിന്നുവിന്റെ ഈ സംഭാഷണം കേട്ടുകൊണ്ടാണ് ജാനകി വീട്ടിലേയ്ക്ക് കയറി വന്നത്.
അരിശം കയറിയ ജാനകി പാൽപ്പാത്രം മേശപ്പുറത്തു വച്ച് മുറിയിലേയ്ക്ക് കടന്നു വന്നു.
കണ്ണാടിയിൽ നോക്കി മുടി കെട്ടിക്കൊണ്ടിരുന്ന ചിന്നുവിനെ തിരിച്ചു നിർത്തി ചകിട്ടത്ത് ഒന്നു കൊടുത്തു.
കണ്ണാടിയിൽ നോക്കി മുടി കെട്ടിക്കൊണ്ടിരുന്ന ചിന്നുവിനെ തിരിച്ചു നിർത്തി ചകിട്ടത്ത് ഒന്നു കൊടുത്തു.
അടികൊണ്ട് കവിളുകൾ നീലിച്ചു. കണ്മഷിയെഴുതിയ കണ്ണുകൾ കലങ്ങി മറിഞ്ഞ പുഴപോലെ ഒഴുകി.ഐ ലൈനറും മസ്കാരയുംകണ്മഷിയും നേർത്ത കണ്ണീരിനെ കട്ടി പിടിപ്പിച്ചു.ഇട്ട പുട്ടിയ്ക്ക് മുകളിലൂടെ പരന്നു. അടി കൊണ്ട മാത്രയിൽ ഇട്ട വളകളും മാലയും ഊരി എറിഞ്ഞുകൊണ്ട് കട്ടിലിൽ പോയി കരച്ചിൽ തുടങ്ങി.ജാനകി അതു ശ്രദ്ധിക്കാതെ മുറിയുടെ ഒരു കോണിൽ നിന്ന മാളുവിനോട് ചോദിച്ചു.
"എന്താ ഇവിടെ നടന്നത്"...
അമ്മയെന്നാൽ മാളുവിന് ജീവനാ..എന്നാൽ അമ്മ ദേഷ്യപ്പെട്ടാൽ അവളുടെ സർവ്വ ധൈര്യവും ചോർന്നു പോകും.
കൊത്തി പെറുക്കിയ വാക്കുകളാൽ മാളു പറഞ്ഞു..
"എന്താ ഇവിടെ നടന്നത്"...
അമ്മയെന്നാൽ മാളുവിന് ജീവനാ..എന്നാൽ അമ്മ ദേഷ്യപ്പെട്ടാൽ അവളുടെ സർവ്വ ധൈര്യവും ചോർന്നു പോകും.
കൊത്തി പെറുക്കിയ വാക്കുകളാൽ മാളു പറഞ്ഞു..
"അ.... ത്...അ.. മ്മേ...ചേച്ചി.ഒരുങ്ങിയപ്പോൾ ചെറിയമ്മ ചോദിച്ചു.
"രാവിലെ അണിഞ്ഞൊരുങ്ങി ആരെ കാണാനാണെന്ന് ??
അതിന് ചേച്ചി തിരിച്ചു പറഞ്ഞു..അതാ ഉണ്ടായത് ..
അത്രയും കേട്ടപ്പോൾ ജാനകിയുടെ കണ്ണുകൾ ഒന്നുകൂടി കോപം കൊണ്ടു ചുവന്നു.
ഒരിക്കൽ കൂടി തിരിഞ്ഞു കട്ടിലിൽ കിടന്ന ചിന്നുവിനെ നോക്കി.
എന്നിട്ട് നേരെ അടുക്കളയിലേയ്ക്ക് പോയി.
കഴുകാനിട്ട പാത്രങ്ങൾ എടുത്ത് ദേഷ്യത്തോടെ കഴുകി കൊണ്ടിരിക്കുകയാണ് മാധുരി.പാത്രങ്ങൾ തമ്മിൽ ഉരസുന്ന ശബ്‌ദം അടുക്കള കടന്ന് അകത്തളത്തിലൂടെ ഹാളുവഴി അങ്ങ് റോഡുവരെ കേൾക്കാം.
ജാനകി ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിച്ചു.

***********
കണ്ണാടിയിൽ നോക്കി ഒതുക്കി വച്ച മുടിയിൽ നിന്ന് കുറച്ച് മുന്നിലേയ്ക്ക് എടുത്തിട്ടുകൊണ്ട് "നീ സുന്ദരി തന്നെ മാധുരി"..
സ്വയം തന്നോട് തന്നെ പറഞ്ഞു മാധുരി.കണ്ണാടിയിൽ ഒട്ടിച്ചിരുന്ന പൊട്ട് എടുത്ത് ഇട്ടു ഒന്ന് മന്ദഹസിച്ചു.ഒന്നു കൂടി സൗന്ദര്യം ആസ്വദിച്ച ശേഷം.നേരെ അടുക്കളയിലേയ്ക്ക് ..
സ്വയം തന്നോട് തന്നെ പറഞ്ഞു മാധുരി.കണ്ണാടിയിൽ ഒട്ടിച്ചിരുന്ന പൊട്ട് എടുത്ത് ഇട്ടു ഒന്ന് മന്ദഹസിച്ചു.ഒന്നു കൂടി സൗന്ദര്യം ആസ്വദിച്ച ശേഷം.നേരെ അടുക്കളയിലേയ്ക്ക് ..
ഞാൻ പോവാ...ചേച്ചി എന്നു പറഞ്ഞു ജാനകിയുടെ കവിളിൽ ഒരുമ്മ കൊടുത്തു മാധുരി ഓടി.
"ഈ ചായ കൂടി കുടിച്ചിട്ട് പോ"..ജാനകി വിളിച്ചു പറഞ്ഞു.
വേണ്ട വൈകിട്ട് കാണാം..
ബാഗും എടുത്ത് അകത്തളവുംകടന്ന് തുള്ളിച്ചാടി ചെന്ന് സത്യന്റെ മുന്നിൽ നിന്നു.
ബാഗും എടുത്ത് അകത്തളവുംകടന്ന് തുള്ളിച്ചാടി ചെന്ന് സത്യന്റെ മുന്നിൽ നിന്നു.
"എന്തേ ഒരു ചിരിയും കളിയുമൊക്കെ".
പെട്ടെന്ന് സത്യനെ കണ്ടു ചൂളിപ്പോയ മാധുരി കണ്ണുകൾ ഇറുക്കി അടച്ചു.
മുഖഭാവത്തിൽ വന്ന മാറ്റം അറിയിക്കാത്ത വണ്ണം.
"ഹേയ് ഒന്നുമില്ല ഏട്ടാ..വൈകിട്ട് കാണാം.
പെട്ടെന്ന് സത്യനെ കണ്ടു ചൂളിപ്പോയ മാധുരി കണ്ണുകൾ ഇറുക്കി അടച്ചു.
മുഖഭാവത്തിൽ വന്ന മാറ്റം അറിയിക്കാത്ത വണ്ണം.
"ഹേയ് ഒന്നുമില്ല ഏട്ടാ..വൈകിട്ട് കാണാം.
"എന്താണോ?? ഇത്ര സന്തോഷം ,നീ ഒന്ന് ശ്രദ്ധിച്ചോളൂ ജാനകി"എന്നു പറഞ്ഞു ജാനകിയുടെ കൈയ്യിൽ നിന്ന് ചായ വാങ്ങി പത്രവുമായി സത്യൻ ഉമ്മറത്തിരുന്നു.
മുറ്റം കടന്ന് റോഡിലേയ്ക്ക് ഇറങ്ങി.
ഇന്ന് മറുപടി കേൾക്കാൻ ഗോവിന്ദ് കാത്തു നിൽക്കും.സ്വയം മതി മറന്നു ചിരിച്ചു ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു.പതിവു പോലെ ഒരുപാട് പേരുണ്ടായിരുന്നു സ്റ്റോപ്പിൽ.എന്നാൽ ഗോവിന്ദ് എവിടെ?? കാണാനില്ലല്ലോ.ഒളികണ്ണാൽ അവിടെ മുഴുവൻ തിരഞ്ഞു.കണ്ടില്ല.

പാടത്തിന്റെ കരയിലെ ബസ്സ് സ്റ്റോപ്പ്.ഉയർന്നു നിൽക്കുന്ന ആൽമരം.മൈനയുടെയും തത്തയുടെയും കുരുവിയുടെയും കൊഞ്ചൽ പ്രണയമധുരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു .മനസ്സിന് എന്തോ ഒരു പ്രത്യേക സുഖം.എന്റെ ഇഷ്ടമാണെന്ന വാക്കു കേൾക്കുമ്പോൾ എന്തായിരിക്കും ഗോവിന്ദിന്റെ പ്രതികരണം.
ഇനിയിപ്പോൾ കോളേജിലെ വാകമരച്ചുവട്ടിൽ കാത്തു നില്കുന്നുണ്ടാകും ഗോവിന്ദ്......
ചിന്തിച്ചു ചിന്തിച്ചു ബസ്സ് വന്നതു പോലും അറിഞ്ഞില്ല.
ഇനിയിപ്പോൾ കോളേജിലെ വാകമരച്ചുവട്ടിൽ കാത്തു നില്കുന്നുണ്ടാകും ഗോവിന്ദ്......
ചിന്തിച്ചു ചിന്തിച്ചു ബസ്സ് വന്നതു പോലും അറിഞ്ഞില്ല.
"ഹലോ വരുന്നില്ലേ" അടുത്തു നിന്ന ചേച്ചി തട്ടി വിളിച്ചപ്പോൾ ആണ് സ്വപ്നലോകത്തിൽ നിന്നുണർന്നത്.ബസ്സിൽ കയറി ഒരു സൈഡ് സീറ്റ് പിടിച്ചു.
നെൽപ്പാടവും കവുങ്ങിൻ തോട്ടവും മഞ്ഞയും ചുവപ്പും റോസും പൂക്കൾ നിറഞ്ഞ തണൽ മരങ്ങളും താണ്ടി.ബസ്സ് കോളേജിൽ എത്തി.
ഉദിച്ചുയർന്ന സുര്യന് ഒരു പ്രത്യേക വെളിച്ചം. വെള്ളയിൽ ഇളം റോസ് നിറത്തിലുള്ള ചുരിദാർ കവിളുകളിൽ ഒരു റോസ് നിറം ചാലിച്ചപോലെ തോന്നിപ്പിച്ചു.
ജിജ്ഞാസയോടെ ഗേറ്റ് കടന്നു.അവിടെ മുഴുവൻ പരതി.
ഓരോ ചുവടും വയ്ക്കുമ്പോൾ പരിസരം നന്നായി വീക്ഷിച്ചു.ഗേറ്റ് കടന്നാൽ മൺപ്പാത ഇരുവശങ്ങളും വാകപൂക്കളാൽ സമർദ്ധമായ വാകമരങ്ങൾ .കൊഴിഞ്ഞു വീണ പൂക്കൾ തറയിൽ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു.

ഓരോ മരച്ചുവടും സസൂഷ്മം നിരീക്ഷിച്ചു.ചിലയിടത്ത് കോളേജിൽ കയറാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ,മറ്റൊരിടത്ത് കോളേജിലെ അറിയപ്പെടുന്ന പ്രണയജോഡികൾ.എവിടെയും ഗോവിന്ദ് ഇല്ല.ഒളികണ്ണിട്ട് താഴെ ഗ്രൗണ്ടിൽ നോക്കി,അവിടെ ഫുട്ബോൾ കളിക്കുന്നവരുടെ ഇടയിലും അവനില്ല.
മൂകമായി നടന്നു ക്ലാസ്സിൽ എത്തി.
കൂട്ടുകാരോട് കാര്യമായി സമയം ചിലവിട്ടില്ല.ഓരോ പിരിഡും കഴിയുമ്പോൾ ഇപ്പൊ വരും...ഇപ്പൊ വരും എന്ന് കരുതി കാത്തിരിക്കുന്നു.എന്നാൽ വന്നില്ല....
മൂകമായി നടന്നു ക്ലാസ്സിൽ എത്തി.
കൂട്ടുകാരോട് കാര്യമായി സമയം ചിലവിട്ടില്ല.ഓരോ പിരിഡും കഴിയുമ്പോൾ ഇപ്പൊ വരും...ഇപ്പൊ വരും എന്ന് കരുതി കാത്തിരിക്കുന്നു.എന്നാൽ വന്നില്ല....
വൈകിട്ട് അവസാനത്തെ പിരീഡ് ആയപ്പോൾ മൈക്കിൽ ഒരു അനൗൺസ്മെന്റ് വന്നു.
അതിലൂടെ ഒഴുകി എത്തിയ വാക്കുകൾ കേട്ട് തലകറങ്ങും പോലെ തോന്നി.കണ്ണുകളിൽ ഇരുട്ട് കയറി.കേട്ട വാക്കുകൾ അതേപ്പടി കൂട്ടിച്ചേർക്കാൻ കഴിയുന്നില്ല.എങ്കിലും ആ വാക്കുകൾ പറഞ്ഞത് ഇത്രമാത്രം "ഇഷ്ടമാണെന്ന വാക്കുകേൾക്കാൻ ഗോവിന്ദ് ഇനി ഇല്ല"...

കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും വന്നില്ല.മനസ്സിൽ ഒരു മരവിച്ച അവസ്ഥ.സഹപാഠികൾക്കൊപ്പം ഗോവിന്ദിന്റെ വീട്ടിൽ എത്തി.
ഒരുപാട് ആളുകൾക്കിടയിൽ നിലത്ത് ഒരു വാഴയിലയിൽ കിടത്തിയ ഗോവിന്ദിനെ മാധുരി മാറി നിന്ന് ഒന്നു നോക്കി.
ഇതുവരെ കാണാത്ത ഒരു പ്രസാദം ഉണ്ടായിരുന്നു അവന്റെ മുഖത്ത്."എന്നെ ഇഷ്ടമാണെന്ന് ഒന്നു പറയുയെന്ന്" മന്ത്രിക്കുന്നത് പോലെ.അമ്മയുടെയും അനിയത്തിയുടെയും കരച്ചിൽ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.തിരികെ ഇറങ്ങി മുറ്റത്ത് ഒരു സൈഡിൽ നിന്നു. എന്തോ ഷോളിൽ പിടിച്ചു വലിക്കും പോലെ.നോക്കിയപ്പോൾ വീട്ടിൽ നിന്ന് കഴിഞ്ഞ ജന്മദിനത്തിന് സമ്മാനമായി ഗോവിന്ദിന് നൽകിയ ചെമ്പനീർ റോസാ .ഹൃദയം ഞുറുങ്ങിയ വേദനയിൽ ഷോൾ വലിച്ചെടുത്തു.വിരിഞ്ഞു നിന്ന രണ്ടു പൂക്കളിൽ ഒന്ന് വേദനയോടെ കൊഴിഞ്ഞു വീണു.പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.പിറകിൽ നിന്ന് ആരോ പറയുന്നു
"നല്ലൊരു പയ്യനായിരുന്നു,അവന്റെ കുറ്റമല്ല എതിരെ വന്ന വണ്ടിക്കാരുടെയാ".
"നല്ലൊരു പയ്യനായിരുന്നു,അവന്റെ കുറ്റമല്ല എതിരെ വന്ന വണ്ടിക്കാരുടെയാ".
നേരെ വീട്ടിലേയ്ക്ക് നടന്നു.കാലം തെറ്റി ഒരു മഴ പെയ്തു.......
കോരി ചൊരിയുന്ന മഴയിൽ ഭ്രാന്തിയെ പോലെ അലറി.മഴയുടെ ഗർജ്ജനത്തിൽ ആ രോദനം ആരും കേട്ടില്ല.
നനഞ്ഞു വന്നു വീട്ടിൽ കയറി.
"എന്തുപറ്റി മോളെ" എന്ന സത്യന്റെയോ ജനാകിയുടെയോ ചോദ്യം അവൾ കേട്ടില്ല.നേരെ മുറിയിൽ പോയി കതകടച്ചു.
നനഞ്ഞു വന്നു വീട്ടിൽ കയറി.
"എന്തുപറ്റി മോളെ" എന്ന സത്യന്റെയോ ജനാകിയുടെയോ ചോദ്യം അവൾ കേട്ടില്ല.നേരെ മുറിയിൽ പോയി കതകടച്ചു.
പിന്നീട് അവൾ ആരോടും സംസാരിച്ചില്ല,ചിരിച്ചില്ല,കണ്ണാടി നോക്കി സൗന്ദര്യം അസ്വദിച്ചിട്ടില്ല.ഇടയ്ക്ക് ഇടയ്ക്ക് നിശ്ശബ്ദതമായി കരയും.
പിന്നെ പൊട്ടി ചിരിക്കും...ആ ചിരി ആ നാലു ചുവരുകളും കടന്ന് പുറം ലോകത്തേയ്ക്ക് പോയി.
ജാനകിയുടെ അനിയത്തിയ്ക്ക് ഭ്രാന്ത് പിടിച്ചു.വാർത്ത കാട്ടു തീ പോലെ പടർന്നു.
ഒരുപാട് നാളത്തെ ചികിത്സയുടെ ഫലമായി തിരികെ അസുഖം മാറി .
ജാനകിയുടെ അനിയത്തിയ്ക്ക് ഭ്രാന്ത് പിടിച്ചു.വാർത്ത കാട്ടു തീ പോലെ പടർന്നു.
ഒരുപാട് നാളത്തെ ചികിത്സയുടെ ഫലമായി തിരികെ അസുഖം മാറി .
പിന്നെ വിവാഹം നടത്താൻ തീരുമാനിച്ചു.ആദ്യം വന്ന കുറെ ആലോചനകൾ മാനസികരോഗം എന്ന് പറഞ്ഞു മുടങ്ങി.എല്ലാം അറിഞ്ഞു ഒടുവിൽ വന്നു താലി കെട്ടിയവാനോ..
സംശയരോഗം എന്ന് പറഞ്ഞു തല്ലി തല്ലി. വീണ്ടും ഭ്രാന്താശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ ഉപേക്ഷിച്ചു.
സംശയരോഗം എന്ന് പറഞ്ഞു തല്ലി തല്ലി. വീണ്ടും ഭ്രാന്താശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ ഉപേക്ഷിച്ചു.
പൊന്നുപോലെ കൈവെള്ളയിൽ കൊണ്ടു നടന്നു താരാട്ടു പാടി ഉറക്കിയ അനിയത്തിയെ ജാനകിയും സത്യനും സ്വന്തം ഇച്ഛാശക്തിയിൽ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടു വന്നു.
**********
ജാനകി ചിന്തയിൽ നിന്നുണർന്നു.മാധുരിയെ നോക്കി.അവളുടെ അടുത്ത് ചെന്ന് ചേർത്തു പിടിച്ചു.
"ചേച്ചിയുടെ മോള് അവൾ പറഞ്ഞതൊന്നും കാര്യമായി എടുക്കണ്ട, കൊച്ചു കുഞ്ഞല്ലേ.മോള് ക്ഷമിക്ക്...
കുറെ നേരം ജനാകിയോട് ചേർന്ന് നിന്ന ശേഷം ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി മാധുരി.
"ചേച്ചിയുടെ മോള് അവൾ പറഞ്ഞതൊന്നും കാര്യമായി എടുക്കണ്ട, കൊച്ചു കുഞ്ഞല്ലേ.മോള് ക്ഷമിക്ക്...
കുറെ നേരം ജനാകിയോട് ചേർന്ന് നിന്ന ശേഷം ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി മാധുരി.
ഈശ്വരാ.. എന്റെ മകൾ എന്തേ ഇങ്ങനെ??
ഞാൻ അവളെ എല്ലാം പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതല്ലേ.പണ്ടെങ്ങോ ജീവിതം കൈവിട്ടു പോയ അവസരത്തിൽ മനസിന്റെ താളം തെറ്റിയ മാധുരിയെ അവൾ എന്താ മനസിലാക്കാതെ.
ഞാൻ അവളെ എല്ലാം പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതല്ലേ.പണ്ടെങ്ങോ ജീവിതം കൈവിട്ടു പോയ അവസരത്തിൽ മനസിന്റെ താളം തെറ്റിയ മാധുരിയെ അവൾ എന്താ മനസിലാക്കാതെ.
മനുഷ്യരിൽ മനസ്സിന് കട്ടിയില്ലാത്തവർക്ക് വരുന്ന ഒരു അവസ്ഥ.അത്രമാത്രം നിഷ്കളങ്കമായ സ്നേഹം കൊണ്ടു മാത്രമേ അവരെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുയർത്താൻ സാധിക്കു.
ജാനകി നേരെ മുറിയിൽ ചെന്ന് ചിന്നുവിന്റെ തലയിൽ തലോടി.അവൾ മുഖമുയർത്തി നോക്കി.
"അങ്ങനെ ഒന്നും ചെറിയമ്മയോട് പറയരുത്"
"അങ്ങനെ ഒന്നും ചെറിയമ്മയോട് പറയരുത്"
"അമ്മേ ,എന്റെ വായിൽ നിന്ന് അറിയാതെ വന്നതാ.ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല".
നിനക്ക്റിയാമല്ലോ ഇപ്പോഴും ഇവിടെ ഓരോ ഫൺഷൻസിനും മറ്റും വിളിക്കാൻ വരുന്നവർ.ചെറിയമ്മയെ ശ്രദ്ധിക്കാറില്ല.അവൾ പുറത്തിറങ്ങിയാൽ ആരും മിണ്ടാറില്ല. ആ അവളോട് സംസാരിക്കാൻ നമ്മൾ മാത്രമല്ലെ ഉള്ളൂ മോളെ....
അത് പറഞ്ഞതും ജാനകി വാക്കുകൾ കിട്ടാതെ പൊട്ടി കരഞ്ഞു.ചിന്നുവും അമ്മയെ ചേർന്നു നിന്ന് കണ്ണീർ വാർത്തു.
ചിന്നു മുഖം കഴുകി കണ്ണുകൾ തുടച്ചു .
അത് പറഞ്ഞതും ജാനകി വാക്കുകൾ കിട്ടാതെ പൊട്ടി കരഞ്ഞു.ചിന്നുവും അമ്മയെ ചേർന്നു നിന്ന് കണ്ണീർ വാർത്തു.
ചിന്നു മുഖം കഴുകി കണ്ണുകൾ തുടച്ചു .
നേരെ ഉമ്മറത്ത് ചെന്നു. പൂമുഖപടിയിൽ നിന്നിരുന്ന മാധുരിയെ ചേർത്തു പിടിച്ചു ഉമ്മ വച്ചു.
എന്നോട് "ക്ഷമിക്ക് ചെറിയമ്മേ"...
കണ്ണുനീർ തുള്ളിയിൽ പുഞ്ചിരി തൂകി മാധുരി ചിന്നുവിനെ ചേർത്തു പിടിച്ചു.
എന്നോട് "ക്ഷമിക്ക് ചെറിയമ്മേ"...
കണ്ണുനീർ തുള്ളിയിൽ പുഞ്ചിരി തൂകി മാധുരി ചിന്നുവിനെ ചേർത്തു പിടിച്ചു.
അപ്പോഴും മുറ്റത്തെ ചെമ്പനീർ പൂവ് അവരെ നോക്കി മന്ദഹാസിക്കുന്നുണ്ടായിരുന്നു.
(സാര്യ വിജയൻ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക