Slider

തേപ്പ്

0

തേപ്പ്
******
കല്യാണം കഴിഞ്ഞ ഉടൻ സനൽ ഭാര്യയുമായി നിൽക്കുന്ന സെൽഫി തൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറായിട്ട് അപ്ഡേറ്റ് ചെയ്തു. പിന്നീട് അങ്ങോട്ട് എല്ലാ രീതിയിലും സന്തോഷകരമായ ജീവിതമായിരുന്നു. തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കിട്ടിയതിൽ അയാൾ വളരെ സന്തോഷവാനായിരുന്നു.
ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഒരു ഫോൺ വന്നത്. അമ്മയാണ് വിളിച്ചത്. അനിയത്തിക്ക് ഒരു അപകടം പറ്റി പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു. ചെന്നപ്പോൾ കണ്ട കാഴ്ച അയാളുടെ ഹൃദയം തകർക്കുന്നതായിരുന്നു.
അയാളുടെ പെങ്ങൾ കോളേജിൻ്റെ മുകളിലുള്ള നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാണ്. പക്ഷേ മരിച്ചില്ല ദേഹം മുഴുവൻ മുറിവുകളുമായി ICU കിടക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു. പക്ഷേ വീഴ്ചയിൽ രണ്ട് കാലുകൾ നഷ്ടപ്പെട്ടു. അവളുടെ ഭാവി ജീവിതം ഇനി വീൽചെയറിൽ കഴിച്ചു കൂട്ടണം. അയാൾ വിശദമായി അന്വേഷിച്ചപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അവൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ അവളുടെ കാമുകൻ മറ്റൊരു നല്ല ബന്ധം കിട്ടിയപ്പോൾ അവളെ ഉപേക്ഷിച്ചു മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. അത് അറിഞ്ഞപ്പോൾ ആണ് അവൾ ആത്മഹത്യ ചെയ്തത്. പക്ഷേ ഇപ്പോൾ ഉണ്ടായ അവസ്ഥ അവളെ ഒരു ഭ്രാന്തിയാക്കി മാറ്റി. അയാളുടെ പെങ്ങളുടെ ഈ അവസ്ഥ അയാൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ആത്മാർത്ഥ പ്രണയം നഷ്ടമാകുന്ന ഒരാളുടെ ജീവിതം എത്ര കഠിനമാണെന്ന് മനസ്സിലാക്കാൻ അയാൾക്ക് തൻ്റെ പെങ്ങളുടെ ജീവിതം ഒരു പാഠമായി..
അയാളുടെ മനസ്സിൽ പഴയ ഓർമ്മകൾ മിന്നി മറഞ്ഞു. അയാൾ ആ പഴയ കാലത്തേക്ക് സഞ്ചരിച്ചു....
പത്തു വർഷങ്ങൾക്ക് മുൻപ്.... തൻ്റെ സുഹൃത്തിൻ്റെ കല്യാണത്തിന് പോയപ്പോൾ ആണ് സനൽ അവളെ ആദ്യമായി കണ്ടത്. ആ വീട്ടിലാകെ പ്രകാശം പരത്തി കൊണ്ട് അവൾ ഒരു പൂമ്പാറ്റയെ പോലെ അവിടെയാകെ പറന്ന് നടക്കുകയായിരുന്ന്. അവൻ അവൻ്റെ കൂട്ട്കാരനോട് പറഞ്ഞു. അവളെ എങ്ങനെ എങ്കിലും വീഴ്ത്തണം.
സുഹൃത്തിന്റെ ക്ലാസ്മേറ്റ് ആയതിനാൽ അവൻ വഴി നേരിട്ട് പരിചയപ്പെട്ടു. അവൾ നല്ല ഫ്രണ്ട്ലി ആയിട്ടാണ് അവനോടും പെരുമാറിയത്. അന്നത്തെ പരിചയം പതുക്കെ വളർന്നു. പിന്നീട് ഫോൺ വിളികളായി... തമ്മിൽ പരസ്പരം കാണൽ ആയി.... അവസാനം അവൻ അവളെ പ്രപ്പോസ് ചെയ്തു. ആദ്യം അവൾ സമ്മതിച്ചില്ല. പക്ഷെ അവൻ്റെ കരുതൽ അവൾക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു. ജീവിതാവസാനം വരെ അത് ലഭിക്കുമെന്ന വിശ്വാസത്തിൽ അവൻ്റെ സ്നേഹം അവൾ സ്വീകരിച്ചു.
പിന്നീട് അവരുടെ പ്രണയദിനങ്ങളായിരുന്നു. എല്ലാവരും രാത്രി ഉറങ്ങുമ്പോൾ അവർക്ക് ഫോണിലൂടെ ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു. എല്ലാ മാസവും അവർ പരസ്പരം പള്ളിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. അവൾ അവനുമായുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടിരുന്നു. ലോകത്ത് എല്ലാത്തിനേക്കാളും അവൾ അവനെ സ്നേഹിച്ചു. പക്ഷേ അവന് അവൾ ഒരു നേരംപോക്ക് മാത്രമായിരുന്നു. അവൾ സ്നേഹിച്ചതിന്റെ ഒരംശം പോലും അവൻ അവളെ സ്നേഹിച്ചിരുന്നില്ല. എങ്കിലും അവൻ കല്യാണം കഴിക്കുമെന്ന് അവളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. അവളുടെ സ്നേഹം കൂടുതൽ ദൃഡമായതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല. അവനായിരുന്നു അവളുടെ ലോകം. പക്ഷെ അവൻ അവളോട് ഒരു വാക്ക് പോലും പറയാതെ ഒരു പണക്കാരി പെണ്ണിനെ കല്യാണം കഴിച്ചു.
അങ്ങനെ ഭാര്യയുമായി നില്ക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ആണ്. അവൾക്ക് മനസ്സിലായത് അവൻ്റെ കല്യാണം കഴിഞ്ഞുവെന്ന്.. നേരിട്ട് കണ്ട് അവൾ അവനോടു ചോദിച്ചു അപ്പോൾ അവൻ പറഞ്ഞു എന്റെ കല്യാണം കഴിഞ്ഞാലും നമ്മൾക്ക് പ്രണയിക്കാലോ എന്ന്. അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ കൈ അവൻ്റെ മുഖത്ത് പതിഞ്ഞു...
അവൻ ഓർമകളിൽ നിന്നും തിരിച്ചു വന്നു. ഇപ്പോഴാണ് അവൻ മനസ്സിലാക്കിയത്. പ്രണയം നഷ്ടപ്പെടുമ്പോൾ ഒരു പെൺകുട്ടിയുടെ അവസ്ഥ എന്താകുമെന്ന്. അത് മനസ്സിലാക്കാൻ ആയി സ്വന്തം പെങ്ങൾ ജീവിക്കുന്ന ഒരു ഉദാഹരണം ആയി അവന്.
താൻ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് അവൻ തിരിച്ചറിഞ്ഞു...
ഒരാളെ ചതിച്ചിട്ട് എന്ത് നേടിയലും അത് സന്തോഷത്തോടെ അനുഭവിക്കാൻ പറ്റില്ല എന്ന് അവന് മനസ്സിലായി...
----------------------------------------------------------
(NB: കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം...)
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo