പരദൂഷണത്തിന് ഒരു ആപ്പ്
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
എന്തും പറയാം. ആരെക്കുറിച്ചും. വിമർശനം ആവാം. അപവാദമോ ഭീഷണിയോ ആവാം.
ആരാണ് പറയുന്നത് എന്നത് ആപ്പ് രഹസ്യമാക്കി വെക്കും.
അതാണ് saraha എന്ന ആപ്പ്.
മലയാളികളുടെ സ്വഭാവം ഗൂഗിൾ കമ്പനി ശരിക്കും മനസ്സിലാക്കിക്കളഞ്ഞല്ലോ !!

പറയാനുള്ളത് മുഖത്തു നോക്കി പറയാൻ ഇനിയും മലയാളി വളരേണ്ടിയിരിക്കുന്നു.
ഒരു പെണ്ണിനോടുള്ള പ്രണയം അവളുടെ മുഖത്തു നോക്കി പറഞ്ഞാൽ അവൾ നിങ്ങളെ ബഹുമാനിക്കും,പ്രണയം സ്വീകരിച്ചില്ലെങ്കിലും.മറിച്ചു ഒളിഞ്ഞിരുന്നു അവളെ കാമിക്കുക മാത്രം ചെയ്താൽ അവൾ നിങ്ങളെ വെറുക്കും,പട്ടിയേ പോലെ.
ഒരു പെണ്ണിനോടുള്ള പ്രണയം അവളുടെ മുഖത്തു നോക്കി പറഞ്ഞാൽ അവൾ നിങ്ങളെ ബഹുമാനിക്കും,പ്രണയം സ്വീകരിച്ചില്ലെങ്കിലും.മറിച്ചു ഒളിഞ്ഞിരുന്നു അവളെ കാമിക്കുക മാത്രം ചെയ്താൽ അവൾ നിങ്ങളെ വെറുക്കും,പട്ടിയേ പോലെ.
നേരിട്ട് സംസാരിച്ചു തീർക്കാവുന്ന പല വിഷയങ്ങളും മറവിൽ പറഞ്ഞും പാരവെച്ചും വിവാദമാക്കിയും കല്യാണം മുടക്കൽ, ജോലി കളയൽ എന്നിവ മുതൽ കൊലപാതകങ്ങൾ വരെ പോലും കൊണ്ടെത്തിക്കുന്നതാണല്ലോ മലയാളിയുടെ അഭിനവ സംസ്കാരം. അതിനു കൂട്ടായി സോഷ്യൽ മീഡിയകളും ആധുനിക സാങ്കേതിക വിദ്യകളും വലിയ സംഭവനയാണല്ലോ ഇപ്പോൾ ചെയ്തു വരുന്നത്!!
നന്ദ രാജവംശത്തെ ഇല്ലാതാക്കുമെന്നും അതുവരെ താൻ കുടുമ കെട്ടില്ലെന്നും മഹാനായ ചാണക്യൻ ശപഥം ചെയ്തത് നന്ദ രാജാവിന്റെ രാജ സന്നിധിയിൽ വെച്ചായിരുന്നു. അതു പോലെ തന്നെ ചാണക്യൻ പ്രവർത്തിക്കുകയും ചെയ്തു.
മഹാഭാരതത്തിലും കാണാം അതു പോലുള്ള ശപഥങ്ങളും അവ
സത്യമാക്കിത്തീർക്കലുകളും. അവയെല്ലാം പറഞ്ഞിരുന്നത് മുഖത്തോട് മുഖം നോക്കിയായിരുന്നു.
സത്യമാക്കിത്തീർക്കലുകളും. അവയെല്ലാം പറഞ്ഞിരുന്നത് മുഖത്തോട് മുഖം നോക്കിയായിരുന്നു.
One Million downloads പിന്നിട്ട പുതിയ ആപ്പിന് എല്ലാവിധ ആശംസകളും നേരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
*********************
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
*********************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക