മിഠായി മധുരവും, അവധിയും
പുതുവർണ്ണങ്ങളുമായ് തെളിയുന്ന
ബാല്യകാലത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ....
പുതുവർണ്ണങ്ങളുമായ് തെളിയുന്ന
ബാല്യകാലത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ....
മൂന്നാം ക്ളാസിലെ മലയാളപുസ്തകത്തിൽ ഗാന്ധിജിയെക്കുറിച്ച് പഠിക്കാനുണ്ടായിരുന്നു..
ടീച്ചറ് ഗാന്ധിജിയെ പറ്റിയും സ്വാതന്ത്ര്യ സമരത്തെ പറ്റിയുമൊക്കെ നന്നായി പറഞ്ഞു തന്നപ്പോൾ രാജ്യസ്നേഹം ഞാനറിയാതെ മനസ്സിലേക്ക് കയറുകയായിരുന്നു..
ടീച്ചറ് ഗാന്ധിജിയെ പറ്റിയും സ്വാതന്ത്ര്യ സമരത്തെ പറ്റിയുമൊക്കെ നന്നായി പറഞ്ഞു തന്നപ്പോൾ രാജ്യസ്നേഹം ഞാനറിയാതെ മനസ്സിലേക്ക് കയറുകയായിരുന്നു..
ആ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേന്ന് സ്കൂളിൽ തോരണം തൂക്കാനും എല്ലാം ഒരുക്കാനും ഞാനുമുണ്ടായിരുന്നു..
അന്ന് വെെകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മയോട് പറഞ്ഞു ..
''അമ്മേ നാളെ സ്വാതന്ത്ര്യ ദിനാ ഉസ്ക്കൂള് കൊടി പൊന്തിക്കും എല്ലാരും വന്ദേമാതരം ഒക്കെ പാടണംപിന്നെ പായസോം മുട്ടായീം എല്ലം ഇണ്ടാവും അനക്ക് പോണം''..
''പിന്നേ ഞി പോന്ന് ഞി എണീക്കുമ്പളേക്കും ആട എല്ലം കയ്യും എട്ടര മണിക്കാറ്റായിരിക്കും കൊടി പൊന്തിക്കല്.''.
എന്നായി അമ്മ
''ഞാൻ രാവിലെന്നെ എണീക്കും അമ്മ നോയിക്കോ അനക്ക് എന്തായാലും പോണം.''
ഞാൻ വിട്ടു കൊടുത്തില്ല..
അങ്ങനെ പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് കുട്ടപ്പിയായി
അമ്മയോട് പറഞ്ഞു..
അമ്മയോട് പറഞ്ഞു..
''രാജാട്ടൻ്റെ പീട്യേല് കൊടീണ്ട് അത് മേടിച്ചിട്ട് കുപ്പായത്തില് കുത്തീറ്റ് വേണം പോകാൻ എല്ലാരും അങ്ങനെയാ വര്വാ''..
അങ്ങനെ അമ്മ തന്ന പെെസ കൊണ്ട് കൊടിയും വാങ്ങി കുപ്പായത്തിൽ കുത്തി സ്കൂളിലേക്ക് നടന്നു വഴിക്ക് വെച്ച് കൂട്ടുകാരെയും കണ്ടു എല്ലാവരും കൂടി ഉത്സാഹത്തോടെ സ്കൂളിലെത്തി..
ഹെഡ് ടീച്ചർ ത്രിവർണ്ണ പതാക ഉയർത്തിയപ്പോൾ വരി വരിയായി നിന്ന് സല്യൂട്ട് ചെയ്തു ഞാനും കൂട്ടുകാരും വന്ദേമാതരം പാടിയപ്പോൾ രാജ്യസ്നേഹവും അഭിമാനവും എൻ്റെ ഒാരോ രോമകൂപത്തിലും ത്രസിച്ചു..
ആകാശത്ത് പാറിക്കളിക്കുന്ന ആ മൂവർണ്ണക്കൊടി കണ്ണിമയ്ക്കാതെ ഒരുപാട് നേരം നോക്കി നിന്നപ്പോൾ ടീച്ചർ പറഞ്ഞു തന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒാരോ ധീര ദേശാഭിമാനികളുടെയും മുഖം അതിൽ തെളിഞ്ഞു വരുന്നതായി തോന്നി ..

മിഠായിയും പായസവും കഴിച്ച് കൂട്ടുകാരോടൊപ്പം തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ അപ്പോഴും ത്രിവർണ്ണ പതാക പാറിക്കളിക്കുന്നുണ്ടായിരുന്നു,
ദേശഭക്തിഗാനങ്ങൾ എൻ്റെ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു..
ദേശഭക്തിഗാനങ്ങൾ എൻ്റെ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു..
ഇപ്പോഴും എപ്പോഴും ദേശഭക്തിഗാനം കേൾക്കുമ്പോളും ത്രിവർണ്ണ പതാക കാണുമ്പോളും എൻ്റെ അന്തഃരംഗം അഭിമാന പൂരിതമാകാറുണ്ട്..
Proud to be an Indian
ജയ് ഹിന്ദ്
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക