പുളി നെല്ലിക്ക
പുളി നെല്ലിക്ക തിന്നിട്ടുണ്ടോ?കടലയുടെ അത്രെമേ ഉള്ളു ഈ കക്ഷി..നല്ല പച്ച നിറം ..കാണാൻ നല്ല സുന്ദരി ...രുചി എന്താണെന്നോ ലേശം പുളിയും ഇളം മധുരവും നെല്ലിക്കയുടെ ചെറിയ ഒരു ചവർപ്പും കലർന്ന രുചി .സംഭവം കിടുക്കനാണ് കേട്ടോ ..ഒരിക്കൽ തിന്നാൽ നിങ്ങളെ അടിമയാക്കുന്ന തരംരുചിയുള്ളതാണ് അത് ...ഇത്രയും ഇൻട്രോ സാധാരണ സിനിമകളിൽ ലാലേട്ടനുമാത്രമേ കിട്ടു..ഹിഹി അതാണ് നമ്മുടെ പുളിനെല്ലിക്ക ...
ഈ രുചി എനിക്കാദ്യം പരിചയപ്പെടുത്തി തന്നത് രശ്മി ആണ് ..ഇനി നമുക്കു ആ ഭവതിയെ പരിചയപ്പെടാം ..ഡിഗ്രി ക്ളാസ്സിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ലതിക എന്ന് പറഞ്ഞിരുന്നല്ലോ അവൾക്കു ആകെയും പോകെയും ഒറ്റ ചിന്തയെ ഉള്ളു പഠിത്തം ...നമുക്കില്ലാത്തതും അത് തന്നെ ..ദുർഗുണപരിഹാരപാഠശാലയിലാണോ ഞാൻ ദൈവമേ എത്തി പെട്ടത് എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു അവളുടെ ശിക്ഷണം ..സ്നേഹം കാരണം ഓടി പോകാനും വയ്യ .അങ്ങനെ ജീവിതം സഹാറ മരുഭൂമി പോലെ വരണ്ടു..കൂടുതൽ ഇങ്ങനെ മുന്നോട്ടു പോയാൽ ഞാൻ പഠിപ്പിസ്റ് ആയി പോകും എന്നെനിക്കു മനസിലായി
അപ്പോളാണ് കൂരിരുട്ടിൽ ഒരു മെഴുകുതിരി വെട്ടം പോലെ രശ്മി എന്റെ മുന്നിലേക്ക് വന്നത് ..ലതിക മുൻ ബെഞ്ചിലായത്കൊണ്ട് ഞാനും സ്വാഭാവികമായി മുൻബെഞ്ചിലാണ് ..പക്ഷേ എന്റെ കഴുത്തു തൊണ്ണൂറു ഡിഗ്രി തിരഞ്ഞു പിൻബെഞ്ചിലും കാരണം രശ്മി ...അവളുടെ തമാശകൾ പൊട്ടിച്ചിരികൾ ..ഞാൻ പതിയെ പതിയെ ഒരു ബെഞ്ച് പിന്നിലേക്ക് ..രണ്ടു ബെഞ്ച് പിന്നിലേക്ക് ..പിന്നെ അവസാന ബെഞ്ചിലെത്തി ..രശ്മിയുടെ അരികിൽ സ്ഥാനം പിടിച്ചു ..പാച്ചുവും കോവാലനും പോലെ ബോബനും മോളിയും പോലെ ഞങ്ങൾ അങ്ങനെ രസിച്ചു വരവെ
ഒരു ദിവസം രശ്മി എനിക്ഈ അപൂർവ സാധനം കൊണ്ട് തന്നു ...അവളുടെ ബാഗ് നിറയെ ഈ പുളി നെല്ലിക്ക ആണ് ..ക്ളാസിൽ ജേക്കബ്സർ തകർക്കുന്നു ..എനിക്ക് തോന്നുന്നത് യൂണിവേഴ്സൽ ലോ ഓഫ് ഗ്രാവിറ്റേഷൻ ആണെന്നാണ് ...ഓർക്കുന്നില്ല..ഞാൻ കുറെ പുളിനെല്ലിക്ക ചുരിദാറിന്റെ ടോപ്പിലേക്കിട്ടു പെറുക്കി തിന്നു കൊണ്ടിരിക്കുകയായണ് കടൽത്തീരത്തിരുന്ന് കപ്പലണ്ടി തിന്നുന്ന ആ വിഷ്വൽ ഒന്നോർത്തോളൂ അദ്ദേ പോലെ ...ദേ വരുന്നു ബോംബ്
"വാട്ട് ഈസ് ദി ലോ ഓഫ് ഗ്രാവിറ്റേഷൻ?"
എന്നോടാണ് ...വെറുതെ വന്നു ആരെയോ എന്ന പോലെ പഠിപ്പിച്ചേച്ചും പോകുന്ന സാധു ആയിരുന്നു സാർ ..ഒറ്റ കുഞ്ഞിനോട് പോലും ഈ കാലയളവിൽ ചോദ്യം ചോദിക്കാത്ത ഒരു പാവം
ഞാൻ പതിയെ എഴുനേറ്റു ...കൈ കൊണ്ട് ചുരിദാറിലുള്ള നെല്ലിക്ക കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട് .."ദൈവമേ ഐസക് ന്യൂട്ടനും ഐൻസ്റ്റീനും കാരണം ഒരു നെല്ലിക്ക തിന്നാൻ പോലും വയ്യാതായല്ലോ എന്ന് ഉള്ളിൽ വിലപിച്ചു ..
"സാർ ചോദ്യം ശരിക്കു കേട്ടില്ല "ഞാൻ ഗൗരവത്തിൽ
സാർ ചോദ്യം ആവർത്തിച്ച് ..
സാർ ചോദ്യം ആവർത്തിച്ച് ..
ആപ്പിൾ തലയിൽ വീണ കാര്യം അല്ലാതെ ന്യൂട്ടന്റെതായ ഒന്നും എനിക്കറിഞ്ഞൂടാ ..ആപ്പിളിന് പകരം ദൈവമേ അയാളുടെ തലയിൽ ചക്ക വീണാൽ മതി ആയിരുന്നു
രശ്മി സ്റ്റാൻഡ് അപ്പ് "എനിക്ക് സന്തോഷമായി
ബെസ്റ് അവൾക്കു ന്യൂട്ടൺ ആരാണ് പോലും അറിഞ്ഞൂടാ ഞാൻ ചിരിയോടെ അവളെ നോക്കി
പിന്നെ നടന്നത് സ്വപ്നത്തിൽ കൂടി ചിന്തിക്കാത്ത കാര്യങ്ങളാണ് .
.വഞ്ചകി ദുഷ്ട ..
.വഞ്ചകി ദുഷ്ട ..
.രശ്മി ആ സിദ്ധാന്തം പച്ചവെള്ളം പോലെ പറയുകയാണ് ..എന്റെ കൈയിൽ നിന്നു ചുരിദാറിന്റെ പിടിവിട്ടു പോയി ...ക്ളാസ് മുഴുവൻ ഓടിനടക്കുന്നു എന്റെ പുളി നെല്ലിക്ക ..അവൾ ഉരുണ്ടു ഉരുണ്ടു സാറിന്റെ ഷൂവിന്റെ അടുത്ത് വന്നു കിടന്നു സാർ അവളെ നോക്കി എന്നെയും ...
ദുർവാസാവ് ശകുന്തളയെ നോക്കും പോലെ എന്നെ നോക്കി ഒരു അലർച്ച
"ഗെറ്റ് ഔട്ട്"
ഇടം കയ്യിൽ മുറുകി പിടിച്ച നെല്ലിക്ക കുഞ്ഞുങ്ങളെ കളയാതെ" രശ്മി നിന്നെഞാൻ കാണിച്ചു തരാമെഡി" എന്ന് അവളുടെ ചെവിയിൽ ഒരു ഭീഷണി മുഴക്കി ഞാൻ ക്ളസ്സിനു വെളിയിലേക്ക്
ഇടം കയ്യിൽ മുറുകി പിടിച്ച നെല്ലിക്ക കുഞ്ഞുങ്ങളെ കളയാതെ" രശ്മി നിന്നെഞാൻ കാണിച്ചു തരാമെഡി" എന്ന് അവളുടെ ചെവിയിൽ ഒരു ഭീഷണി മുഴക്കി ഞാൻ ക്ളസ്സിനു വെളിയിലേക്ക്
സീൻ കട്ട്...പാക് അപ്പ് ...
അതോടെ ഞാൻ നല്ല കുട്ടി ആയി എന്ന് കരുതണ്ട .രേഷ്മിക് ഒരു പണി കൊടുത്ത കഥ പിന്നാലെ
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക