സ്കൂൾബാഗ് - ഒരു സംഭവകഥ
"അമ്മേ വാതിൽ തുറക്കു, വാതിൽ തുറക്കൂ." വാതില് തുറക്കാന് ഞാൻ എത്ര നേരമായി വാതിലിൽ മുട്ടുന്നു.
ദേ വരുന്നു അപ്പു, ഞാൻ അപ്പുറത്ത് പണിയിലായിരുന്നു, മോൻ ഇന്ന് നേരത്തെ വന്നോ..
ജീവിതത്തിൽ ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിച്ചതു കാരണം സ്വന്തം വീടുംവീട്ടുകാരും നഷ്ടപെട്ടവളാണ് സിന്ധു. അന്യമതത്തിൽ പെട്ടഒരുതന്നെ വിവാഹം ചെയ്തത് കാരണം സമൂഹത്തിൽ നിന്നുപോലും ഒറ്റപ്പെട്ടതായി ജീവിക്കേണ്ടി വന്നു, മകൻ ജനിച്ചു അധികം താമസിയാതെ ഭർത്താവും തന്നെ വിട്ടുപോയി. ഇപ്പോൾ മകനാണ് സിന്ധുവിന്റെ സന്തോഷം, മകന് വേണ്ടിയാണ് ജോലിക്കു പോകുന്നതു പോലും.
" വേഗം ഡ്രസ്സ് മാറി വാ, അമ്മ മോന് ഇഷ്ടം ഉള്ള പലഹാരം ഉണ്ടാക്കി വെച്ചിട്ടുണ്ട്"
ഇന്ന് എന്താ ടീച്ചർ പഠിപ്പിച്ചത്, ? ഹോംവർക് ചെയാനുണ്ടോ?
അമ്മേ, ഇന്ന് എന്റെ കൂട്ടുകാരന്റെ പിറന്നാൾ ആയിരുന്നു അവൻ എല്ലാവർക്കും മിഠായി കൊണ്ടുവന്നു, കൂടാതെ പാർട്ടിയും ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് വിശപ്പില്ല അമ്മേ,
അതൊന്നും പറഞ്ഞാൽ പറ്റില്ല വേഗം കൈകഴുകി വാ,
ഏതൊരു അച്ഛന്റെയും, അമ്മയുടെയും ആഗ്രഹം ആണ് മക്കൾക്കു നല്ല ഭക്ഷണം കൊടുക്കുക എന്നത്, അത് പോലെ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്നതും.
അമ്മേ, അപ്പുവിന്റെ പിറന്നാൾ എന്നാ?
മോന്റെ പിറന്നാൾ അടുത്ത മാസം,
'അമ്മ എനിക്ക് എന്താ വാങ്ങി തരിക,? കഴിഞ്ഞ പിറന്നാളിനും ഒന്നും വാങ്ങി തന്നില്ല,
ആഹാ, അപ്പോ സൈക്കിൾ വാങ്ങി തന്നത് അപ്പു മറന്നോ? നീ ആള് കൊള്ളാലോ ചെക്കാ. മോന് എന്താ വേണ്ടത്,
അപ്പൂന് ഒരു സ്കൂൾ ബാഗ് വാങ്ങിത്തന്നാൽ മതി, ഈ ബാഗ് പഴയതയായി,
നോകാം, മോൻ നല്ലോണം പഠിക്കണം, പഠിച്ചാൽ വാങ്ങി തരാം,
സിന്ധുവിന്റെ എല്ലാം ആയിരുന്നു മകൻ, പകലും രാത്രിയും പോരാതെ വന്നു സിന്ധുവിന്. സന്തോഷം മാത്രം നിറഞ്ഞ ജീവിതം. പക്ഷേ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. അല്ലെങ്കിലും സന്തോഷത്തിനു ആയുസ്സു കുറവാണല്ലോ മനുഷ്യജീവിതത്തിൽ.
അന്നും ഒരു ചിങ്ങം ഒന്നായിരുന്നു, ചെറിയരീതിയിൽ മഴയും ഉണ്ടായിരുന്നു. എന്നാണ് അപ്പുവിന്റെ പിറന്നാൾ.
അപ്പുമോനെ, വൈകുന്നേരം നമുക്കു പുറത്തു പോയ് ഭക്ഷണം കഴിക്കാം, ഇന്ന് അപ്പു ട്യൂഷന് പോകണ്ട, 'അമ്മ വേഗം വരാം,
അപ്പു നേരത്തെ വന്നാൽ ഇവിടെ ഇരിക്കണം, 'അമ്മ നേരത്തെ വരാം.
അപ്പു നേരത്തെ വന്നാൽ ഇവിടെ ഇരിക്കണം, 'അമ്മ നേരത്തെ വരാം.
ശെരി അമ്മേ, അപ്പു നല്ല കുട്ടി ആണ്, അമ്മേ താങ്ക് യു, എനിക്ക് ബാഗ് വാങ്ങി തന്നതിന്.
ശെരി അമ്മേ സ്കൂൾ ബസ് വന്നു,
സൂക്ഷിച്ചു പോണേ, മോനെ
മക്കൾ എത്ര വലുതായാലും എല്ലാ അമ്മമാരും പറയുന്ന കാര്യം ആണ്, "സൂക്ഷിച്ചുപോണം", അത് പോലെ എത്ര വൈകി വന്നാലും പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട് " നീ എന്തെകിലും കഴിച്ചോ"
ഇതൊക്കെ അമ്മയുടെ സ്നേഹം ആണ്, കാണിക്കുന്നത്.
ഇതൊക്കെ അമ്മയുടെ സ്നേഹം ആണ്, കാണിക്കുന്നത്.
സിന്ധു ഓഫീസിൽ നിന്നും തിരിച്ചു വന്നു, ഒരുപാടു സന്തോഷത്തോടെ, മകന്റെ സ്കൂൾ ബാഗ് വീടിന്റെ പടിക്കൽ ഇരിക്കുന്നത് കണ്ടു മോനെ വിളിച്ചിലിച്ചുകൊണ്ടായിരുന്നു ആ വരവ്.
അപ്പു, മോനെ നീ എവിടെ, ഒളിച്ചിരികയാണോ,? വേഗം വാ, നമുക്കു പോണ്ടേ, അപ്പു...
വീടിന്റെ ഉൾഭാഗം മുഴുവൻ സിന്ധു തിരഞ്ഞു അപ്പുവിനെ കണ്ടില്ല, സന്തോഷത്തോടെയുള്ള വിളി, കരച്ചിലിൽ എത്തി, നിലവിളിയായി, പക്ഷേ അപ്പു മാത്രം വിളികേട്ടില്ല. നാട്ടുകാരും, പോലീസും തിരച്ചിൽ നടത്തി, പക്ഷേ ഗുണം ഒന്നും ഉണ്ടായില്ല, സ്കൂൾ വിട്ടു വീട്ടിൽ വന്ന കുട്ടി വീട്ടിൽ നിന്നും കാണാതായി എന്നുള്ള വാർത്ത പത്രങ്ങളിലും, വാർത്തകളിലും വന്നു പക്ഷേ അപ്പു മാത്രം വന്നില്ല.
ഇന്ന് ചിങ്ങം 1,, അപ്പുവിന്റെ പിറന്നാൾ, സമ്മാനങ്ങൾ വാങ്ങി, പായസം ഉണ്ടാക്കി സിന്ധു കാത്തിരിക്കുന്നു, മകൻ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ....
Lijo

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക