Slider

വിസ്മൃതം

0

വിസ്മൃതം
ചില ചോദ്യങ്ങൾ അങ്ങിനെയാണ്,,
ഉണരുന്നത്
ഉറങ്ങാനുള്ള ധൃതിയിൽ.
ഉള്ളു പൊള്ളിച്ച പ്രണയമോ,
കരളു കരിഞ്ഞ
സ്നേഹ വറുതിയോ,
ഏതാണ്
പകുക്കുവാനാകാത്ത സങ്കടങ്ങളിൽ
മരണം വിതച്ച് ഉറങ്ങാൻ
കിടക്കുന്നു?
വയ്യ,
നിദ്രയക്ക് ബലികുടീരങ്ങൾ ചമയ്ക്കുന്ന
എന്റെ ശയ്യാതലങ്ങളിൽ
വിഷ വൃക്ഷങ്ങൾ പുഷ്പിച്ച്
ചാപ്പിളളകൾ ഇറുന്നു വീഴല്ലേ...
എന്റെ ശ്വാസത്തിനെയെങ്കിലും
സ്വതന്ത്രമാക്കൂ.
അടിമപ്പെട്ട സ്വപ്നങ്ങൾ എന്നെ
പരിഹസിക്കുന്നു.
അക്ഷരത്തിന്റെ ആകാശവഴികളിൽ
നിരക്ഷരനായി നിലംപതിക്കുന്നു, ഞാൻ
രംഗത്താവിഷ്കരിക്കുന്നതിൽ
പരാജയമുണ്ട നടനാണ് ഞാൻ.
അണിയത്തും അമരത്തുമിട്ട
തുഴകളിൽ
ഉണർന്നു വന്ന വിലാപഗീതങ്ങളിൽ
ഉള്ളം നൊന്ത ജലവിതാനങ്ങൾ
ഹൃദയം പൊട്ടി മരിച്ച പുളിനങ്ങളിൽ
നഷ്ടപ്പെടലിന്റെ അഗ്നി സദ്യയുണ്ടു ഞാൻ.
കാലങ്ങളിൽ ചോദ്യചിഹ്നത്തിന്റെ
മുനയിൽ തൂങ്ങി
ആത്മഹത്യ ചെയ്ത എന്നെ
തിരയാതിരിക്കുക.

Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo