Slider

ഇന്നത്തെ ഓണം

1
ഇന്നത്തെ ഓണം
===============
തുമ്പയുമില്ല തുളസ്സിയുമില്ല ഇന്നെന്റെ പൂക്കളത്തിൽ..
ഉപ്പിൽ കലർത്തിയ കുങ്കുമവർണ്ണങ്ങൾ ഇന്നെന്റെ പൂക്കളായി തീർന്നുവല്ലോ.
പത്തുനാൾ പൂക്കളമില്ലെനിക്ക്.
ഒറ്റദിനത്തിൽ തീർക്കുന്ന മത്സര പൂക്കളം മാത്രം ഇന്നെനിക്ക്.
മാവേലിക്കല്ല ഇന്നെന്റെ പൂക്കളം.
സമ്മാനം പറയുന്ന ജഡ്ജസിനാണേ.
കിട്ടണം സമ്മാനം എന്റെ പൂക്കളത്തിന്.
മാവേലിക്കല്ല സദ്യയിന്ന്‌
ഹോട്ടലിൽ തീർക്കും സദ്യ ഇന്നെനിക്ക്.
മഞ്ഞകോടി വേണ്ടയെനിക്ക്
മിന്നുന്ന മഞ്ഞ കുപ്പായം മതി.
ഇങ്ങനെ പോകുന്നു ഇന്നത്തെ ഓണം.
എങ്കിലും എതുവിധത്തിലും.
ഓണത്തിനായി കാത്തിരിപ്പു ഞാൻ.
ഒന്നിങ്ങു വന്നെങ്കിൽ ഓണം.
അടിപൊളിച്ചു തീർക്കാൻ തിമിർക്കാൻ..
======
ഓണകവിത... രതീഷ് സുഭദ്രം
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo