വെർപ്പിക്കൽ തുടരുന്നു....
ഇതും കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണു......
ഞങ്ങൾ മൂന്ന് ആണ്മക്കളാണു വീട്ടിൽ,എല്ലാവർക്കും രണ്ട് വയസ്സിന്റെ വെത്യാസം മാത്രം,അഭിമാനത്തോടെ പറയട്ടെ ഞാനാണു മൂത്ത സന്തതി!
ഞങ്ങൾ സ്‌കൂളിൽ പഠിക്കുന്ന കാലം,ബാപ്പാക്ക് ഒരു കാര്യത്തിൽ മാത്രം വല്യ നിർബന്ധമുണ്ടായിരുന്നു,എന്തെന്നു വെച്ചാൽ രാത്രി ഏഴ് മണി മുതൽ പത്ത് മണി വരെ ഞങ്ങൾ മൂന്ന് മക്കളും വീടിന്റെ മുൻഭാഗത്തിരുന്ന് പഠിച്ചു കൊണ്ടേയിരിക്കണം,അഥവാ പഠിച്ചു കഴിഞ്ഞ് വെറുതെ ഇരിക്കുവാണെൽ അടുക്കളയിൽ ഉമ്മയെ സഹായിക്കണം,അതിൽ യാതൊരു വിധ വിട്ടുവീഴ്ച്ചക്കും ബാപ്പ തയ്യാറായിരുന്നില്ല.ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്ന സമയത്ത് തന്നെ എല്ലാം പഠിച്ചു തീർക്കുന്നത് കൊണ്ട് ഞാൻ മിക്കവാറും അടുക്കളയിലായിരിക്കും.എന്റെ ഏറ്റവും ഇളയവനായ ഷിജാസ്(അവനാണു ഈ സംഭവത്തിലെ നായകൻ),മിക്കവാറും പുസ്തകം തുറന്നു വെച്ച് അതിൽ തന്നെ കിടന്നുറങ്ങും(എനിക്ക് പിന്നെ ആ പ്രശ്നമില്ല)!!

രാത്രി ബാപ്പ ടൗണിൽ നിന്നും വരുന്നത് ഞങ്ങളുടെ വീടിന്റെ ഒരു അമ്പത് മീറ്റർ അകലെ നിന്നും ഞങ്ങൾക്ക് മനസ്സിലാകും,കാരണം ഏതെങ്കിലും നാട്ടുകാരോട് വർത്താനം പറഞ്ഞോണ്ടായിരിക്കും ബാപ്പന്റെ വരവ്,ആ ശബ്ദം ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും.അത് കൊണ്ട് ബാപ്പാന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എല്ലാരും സടകുടഞ്ഞെഴുന്നേറ്റ് പഠിത്തത്തിലൊ അല്ലെങ്കിൽ പണികളിലൊ ഏർപ്പെടും,ഇതാണു പതിവ്.
അങ്ങനെയിരിക്കെ ഒരു രാത്രി,സമയം ഏകദേശം എട്ട് എട്ടര മണിയായിക്കാണും,ഞാൻ പതിവു പോലെ അടുക്കളയിൽ ഉമ്മയെ സഹായിക്കുന്നു,അനിയന്മാരായ ഷിഹാസും ഷിജാസും പതിവു പോലെ പുസ്തകം തുറന്ന് വെച്ച് ഉറക്കവും കളികളുമായി അർമ്മാദിക്കുന്നു. അന്ന് ബാപ്പ വന്നപ്പൊ ഒച്ചയൊന്നുമില്ല,ബാപ്പ വീടിന്റെ മുറ്റത്തെത്തിയപ്പോഴാണു കളിച്ചോണ്ടിരിക്കുന്ന ഷിഹാസിനു കാര്യം മനസ്സിലായത്,തിരക്കിനിടക്ക് അവൻ ഷിജാസിനെ വിളിക്കാനും മറന്നു!!ബാപ്പ വാതിൽ തുറന്ന് അകത്തു കടന്നപ്പോഴാണു ഉറങ്ങുകയായിരുന്ന നമ്മുടെ കഥാനായകൻ ഷിജാസ് ബാപ്പ വന്ന കാര്യം മനസ്സിലായത്.പകുതി ഉറക്കത്തിൽ അവൻ വെപ്പ്രാളപ്പെട്ട് അടുക്കളയിലേക്ക് ഓടി,അടുക്കളയിൽ ഉമ്മയെ സഹായിക്കുകയാണു ലക്ഷ്യം..

ഓടിച്ചെന്ന് സ്റ്റോർ റൂമിലൂണ്ടായിരുന്ന ഒരു തേങ്ങാമുറി എടുത്ത് വാഷ് ബേസിലെ പൈപ്പ് തുറന്ന് തേങ്ങാമുറി വിം പൗഡർ ഇട്ട് "കഴുകലോട് കഴുകൽ!!!"അടുക്കളയിലുണ്ടായിരുന്ന ഞാനും ബാപ്പയും ഉമ്മയും അന്തം വിട്ടു,ഇവനിതെന്ത് പറ്റി?ഉമ്മ അവനെ തട്ടി വിളിച്ചു,അവൻ അതൊന്നും കേൽക്കുന്നില്ല,മനസ്സ് മുഴുവൻ തേങ്ങ ഉരച്ചു കഴുകുന്നതിലാണു.ഒരു പത്ത് മിനിറ്റ് അതേ നിൽപ്പ്,ഞങ്ങൾക്ക് കാര്യം മനസ്സിലായി,ബാപ്പ വരുംബോൾ അടുക്കളയിൽ അവൻ ഉമ്മയെ സഹായിക്കുകായാണെന്ന് വരുത്തിത്തീർക്കാനായിരുന്നു അവന്റ്ര ശ്രമം,പക്ഷെ ഉറക്കം വിട്ടു മാറാത്ത അവന്റെ കയ്യിൽ കിട്ടിയത് തേങ്ങ ആയിപ്പോയെന്ന് മാത്രം....
ഞങ്ങൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി,അത് കണ്ടപ്പോഴാണു അവനു ബോധം വന്നത്,പിന്നെ ഒരു ഓട്ടമായിരുന്നു അവൻ ബാത് റൂമിലെക്ക്..ഞങ്ങളുടെ മുഖത്ത് നോക്കാൻ ചമ്മലായിട്ടായിരിക്കണം ഞങ്ങൾ ഉറങ്ങിയതിനു ശേഷമാണു അവൻ പുറത്തിറങ്ങിയത്.....!!

അനിയാ എന്നോട് ക്ഷമിക്കൂ....
Shafas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക