രക്ഷാബന്ധൻ
~~~~~~~~~~
~~~~~~~~~~
എന്റെ ബീഹാറി അനിയൻ ഇന്നെന്റെ വീട്ടിൽ വന്നിരുന്നു. രക്ഷാബന്ധൻ അല്ലെ.. മുൻകൂട്ടി അവനറിയിച്ചതിനെ തുടർന്ന് രാഖി, ലഡ്ഡു ഇത്യാദി സാധനങ്ങളൊക്കെ ഇന്നലെത്തന്നെ സംഘടിപ്പിച്ചിരുന്നു. കൃത്യം നാലുമണിക്ക് എത്തിച്ചേരുമെന്ന് അവനെനിക്ക് മെസ്സേജും അയച്ചു..
പാവം പട്നയിൽ നിന്ന് എന്നെ കാണാനായി വരുന്നതാണ്.. ഈ രക്ഷാബന്ധൻ അവന് ഒരിക്കലും മറക്കാത്ത ഒരു അനുഭവമാക്കിത്തീർക്കണമെന്നു എനിക്കെന്തോഒരു ഉൾവിളി ഉണ്ടായി.
ഇന്നലെ കെട്ടിയോനോട് ചട്ടംകൂട്ടി ഒരു പാൽപായസം ഉണ്ടാക്കിയേക്കാമെന്നു തീരുമാനിച്ചു. രാവിലെ കാപ്പികുടി കഴിഞ്ഞയുടൻ തന്നെ അദ്ദേഹംപാല് വാങ്ങാനായി പോയി.. ബീഹാർപാലൊഴുകുന്ന സംസ്‌ഥാനമാണെങ്കിലും അത്യാവശ്യം വന്നാൽ ഒരു തുള്ളി കിട്ടില്ല!! എവിടുന്നോ രണ്ടുകവർ പാലുമായി ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി കക്ഷി ഹാജർ..
നീയും നിന്റെ ഒരനിയനും.. എന്ന് മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും അത് തന്നെയാണ് മനസ്സിലിരിപ്പ്.. ഉച്ചയൂണും കഴിഞ്ഞ് പായസമുണ്ടാക്കാൻ തുടങ്ങി.. പാൽ അടുപ്പത്തു വെച്ച് രണ്ടു മിനിറ്റായിക്കാണും അതാ അത് പിരിഞ്ഞുപോയി.. വിവരം അറിഞ്ഞ കെട്ടിയോൻ പാൽപാത്രം കയ്യിലെടുത്തു ഒന്ന് മണപ്പിച്ചു.. ഞാനെന്തോ കുറ്റം ചെയ്തപോലെ എന്നെ തുറിച്ചൊരു നോട്ടവും.. ഇനിയിപ്പോ എന്ത് ചെയ്യും? അവൻ നാല് മണിക്ക് എത്തും..ഒരു കവർ പാലെങ്കിലും കിട്ടാൻ വഴിയുണ്ടോ?കിട്ടാൻ വഴിയില്ലന്നും കൂടുതൽ ചോദിച്ചാൽ എനിക്കിട്ടു കിട്ടാൻ വഴിയുണ്ടെന്നും വീണ്ടും ഒരു ഉൾവിളി..
പെട്ടന്നാണ് അത് സംഭവിച്ചത്..പാൽപ്പൊടി ഉണ്ടെങ്കിൽ വാങ്ങിക്കൊണ്ടുവരാം എന്നും പറഞ്ഞു പേഴ്‌സുമെടുത്ത് പുള്ളി വീട്ടിൽ നിന്നുമിറങ്ങി. സമയം കൃത്യം രണ്ടു മുപ്പത്. ഒരു മൂന്നേകാൽ ആയപ്പോൾ അതാ വരുന്നു പാൽപ്പൊടിയുമായി..പാൽപ്പൊടി വെച്ച് പാൽ പായസം ഉണ്ടാക്കി എനിക്ക് എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടുതന്നെ ഒരു ശുഭാപ്തിവിശ്വാസം ഇല്ലായിരുന്നു.
ഏതായാലും അരി മുക്കാൽ വേവായി.. അടുത്തതായിവെള്ളം അടുപ്പത്തുവെച്ചു.. പാൽപ്പൊടി കലക്കണ്ടേ..
വെള്ളം തിളക്കനായപ്പോ എന്തോ ആവശ്യത്തിന് ഞാൻ ബെഡ്‌റൂം വരെയൊന്നുപോയി. തിരികെ വന്നപ്പോൾ അതാ വെള്ളത്തിനകത്തേക്കു പാൽപ്പൊടി ഇട്ടു എന്നെ സഹായിക്കാനെന്ന മട്ടിൽ ഒരാൾ നിൽക്കുന്നു. വെള്ളത്തിൽ കട്ടകെട്ടികിടക്കുന്ന പാൽപ്പൊടി.. എനിക്ക് സങ്കടം വന്നു എന്ന് മനസ്സിലായിട്ടാകാം "ദേ ഇതിപ്പ ശരിയാക്കിത്തരാം" എന്നും പറഞ്ഞു പുള്ളി ഗ്യാസ് ഓഫ് ചെയ്തു. എന്നിട്ടു ഒരു ചായക്കടക്കാരൻ ചായയടിക്കുന്ന മട്ടിൽ അത് അങ്ങോട്ടും ഇങ്ങോട്ടും ഒഴിക്കാൻ തുടങ്ങി. പാൽ മുഴുവനും പതഞ്ഞു ഒരുമാതിരി സർഫ് കലക്കി വെച്ചതുപോലെയായി.. എനിക്കാകെ വട്ടായി.. അടുക്കളയുടെ കോലം അതിനപ്പുറം.. കെട്ടിയോൻ അടുക്കളയിൽ കാൽകുത്തിയാൽ പിന്നെ വൃത്തിയുള്ള ഒരു സ്പൂൺപോലും ബാക്കിയുണ്ടാവില്ല.

സമയം മൂന്നേമുക്കാൽ ഇന്നിനി അവനു പായസം കൊടുക്കലൊന്നുമുണ്ടാകില്ല. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് ചെന്നു..
ദേണ്ടെ നിൽക്കുന്നു പൊന്നാങ്ങള!!
സ്കൂളിൽ ഒരിക്കൽ പോലും കൃത്യ സമയത്തു വരാത്തവൻ ഇതാ പത്തു മിനിറ്റു മുൻപേ വന്നിരിക്കുന്നു. വന്നയുടൻ തന്നെ എന്റെ കാൽതൊട്ടു തൊഴുതു.. അളിയനെ നോക്കി നോക്കി അവൻ അടുക്കളയിലെത്തി.. അവിടമാകെ ഒന്ന് കണ്ണോടിച്ചു ജീജാജിയുടെ കാലും തൊട്ടു തൊഴുത് ഹാളിൽ വന്നു ഫാനിനു കീഴിൽ ഒരു കസേരയിൽ ഇരുന്നു. ഞാൻ അവന് രാഖി കെട്ടി ഒരു ലഡ്ഡുവും കൊടുത്തു. പോണെങ്കിൽ പോട്ടെ എന്ന് മനസ്സിൽ വിചാരിച്ചു.. പക്ഷെ അവൻ പോയില്ല.. ഓരോന്ന് സംസാരിച്ചു അവനവിടെത്തന്നെയിരുന്നു. കിട്ടിയ തക്കത്തിന് അവനെ ജീജാജിയെ ഏൽപ്പിച്ചു രണ്ടും കൽപ്പിച്ചു ഞാനാപായസം ഉണ്ടാക്കി. കാണാൻ ഒരു ചേലൊക്കെയുണ്ട്. പായസം ഗ്ലാസ്സിലാക്കി അവർക്കു മുന്നിൽ ടേബിളിൽ കൊണ്ടുചെന്നുവെച്ചു. മോനു സ്പൂണിൽ അല്പമെടുത്ത വായിലേക്ക് വെച്ചു. എന്നിട്ടൊരു ചോദ്യം.. "യെ ക്യാ ഹേ ദീദി?" ഞാൻ മറുപടി പറയും മുൻപ് ജീജാജി പറഞ്ഞു.. "മോനു യെ ഖീർ ഹേ"..

"അച്ഛാ.." എന്നും പറഞ്ഞു ആ പാവം അത് മുഴുവനും കുടിച്ചു. അവനത് കുടിക്കുന്ന സമയം കൊണ്ട് ഞാൻ മോട്ടോർ ഓൺ ചെയ്ത് ടാങ്ക് നിറച്ചിട്ടു. ബാത്റൂമിലേക്കു വെള്ളംവേണ്ടി വന്നാലോ!! ഏതായാലും നാലേമുക്കാൽ കഴിഞ്ഞപ്പോൾ അവൻ യാത്രപറഞ്ഞിറങ്ങി. ഈ രക്ഷാ ബന്ധൻ അവനെന്നും ഓർക്കണമെന്ന് എന്റെ ഒരാഗ്രഹമായിരുന്നു.. ഇപ്പൊ ഒരേയൊരു പ്രാർഥനയേയുള്ളു.. ഓർക്കാനും വേണ്ടി ഒന്നും സംഭവിക്കല്ലേയെന്ന്..
Uma

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക