Slider

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ ***** (ഭാഗം പന്ത്രണ്ട് )

0
***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം പന്ത്രണ്ട് )
പിറ്റേന്നു കളക്ടർക്ക് ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥൻമാരുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ജില്ലയുടെ വികസനത്തിനു വേണ്ടി ജനപ്രതിനിധികളുടെ വികസന ഫണ്ടുകളുടെ ഫയലുകൾ വേഗം തീർപ്പാക്കാനും,താലൂക്കുകൾ തോറും നീതിമേള സംഘടിക്കുവാനും,ജനങ്ങൾക്ക് ഉപകാരപ്രഥമായ കാര്യങ്ങൾക്ക് വിളംബമില്ലാതെ തീരുമാനമെടുക്കുവാൻ ഓരോ താലൂക്കിലേയും ജനപ്രതിനിധികളേയും തഹശീദാർമാരേയും ഉൾപ്പെടുത്തി ഒരു കമ്മിറ്റിയ്ക്കു രൂപം നല്കി യോഗം പിരിഞ്ഞു.ജില്ലയിലെ ബാക്കിയുള്ള മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരും പുതിയ കളക്ടറെ മുക്തകണ്ഠം പ്രശംസിച്ചു .അവരുടെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു.മികച്ച സേവനങ്ങളും തീരുമാനങ്ങളുമായി കുത്തഴിഞ്ഞുകിടന്നിരുന്ന കളക്‌ട്രേറ്റിന് പുതിയ ഉണർവ്വ് നല്കുവാൻ ഏലിയാസ് ജേക്കബ് ഐ എ എസ് എന്ന ജില്ലാ കളക്ടർക്ക് കഴിഞ്ഞു.നാലു ദിവസം കഴിഞ്ഞപ്പോൾ രാമപുരത്തു നിന്നും സ്ഥലം എം എൽ എ ക്കൊപ്പം ജേക്കബ് തരകൻ കളക്ടറെ കാണുവാൻ വന്നു.നേരത്തെ എം എൽ എ വിളിച്ചു പറഞ്ഞതു കാരണം ഏലിയാസ് കാര്യങ്ങൾ അറിഞ്ഞിരുന്നു.പുതിയ ഹോസ്പിറ്റലിൽ ഹൃദ്രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാസൗകര്യങ്ങളോടുകൂടിയ പുതിയ വിംഗിന്റെ ഉത്ഘാടനത്തിന് കളക്ടറെ മുഖ്യാതിഥിയായി രാമപുരത്തേയ്ക്ക് ക്ഷണിക്കുവാനാണ് ജേക്കബ് തരകൻ വന്നത്. എങ്കിലും കളക്ടറെ കാണുവാൻ സാധിച്ചില്ല റവന്യൂ മന്ത്രി പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംബന്ധിക്കുവാൻ പോയതായിരുന്നു കളക്ടർ.എങ്കിലും അവന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടാണ് തരകൻ'തിരിച്ചു പോയത്.അങ്ങനെ നാലു ദിവസങ്ങൾക്കു ശേഷം വീണ്ടും രാമപുരത്തേക്കു പോകാൻ മനസ്സുകൊണ്ട് തയ്യാറായി. അന്നു രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഏലിയാസ് അപ്പാജിയോടും അമ്മയോടും പറഞ്ഞു.
" അപ്പാജീ...ഇന്നു നാലക്കു ദിനദ ഒളഗേ നിമിഗെ നന്ന അപ്പ, ചിക്കമ്മ, അവരമക്കളു ഹാഗു നന്ന മനെയന്നു നോഡ ബഹുദു ബാരി നാലക്കുദിനവേ സാക്കൂ നാനുകംട കനസ്സു ഈടേറുവുദുക്കാഗി... നാലക്കുദിനഗളു മാത്ര..."
(അപ്പാജി... ഇനി നാലു ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്കെന്റെ അപ്പനേയും, ചെറിയമ്മയേയും, അവരുടെ മക്കളേയും എന്റെ വീടും കാണാം വെറും നാലു ദിവസങ്ങൾക്കുള്ളിൽ ഞാൻ കണ്ട സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ നാലു ദിവസങ്ങൾ മാത്രം...)
"ആയിത്ഥു മഗാ നമിഗു നോഡബേക്കപ്പ നിന്ന കുടുംബദവരെ..."
( ശരി മകനേ... ഞങ്ങൾക്കും കാണണം നിന്റെ കുടുംബക്കാരെ...)
നാലാം ദിവസം രാവിലെ രണ്ടു വാഹനത്തിൽ അവർ രാമപുരത്തേക്കു യാത്രയായി തന്റെ ഔദ്യോഗിക വാഹനത്തിൽ കളക്ടറും, വേറൊരു കാറിൽ ഗൗഡറും ,ഭാര്യയും, മകൻ ചിന്നപ്പയും ഭാര്യ സുമയും.ഏലിയാസ് വളരെ നിർബന്ധിച്ചിട്ടാണ് തിരക്കുകൾ ഒഴിവാക്കിയവർ വന്നത്. രാവിലെ പതിനൊന്നു മണിയായപ്പോൾ രാമപുരത്തെത്തിച്ചേർന്നു.പതിനൊന്നരയ്ക്കായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.
ആസ്പത്രിയുടെ മുന്നിൽ വലിയൊരു ജനക്കൂട്ടം നിൽപ്പുണ്ട് .കോട്ടയം മെഡിക്കൽ കോളേജിലെ ചില വിദ്യാർത്ഥികളും, നാട്ടുകാരും, തരകന്റെ ബന്ധുജനങ്ങളും, നാട്ടിലെ പ്രമാണിമാരും,പ്രാദേശിക പാർട്ടിയുടെ ചെറുതും വലുതുമായ നേതാക്കളും, എന്നു വേണ്ട എല്ലാവരും ഉണ്ടവിടെ.തോബിയാസിന്റെ സുഹൃത്തുക്കളായാ ചില അമേരിക്കൻ ഡോക്ടർമാർ വന്നിട്ടുണ്ട്, ജാനമ്മയും, തരകനും, പീറ്ററും, റോസിലിയും ക്ഷണിച്ചിട്ടുവന്ന അഥിതികളെ ഇരുപ്പിടങ്ങളിലിരുത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് സ്വാഗതം പറയുന്നുണ്ട്, സ്ഥലം എം എൽ എ വന്നപ്പോൾ തരകനും തോബിയാസും കൂടി അദ്ദേഹത്തിനെ സ്വീകരിക്കാനായി മെയിൻ ഗേറ്റിലേക്കു പോയി. ആകെ ഒരുത്സവമേളം, കുരുത്തോലകൾക്കൊണ്ട് ആർച്ച് കെട്ടിയ ലങ്കരിച്ച മെയിൻ ഗേറ്റിൽ പനിനീർതെളിക്കുവാൻ കറിയാച്ചനെ ഏൽപ്പിച്ചു വേദിയിലെത്തിയ തരകൻ എം എൽ എ യോട് കളക്ടറിന്റെ വരവിനേക്കുറിച്ചു ചോദിച്ചു. സമയമാകുമ്പോൾ എത്തിയേക്കുമെന്നും രാമപുരത്ത് എത്തിയിട്ടുണ്ടെന്നും മറുപടി ലഭിച്ചു.
ഈ സമയം ഗൗഡറേയും കുടുംബത്തിനേയും കൂട്ടി പള്ളി സെമിത്തേരിയിലായിരുന്നു ഏലിയാസ്.അമ്മയുടെ കല്ലറയിൽ തിരിച്ചു പ്രാർത്ഥിക്കുന്നത് അവർ കണ്ടു നിന്നു.അവർ ആദ്യമായാണ് ഒരു സെമിത്തേരിയിൽ വരുന്നതു തന്നെ. പതിനൊന്നു ഇരുപതായപ്പോൾ സെമിത്തേരിയിൽ നിന്നും പുറത്തുവന്നു. പാർക്കിംഗ് ഏരിയായിലെത്തി അവിടെയുള്ള ഗ്രോട്ടോയുടെ മുന്നിൽ മെഴുകുതിരി കത്തിക്കുമ്പോൾ ഇടവക വികാരി അങ്ങോട്ടു വന്നു. ജില്ലാ കളക്ടറുടെ വാഹനം വന്നിട്ടുണ്ടെന്ന് നടത്തിപ്പു കൈക്കാരൻ പറഞ്ഞതുകൊണ്ടാണ് അച്ചൻ കാര്യം തിരക്കാൻ വന്നത്.തിരി കത്തിച്ചു പ്രാർത്ഥിക്കുന്ന കളക്ടറെക്കണ്ട് അച്ചനൊന്ന് ഞെട്ടി. അച്ചന്റെ മുഖത്തെ അത്ഭുതഭാവം കണ്ട് ഏലിയാസ് ഒന്നു മന്ദഹസിച്ചു .പിന്നെ നെറ്റിയിൽ കുരിശ്ശു വരച്ചു അച്ചനു സ്തുതി കൊടുത്തു.
"ഈശേ.. മിശിയായ്ക്കും സ്തുതിയായിരിക്കേട്ടേ ഫാദർ...."
" ഇപ്പോഴും, എപ്പോഴും സ്തുതിയായിരിക്കേട്ടേ...."
അച്ചൻ സ്തുതി മടക്കിയിട്ട്... അവന്റെ മുഖത്ത് നോക്കി വിക്കി വിക്കി ചോദിച്ചു.
"സാറു കഴിഞ്ഞയാഴ്ച ഈ പള്ളിയിൽ വന്നായിരുന്നോ... കുർബ്ബാനയ്ക്ക്...?"
" വന്നായിരുന്നു.... എന്താണ് ഫാദർ...?"
അവൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു. ഏലിയാസ് രണ്ടു വാക്കുകളിൽ അച്ചനോട് കാര്യം പറഞ്ഞവിടെ നിന്നും ഉദ്ഘാടന സ്ഥലത്തേയ്ക്കു ചെന്നു.
പതിനൊന്ന് ഇരുപത്തിയെട്ടിയപ്പോൾ അവരുടെ വാഹനങ്ങൾ ആസ്പത്രിയുടെ മെയിൻ ഗേറ്റിലെത്തി. കളക്ടറുടെ വാഹനം കണ്ടപ്പോൾ വേദിയിൽ നിന്നും കളക്ടറെ സ്വീകരിക്കാൻ എം എൽ എ യും, പഞ്ചായത്ത് പ്രസിഡണ്ടും, തരകനും, ഡോ.തോബിയാസും, ഡോ.റോസിലിനും,പീറ്ററും, ജാനമ്മയും ആർച്ചിന്റെ അടുത്തേക്കുവന്നു. ഡോർ തുറന്നു പുറത്തിറങ്ങിയ ഏലിയാസ് എല്ലാവർക്കും നേരെ കൈകൾക്കൂപ്പി നമസ്ക്കാരം പറഞ്ഞു. പിന്നെ അടുത്ത കാറിന്റെ ഡോർ തുറന്ന് ഗൗഡറേയും കുടുംബത്തേയും വിളിച്ചിറക്കി വേദിയിലേക്കു നടന്നു. ആർച്ചിന്റെ അടുത്തെത്തിയ കളക്ടറെ കണ്ടപ്പോൾ കറിയാച്ചൻ പനിനീർതെളിക്കാൻ മറന്ന് അവനെ നോക്കി വായ് പൊളിച്ചു നിന്നു.ആകെയൊരു സ്തംഭനാവസ്ഥ കളക്ടറെക്കണ്ട ജേക്കബ് തരകൻ ഒന്നും മിണ്ടുവാനാവാതെ കണ്ണു മിഴിച്ചുപോയി. ആരുമൊന്നും മിണ്ടുന്നില്ല എല്ലാവരും അത്ഭുതപ്പെട്ട് നോക്കി നിൽക്കുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അവൻ വേദിയിലേക്കു കയറി. പിന്നെ തിരിച്ചു നടന്നു തന്റെ കൂടെ വന്നവർക്ക് മുൻ നിരയിൽ സീറ്റ് തരപ്പെടുത്തി. വീണ്ടും വേദിയിലെത്തി തനിക്കായൊരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.പരിപാടികൾ നിശ്ചയിച്ച പ്രകാരം നടന്നുകൊണ്ടിരുന്നു. കറിയാച്ചൻ ഓടിവന്ന് തരകനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു
"എടോ ജേക്കപ്പേ..ഇവനെയാണ് കഴിഞ്ഞാഴ്ച പള്ളീക്കണ്ടത്... ഹെന്റെ... മലയാറ്റൂര് മുത്തപ്പാ.... കുളിരു കോരുന്നു.... ഈ കളക്ടറാടോ..... തന്റെ മകൻ ഒളിച്ചു പേയ ഏലിയാസ്..... "
ജേക്കബ് തരകൻ ഒന്നും മിണ്ടുവാൻ കഴിയാതെ വേദിയിലേക്കു നോക്കി കണ്ണുനീർ അയാളുടെ കാഴ്ച്ചയെ മറച്ചിരുന്നു...... (തുടർച്ച)
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo