Slider

സ്കൂൾ കലോത്സവം= (നർമ്മം )

0

സ്കൂൾ കലോത്സവം= (നർമ്മം )
=========
''ഒരു പ്രത്യേക അറിയിപ്പ്,
സ്റ്റേജ് ഒന്നിൽ നടക്കുന്ന മോഹിനിയാട്ടത്തിന്റെ ജഡ്ജസ് വരാൻ വെെകുന്നതിനാൽ , പാചകപുരയിൽ ബൊറോട്ടയ്ക്ക് മാവ് കുഴയ്ക്കുന്ന ബംഗാളി എത്രയും വേഗം സ്റ്റേജ് ഒന്നിൽ റിപ്പോർട്ട് ചെയ്യണം,
അതുപോലെ തന്നെ,
ഒപ്പന യുടെ ജഡ്ജസ് പാനലിൽ ഒരാളുടെ കുറവുണ്ട് ഇറച്ചി വെട്ടുകാരൻ മായിൻ കുട്ടി എത്രയും വേഗം സ്റ്റേജ് മൂന്നിൽ റിപ്പോർട്ട് ചെയ്യണം,
കുച്ചുപ്പുടിയുടെ പ്രത്യേക ജഡ്ജസ് മിസ്റ്റർ കണ്ണപ്പൻ എത്തിച്ചേരാത്തതു കൊണ്ട് കണ്ണൂർ സിറ്റി ട്രാഫിക്കിലെ പോലിസുകാരൻ പി സി കുട്ടപ്പൻ ജഡ്ജസായി വേദിയിലെത്തിയിട്ടുണ്ട്,
മറ്റൊരു പ്രധാന അറിയിപ്പ്,
ഇരുപത്തഞ്ച് വർഷം മുമ്പ് കലാതിലക പട്ടത്തിനായി അപ്പീലിനു പോയ കുമാരി മമത പങ്കജാക്ഷന്റെ കേസിന്റെ വിധി എത്തീട്ടുണ്ട്, ശ്രിമതി മമതാ പങ്കജാക്ഷന്റെ കലാതിലക പട്ടാരോഹണ ചടങ്ങ് സ്റ്റേജ് നാലിൽ ഉണ്ടായിരിക്കുന്നതാണ്, ഈ കേസ് നടത്തിയ വക്കിലിന്റെ പത്താം ചരമ വാർഷികമാണ് ഇന്ന് എന്ന പ്രത്യേകതയും എടുത്ത് പറയേണ്ട സവിശേഷതയാണ്,
പാചകപ്പുരയിൽ സാമ്പാറിന്റെ കഷണം മുറിക്കുന്ന നാണിയമ്മ സ്റ്റേജ് പത്തിൽ റിപ്പോർട്ട് ചെയ്യണം ,പതിനഞ്ച് കൊല്ലം മുമ്പ് തിരുവാതിര മത്സരത്തിലെ അപ്പീലിന്റെ വിധി വന്നു, നാണിയമ്മ സംഘത്തിനാണ് ഒന്നാം സമ്മാനം ട്രോഫി ഏറ്റ് വാങ്ങാൻ നാണിയമ്മ സ്റ്റേജിൽ പത്തിൽ റിപ്പോർട്ട് ചെയ്യണം, !!
ആൺകുട്ടികളുടെ മൂത്രപ്പുരയുടെ കൊളുത്ത് ഇളകി പോയതിനാൽ മൂത്രമൊഴിക്കാൻ കയറുന്ന കുട്ടികൾ
''ഞാനുമെന്റാളും നാല്പ്പത് പേരും പൂമരം കൊണ്ട് ''
എന്ന ഗാനം മൂളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു, !!!
പെൺകുട്ടികൾക്ക് വസ്ത്രം മാറ്റുവാനുളള സ്ഥലം കണ്ടെത്താൻ കേന്ദ്രത്തിൽ നിന്ന് ഉന്നതതല സംഘം ഇന്നെത്തുന്നതാണ് !!!
അവരെ സ്വീകരിക്കാൻ താലപ്പൊലി ക്കുളള കുട്ടികൾ പ്രധാന കവാടത്തിൽ എത്തിച്ചേരേണ്ടതാണ് !!
മറ്റൊരു പ്രധാന അറിയിപ്പ്,
പുതുവത്സര ഓഫറാണ് ,
പരിപാടികളെ സംമ്പന്ധിച്ചുളള കേസുകൾ വക്കീൽ ഫീസില്ലാതെ നടത്തിക്കൊടുക്കുന്നതാണ് പ്രിൻസിപ്പാളിന്റെ ഓഫീസുമായി ബന്ധപ്പെടുക !!!
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo