Slider

ചെറു കഥ - എന്റെ ഗുരുവായൂർ കണ്ണനൊരു പാല്പായസം

0

ചെറു കഥ - എന്റെ ഗുരുവായൂർ കണ്ണനൊരു പാല്പായസം
********************************************
എന്റെ കണ്ണാ ഒന്നുകൊണ്ടും തുലാഭാരം നടത്താനുള്ള കഴിവ് എനിക്കും എന്റെ രഘുവേട്ടനുമില്ല ,,, നിനക്കറിയാലോ നമ്മുടെ കാര്യങ്ങൾ ,,,,,,നെഞ്ചുപൊട്ടി നിന്നെ ഞാൻ വിളിച്ചു ,, എങ്കിലും നീ എന്തേ എന്റെ മുന്നിൽ കനിയുന്നില്ല ,, എനിക്കെന്തേ നീ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാത്തു ,,,,,ചെയ്ത തെറ്റിനു ഞാൻ ഞാൻ അനുഭവിച്ച വേദനകൾ ഒന്നും പോരാ എന്നുണ്ടോ ?,എല്ലാ ബുധനാഴചയും അതി രാവിലെ വാകച്ചാർത്തിനു എത്തിയുള്ള സുമയുടെ കൃഷ്ണനോടുള്ള പരിഭവങ്ങളാണ് ഇവയൊക്കെ ..
സുമയുടെ വിവാഹം കഴിഞ്ഞു പതിനൊന്നു വര്ഷം ആയി ,,,ഭർത്താവ് രഘു ഇവിടുത്തെ യൂ .പി സ്കൂളിൽ പ്യുൺ ആണ് ,,,
വിവാഹം കഴിക്കുമ്പോൾ സുമ ഡിഗ്രിക്കു പഠിക്കുകയാണ് ,,, വിവാഹം കഴിഞ്ഞു രണ്ടാം മാസം തന്നെ സുമ ഗർഭിണി ആയി ,,, അന്ന് രഘുവിന് കുഞ്ഞിനെ കളയാൻ മനസ്സുണ്ടായില്ലെങ്കിലും സുമയുടെ നിർബന്ധം ആയിരുന്നു കുറച്ചുകൂടി കഴിഞ്ഞു മതി കുട്ടി എന്ന് ,,,,,,,,,,,,,,,
അതുകഴിഞ്ഞു കുട്ടി വേണമെന്ന് ചിന്തിച്ചപ്പോൾ ,,,,,,,,എന്തുചെയ്യാം ഇതൊക്കെ ദൈവം തരുന്നതാണ് ,,എന്ന് ചിന്തിക്കാനുള്ള മാനസിക പക്വത ഉണ്ടായില്ല ,,,,,,,,,,,,അതോർത്തു പിന്നീടുള്ള പത്തു വര്ഷങ്ങള് നിർത്താതെ കരഞ്ഞു ,,ഒരു കാര്യവും ഉണ്ടായില്ല ..
രഘുവേട്ടൻ പാവമാണ്,,, ഉള്ളിലുള്ള ദുഃഖം പുറത്തുകാണിക്കാതെ എന്നെ ഇപ്പോഴും ആശ്വസിപ്പിക്കും ,,,,പല ചിക്ത്സകളും നടത്തി നല്ലൊരു തുക ആ വഴിക്കു ചിലവായി ,,,
ഇതിനേക്കാളൊക്കെ വിഷമം രഘുവേട്ടന്റെ അമ്മയുടെ കാര്യമാണ് ,, ഒറ്റ മകനെന്നാണ് രഘുവേട്ടൻ ,,,,,രഘുവേട്ടന്റെ അച്ഛൻ അപകടത്തിൽ മരിച്ചപ്പോൾ ,,കുടുംബക്കാർ പലതവണ നിർബന്ധിച്ചിട്ടും വേറൊരു വിവാഹത്തിന് തയ്യാറാവാതെ രാഘിവേട്ടന് വേണ്ടി ജീവിച്ച ആളാണ് 'അമ്മ ,,,ഞാൻ പ്രഗ്നന്റായപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ ആളാണ് ,,ഞാൻ അതിനെ കളയുകയാണ് എന്നുപറഞ്ഞപ്പോൾ ,,,,ആ പാവം ആന്നു ആദ്യമായി ഞാൻ കരയുന്നതു കണ്ടു ,,,അന്ന് ആ കണ്ണീരിന്റെ വിഷമം എനിക്ക് മനസ്സിലായില്ല ,, പക്ഷെ ഇന്ന് ആ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ പശ്ചാത്താപം എന്റെ മനസ്സിനെ പച്ചയിറച്ചിയിൽ കത്തി കുത്തിയിറക്കുന്ന പോലെ വേദനിപ്പിക്കുന്നു ,,
അഞ്ചുവർഷം കഴിഞ്ഞു ഒരുതവണ കൂടി ഞാൻ പ്രഗ്‌നൻറ് ആയി ,,,ചെക്കപ്പിന് പോയപ്പോൾ ഞെട്ടിക്കുന്ന വേറൊരു വിവരം കൂടി വന്നു ,,കുട്ടി ഉള്ളത് ,, ഗർഭപാത്രത്തിൽ അല്ല ,, (എക്ടോപിക്കൽ പ്രഗ്‌നൻസി )ആണ്,,, അതായതു കുട്ടി ഉള്ളത് ട്യൂബിൽ ആണ് ,,അതുകൊണ്ടു ജീവിക്കില്ല എന്ന് മാത്രമല്ല ആ ട്യൂബ് കട്ട് ചെയ്തില്ലെങ്കിൽ ആൾക്ക് തന്നെ ആപത്താണ് ,,,അതിന്റെ ഫലമോ പ്രസവിക്കാനുള്ള ചാൻസ് അതുപകുതി ആയി കുറഞ്ഞു ,,, ഇനിയുള്ളത് ഒരു ട്യൂബ് അതിലൂടെ വേണം സങ്കലനം നടക്കുന്ന ബീജങ്ങൾ ഗര്ഭാപാത്രത്തിൽ എത്താൻ ,,,,
സത്യത്തിൽ അന്നാണ് ഞാൻ ഇതിനെക്കുറിച്ചു കൂടുതൽ ഗൗരവമായി ചിന്തിച്ചത് ,,,,,,,അന്നാണ് ഞാൻ ഇതിനെക്കുറിച്ചു ഭയപ്പെട്ടത് ,,,,,
പിന്നീടങ്ങോട്ട് ഞാൻ എന്റെ വീട്ടിൽ പോയപ്പോഴൊക്കെ പോയപ്പോൾ ഏട്ടന്റെ ഭാര്യമാരൊക്കെ എന്നെ ചെറുതായി കുത്തിവേദനിപ്പിക്കാൻ തുടങ്ങി ഈ കാര്യം പറഞ്ഞു ,,,,അതിൽ പിന്നെ എനിക്ക് എന്റെ വീട്ടിലേക്കു പോകണമെന്നേ ഇല്ലാതായി
രണ്ടുവർഷം മുൻപ് രഘുവേട്ടന്റെ 'അമ്മ വയ്യാതെ കിടന്നു അവസാനനിമിഷത്തിലും ,,,,എന്നെ ദയനീയമായൊന്നു നോക്കിയാണ് കണ്ണടച്ചത് ,,, ആ നോട്ടത്തിൽ ഒരുപാടു അർഥങ്ങൾ ഉണ്ടായിരുന്നു ,,, ഞാൻ കുട്ടിയെ വേണ്ടെന്നുപറഞ്ഞപ്പോള് സ്വയം വേദനിച്ചതല്ലാതെ എന്നോട് ഒരുപരിഭവവും ആ പാവം പറഞ്ഞില്ല ,,,സ്വന്തം പേരകുട്ടികളേ ലാളിക്കാനുള്ള ഒരു അമ്മയുടെ തീവ്രമായ ആഗ്രഹം ഞാൻ കണ്ടില്ല ,,,അല്ലെങ്കിൽ കാണാൻ ശ്രെമിച്ചില്ല എന്നുപറയുന്നതാകും കൂടുതൽ ശരി ,,,
രഘുവേട്ടൻ സ്‌കൂളിൽ പോയാൽ എന്തുചെയ്യണം എന്നറിയാത്ത ഒരവസ്ഥ ,,ഒരുതരം ഒറ്റപ്പെടൽ ,,ആര്ക്കുവേണ്ടി ജീവിക്കണം ,,,ആർക്കുവേണ്ടി സമ്പാദിക്കണം ,,ഒന്നിനും മറുപടിയില്ലാത്ത അവസ്ഥ ,,,,
ആകെയുള്ള സമാധാനം രണ്ടുനേരം ഉള്ള കൃഷ്‌ണനെ കാണുന്നതാണ് ,,,,,,,,,,,,,,,,,,,,,,ആ കള്ളനോട്ടത്തിൽ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ,, അല്ലെങ്കിൽ ഞാനങ്ങനെ സമാധാനിച്ചിട്ടുണ്ട് ,,,,പുള്ളിക്ക് എന്നോട് അത്രവിരോധമൊന്നുമില്ല ,,,, ഞാൻ ചെയ്ത പ്രവർത്തിക്കു ,, ആ തെറ്റെറ്റിന്റെ വ്യാപ്തി മനസ്സിലാക്കി തരുക അത്രയേ ഉള്ളു ,,,,എങ്കിലും എന്റെ പ്രാർത്ഥന തുടരുന്നു ,,,,എങ്കിലും എന്റെ കൃഷ്‌ണാ നീയെന്തെ എന്നിൽ അനുഗ്രഹം ചൊരിയാൻ വൈകുന്നു ,,,
ലതീഷ് കൈതേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo