Slider

,,,, പണി പാലും വെള്ളത്തിൽ,,,

0
,,,, പണി പാലും വെള്ളത്തിൽ,,,
ഈ കഥ നടക്കുന്നത് അങ്ങ് ദൂരെ.. കഥയിലെ നായകന്റെ പേര് ഷറഫുദ്ധീൻ.. സറഫു എന്ന എല്ലാവരും വിളിക്കാ... നായകന്റെ പണി എന്താന്ന് വെച്ച..ടെക്സയ്ൽസ് ഷോപ്പിലെ സെയിൽസ്മാൻ ആണ്.. കൂട്ടുകാരുടെക്കൊ കല്യാണം കഴിഞ് ഓരൊ കുട്ടികളും ആയി..
ന്നിട്ടും മ്മടെ സറഫുന്റെ മാത്രം കല്യാണം കഴിഞ്ഞില്ല... പെണ്ണ് കെട്ടാൻ ഓൻക്ക് സമ്മതം അല്ലാഞ്ഞിട്ടൊന്നും അല്ല.. അവന്റെ കുട്ടികളി മാറിട്ടില്ലാന്ന് പറഞ്ഞ് വീട്ടുകാര് സമ്മതിക്കുന്നില്ല.. പാവം സറഫു ഒരൊ രാത്രിയും തലയാണിയെയും കെട്ടിപിടിച്ച് കിടന്നുറങ്ങും...
ഒരുദിവസം സറഫു ഷോപ്പിന്ന് വീട്ടിലേക്ക് വന്നപ്പോൾ സിറ്റൊവ്ട്ടിൽ ഉമ്മാനോട് വർത്തമാനം പറത്തിരിക്കുന്നു (ഉമ്മാടെ ആങ്ങളാ) മാമാൻ .. സറഫു സലാം പറഞ്ഞ് അകത്തേക്ക് കേറി..
,, സൈനബാ ച്ചെക്കൻ വലുതായല്ലൊ...,, ഞമ്മക്ക് ഇവനെ കൊണ്ട് ഒരു പെണ്ണൊക്കെ കെട്ടിക്കണ്ടെ..? മാമാടെ സംസാരം കേട്ട്
സറഫു അകത്തേക്ക് വച്ച കാൽ പുറത്തേക്ക് തന്നെ. വെച്ച് പ്രതിമ കാണകെ അവിടെ നിന്നു.. അവന്റെ മനസ്സിൽ ആയിരം ലഡു ഒരുമിച്ച് പൊട്ടി..
ഞാനിവിടെ പ്രായപൂത്രിയായി നിൽക്കാണ്ന്ന് ഇവടെള്ളൊർക്ക് ഒരു വിജാരവും ഇല്ല.. മാമാക്കെങ്കിലും ഒന്ന് പറയാൻ തോന്നിയല്ലൊ.. ന്റെ കൂട്ടുകാരുടെക്കെ കല്യാണം കഴിഞ്ഞ്.. അവർക്കൊകെ കുട്ടിയേളായി ന്ന്ട്ടും ഞമ്മളോട് പെണ്ണ് കെട്ടാൻ മാത്രം ആരും പറയുന്നില്ല.. മാമാ ഇങ്ങള് മുത്താണ് ..സറഫു മനസ്സിൽ പറഞ്ഞ് ഊറി ചിരിച്ചു...
,, എന്താടാ ഇജ് പിരാന്തന്മാരെ പോലെ നിന്ന് ചിരിക്ക്ണ്.. ? ഉമ്മാടെ സംസാരം കേട്ട് സറഫു ഒന്നുല്ലമ്മാ എന്ന് പറഞ്ഞ് വേഗം അകത്തേക്ക് പോയി... പോവുന്നതിനിടക്ക് ഉമ്മ മാമാനോട് പറയുന്നുണ്ട്
,, ഓൻ ചെറിയ കുട്ടിയല്ലെ ഇക്കാകാ.. ഒന്റെ കുട്ടികളി ഇപ്പേഴും മാറീട്ടില്ല.. ഒരു പെണ്ണിനെ നോക്കാനുള്ള കഴിവൊന്നും ഓൻക്കില്ലാ..
ഇന്നെങ്കിലും ഒരു തീരുമാനം ആയല്ലോന്ന് കരുതി..അകത്തേക്ക് കേറി സറഫു അവരുടെ സംസാരം ചെവിടോർത്തിരുന്നു..
,, ഒരു കുട്ടിനെ ഇണ്ടാക്കാൻ ഉള്ള കഴിവ്
ഇക്ക്ണ്ട് മ്മാ ..സറഫു പതുകെ പറഞ്ഞു..
,, അത് ഇജാ തീരുമാനിക്കാ... അവനേ കൊണ്ട് പെണ്ണ് കെട്ടിക്കാൻ നോക്ക് ..ചെക്കന് വയസ്സ് ഇരുപത്തറായി ...ന്റെ ഹമീദിനെ കാട്ടിലും രണ്ട് മാസത്തിന് ഇളയതാ അവൻ... ഹമീദിനു ഇവന്റൊക്കെ സ്വഭാവം തന്നെയായിരുന്നു.. ഇപ്പോ പെണ്ണ് കെട്ടി ഓന് കുട്ടിയായപ്പോ ഓന്റെ കുട്ടികളിയൊക്കെ മാറി... അത് പോലെ ഇവന്റെ മാറും..... മാമാൻ സറഫൂന് വേണ്ടി വാദിച്ചു കൊണ്ടിരുന്നു..
അങ്ങനെ സറഫൂനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ തീരുമാനിച്ചു... സറഫൂന് പെരുത്ത് സന്തോശായി.. ഇപ്പോളെങ്കിലും ഇജ്ജിന്റെ പ്രാർത്ഥന കേട്ടല്ലൊ പടച്ചോനെ.. സറഫു ആനന്ദ അശ്രു പൊഴിച്ചു........
പിന്നെയെല്ലാം പെട്ടന്നായിരുന്നു... സറഫൂന് നല്ലൊരു മൊഞ്ചത്തിനെ തന്നെ ഒത്ത് കിട്ടി...
ഒമ്പതാം ക്ലാസ്സിൽ തോറ്റ് പഠിപ്പ് നിർത്തിയ സറഫൂന് പിഡ്രിഗിരിക്കാരി സമീറാ... പൊട്ടന് ലോട്ടറി അടിച്ച പോലെയായി ....
കല്ല്യാണം കഴിഞ്ഞ് ആദ്യരാത്രിക്ക് വേണ്ടി കാത്തിരിക്കാണ് സറഫു... കൂട്ടുകാർ ചിലരോക്കെ പോയി .. അവന്റെ ചങ്ക്ഫ്രണ്ട് റമീസ് പോയില്ല... അവന്റെ വീട് സറഫൂന്റെ വീടിന്റെ പിറകിലാണ് .. ഒരു അതിര് പോലും ഇല്ല.. അവൻക്ക് എപ്പോ വേണെങ്കിലും പോവാലൊ അതോണ്ട് അവൻ മാത്രം പോയില്ല ...
പന്ത്രണ്ട് മണിയായാലും ഒറങ്ങാത്ത സറഫു നേരം ഒമ്പത് മണിയായപ്പോഴെക്കും റൂമിൽ കേറി .. കുളിച്ച് സ്പ്ര അടിച്ച് സമീറയെയും കാത്തിരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ കയ്യിലൊരു ഗ്ലാസ്സ് പാലുമായി തെല്ലു നാണത്തോടെ സമീറാ റൂമിലേക്ക് വന്നു..
സറഫു വേഗം ച്ചെന്ന് വാതിലടച്ച് ലോക്ക് ചെയ്തു.. പതുകെ വന്ന് സമീറാടെ കയ്യിന്ന് പാല് വാങ്ങി.. മുഴുവനും ഒറ്റ വലിക്ക് കുടിച്ചു... ചിറി തുടച്ച് ഗ്ലാസ്സ് സമീറാക്ക് നേരെ നീട്ടി.. കാലിഗ്ലാസ്സ് കണ്ട് സമീറാ ആകെ അന്തം വിട്ട് സറഫുനെ നോക്കി.. അവൻ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ കൈ പിടിച്ച് അവന്റെ അരികിൽ ഇരുത്തി... അവളുടെ മൈലാഞ്ചി മൊഞ്ചുള്ള കൈയിൽ പതിയെ തലോടി... അവൾ നാണത്തോടെ താല താഴ്ത്തി... അവൻ പതിയെ അവളെ തന്നിലേക്ക് ചേർത്തിരുത്തി ...അവളുടെച്ചെവിയിൽ പതിയെ..സമീറാ ന്റെ ഖൽബെ എന്ന് മൊഴിഞ്ഞതും.. സറഫൂന്റെ മൊബൈയ്ല് ഉച്ചത്തിൽ കരഞ്ഞു... ഫോണിലേക്ക് ഒന്ന് നോക്കി അവൻ വീണ്ടും അവളോട് ചേർന്നിരുന്നു ..
അടിച്ച് കട്ടായ ഫോൺ വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി... അവൾ ഫോൺ എടുത്ത് സറഫൂന് കൊടുത്തു.. അവൻ ഫോൺ വേടിച്ചു... സ്ക്രീനിൽ നോക്കിയപ്പോ അവന്റെ ചങ്ങായി റമീസ്... ന്റെ ആദ്യരാത്രി കൊളാക്കാന് എന്ന് പിറുപിറുത്തു..സറഫു ഫോൺ എടുത്തു..
,, ടാ സറഫൂ പാല് കുടിച്ച് കഴിഞ്ഞൊടാ....
,,നാവിൽ വന്ന തെറി അതെ സ്പീടിൽ വിഴുങ്ങി... ഇജ്ജ് ഇത് ചേയിക്കാനാടാ വിളിച്ചത്.. എടാ ഇജ്ജ് കെട്ടി അന്റെ ഫസ്റ്റ്നൈയ്റ്റും കഴിഞ്ഞ്... രണ്ട് കുട്ടിയോളും ആയി... ന്നിട്ടാണെടാ ഇങ്ങനെ.. ജജ് നാളെ വിളിക്ക് എന്നും പറഞ്ഞ് സറഫു ഫോൺ വെക്കാൻ തുടങ്ങുമ്പോഴെക്കും..
,,ഏയ് വെക്കല്ലെ വെക്കല്ലൊ ഞാനൊരു കാര്യം പറയാൻ വിളിച്ചതാടാ.. ഇന്ന് മുഴുവൻ ന്റെ ചങ്ക് ടോയ്ലറ്റിലിരുന്ന് ഇന്ത്യ പാകിസ്ഥാൻ യുദ്ധം കണ്ടൊ... നിനക്ക് കുടിക്കാൻ വേണ്ടി ഗ്ലാസ്സിൽ ഒഴിച്ച് വെച്ച പാലിൽ ഞാൻ കുറച്ച് ബാലസുധ ചേർത്തിട്ടുണ്ട്... ചെറുതായിട്ട് വയറ്റീന്നൊന്ന് പോവും പേടികണ്ട ..വേറെ കൊഴപ്പൊന്നും ഉണ്ടാവില്ലട്ടൊ പിന്നെ
നാളെ നിങ്ങൾക്ക് അഘോശിക്കാലൊ ആദ്യരാത്രി.. പാലിൽ ഉറക്കഗുളിക പൊടിച്ചിട്ട് എന്റെ ആദ്യ രാത്രിയിൽ എന്നെ നീ ഉറക്കി കിടത്തിയില്ലെ.. അത്രയൊന്നും വരില്ല എന്തായാലും ഇത്.... അപ്പോ ഗുഡ് നൈറ്റ് സറഫു എന്നും പറഞ്ഞ് റമീസ് ഫോൺ വെച്ചു...
സറഫു വായു പൊളിച്ച് നിന്നു... പിന്നെ ഫോണും വലിച്ചെറിഞ്ഞ് വയറും അമർത്തി സറഫു
പാഞ്ഞു ബാത്ര റൂമിലേക്ക്... അവിടെ ഇരുന്ന് സറഫു കണ്ടു..ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നല്ല ലൈവായി...😜😝
ആദ്യരാത്രിയിൽ തന്നെ സറഫൂനും കിട്ടി പണി പാലും വെള്ളത്തിൽ...😄
NB .. കൊടുത്ത കൊല്ലത്തും കിട്ടും എന്ന് പറയുന്നത് വെറുതെയല്ല.. 😊
Writin Nazriya Famalamal ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo