ദേവു എന്ന പെൺകുട്ടി
*******************
*******************
ജീവിതം നമ്മളില്‍ നിന്നും പ്രിയപ്പെട്ടതെല്ലാം
അടര്‍ത്തി മാറ്റുമ്പോഴും ഒരു പുഞ്ചിരിയോടെ, കൂടുതല്‍ കരുത്തോടെ ജീവിതമെന്ന മഹാ സമസ്യയേ നേരിടുന്ന ചിലരേയെങ്കിലും പിന്നിട്ട വഴിത്താരയില്‍ എവിടെയെങ്കിലും വെച്ച് നാമൊരോരുത്തരും കണ്ടു മുട്ടിയിട്ടുണ്ടാകും.
അടര്‍ത്തി മാറ്റുമ്പോഴും ഒരു പുഞ്ചിരിയോടെ, കൂടുതല്‍ കരുത്തോടെ ജീവിതമെന്ന മഹാ സമസ്യയേ നേരിടുന്ന ചിലരേയെങ്കിലും പിന്നിട്ട വഴിത്താരയില്‍ എവിടെയെങ്കിലും വെച്ച് നാമൊരോരുത്തരും കണ്ടു മുട്ടിയിട്ടുണ്ടാകും.
അതു പോലൊരാളാണ് എനിക്ക് ദേവു.
അവളെ പറ്റി എന്നോട് ആദ്യമായി പറയുന്നത് എന്റെ പ്രിയ കൂട്ടുകാരന്‍ ശ്യാമാണ്.
അവളെ പറ്റി എന്നോട് ആദ്യമായി പറയുന്നത് എന്റെ പ്രിയ കൂട്ടുകാരന്‍ ശ്യാമാണ്.
അവന്റെ സഹപാഠിയാണവള്‍.
അവര്‍ രണ്ടു പേരും എംഎസ്സി സൈക്കോളജി
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
അവര്‍ രണ്ടു പേരും എംഎസ്സി സൈക്കോളജി
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
പറയാതെ പോയ പ്രണയത്തിന്റെ
നോവുള്ളിലൊതുക്കി ഈ ലോകത്തു നിന്നും
യാത്രയായ ശ്രീഹരിയുടെയും, ജീവിതം തിരിച്ചടി
കള്‍ മാത്രം നല്‍കിയ രേണുവിന്റെയും കഥ
കുറച്ചു നാളുകള്‍ക്കു മുന്‍പു ഞാന്‍
എഴുതിയിരുന്നു.
നോവുള്ളിലൊതുക്കി ഈ ലോകത്തു നിന്നും
യാത്രയായ ശ്രീഹരിയുടെയും, ജീവിതം തിരിച്ചടി
കള്‍ മാത്രം നല്‍കിയ രേണുവിന്റെയും കഥ
കുറച്ചു നാളുകള്‍ക്കു മുന്‍പു ഞാന്‍
എഴുതിയിരുന്നു.
ആ രേണുവിന്റെ ജീവിക്കുന്ന പ്രതിരൂപമാണ് ദേവു എന്ന് ശ്യാം പറഞ്ഞപ്പോള്‍ എനിക്ക് ആകാംക്ഷയും സന്തോഷവും ഒരു പോലെ ഉണ്ടായി.
കാരണം ഒരു എഴുത്തുകാരനല്ലാത്ത ഞാന്‍ എപ്പോഴോ കുത്തികുറിച്ച വരികള്‍ മറ്റൊരാളുടെ യഥാര്‍ത്ഥ ജീവിതമാണെന്നറിഞ്ഞപ്പോള്‍ അയാളെ പരിചയപ്പെടണം, കൂടുതലറിയണം
എന്നു ഞാന്‍ തിരുമാനിച്ചു.
എന്നു ഞാന്‍ തിരുമാനിച്ചു.
ശ്യാമില്‍ നിന്നും ദേവുവിനെ പറ്റി കൂടുതല്‍ ഞാന്‍ അറിഞ്ഞു.
അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ അവളെ തനിച്ചാക്കി ഈ ലോകത്തു നിന്നും യാത്രയായി.പിന്നീട് അച്ഛന്റെ
സ്നേഹത്തണലില്‍ ആയി ആ ജീവിതം.
സ്നേഹത്തണലില്‍ ആയി ആ ജീവിതം.
പക്ഷെ പതിനാറാം വയസ്സില്‍ അതും
അവസാനിച്ചു.അമിത മദ്യപാനത്താല്‍
കരള്‍ രോഗത്തിനടിമപ്പെട്ട് ആ ജീവിതം മരണത്തിനു കീഴടങ്ങി.
അവസാനിച്ചു.അമിത മദ്യപാനത്താല്‍
കരള്‍ രോഗത്തിനടിമപ്പെട്ട് ആ ജീവിതം മരണത്തിനു കീഴടങ്ങി.
നേവിയില്‍ ഒരു ഉയര്‍ന്ന പദവിയിലായിരുന്നു അദ്ദേഹം.പിന്നീട് ദേവുവിന്റെ ജീവിതം അമ്മാവന്റെയും അമ്മായിയുടേയും കൂടെ ആയിരുന്നു.
അവളുടെ അച്ഛന്റെ സുഹൃത്തും അദ്ദേഹ
ത്തിന്റെ കുടുംബവും ദേവുവിന് ഒരുപാട്
ആശ്വാസമായിരുന്നു.
ത്തിന്റെ കുടുംബവും ദേവുവിന് ഒരുപാട്
ആശ്വാസമായിരുന്നു.
അവരുടെ മകന്‍ ദേവുവിന്റെ കളി കൂട്ടുകാരനായിരുന്നു.ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍.
ബാല്ല്യവും കൗമാരവും പിന്നിട്ട് യൗവ്വനത്തിന്റെ പടിവാതില്‍ക്കലെത്തിയപ്പോള്‍ അവരുടെ സൗഹൃദത്തിന് അവര്‍പോലുമറിയാതെ മറ്റൊരു നിറം കൈവന്നിരുന്നു.
പ്രണയത്തിന്റെ ഏഴഴകുള്ള മഴവില്‍ വര്‍ണ്ണം!!
പക്ഷെ ഒരിക്കലും രണ്ടാളുമത് തുറന്നു പറഞ്ഞിരുന്നില്ല.ഉള്ളിലെ ഇഷ്ടം മറച്ചു വെച്ച് അവര്‍ സുഹൃത്തുക്കളായി തന്നെ തുടര്‍ന്നു.
ദേവുവിന്റെ ഏകാന്തമായ ജീവിത
ത്തില്‍ അക്ഷയ് ഒരു ആശ്വാസമായിരുന്നു.
ത്തില്‍ അക്ഷയ് ഒരു ആശ്വാസമായിരുന്നു.
അവളെ സംരക്ഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം അവളുടെ പേരിലുള്ള സ്വത്തിലും, അച്ഛന്‍ സര്‍വിസിലിരിക്കുമ്പോള്‍ മരിച്ചതു കൊണ്ട് അവള്‍ക്കു ലഭിക്കാന്‍ പോകുന്ന
ജോലിയില്‍ നിന്നുമുള്ള വരുമാനത്തിലും
ആയിരുന്നു.
ജോലിയില്‍ നിന്നുമുള്ള വരുമാനത്തിലും
ആയിരുന്നു.
അതു കൊണ്ടു തന്നെയാണ്
അവളെ അവര്‍ സംരക്ഷിച്ചത്.അതൊരു
തരത്തില്‍ അവള്‍ക്ക് ആശ്വാസവുമായിരുന്നു.
അവളെ അവര്‍ സംരക്ഷിച്ചത്.അതൊരു
തരത്തില്‍ അവള്‍ക്ക് ആശ്വാസവുമായിരുന്നു.
അല്ലെങ്കില്‍ പറക്കുമുറ്റും മുന്‍പേ താങ്ങും
തണലുമാവേണ്ടിയിരുന്ന മാതാപിതാക്കള്‍
നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടിയെന്തു
ചെയ്യാന്‍.
തണലുമാവേണ്ടിയിരുന്ന മാതാപിതാക്കള്‍
നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടിയെന്തു
ചെയ്യാന്‍.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ദേവുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു
വിധി വീണ്ടും അവള്‍ക്ക് പ്രഹരമേല്‍പ്പിച്ചത്.
ദേവുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു
വിധി വീണ്ടും അവള്‍ക്ക് പ്രഹരമേല്‍പ്പിച്ചത്.
രാവിലെ ക്ഷേത്രദര്‍ശനത്തിനായി പോകുകയായിരുന്നു ,അക്ഷയ്നോടൊപ്പം അവന്റെ ബൈക്കില്‍.
ഏകദേശം അമ്പലത്തിനടുത്ത് എത്താറായപ്പോഴാണ് അമിത വേഗതയില്‍
വളവു തിരിഞ്ഞു വന്ന ആ ലോറി അവരുടെ
ബൈക്കിലിടിച്ചത്.
വളവു തിരിഞ്ഞു വന്ന ആ ലോറി അവരുടെ
ബൈക്കിലിടിച്ചത്.
ഒരു നിമിഷാര്‍ദ്ധം കൊണ്ട് എല്ലാം അവസാനിച്ചു!!!
കണ്ണിലേക്കു ഒലിച്ചിറങ്ങുന്ന ചുടുനിണം കാഴ്ച്ച മറക്കും മുന്‍പ് ദേവു കണ്ടു അവസാന പിടച്ചില്‍
പിടയുന്ന അക്ഷയിന്റെ ശരീരം.
പിടയുന്ന അക്ഷയിന്റെ ശരീരം.
പിന്നെ ബോധം തെളിയുമ്പോള്‍
അവള്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു.
കാലിന് സാരമായ ഒടിവുണ്ടായിരുന്നു.
അവള്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു.
കാലിന് സാരമായ ഒടിവുണ്ടായിരുന്നു.
തനിക്കു പ്രിയപ്പെട്ട ഒരാള്‍ കൂടി ഈ ലോകത്തു നിന്നും ഇല്ലാതായി എന്ന യാഥാര്‍ത്ഥ്യം അവള്‍ മനസാ അംഗീകരിച്ചു.ആറു മാസത്തോളം അവള്‍ ബെഡ്റെസ്റ്റില്‍ തന്നെയായിരുന്നു.
പിന്നെ പതുക്കെ നടന്നു തുടങ്ങി.
പഠിത്തം പുനരാംരഭിച്ചു.സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനോടൊപ്പം ലേണിംഗ് ആന്‍ഡ് ഡിസെബിലിറ്റി,കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോ തെറാപ്പി എന്നീ കോഴ്സുകളും ചെയ്യുന്നു.
പഠിത്തം പുനരാംരഭിച്ചു.സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനോടൊപ്പം ലേണിംഗ് ആന്‍ഡ് ഡിസെബിലിറ്റി,കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോ തെറാപ്പി എന്നീ കോഴ്സുകളും ചെയ്യുന്നു.
വീടിനടുത്തുള്ള കുറേ കുട്ടികള്‍ക്ക്
സൗജന്യമായി ട്യൂഷനെടുത്തും,ഗ്ലാസ് പെയ്ന്റിംഗ്,കരകൗശല വസ്തു നിര്‍മ്മാണം
എന്നിങ്ങനെ ഒരു നിമിഷം പോലും വെറുതെ
കളയാതെ ഓരോ കാര്യങ്ങള്‍ ചെയ്ത് അവള്‍
സ്വന്തം ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.
സൗജന്യമായി ട്യൂഷനെടുത്തും,ഗ്ലാസ് പെയ്ന്റിംഗ്,കരകൗശല വസ്തു നിര്‍മ്മാണം
എന്നിങ്ങനെ ഒരു നിമിഷം പോലും വെറുതെ
കളയാതെ ഓരോ കാര്യങ്ങള്‍ ചെയ്ത് അവള്‍
സ്വന്തം ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.
കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പിയില്‍ ദേവുവിന്
സ്വന്തമായി ക്ലൈന്‍സ് ഉള്ളതു കൊണ്ട്
അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍
വലിയൊരു ഭാഗം അവളുടെ കോളേജിനു
സമീപത്തുള്ള അനാഥാലയത്തിലെ
കുട്ടികള്‍ക്കായി കൊടുക്കുന്നു.
സ്വന്തമായി ക്ലൈന്‍സ് ഉള്ളതു കൊണ്ട്
അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍
വലിയൊരു ഭാഗം അവളുടെ കോളേജിനു
സമീപത്തുള്ള അനാഥാലയത്തിലെ
കുട്ടികള്‍ക്കായി കൊടുക്കുന്നു.
സ്വന്തം ജീവിതത്തിലെ പ്രകാശം വിധി
തല്ലികെടുത്തിയിട്ടും മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു നിലവിളക്കായി പ്രകാശിക്കാന്‍ അവള്‍ കാണിക്കുന്ന താല്‍പ്പര്യം എന്നെ ഒരുപാടാകര്‍ഷിച്ചു.
തല്ലികെടുത്തിയിട്ടും മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു നിലവിളക്കായി പ്രകാശിക്കാന്‍ അവള്‍ കാണിക്കുന്ന താല്‍പ്പര്യം എന്നെ ഒരുപാടാകര്‍ഷിച്ചു.
ശ്യാം മുഖേന ഞാനവളെ പരിചയപ്പട്ടു.
എന്റെ നല്ല സുഹൃത്തായി മാറി.ഒരിക്കല്‍ അവളുടെ മുഖപുസ്തകതാളിലെ സ്റ്റാറ്റസില്‍ feeling Proud എന്നു കണ്ടു. അത് എന്താണെന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ കാര്യം ഇതായിരുന്നു.
എന്റെ നല്ല സുഹൃത്തായി മാറി.ഒരിക്കല്‍ അവളുടെ മുഖപുസ്തകതാളിലെ സ്റ്റാറ്റസില്‍ feeling Proud എന്നു കണ്ടു. അത് എന്താണെന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ കാര്യം ഇതായിരുന്നു.
അവളുടെ കോളേജില്‍ പോകുന്ന വഴിക്ക് എന്നും കാണുന്ന അന്യസംസംസ്ഥാനക്കാരായ
കുട്ടികള്‍ ഉണ്ടായിരുന്നു.ഏകദേശം ആറു
പേരോളം.
കുട്ടികള്‍ ഉണ്ടായിരുന്നു.ഏകദേശം ആറു
പേരോളം.
സ്കൂളില്‍ പോകാതെ അവിടെയും
ഇവിടേയും അലഞ്ഞു നടക്കുന്നവര്‍. അവരെ
അവള്‍ ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ചു. പഠിപ്പിച്ചു
തുടങ്ങുമ്പോള്‍ അവള്‍ പോലും കരുതിയിരുന്നില്ല അവര്‍ അതു പഠിക്കുമെന്ന്, കുറച്ചു നാളുകള്‍ കൊണ്ട് അവള്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തില്‍ ഇട്ടതായിരുന്നതെന്ന്.

എനിക്കും ഒരുപാടു സന്തോഷവും അഭിമാനവും തോന്നി.ഇങ്ങനൊരാള്‍ എന്റെ
സുഹൃത്തായതില്‍.
സുഹൃത്തായതില്‍.
പിന്നീടൊരിക്കല്‍ ഞാന്‍ ദേവുവിനോടു
അവളുടെ വിവാഹ കാര്യത്തേ പറ്റി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു , ഞാന്‍ വര്‍ഷങ്ങളായി ഒരാളുമായി പ്രണയത്തിലാണെന്ന്.
അവളുടെ വിവാഹ കാര്യത്തേ പറ്റി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു , ഞാന്‍ വര്‍ഷങ്ങളായി ഒരാളുമായി പ്രണയത്തിലാണെന്ന്.
അതാരാണെന്ന് ചോദിച്ചപ്പോള്‍ അവള്‍
പറഞ്ഞു ഞാന്‍ ഒരു ഫേസ്ബുക്ക് എെഡി
പറഞ്ഞു തരാം അതില്‍ നോക്കു,എന്നിട്ട്
ഞാന്‍ ബാക്കി പറയാമെന്ന്. ഞാന്‍ സമ്മതിച്ചു.
പറഞ്ഞു ഞാന്‍ ഒരു ഫേസ്ബുക്ക് എെഡി
പറഞ്ഞു തരാം അതില്‍ നോക്കു,എന്നിട്ട്
ഞാന്‍ ബാക്കി പറയാമെന്ന്. ഞാന്‍ സമ്മതിച്ചു.
''സച്ചിന്‍ ദേവൂട്ടി നിലാമഴ''എന്നായിരുന്നു ആ
പ്രൊഫൈല്‍.സുന്ദരനായ ഒരു ചെറുപ്പക്കാരന്‍റെ ഫോട്ടാ കണ്ടു ഞാനതില്‍.
പ്രൊഫൈല്‍.സുന്ദരനായ ഒരു ചെറുപ്പക്കാരന്‍റെ ഫോട്ടാ കണ്ടു ഞാനതില്‍.
ദേവുവിനെ കല്ല്യാണം കഴിക്കാന്‍ പോകുന്ന ആ ചെറുപ്പക്കാരൻ ഭാഗ്യവാനാണെന്ന് ഞാനൊര്‍ത്തു. കാരണം അവളെ പോലെ
ഒരാള്‍ കൂടെയുണ്ടെങ്കില്‍ ജീവിതം സ്വര്‍ഗ്ഗ
മായി തീരും.
ഒരാള്‍ കൂടെയുണ്ടെങ്കില്‍ ജീവിതം സ്വര്‍ഗ്ഗ
മായി തീരും.
അപ്പോഴാണ് അപ്പോള്‍ ശ്യാം പറഞ്ഞ
ഒരു കാര്യം എനിക്കോര്‍മ്മ വന്നത്.അക്ഷയിനെ
അവള്‍ക്കിഷ്ടമായിരുന്നെന്നും ആ ഇഷ്ടം തുറന്നു പറയും മുന്‍പാണല്ലൊ അയാള്‍ ഈ ലോകത്തു നിന്നും വിട പറഞ്ഞതെന്നും.പിന്നെ
ഈ സച്ചിനുമായി അവള്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെന്നു പറഞ്ഞതൊ..? ശ്യാമിനു
തെറ്റിയതാണോ....?

എന്റെ മനസ്സിലെ ആ സംശയം ഞാന്‍
ചോദിച്ചില്ല പകരം അവളോട് അയാള്‍ എന്തു ചെയ്യുന്നു ''എന്ന എന്റെ ചോദ്യത്തിന് ഉത്തരമായി അവൾ പറഞ്ഞു.
ചോദിച്ചില്ല പകരം അവളോട് അയാള്‍ എന്തു ചെയ്യുന്നു ''എന്ന എന്റെ ചോദ്യത്തിന് ഉത്തരമായി അവൾ പറഞ്ഞു.
''പഠിക്കുകയായിരുന്നു എന്‍ജിനീയറിംഗ്.
മൂന്നു വര്‍ഷം മുന്‍പ് വരെ'' ഇപ്പോള്‍ എന്തു
ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു ചിരിയോടെ പറഞ്ഞു;
മൂന്നു വര്‍ഷം മുന്‍പ് വരെ'' ഇപ്പോള്‍ എന്തു
ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു ചിരിയോടെ പറഞ്ഞു;
''ആള്‍ ഇപ്പോള്‍ ജീവനോടെയില്ല.മൂന്നു
വര്‍ഷം മുന്‍പുണ്ടായ ബൈക്കപകത്തില്‍
ഈ ലോകത്തു നിന്നും പോയി.'''
വര്‍ഷം മുന്‍പുണ്ടായ ബൈക്കപകത്തില്‍
ഈ ലോകത്തു നിന്നും പോയി.'''
അപ്പോള്‍ അത് അക്ഷയിയുടെ അക്കൗണ്ട് ആയിരുന്നോ..?''ഒരു നടുക്കത്തോടെ
ഞാന്‍ ചോദിച്ചു.
ഞാന്‍ ചോദിച്ചു.
''അതേ,ഒരിക്കലും എന്റെ ഇഷ്ടം ഞാനോ അവന്റെ ഇഷ്ടം അവനോ തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും ഈ ജന്‍മം
അവന്റെ ഓര്‍മ്മള്‍ മാത്രം മതി എനിക്ക്
കൂട്ടിനായിട്ട്''. അവള്‍ പറഞ്ഞു നിര്‍ത്തി.
അവന്റെ ഓര്‍മ്മള്‍ മാത്രം മതി എനിക്ക്
കൂട്ടിനായിട്ട്''. അവള്‍ പറഞ്ഞു നിര്‍ത്തി.
ജീവിതത്തിലെ ചെറിയ വിഷമങ്ങളില്‍
പോലും തളര്‍ന്നു പോകുന്ന, മരണത്തെ
കുറച്ചു ചിന്തിക്കുന്ന ഒരോരുത്തര്‍ക്കും
ദേവുവിന്റെ ജീവിതം ഒരു പാഠമാണെന്നെ
നിക്കു തോന്നുന്നു.
പോലും തളര്‍ന്നു പോകുന്ന, മരണത്തെ
കുറച്ചു ചിന്തിക്കുന്ന ഒരോരുത്തര്‍ക്കും
ദേവുവിന്റെ ജീവിതം ഒരു പാഠമാണെന്നെ
നിക്കു തോന്നുന്നു.
പ്രിയപ്പെട്ടതെല്ലാം കാലം
അവള്‍ക്കായി നല്‍കാതെ കവര്‍ന്നെടുത്ത
പ്പോഴും ഒരു ചെറുപുഞ്ചിരിയോടെ അവള്‍
ജീവിക്കുന്നു, തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച
ജിവിതത്തെ അവള്‍ ജെയിച്ചു കയറുകയാണ്..
അവള്‍ക്കായി നല്‍കാതെ കവര്‍ന്നെടുത്ത
പ്പോഴും ഒരു ചെറുപുഞ്ചിരിയോടെ അവള്‍
ജീവിക്കുന്നു, തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച
ജിവിതത്തെ അവള്‍ ജെയിച്ചു കയറുകയാണ്..
ജീവിതയാത്രയില്‍ തനിച്ചു മതി എന്നു നീ തീരുമാനിച്ചെങ്കിലും നിന്നെ പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും നീ ചെയ്യുന്ന നന്‍മകള്‍ എന്നും നിനക്ക് കൂട്ടായി ഉണ്ടാകുമെന്ന്........!!!
(കുറച്ചു മാസങ്ങൾ മുൻപെഴുതിയ ഒരു രചനയാണ്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക