വായനാ സുഖമുളള സാഹിത്യത്തിന്
വിപണിയിൽ വില കൂടിയപ്പോൾ അത് വാങ്ങി വായിക്കാൻ പണമില്ലാതിരുന്ന ഞാൻ ,
സ്വയം പര്യാപ്തത നേടാൻ തീരുമാനിച്ചു,
അങ്ങനെ ഞാനും കൃഷി ചെയ്യാൻ തുടങ്ങി
സാഹിത്യം, ''
അങ്ങനെ ഞാനുമൊരു സാഹിത്യ ക്യഷിക്കാരനായി !!!
കഥ,
കവിത,
നോവൽ,
ലേഖനം,
ഗാനങ്ങൾ
അങ്ങനെ മാർക്കറ്റിൽ വിലയുളള വിത്തുകൾ ഇറക്കി ഞാൻ കൃഷി ആരംഭിച്ചു,

ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ കവിത കൃഷിക്ക് പറ്റിയ സമയം,
നല്ല തണുപ്പുളള പരാ പരാ വെളുപ്പിന് ജനലിനരികിൽ ചെന്നിരുന്ന് ജനലുകൾ തുറന്നിട്ട് പുറത്തേക്കും നോക്കിയിരിക്കണം , ശേഷം തൂവെളള പേപ്പറെടുക്കുക, രണ്ട് സെന്റീമീറ്റർ മാർജിൻ കുഴിയെടുത്ത് വരി വരിയായി നല്ല വരികളുടെ വിത്ത് ഇട്ട് കവിത കൃഷി ആരംഭിക്കാം, ,ആഴ്ചകളോളം ആ വിത്തുകൾ കടലാസിൽ പൂണ്ട് കിടക്കും, !!

മാർച്ച് ഏപ്രിൽ മാസങ്ങൾ കഥകൾ കൃഷി ചെയ്യാൻ പറ്റിയ സമയമാണ്, ഏപ്രിൽ ഒന്നിന് ഹാസ്യകഥകളും ഇടവിളയായി കൃഷി ചെയ്യാൻ പറ്റും,
മെയ് ജൂൺ മാസങ്ങളിൽ ഗാനങ്ങൾ കൃഷി ചെയ്യാം കാലവർഷത്തിൽ പെയ്യുന്ന മഴത്തുളളികളെ നോക്കി ഗാനങ്ങൾ പേപ്പറിലേക്ക് പെയ്തിറക്കാം !!
ജൂലായ് ഓഗസ്റ്റിൽ ലേഖന കൃഷിയും, ഇടവിളയായി മിനിക്കഥകളും കൃഷിയും ചെയ്യാം,
ഈ കൃഷി കൾക്കെല്ലാം ഇടക്കിടെ വിമർശനങ്ങളുടെ വളവും ഇട്ട് കൊടുക്കണം, അഭിനന്ദനത്തിന്റെ കാടുകൾ ധാരാളം വളർന്നാൽ സൂക്ഷിക്കണം ''ജാഡ'' പുഴുക്കളുടെ യും ''ഹ്യദയ തുരപ്പൻ '' കീടങ്ങളുടെ യും, ''കിറി ചുരുട്ടി'' പുഴുക്കളുടേയും ശല്ല്യം വർദ്ധിക്കും !
ഇത് സാഹിത്യ കൃഷികളുടെ ശത്രുക്കളാണ്,
ഇത് സാഹിത്യ കൃഷികളുടെ ശത്രുക്കളാണ്,
സെപ്തംമ്പർ ഒക്ടോബർ മാസങ്ങളിൽ നോവൽ കൃഷി ആരംഭിക്കാം, തൂലിക കൊണ്ട് ഉഴുത് മറിച്ച വെളള പേപ്പറിൽ കരക്കാരുടെയോ, പ്രവാസി കളുടേയോ ജീവിതത്തെ ഭാവനയുടെ വലിയ തടമെടുത്ത് അങ്ങിങ്ങായി പ്രണയത്തിന്റെ മിശ്രിതം തളിച്ച് വിത്ത് കടലാസിൽ പൂഴ്ത്തി വെക്കുന്ന കൃഷിയാണിത്, !! അവിഹിതത്തിന്റെ ഒരു പിടി രതിവളം ചേർത്താൽ ഈ കൃഷി തുടർന്നും തുടരാം ,തുടരും !!!
ഓൺലെെൻ സാഹിത്യ കൃഷിയുടെ വരവോടെ പല സാഹിത്യ കർഷകരും പ്രതിസന്ധി നേരിടുന്നുണ്ട്, !
നവംമ്പർ മാസത്തിൽ വിളവുകൾ പരിശോധിക്കണം,
ഡിസംമ്പർ മാസത്തിലാണ് വിളവെടുപ്പ്,
വ്യശ്ചിക കുളിരിൽ മരം കോച്ചുന്ന തണുപ്പ് സമയത്താണ് എല്ലാ സാഹിത്യ കൃഷികളുടേയും വിളവെടുപ്പും
പ്രകാശനവും !!
വ്യശ്ചിക കുളിരിൽ മരം കോച്ചുന്ന തണുപ്പ് സമയത്താണ് എല്ലാ സാഹിത്യ കൃഷികളുടേയും വിളവെടുപ്പും
പ്രകാശനവും !!
അന്ന് തണുപ്പുളള ദിവസം രാവിലെ ഭാര്യയേയും മക്കളേയും വിളിച്ചുണർത്തി മുറ്റത്തേക്ക് കൊണ്ടുവരണം , ശേഷം
എഴുതി കൂട്ടിയ സാഹിത്യ കൃഷി കളെല്ലാം കൂട്ടിയിട്ട് ''''*തീ ''കൊടുത്ത് കായണം തണുപ്പും മാറും .സാഹിത്യം പ്രകാശനവും നടക്കും !!!
എഴുതി കൂട്ടിയ സാഹിത്യ കൃഷി കളെല്ലാം കൂട്ടിയിട്ട് ''''*തീ ''കൊടുത്ത് കായണം തണുപ്പും മാറും .സാഹിത്യം പ്രകാശനവും നടക്കും !!!
===========
ഷൗക്കത്ത് മെെതീൻ, (N R City)
കുവെെത്ത്, !!
ഷൗക്കത്ത് മെെതീൻ, (N R City)
കുവെെത്ത്, !!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക