നമുക്ക് പിരിയാം...ഇങ്ങനെ മുൻപോട്ടു പോയാൽ ശരിയാവില്ല', അവൾ പറഞ്ഞു.. 'അത് തന്നെയാണ് എനിക്കും പറയാനുള്ളത്, മനുഷ്യന് ഇത്തിരിയെങ്കിലും സമാധാനം വേണ്ടേ,' അയാളും പറഞ്ഞു...അടുത്ത ദിവസം രാവിലെ തന്നെ മകനെ സ്‌കൂളിലേക്കയച്ചശേഷം രണ്ടുപേരും വക്കീലിനെ കാണാനായി പുറപ്പെടാൻ ഒരുങ്ങി, അപ്പോഴാണ് കാളിങ് ബെൽ റിങ് ചെയ്യുന്നത് കേട്ടത്, അവൾ ചെന്ന് വാതിൽ തുറന്നു....മോൻ പഠിക്കുന്ന സ്‌കൂളിലെ മലയാളം ടീച്ചർ ആണ് അത്...അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു...അപ്പോഴേക്കും അയാളും റെഡിആയി വന്നു...അയാളെക്കണ്ടതും ടീച്ചർ പറഞ്ഞു..'സോറി..നിങ്ങൾ എവിടേക്കോ പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു എന്ന് തോന്നുന്നു...ഞാൻ വന്നത് ശല്യമായോ,' 'ഏയ്, അത് സാരമില്ല..ടീച്ചർ ഇരിക്കൂ...' അയാൾ പറഞ്ഞു..'എന്തുപറ്റി ടീച്ചർ, മോൻ സ്‌കൂളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ?' അവൾ ചോദിച്ചു...അവർ പറഞ്ഞു 'അതെ...ഒരു കാര്യമായ പ്രശ്നം തോന്നിയതുകൊണ്ടാണ് ഞാൻ നിങ്ങളുടെ വീട് അന്വേഷിച്ച് വന്നത്....നിങ്ങളുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുകയാണെന്ന് വിചാരിക്കരുത്? നിങ്ങൾ തമ്മിൽ എന്തെങ്കിലും കാര്യമായ പ്രശ്നം ഉണ്ടോ?' 'എന്താ ടീച്ചർ അങ്ങനെ ചോദിക്കാൻ?' അയാൾ ചോദിച്ചു...അവർ പറഞ്ഞു...'മോൻ ഇന്നലെ എന്നോട് ഒരു വാക്കിന്റെ മലയാളം അർത്ഥം ചോദിച്ചു..ഒരു അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഉണ്ടാകേണ്ട സംശയമല്ലായിരുന്നു അത്?' അവൻ ചോദിച്ചത് divorce എന്നതിന്റെ മലയാളം എന്താണ് എന്നാണ്!' ' അപ്പോൾ ഞാൻ അവനോടു ചോദിച്ചു..മോൻ എന്തെ അങ്ങനെ ചോദിക്കാൻ കാര്യം എന്ന്...' 'അവൻ പറഞ്ഞു..'വീട്ടിൽ അച്ഛനും അമ്മയും വഴക്കു കൂടുമ്പോൾ സ്ഥിരം കേൾക്കുന്ന വാക്കാണ് എന്ന്!'...അവർ രണ്ടുപേരുടെ കണ്ണിലും ഒരു നടുക്കം അനുഭവപ്പെട്ടത് അവർ ശ്രദ്ധിച്ചു....കുറച്ചുനേരം അവർ ഒന്നും മിണ്ടാതെ ഇരുന്നു..അയാൾ പറഞ്ഞു..'ശരിയാണ്...ഞങ്ങൾ തമ്മിൽ ഇനി ചേർന്നുപോകും എന്ന് എനിക്ക് തോന്നുന്നില്ല...പരിഹരിക്കാൻ പറ്റാത്തവിധം പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ വന്നു നിറഞ്ഞുകിടക്കുകയാണ്....അഡ്ജസ്റ്റ്മെന്റ് എന്നൊരു വാക്ക് ഇവൾക്കറിയില്ല, എന്തൊക്കെ ചെയ്തുകൊടുത്താലും എത്രതന്നെ നന്നായി കുടുംബം നോക്കിയാലും കുറ്റം പറച്ചിലിന് ഒരു കുറവുമില്ല. രാപ്പകൽ കഷ്ടപ്പെടുന്ന എനിക്ക് ഇപ്പൊൾ വീട്ടിൽ വരാൻ തന്നെ മടിയാണ്...മോനെ ഓർത്ത് മാത്രമാണ് ഞാൻ വരുന്നത്'. അവൾ പറഞ്ഞു..'മേഡം...അഡ്ജസ്റ്റ്മെന്റ് എന്നത് ഒരാൾ മാത്രം എപ്പോഴും ചെയ്യേണ്ടതാണോ? ഞാൻ ഈ വീട്ടിൽ എല്ലാ ദിവസവും കഷ്ടപ്പെടുന്നതിന് ഒരു കണക്കുമില്ല....മോനെ നോക്കണം, വീട്ടുകാര്യങ്ങൾ എല്ലാം നോക്കണം, പോരാഞ്ഞ് ഇയാളുടെ വായിലിരിക്കുന്നതു മുഴുവനും കേൾക്കണം....എന്ത് കറി വച്ചാലും അതിനെല്ലാം എന്തെങ്കിലും ഒരു കുറ്റം ഇയാൾ കണ്ടെത്തും...ഇയാളുടെ കൂടെ പുറത്തുപോകുമ്പോൾ എനിക്ക് പേടിയാണ്...ഞാൻ ആരോടൊക്കെ എങ്ങനെയൊക്കെ സംസാരിക്കണം എന്ന് ഇയാൾ ഒരു നിയമം വച്ചിട്ടുണ്ട്...ആൾക്കാരുടെ കൂടെ ഒന്നും പറയില്ല..പക്ഷേ..വീട്ടിൽ വന്നു കയറിയാൽ അപ്പോൾ തുടങ്ങും...നീ ഇന്ന് പെരുമാറിയത് ശരിയായ വിധത്തിലല്ല, നീ അവരോട് അങ്ങനെ പറഞ്ഞില്ലേ...ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെ...ഇതിനേക്കാൾ നല്ലത് പോവാതിരിക്കുന്നതാണ് എന്ന് തോന്നിപ്പോകും. ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലോ...ടിവിയുടെ മുൻപിൽ തന്നെ....അടുക്കളയിൽ ഒന്ന് വന്നു സഹായിക്കാനോ ഒരു വാക്ക് മിണ്ടാനോ വരില്ല...ഇതാണോ ഭർത്താവ്...അയാൾ ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ വലിയ വിലയാണ്..'...ടീച്ചർ രണ്ടുപേരും പറയുന്നത് കേട്ടിരുന്നു...രണ്ടുപേരും ഒരംശം പോലും വിട്ടുകൊടുക്കുന്നില്ല....ടീച്ചർ അവർക്ക് വായിക്കാനായി ഒരു ചെറിയ പേപ്പർ കൊടുത്തു, എന്നിട്ട് പറഞ്ഞു.. ഇത് നിങ്ങളുടെ മകൻ എഴുതിയ കവിതയാണ്...രണ്ടുപേരും ഒന്ന് വായിച്ചുനോക്കൂ...
ഒറ്റപ്പക്ഷി..
ഒരുനാൾ ഞാനൊരു പക്ഷിയെക്കണ്ടു
എപ്പോഴും ഒറ്റക്കിരിക്കുന്ന പക്ഷിയെ
ഞാനവളോട് ചോദിച്ചു
എന്തേ നീ ഇങ്ങനെ ഏകയായ് തീർന്നു
നിനക്കെന്തേ കണ്ണുകളിൽ ദുഃഖം
കഴിക്കുവാൻ പഴങ്ങളില്ലാഞ്ഞോ
പാറിനടക്കാൻ ചിറകുകളില്ലേ
എന്തേ നിൻ കണ്ണുകൾ
എപ്പോഴും ഈറനായ്...
ഒറ്റപ്പക്ഷി..
ഒരുനാൾ ഞാനൊരു പക്ഷിയെക്കണ്ടു
എപ്പോഴും ഒറ്റക്കിരിക്കുന്ന പക്ഷിയെ
ഞാനവളോട് ചോദിച്ചു
എന്തേ നീ ഇങ്ങനെ ഏകയായ് തീർന്നു
നിനക്കെന്തേ കണ്ണുകളിൽ ദുഃഖം
കഴിക്കുവാൻ പഴങ്ങളില്ലാഞ്ഞോ
പാറിനടക്കാൻ ചിറകുകളില്ലേ
എന്തേ നിൻ കണ്ണുകൾ
എപ്പോഴും ഈറനായ്...
കുഞ്ഞേ, നിൻ കണ്ണിൽ
ഞാൻ എല്ലാം തികഞ്ഞവൾ
അച്ഛനമ്മമാർ ഉപേക്ഷിച്ചുപോയ
എനിക്ക് ഈ ലോകം തന്നെ ശൂന്യമായ്
പറക്കാനുള്ള ചിറകുകൾ മാത്രം
അച്ഛൻ അമ്മ എന്ന സ്നേഹചിറകുകൾ മുറിഞ്ഞുപോയ്
ഒറ്റപ്പക്ഷി,ഞാനും ഇനി മുതൽ
നിന്നെപ്പോലെ....
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഇങ്ങനെ എഴുതാൻ പറ്റുമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും. അവന്റെ വേദനയാണ് അത്...ആ ഒറ്റപ്പക്ഷി അവൻതന്നെയാണ്..
നിങ്ങൾ നിസ്സാരകാര്യങ്ങൾക്കും നിങ്ങളുടെ പരസ്പരമുള്ള ഈഗോയ്ക്കും വേണ്ടി ജയം തേടി നടക്കുമ്പോൾ ഒറ്റക്കാവുന്ന മകനെപ്പറ്റി ചിന്തിക്കൂ...ചിലപ്പോൾ രണ്ടുപേരും ജയിച്ചുവരുമ്പോൾ അത് ആഘോഷിക്കാൻ അവൻ ഇല്ലെങ്കിലോ? ആദ്യം രണ്ടുപേരും മനസ്സിലാക്കേണ്ടത്...പ്രകൃതി പോലും എല്ലാ കാര്യങ്ങളിലും സമത്വം പാലിക്കാറുണ്ട്......ഒരു ദിവസം രണ്ടുപേരും നിങ്ങളുടെ ജോലി പരസ്പരം മാറി ചെയ്തുനോക്കൂ....അശ്വിന്റെ അച്ഛൻ വീട്ടിലെ കാര്യങ്ങൾ നോക്കൂ...പുറത്ത് പോയി ഭർത്താവിന്റെ ബിസിനസ്സ് സ്ഥാപനത്തിൽ നിങ്ങൾ ചെന്നിരുന്നു നോക്കൂ...അപ്പോൾ പരസ്പരം മനസ്സിലാകും രണ്ടുപേർക്കും പങ്കാളി ചെയ്യുന്ന കാര്യങ്ങളുടെ വില!..ഇത്രയും നേരവും തമ്മിൽ തമ്മിൽ കുറ്റം പറയുമ്പോഴും രണ്ടുപേരും കുഞ്ഞിനെ നോക്കുന്നതിന്റെ കാര്യത്തിൽ മാത്രം ഒന്നും പറയുന്നില്ല....നിങ്ങൾക്ക് രണ്ടുപേർക്കും അവനെ ജീവനാണെന്ന് എനിക്ക് മനസ്സിലായി...2 ദിവസം കഴിഞ്ഞ് ഞാൻ വരാം...ഞാൻ പറഞ്ഞത് മറക്കരുത്..ഒരു ദിവസം ജോലികൾ പരസ്പരം എക്സ്ചേഞ്ച് ചെയ്ത്നോക്കൂ...ആ ഒരു പരീക്ഷണത്തിനും കൂടി അവർ തയ്യാറായി....അപ്പോഴും രണ്ടുപേർക്കും എനിക്ക് ജയിക്കാൻ കഴിയും എന്ന വാശിയായിരുന്നു...പക്ഷെ...നടന്നത്...ആഹാരം പാചകം ചെയ്യാനുള്ള ഉപ്പ് എവിടെയുണ്ടെന്നുപോലും ഭർത്താവിന് നിശ്ചയമില്ല....മകന്റെ യൂണിഫോം....ബുക്ക്സ്...ഒന്നും.....അയാൾ ആലോചിച്ചു, താൻ എത്ര നിസ്സാരം എന്നാണ് വീട്ടിലെ ജോലിയെക്കുറിച്ച് വിചാരിച്ചിരുന്നത്, അതേസമയം ഓഫീസിൽ ഒരു ഫോൺകോൾ വന്നപ്പോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടി ഭാര്യ!..സ്റ്റോക്ക് എത്തിയില്ല എന്നുള്ള ഇടപാടുകാരുടെ ദേഷ്യത്തോടെയുള്ള ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന ഭാര്യ...! അവൾ ആലോചിച്ചു എങ്ങനെയാണ് ഈ മനുഷ്യൻ ഇതൊക്കെ തരണം ചെയ്യുന്നത്! അന്ന് വൈകുന്നേരം ഭാര്യ വീട്ടിൽ വന്നപ്പോൾ തല താഴ്ത്തി സങ്കടം നിറഞ്ഞ മുഖത്തോടെയാണ് അകത്തേക്ക് വന്നത്..വീട്ടിനുള്ളിൽ വന്നപ്പോൾ കണ്ടത്....അതേ ഭാവത്തോടെ ഇരിക്കുന്ന ഭർത്താവിനെയാണ്...മകൻ ഒരു ഭാഗത്ത് ഒന്നും മനസ്സിലാകാതെ ഇരിക്കുകയാണ്..അവർ രണ്ടുപേരും ആദ്യം പരസ്പരം നോക്കി ചിരിച്ചു...കരഞ്ഞുകൊണ്ട് തമ്മിൽ തമ്മിൽ മാപ്പപേക്ഷിച്ചു.... ഇത് കണ്ട മകൻ ഓടി വന്ന് അവരെ കെട്ടിപ്പിടിച്ചു...അവർ രണ്ടുപേരും മകന്റെ ചെവിയിൽ രഹസ്യമായി ചോദിച്ചു.'ഒറ്റപ്പക്ഷിക്ക് സ്നേഹത്തിന്റെ ചിറകുകൾ മുളച്ചുവോ?...

By: Uma rajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക