Slider

ജീവന്റെ മൂല്യം

0
എഴുതിയത് : അജിത ജോൺ
കാർത്തിക് കണ്ണൊന്നുചിമ്മി തുറന്നപ്പോൾ കൺപോളയിലൂടെ നേർത്ത വെളിച്ചം കടന്നു ചെന്നു....ഞാനിതെവിടയാണ്......അവൻ കണ്ണൊന്നു നന്നായി വെട്ടിത്തുറന്നു.....അതാ തൊട്ടുമുബിൽ കുറയെ വെള്ള വസ്ത്രധാരികളായ ഡോക്ടേഴ്സും നേഴ്സുന്മാരും ....അവരിൽ പലരും കാർത്തിക്കിന്റെ മിഴിതുറന്നപ്പോൾ കെെകൾ കൂപ്പി ദെെവത്തിനോട് നന്ദി പറയുന്നതായി കണ്ടു ....അതിലൊരു സിസ്റ്റ്ർ പോയി ICUവിന്റെ് വാതിൽപതുക്കെ തുറന്നു....മോനെ കാണാനുള്ള തിടുക്കം കാരണം കാർത്തിക്കിന്റെ അച്ഛനും അമ്മയും വാതിൽ തുറക്കേണ്ട താമസം ....പാഞ്ഞു ചെന്നു മകനരികിലേക്ക്....
ഗർഭിണിയായിരിക്കുബോൾ മുതൽ ജനനം വരെ ആ കുഞ്ഞുമുഖം കാണാൻ കാത്തിരിക്കുന്നതുപോലെ ....മരണത്തിലേക്കു ദെെവം വിളിക്കാതെ കടന്നുചെല്ലാൻ തുനിഞ്ഞപ്പോൾ തിരിച്ചു കിട്ടിയ എല്ലാമെല്ലാമായ പോന്നോമനയുടെ മുഖം കാണാനുള്ള വ്ഗ്രതയോടെ, പിടയ്ക്കുന്ന ഹൃദയവുമായി മുബിലെത്തി അച്ഛനും അമ്മയും ....
എന്തിനാ മോനെ ഇങ്ങനെ ചെയ്തത്...നീ ചോദിക്കുന്ന ആഗ്രങ്ങൾ ഞങ്ങൾ സാധിച്ചുതരാതിരിക്കോ .....നീയെന്നും ഞങ്ങളുടെ പൊന്നോമനയല്ലേ....മകന്റെ കിടപ്പുകണ്ട് സങ്കടം സഹിക്കാൻ വയ്യാതെ അമ്മ പറഞ്ഞു.....
അമ്മയെ ഒന്നു ആശ്വസിപ്പിക്കാൻ വേണ്ടി നാവു ചലിപ്പിക്കാൻ തുടങ്ങി ....പക്ഷേ കഴിയുന്നില്ല....കെെകാലുകൾ കോച്ചിപ്പിടിക്കുന്നതുപോലെ .....അച്ചന്റെ്യും അമ്മയുടെയും കെെകളിൽ ഒന്നു ചേർത്തു പിടിക്കാൻ കഴിഞ്ഞെങ്കിൽ ....കാർത്തിക് പലവട്ടം ശ്രമിച്ചുനോക്കി പക്ഷേ കഴിയുന്നില്ല......
ദെെവമെ എന്തായിത് ....നാവുകളെങ്കിലും ഒന്നു ചലിപ്പിക്കാൻ കഴിഞ്ഞെങ്കിൽ , അമ്മയുടെ മടിയിൽ തലചായ്ച്ച് ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് അവൻ അതിയായി ആഗ്രഹിച്ചു .....കണ്ണിനെ ഉറക്കം മാടിവിളിക്കുന്നതുപോലെ ....കണ്ണുകൾ അടക്കുബോഴും ....ആ രണ്ടു മിഴികളും നനഞ്ഞിറങ്ങുന്നതായി കണ്ടു......
ഉറക്കത്തിനിടയ്ക്ക് ...അവന്റെ് മനസ്സിലൂടെ അന്നത്തെ ആ ദിവസം മിന്നിമറഞ്ഞുപോയി
അച്ചനോട് ഒരു ലാപ്പ് ടോപ്പ് വാങ്ങിക്കുന്ന കാര്യം പറഞ്ഞിരുന്നു ...അച്ചൻ സമ്മതവും മൂളിയിരുന്നു ....കുറച്ചു ദിവസങ്ങൾക്കുശേഷം ആ ദിവസം വന്നെത്തി ....ഇന്നാണ് ലാപ്പ് ടോപ്പ് വാങ്ങിത്തരാന്നു പറഞ്ഞ ദിവസം...അവൻ പ്രതീക്ഷയോടെ അച്ചൻ്റെ് അരികിലേയ്ക്ക് കടന്നുചെന്നു....അച്ചാ ഇന്നല്ലേ ലാപ്പ് ടോപ്പ് വാങ്ങിത്തരാന്നു പറഞ്ഞത്.....
മോനെ കാർത്തീ ഞാനോർക്കുന്നുണ്ട് ....പക്ഷേ പണം കുറച്ചുകൂടി ശരിയാവാനുണ്ട് ...രണ്ടു മൂന്ന് ദിവസം കൂടി ക്ഷമിക്ക് മോനെ .....
ഇല്ലാ.....ഞാനിന്നു കോളേജിൽ ചെല്ലുബോൾ ലാപ് ടോപ്പുമായി ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട് .....എനിക്ക് ഇന്ന് തന്നെ വേണം ...
മോനെ നിനക്ക് 21 വയസ്സായില്ലേ , അതിൻ്റെ് പക്വത കാണിക്കണ്ടെ, കുഞ്ഞുകുട്ടികളെപോലെ വാശിക്കാണിക്കല്ലേ.....
അച്ചാ ... എന്തു പറഞ്ഞാലും ശരി ....എനിക്ക് ഇന്നു തന്നെ വേണം ....
ഇല്ലാ ഇന്നു പറ്റില്ല കാർത്തീ...
ഇന്നു പറ്റിയില്ലെങ്കിൽ വേണ്ട ഞാൻ കാണിച്ചു തരാം ....അവൻ ബെെക്കുമെടുത്ത് അച്ചനോടും അമ്മയോടുമുള്ള ദേഷ്യത്തോടെ അതിലുപരിയായി കുട്ടൂകാരുടെ മുബിൽ ഷെെൻ ചെയ്യാൻ കഴിയാത്തിലുള്ള നിരാശയോടെ ....ഇല്ല മരിക്കണം എന്റെ ആഗ്രഹം സാധിച്ചുതരാത്ത ...അച്ഛനും അമ്മയ്ക്കും ഞാൻ കൊടുക്കുന്ന സമ്മാനമാകട്ടെ എന്റെ മരണം ....ഇരച്ചു വന്ന പാണ്ടിലോറിയിലോട്ടു ഇടിച്ചു കയറ്റി അടങ്ങാത്ത പകയോടെ .....
പെട്ടന്ന്.....മുഖത്തേക്ക് ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികൾ എവിടെനിന്നും ആണെന്നറിയാൻ കണ്ണൊന്നു തുറന്നു .....തൊട്ടു മുമ്പിൽ അമ്മ ....തന്നെയും നോക്കിയിരിക്കുന്നു ....കാർത്തിയുടെ നിറഞ്ഞ മിഴികൾ കണ്ടിട്ടാവണം ...അമ്മ....
എന്തിനാ മോനെ വേദനിക്കുന്നത് ....എല്ലാ വേദനയ്ക്കുമൊപ്പം ഇനിയും ഒാരോന്ന് ആലോചിച്ച് വേദനകൾ കൂട്ടണോ.....സമാധാനമായിരിക്ക് എല്ലാം ശരിയാവും .....
എനിക്കും നടക്കണം ....അന്ന് അച്ചൻ്റെയും അമ്മയുടെയും കെെകളിൽ തൂങ്ങി.....അനിയത്തിയോട് തല്ലുകൂടീ ....കൂട്ടുകാരുമൊത്ത് ചിരിച്ചു കളിച്ച് ......കാല വർഷത്തിൽ പെയ്തിറങ്ങുന്ന മഴയിലൂടെ തുള്ളിച്ചാടി നടന്നതുപോലെ നടക്കാൻ കഴിഞ്ഞെങ്കിൽ .....ഇതെല്ലാം അമ്മയോട് ഒന്നു പറയണമെന്നുണ്ട് .....പക്ഷേ നാവുകൾ പോലും ചലിക്കുന്നില്ലാ.....അച്ഛനും അമ്മയ്ക്കും ഇങ്ങനെ ചലിക്കാതെ കിടക്കുന്ന ....വേദന കൾ മാത്രം നൽകുന്ന മകനായിത്തീരുമോ.....എന്റെ ജീവിതം ഇങ്ങനെ ഇരുളടഞ്ഞുതീരുമോ.....അന്നു ഞാൻ കണ്ണുതുറന്നപ്പോൾ എന്റെ ആരുമല്ലാത്തവർപോലും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .....എന്റെ ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുന്നു......അപ്പോൾ എന്റെ വീട്ടുകാർ എത്രയധികം വേദനിക്കുന്നുണ്ടാവും ....ഞാനെന്താ അതു തിരിച്ചറിയാതെ പോയത് ......ജീവനെന്താ ഒരു വിലയും കൽപ്പിക്കാതെയിരുന്നത് .....ഞാനും എന്നെപ്പോലെ ചെയ്യുന്നവരും എന്തു വിഡ്ഡികളാണ്.""വിലകൽപ്പിക്കാനാവത്തതല്ലേ ജീവൻ ....""
ദെെവം തന്ന ജീവൻ തിരിച്ചെടുക്കാൻ ദെെവത്തിനു മാത്രമല്ലേ അധികാരമുള്ളൂ.....അതു തിരിച്ചറിയാൻ വെെകിപ്പോയി .....ജീവന്റെ മൂല്യം തിരിച്ചറിയാൻ ഈ മരണക്കിടക്ക വരെ എത്തേണ്ടതായി വന്നല്ലോ .....നിറഞ്ഞു വന്ന മിഴികൾ അവൻ ഇറുക്കെയടച്ചു....ചെയ്തുപോയ പാപത്തെ ക്കുറിച്ച് പശ്ചാതപിച്ചുകോണ്ട്.....

"" ദെെവം വിളിക്കാതെ മരണം ചോദിച്ചു വാങ്ങാൻ ശ്രമിക്കുന്നവർ ഒന്നോർക്കുക ഈ ജീവന്റെ മൂല്യം എത്രയാണെന്ന്....."""""
"""""All is Well""""""
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo